KSEBOA - KSEB Officers' Association

Friday
Apr 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അലയടിക്കുന്ന പ്രതിഷേധവുമായി ഇന്ദ്രപ്രസ്ഥത്തില്‍ വീണ്ടും

അലയടിക്കുന്ന പ്രതിഷേധവുമായി ഇന്ദ്രപ്രസ്ഥത്തില്‍ വീണ്ടും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Parliament March of EEFIഅമേരിക്കന്‍ വൈസ്രോയി ആണോ ഇന്ത്യ ഭരിക്കുന്നത് എന്ന സംശയം തോന്നിക്കത്തക്കവിധം ലജ്ജാകരമായ രീതിയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് എല്ലാ കാര്യങ്ങളിലും വിനീത വിധേയനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ രാജ്യത്തിന്റെ വൈദ്യുതി മേഖലയെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതുന്ന നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ വൈദ്യുതി തൊഴിലാളികളും ഓഫീസര്‍മാരും, എഞ്ചിനീയര്‍മാരും തലസ്ഥാന നഗരമായ ദല്‍ഹിയില്‍ ഒത്തുചേര്‍ന്നു.
2008 സെപ്തംബര്‍ 5 ന് എന്‍.സി.സി.ഒ.ഇ.ഇ യുടെ ആഹ്വാനപ്രകാരം ഭരണസിരാ കേന്ദ്രമായ പാര്‍ലിമെന്റിന് സമീപമുള്ള ജന്ദര്‍മന്ദറില്‍ ആയിരുന്നു പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് ഇലക്ട്രിസിറ്റി തൊഴിലാളികളും ഓഫീസര്‍മാരും എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയിരുന്നു.

First Page

ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ അഴിച്ചു പണിത് കമ്പനികളാക്കാനുള്ള അവസാന കാലാവധി ഇനി ഒരു സംസ്ഥാനത്തിനും നീട്ടിക്കൊടുക്കുന്ന പ്രശ്നമില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ ശാഠ്യത്തോടെയുള്ള നിലപാടിന്റെ പശ്ചാത്തലത്തിലാണ് ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നത്.
നിലവിലുണ്ടായിരുന്ന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ പിരിച്ചു വിട്ടുകൊണ്ട് കമ്പനിവല്‍ക്കരണം നടത്തിക്കഴിഞ്ഞ സംസ്ഥാനങ്ങളിലുള്ളവരും, ഇനിയും പിരിച്ചു വിടപ്പെട്ടിട്ടില്ലാത്ത കേരളമടക്കമുള്ള വൈദ്യുതി ബോര്‍ഡുകളിലുള്ളവരുമായ ജീവനക്കാര്‍ ഒറ്റക്കെട്ടായി ധര്‍ണ്ണയില്‍ അണിനിരന്നു.
ഇ.ഇ.എഫ്.ഐ., എ.ഐ.എഫ്.ഇ.ഇ., എ.ഐ.പി.ഇ.എഫ്, എ.ഐ.എഫ്.ഒ.പി.ഡി.ഇ എന്നീ ദേശീയ സംഘടനകളെയും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള വിവിധ ഘടക സംഘടനകളെയും പ്രതിനിധീകരിച്ച് പ്രവര്‍ത്തകര്‍ ധര്‍ണ്ണക്കെത്തിയിരുന്നു. നമ്മുടെ സംഘടനയെ പ്രതിനിധീരിച്ച് ഓരോ ജില്ലയില്‍ നിന്നും ഒരാള്‍ വീതം ധര്‍ണ്ണയില്‍ പങ്കെടുത്തു.
സംസ്ഥാന സെക്രട്ടറി ജെ. സത്യരാജന്‍ (തിരുവനന്തപുരം) ബഷീര്‍ ചുങ്കത്തറ (മലപ്പുറം), വി.എ. മനോജ് (തൃശൂര്‍), കെ. മുരളി (കൊല്ലം), ടി. മുഹമ്മദ് അഷ്റഫ് (കണ്ണൂര്‍), ടി. രാമചന്ദ്രന്‍ (വയനാട്), എന്‍.എസ്. സിറാജ് (എറണാകുളം), പി.പി. രജ്ഞിത്ലാല്‍ (കാസര്‍കോട്ട്), കെ. രമേശന്‍ (ആലപ്പുഴ), നോബി തോമസ് (ഇടുക്കി), സി.കെ. സുരേന്ദ്രന്‍ (കോട്ടയം), പ്രകാശന്‍ സി.കെ. (പാലക്കാട്) എന്നിവരായിരുന്നു ധര്‍ണ്ണയിലെ നമ്മുടെ പ്രതിനിധികള്‍.
കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ശ്രീ. ഓ. പുഷ്പന്റെ നേതൃത്വത്തില്‍ ഒരു സംഘം എത്തിയിരുന്നു. വര്‍ക്കേഴ്സ് ഫെഡറേഷന്‍ പ്രതിനിധികളും വന്നിരുന്നു. ആള്‍ ഇന്ത്യ പവര്‍ എഞ്ചിനീയേഴസ് ഫെഡറേഷന്‍ എന്ന ദേശീയ സംഘടനയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളവരാണെങ്കിലും എന്‍.സി.സി.ഒ.ഇ.ഇ. ആഹ്വാനം ചെയ്യാറുള്ള ഒരു പ്രക്ഷോഭ സമരത്തിലും കേരളത്തിലെ എഞ്ചിനീയേഴ്സ് അസോസിയേഷന്‍ പങ്കെടുത്തു കാണാറില്ല. എന്നാല്‍ ഈ ധര്‍ണ്ണയില്‍ കെ.എസ്.ഇ.ബി.ഇ.എ യുടെ ഏതാനും പ്രതിനിധികള്‍ പങ്കെടുക്കാന്‍ എത്തിയത് ശ്രദ്ധിക്കപ്പെട്ടു.
അംഗസംഖ്യയില്‍ ഏറ്റവും വലുതായി ശ്രദ്ധിക്കപ്പെട്ടത് പഞ്ചാബില്‍ നിന്നുള്ള സംഘമായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ താളാത്മകമായ മുദ്രാവാക്യങ്ങള്‍ ധര്‍ണ്ണക്ക് ആവേശം പകര്‍ന്നു. മിക്ക സംസ്ഥാനങ്ങളില്‍ നിന്നും രണ്ടും മൂന്നും സംഘടനകളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കേന്ദ്ര ഭരണാധികാരികള്‍ക്ക് വൈദ്യുതി മേഖലയില്‍ പണിയെടുക്കുന്നവരുടെ ശക്തമായ താക്കീതായി മാറിയ ധര്‍ണ്ണ രാവിലെ മുതല്‍ വൈകിട്ട് നാല് മണിവരെ നീണ്ടു.
അനുബന്ധമായി നടത്തിയ യോഗത്തില്‍ ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ബി.എസ്. മീല്‍ അധ്യക്ഷനായിരുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് എം.കെ. പാന്ഥെ, ശൈലേന്ദ്ര ദുബെ (ജനറല്‍ സെക്രട്ടറി എ.ഐ.പി.ഇ.എഫ്), ചക്രദര്‍ പ്രസാദ് സിംഗ് (ജനറല്‍ സെക്രട്ടറി (എ.ഐ.എഫ്.ഇ.ഇ) എസ്. കുഷ്വാഹ (ജനറല്‍ സെക്രട്ടറി എ.ഐ.എഫ്.പി.ഡി.ഇ), കെ.ഒ. ഹബീബ് (സെക്രട്ടറി ഇ.ഇ.എഫ്.ഐ.) തുടങ്ങിയ ദേശീയ നേതാക്കളും വിവിധ സംസ്ഥാന നേതാക്കളും ധര്‍ണ്ണയെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എം.കെ. പാന്ഥെയുടെ പ്രസംഗത്തില്‍ നിന്ന്
“......വൈദ്യുതി മേഖലയില്‍ എല്ലാ സംഘടനകളും ഐക്യത്തോടെ സമരരംഗത്തേക്കു വരുന്നതില്‍ സന്തോഷമുണ്ട്. വൈദ്യുതി ക്ഷാമം ലോകത്തെ സമ്പന്ന രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. അമേരിക്കയിലും ഇംഗ്ളണ്ടിലും വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

Second Page


എന്നാല്‍ ഇതിന്റെ മറവില്‍ ഇന്ത്യയിലെയും വിദേശത്തെയും എല്ലാവിധ കുത്തക കമ്പനികളെയും വൈദ്യുതി മേഖലയിലേക്ക് കടന്നു കയറാന്‍ വഴിയൊരുക്കിക്കൊടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ പദ്ധതിക്കാലത്ത് 40% ഉല്‍പാദന വര്‍ദ്ധനവാണ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ സ്വകാര്യ മേഖലയ്ക്ക് നീക്കി വച്ചിരുന്നതിന്റെ ഏഴ് ശതമാനം മാത്രം പൂര്‍ത്തീകരിക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളു. എന്നാല്‍ പൊതു മേഖലയ്ക്കായി നീക്കി വച്ചിരുന്ന വിഹിതത്തില്‍ അവര്‍ ലക്ഷ്യത്തിന്റെ വളരെ അടുത്ത് വരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ സ്വകാര്യമേഖലയുടെ പിന്നാലെ പോകാനാണ് വ്യഗ്രത കാട്ടുന്നത്.
കല്‍ക്കരി ഉല്‍പാദന രംഗത്ത് രാജ്യ താല്‍പര്യത്തിന് നിരക്കാത്ത നിലപാടാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. കല്‍ക്കരി ഉല്‍പാദനത്തില്‍ പൊതുമേഖലയിലെ വൈദ്യുതി ഉല്‍പാദനമേഖലയ്ക്ക് കൊടുത്തിരുന്ന മുന്‍ഗണന ഇപ്പോള്‍ സര്‍ക്കാര്‍ കൊടുക്കുന്നില്ല. കോള്‍ ഇന്ത്യക്ക് കൊടുക്കാതെ കല്‍ക്കരി സ്വകാര്യ കമ്പനികള്‍ക്ക് കൊടുക്കുന്ന കേന്ദ്രനയം താപനിലയങ്ങളെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതിക്ഷാമം കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് ആണവക്കരാറിന് അനുകൂലമായ ബഹുജനാഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമോ എന്ന് ശ്രമിക്കുകയാണ് സര്‍ക്കാര്‍.......”
“......പുതിയ വൈദ്യുതി നയപ്രകാരം സ്വകാര്യ മേഖലക്ക് 16% ലാഭം സര്‍ക്കാര്‍ ഉറപ്പ് കൊടുത്തിരിക്കയാണ്. എന്നാല്‍ അത്രയും ലാഭം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതിനാല്‍ വാക്ക് പാലിക്കാന്‍ പൊതു ഖജനാവിലെ പണമെടുത്ത് കുത്തകകള്‍ക്ക് വാരിക്കൊടുത്തുകൊണ്ടിരിക്കയാണ് സര്‍ക്കാര്‍.
വൈദ്യുതി മേഖലയിലെ വലിയ യൂണിയനുകളെ വരുതിയില്‍ നിര്‍ത്തണമെന്നും, ഏതു കാരണവശാലും വൈദ്യുതി മേഖല സ്തംഭിക്കുന്ന തരത്തിലുള്ള ഒരു പണിമുടക്ക് ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അത് നടപ്പിലാക്കാനുള്ള ശ്രമവുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. ഇത് നാം അനുവദിച്ചു കൊടുത്തുകൂട.......”
“......ഈയിടെ മധ്യപ്രദേശിലെ സ്റീല്‍ മേഖലയിലെ തൊഴിലാളികളുടെ ഒരു സമ്മേളനത്തിന് പോയിരുന്നു. വൈദ്യുതി വില ഇതിനകം ഇരട്ടിയായി കഴിഞ്ഞുവെന്നും അത് സ്റീലിന്റെ വിലയും ഇരട്ടിയാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുക എന്നും അവിടത്തെ സംഘടനകള്‍ അഭിപ്രായപ്പെട്ട കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ചൈനയില്‍ ഇന്ത്യയുടെ പകുതി വിലയ്ക്ക് ഇപ്പോഴും വൈദ്യുതി ലഭ്യമാണ്. പൊതുമേഖലയ്ക്ക് ഊന്നല്‍ കൊടുക്കുന്നത് കൊണ്ടാണ് അവര്‍ക്ക് ഇത് സാധിക്കുന്നത്.
സബ്സിഡികള്‍ കൊടുക്കാന്‍ പറ്റില്ലെന്ന കേന്ദ്രനയം വൈദ്യുതി വില ഉയര്‍ത്തും. അതോടെ പാവപ്പെട്ടവര്‍ക്ക് വൈദ്യുതി അപ്രാപ്യമാകും. ഉല്‍പാദന മേഖലയെ തളര്‍ത്തും. വമ്പിച്ച വിലക്കയറ്റം എല്ലാ മേഖലയിലും വരും.......”
“......ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് തന്നെ എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കും എന്നു കേന്ദ്രം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരും ഈ വാഗ്ദാനം നല്‍കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ നയങ്ങള്‍ തുടര്‍ന്നാല്‍ ആ ലക്ഷ്യം ഒരു കാലത്തും പൂര്‍ത്തിയാകാന്‍ പോകുന്നില്ല.
ഇന്നത്തെ സമരം രാജ്യത്തിന്റെ മൊത്തം താല്‍പര്യം ലക്ഷ്യമിട്ടുകൊണ്ടുള്ള സമരമാണ്. ഇന്ന് രംഗത്ത് വന്നിട്ടില്ലാത്തവരെകൂടി കൊണ്ടുവരാന്‍ ശ്രമം തുടരണം. വലിയ ബഹുജന പ്രക്ഷോഭമായി ഈ സമരത്തെ മാറ്റിയെടുക്കാന്‍ നമുക്കാവണം.......”
“......ആണവക്കരാര്‍ വഴി വൈദ്യുതിക്ഷാമത്തിന് പരിഹാരം കാണാനാവുമെന്ന് സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ഏത് വിലയ്ക്കാണ് നമുക്ക് വൈദ്യുതി കിട്ടുക എന്ന കാര്യം ഇവര്‍ക്ക് പറയാനാവുമോ? യുറേനിയം തരുന്നവരാണ് നമ്മുടെ വൈദ്യുതിയുടെ വില നിശ്ചയിക്കുക. ഇന്നത്തേതിന്റെ മൂന്നിരട്ടി വിലയ്ക്ക് പോലും വൈദ്യുതി ലഭ്യമാകാനുള്ള സാധ്യത ഇല്ലെന്നാണ് വിദഗ്ധാഭിപ്രായം. അതിനാല്‍ ആണവക്കരാര്‍ രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇതിനെതിരെയും ജനങ്ങളെ അണി നിരത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
രാജ്യത്തിന്റെ താല്‍പര്യങ്ങളും, ജനങ്ങളുടെ താല്‍പര്യങ്ങളും സംക്ഷിച്ചുകൊണ്ട് ഉദ്ദേശ ശുദ്ധിയോടെ ഒരു പദ്ധതി വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടി മുന്നോട്ട് വയ്ക്കാന്‍ സര്‍ക്കാര്‍ തയാറാണെങ്കില്‍ അതിന് പിന്തുണ നല്‍കാന്‍ തൊഴിലാളി സംഘടനകള്‍ തയാറായിരിക്കും.......”
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3749
mod_vvisit_counterYesterday4370
mod_vvisit_counterThis Month86033
mod_vvisit_counterLast Month123110

Online Visitors: 95
IP: 54.198.164.83
,
Time: 18 : 16 : 37