KSEBOA - KSEB Officers' Association

Wednesday
Jun 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക - കെ.എസ്.ഇ.ബി.ഒ.എ

ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക - കെ.എസ്.ഇ.ബി.ഒ.എ

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Energy Conservation Campaignകേരളം കടുത്ത വേനല്‍ച്ചൂടിലൂടെ കടന്നുപോകുകയാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് ഇപ്പോള്‍ കൂടുതലായി അനുഭവപ്പെടുകയാണ്. അതോടെ വൈദ്യുതിയുടെ ഉപഭോഗവും വര്‍ദ്ധിക്കുകയാണ്. കൂടാതെ പരീക്ഷാക്കാലവും ഐ.പി.എല്‍ . ക്രിക്കറ്റും ഉത്സവങ്ങളുമൊക്കെ ഉപഭോഗത്തില്‍ രേഖപ്പെടുത്തുന്ന വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. കഴിഞ്ഞവര്‍ഷം, മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. അന്ന്, അമ്പത് ദശലക്ഷം യൂണിറ്റിലധികം ഉപഭോഗം രേഖപ്പെടുത്തിയത് തന്നെ രണ്ടോ മൂന്നോ ദിവസം മാത്രമാണ്. കഴിഞ്ഞവര്‍ഷം അരമണിക്കൂര്‍ ലോഡ്ഷെഡിംഗും എച്ച്.ടി., ഇ.എച്ച്.ടി. ഉപഭോക്താക്കള്‍ക്ക് ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണവും നിലവിലുണ്ടായിരുന്നപ്പോള്‍ ഏകദേശ പ്രതിദിന ഉപഭോഗം 44-47 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി ആയപ്പോള്‍ തന്നെ വൈദ്യുതി ഉപഭോഗം ക്രമേണ ഉയരാന്‍ തുടങ്ങി. ഫെബ്രുവരി പതിനഞ്ചായപ്പോഴേക്കും ഉപഭോഗം അമ്പതു ദശലക്ഷം യൂണിറ്റ് കവിഞ്ഞിരുന്നു. പിന്നീട് ഉപഭോഗത്തില്‍ കുറവു രേഖപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് മാസം പകുതി ആയപ്പോഴേക്കും ഉപഭോഗം അമ്പത്തി അഞ്ച് ദശലക്ഷം യൂണിറ്റിനടുത്തെത്തി റിക്കാര്‍ഡ് സൃഷ്ടിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപഭോഗത്തില്‍ കുറവുണ്ടാകണമെങ്കില്‍ ഏവരുടെയും കാര്യമായ ഇടപെടല്‍ ഉണ്ടാകാണ്ടേതുണ്ട്.

അപ്രതീക്ഷിതമായി ഉണ്ടായ ഈ വര്‍ദ്ധനവ് നേരിടാന്‍ പ്രതിദിനം ഏകദേശം നാലു മുതല്‍ അഞ്ചുവരെ മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി പവര്‍ എക്സ്ചേഞ്ചു വഴിയും വിവിധ ട്രേഡര്‍മാര്‍ വഴിയും വലിയ വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. കൂടാതെ കെ.ഡി.പി.പി., ബി.ഡി.പി.പി, എന്‍.ടി.പി.സി-കായംകുളം തുടങ്ങിയ താപനിലയങ്ങളില്‍ നിന്നും പരമാവധി വൈദ്യുതി ഉല്പാദിപ്പിക്കുകയും ചെയ്യുകയാണ്. ഇത്തരത്തില്‍ യൂണിറ്റിന് ഏഴു മുതല്‍ എട്ടു രൂപ വരെ വിലയുള്ള വൈദ്യുതി വാങ്ങുന്നതുമൂലം കെ.എസ്.ഇ.ബി.യുടെ സാമ്പത്തിക ബാധ്യതയും വര്‍ദ്ധിക്കുകയാണ്. ഇപ്പോള്‍ തന്നെ എഴുന്നൂറ് കോടി രൂപയോളം കടബാധ്യത ഇക്കാരണം കൊണ്ട് തന്നെ ബോര്‍ഡിനുണ്ടായിട്ടുണ്ട്. ഉപഭോഗം ഇതുപോലെ തുടര്‍ന്നാല്‍ ബോര്‍ഡിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ തകര്‍ക്കുന്ന സ്ഥിതി സംജാതമാകും എന്നത് തീര്‍ച്ചയാണ്.

ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനവ് നേരിടാന്‍ നമ്മുടെ ജലവൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ടിവരുകയും ചെയ്യുന്നുണ്ട്. നമ്മുടെ ജലസംഭരണികളിലെ ഇപ്പോഴത്തെ ജലനിരപ്പും ആശങ്കാജനകമാണ്.  മാര്‍ച്ച് 15 ലെ നിലയനുസരിച്ച് എല്ലാ സംഭരണികളിലുമായി 48 ശതമാനം വെള്ളം മാത്രമാണ് - കേവലം 2000 മില്ല്യണ്‍ യൂണിറ്റ് - വൈദ്യുതി ഉല്പാദിപ്പിക്കാനുള്ളത്. ഈ ജലസംഭരണത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ ജലവൈദ്യുതിയുടെ ഉല്പാദനം 19-20 മില്യണ്‍ യൂണിറ്റായി ക്രമീകരിച്ചാല്‍ മാത്രമേ ഈ വേനല്‍ക്കാലം സുരക്ഷിതമായി കടന്നുപോകാന്‍ കഴിയുകയുള്ളു. ഇപ്പോള്‍ ഉപഭോഗത്തിലുണ്ടായ അപ്രതീക്ഷിത വര്‍ദ്ധനവ് നേരിടാന്‍ പല ദിവസങ്ങളിലും നമ്മുടെ ജലനിലയങ്ങളില്‍ നിന്നും 23 മുതല്‍ 26 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഉല്പാദിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഈ സ്ഥിതി ആശാസ്യമല്ല. ഇത് തുടര്‍ന്നാല്‍ ആവശ്യമായ ജലം സംഭരണികളില്‍ കരുതിവക്കാന്‍ കഴിയാത്ത ഗുരുതരമായ അവസ്ഥ സംജാതമാകാന്‍ സാധ്യതയുമുണ്ട്.

വൈദ്യുതി ഉപഭോഗത്തിലുള്ള വര്‍ദ്ധനവ് ഈ രീതിയില്‍ തുടരുന്നത് കെ.എസ്.ഇ.ബിയെ വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്. അടിയന്തിരമായി ഈ പ്രതിസന്ധി നേരിടാനുള്ള നടപടികള്‍ നാമെടുക്കേണ്ടതുണ്ട്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ വിവിധ പത്ര-ദൃശ്യ-ശ്രവ്യമാധ്യമങ്ങള്‍ വഴി ഊര്‍ജസംരക്ഷണ സന്ദേശങ്ങളും പരിപാടികളും ഇപ്പോള്‍ തന്നെ ബോര്‍ഡ്, പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

രാജ്യത്തിനാകെ മാതൃകയായി ഒന്നരക്കോടി സി.എഫ് വിളക്കുകള്‍ വിതരണം ചെയ്യുന്നത് ഈ പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായാണ്. എഴുപത്തി അഞ്ചു ലക്ഷം വീടുകളില്‍ ഉപയോഗത്തിലിരിക്കുന്ന രണ്ട് അറുപത് വാട്ട്സിന്റെ സാധാരണ ബള്‍ബ് മാറ്റി പതിനാല് വാട്ട്സിന്റെ രണ്ട് സി.എഫ്. വിളക്കുകള്‍ സ്ഥാപിക്കുന്നതോടെ നമ്മുടെ പീക് സമയത്തെ വൈദ്യുതി ആവശ്യകതയില്‍ ഏകദേശം മുന്നൂറ് മെഗാവാട്ട് വരെ കുറവ് വരുമെന്നാണ് കരുതുന്നത്.

സി.എഫ്.എല്‍. വിതരണം മാര്‍ച്ച് പതിനാറിന് തുടങ്ങി മെയ് മാസം അവസാനത്തോടെ പൂര്‍ത്തി യാക്കാന്‍ സാധിക്കും. എനര്‍ജി മാനേജ്മെന്റ് സെന്ററാണ് തെക്കന്‍, മധ്യ മേഖലകളിലെ വിതരണത്തിന്റെ മുഖ്യ പങ്കാളി. വടക്കന്‍ കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ആര്‍ട്ടിക് ഹോള്‍ഡിംഗ് എന്ന സ്ഥാപനമായിരിക്കും വിതരണം നടത്തുക.

സി.എഫ്.എല്‍ വിതരണം ബോര്‍ഡിന്റെ സാധാരണ ഒരു പരിപാടി എന്നതിലുപരിയായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരു പരിപാടിയാക്കി മാറ്റുന്ന തരത്തിലാണ് സര്‍ക്കാരും ബോര്‍ഡും വിഭാവനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് കെ.എസ്.ഇ.ബി നടത്തിയിട്ടുള്ളത്. ഉപഭോക്തൃ സൌഹൃദം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഉത്തമ പൊതുമേഖലാ സ്ഥാപനമാക്കാനുള്ള വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും പരിപാടികളും ബോര്‍ഡ് ഇപ്പോള്‍ ഏറ്റെടുത്തു നടത്തുകയാണ്. ഈ വിധത്തിലുള്ള ബോര്‍ഡിന്റെ വിവിധ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ഇടയിലേക്കെത്തിക്കാനുള്ള അവസരമായും, സി.എഫ്.എല്‍ വിതരണ പരിപാടി ഉപയോഗിക്കാവുന്നതാണ്.

ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലൂടെ നമ്മുടെ സംസ്ഥാനം കടന്നു പോകുമ്പോഴും ലോഡ്ഷെഡിംഗും നിയന്ത്രണങ്ങളുമില്ലാതെ ഉപഭോക്താക്കള്‍ക്കു വൈദ്യുതി നല്‍കാനുള്ള സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും ആത്മാര്‍ത്ഥ ശ്രമം ജനങ്ങളിലേക്കെത്തിക്കാനും കെ.എസ്.ഇ.ബി നടത്തുന്ന ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാനും സി.എഫ്.എല്‍ . വിതരണ പരിപാടി വന്‍ വിജയമാക്കേണ്ടത് ഓരോ കെ.എസ്.ഇ.ബി ജീവനക്കാരന്റെയും കര്‍ത്തവ്യമാണ്. അതറിഞ്ഞ് ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കാം.
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3532
mod_vvisit_counterYesterday4115
mod_vvisit_counterThis Month88022
mod_vvisit_counterLast Month141147

Online Visitors: 113
IP: 54.80.247.119
,
Time: 18 : 42 : 56