
ഇക്കൊല്ലത്തെ മഴക്കാലം ചതിച്ചതിനാലാണ് ലോഡ് ഷെഡിംഗും മറ്റ് നിയന്ത്രണങ്ങളുമൊക്കെ വേണ്ടിവന്നത് എന്നാണ് ബോര്‍ഡ് ഭാഷ്യം. എന്നാല്‍ വിതരണ മേഖലയിലെ ജീവനക്കാര്‍ രഹസ്യമായി പറയുന്നത് മഴ ശക്തമായി പെയ്യാതിരുന്നത് നന്നായി എന്ന തരത്തിലാണ്. മഴക്കാല പൂര്‍വ്വ അടിയന്തിര അറ്റകുറ്റപ്പണികള്‍ അടക്കം കാലവര്‍ഷത്തെ നേരിടാന്‍ തക്കവിധത്തിലുള്ള യാതൊരു തയ്യാറെടുപ്പുകളും ബോര്‍ഡ് നടത്തിയിരുന്നില്ല എന്നതാണ് അത്തരമൊരു വിചാരത്തിന് കാരണം. സാധന സാമഗ്രികളുടെ അഭാവത്തോടൊപ്പം വാഹനത്തിന്റെ ഉപയോഗത്തില്‍ ഏര്‍പ്പെടുത്തിയ \'തുഗ്ളക്\' പരിഷ്കാരവും വിതരണ ഓഫീസുകളിലെ അറ്റകുറ്റപ്പണി തകിടം മറിച്ചു.
പ്രസരണരംഗത്ത് പുതുതായി ഒരു സബ് സ്റേഷന്റെയും നിര്‍മാണം ആരംഭിച്ചില്ല എന്നുമാത്രമല്ല, പണി നടന്നു കൊണ്ടിരുന്ന സബ് സ്റേഷനുകള്‍ കമ്മീഷന്‍ ചെയ്യാന്‍ സമയബന്ധിതമായ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. പ്രസരണമേഖലയുടെ ശക്തിപ്പെടുത്തലിന് ആവശ്യമായ ദീര്‍ഘകാല ആസൂത്രണ പ്രക്രിയ ഉപേക്ഷിച്ചിരിക്കുകയുമാണ്.
കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴും ഉത്പാദന പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന കാര്യത്തിലും പുതിയ പദ്ധതികള്‍ ആരംഭിക്കുന്ന കാര്യത്തിലും അക്ഷന്തവ്യമായ അലംഭാവമാണ് ഈ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ബോര്‍ഡംഗങ്ങളുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
സിവില്‍ മേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, സംഘടനാ വ്യത്യാസമില്ലാതെ ഈ

ഈ അരക്ഷിതാവസ്ഥ തുടരുമ്പോഴും സ്ഥലംമാറ്റ കച്ചവടത്തിലൂടെ സംഘടനകളുടെ പേരില്‍ സ്വന്തം കീശ വീര്‍പ്പിക്കാന്‍ ചില സംഘടനാ നേതാക്കളും, അത്തരം നേതാക്കളുടെ വാലാട്ടികളായി നിന്ന് വിടുപണി ചെയ്യാന്‍ ചില ഉന്നത ഉദ്യോഗസ്ഥരും യാതൊരു ഉളുപ്പുമില്ലാതെ നടക്കുകയാണ്. ഇത് സംബന്ധിച്ച് പത്ര-ദൃശ്യ-മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തകള്‍ ഇതിനകം തന്നെ വന്നിട്ടുണ്ട്.
പ്രൊമോഷനുകളിലും സ്ഥലം മാറ്റങ്ങളിലും നടന്നിട്ടുള്ള കടുത്ത മാനദണ്ഡലംഘനവും സ്വജനപക്ഷപാതവും നാം തന്നെ പല വേദികളിലും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇനിയും അവ പൂര്‍ണമായി പരിഹരിച്ചിട്ടില്ല. മെയ് മാസത്തില്‍ ഇറങ്ങേണ്ടിയിരുന്ന, എക്സിക്യൂട്ടിവ് എഞ്ചിനീയര്‍മാരുടെ പൊതുസ്ഥലംമാറ്റ ലിസ്റ് ഇതുവരെ പുറത്തിറക്കാന്‍ പോലും കഴിഞ്ഞില്ല. ബോര്‍ഡംഗങ്ങള്‍ അന്യായമായ ഇടപെടലിലൂടെ ഈ തസ്തികയിലെ സ്ഥലംമാറ്റ ലിസ്റില്‍ വലിയ ക്രമക്കേടുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ തന്നെ നേരിട്ടിടപെടേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഫലമോ, രണ്ടും മൂന്നും വര്‍ഷമായി വിദൂര സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ ഇപ്പോഴും സ്ഥലം മാറ്റം കിട്ടാതെ ബുദ്ധിമുട്ടുന്നു.
അസിസ്റന്റ് എഞ്ചിനീയര്‍മാരുടെ കരിയര്‍ സ്റാഗ്നേഷന്‍ വളരെക്കാലമായി നേരിടുന്ന ഒരു പ്രശ്നമാണ്. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ഈ പ്രശ്നം പരിഹരിക്കുന്നതിനായി പോസ്റ് അപ്ഗ്രഡേഷനും പുതിയ തസ്തിക സൃഷ്ടിക്കലുമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡംഗീകരിച്ച് സര്‍ക്കാര്‍ അനുമതിക്കായി അയച്ചിട്ട് വര്‍ഷം ഒന്നരയായി. ഒരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. സിവില്‍ മേഖലയിലും നിലനില്‍ക്കുന്ന ഈ പ്രശ്ന പരിഹാരത്തിനായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും പുതിയവ ഏറ്റെടുത്ത് നടത്തുകയും ചെയ്യേണ്ടതുമുണ്ട്. അക്കാര്യത്തിലും ബോര്‍ഡ് മൌനത്തിലാണ്.
കത്തുന്ന പുരയില്‍ നിന്നും വാഴവെട്ടുന്നതു പോലെയാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നത്. ബോര്‍ഡിന്റെ കമ്പനിവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ത്വരിതപ്പെടുത്തിയില്ലെങ്കില്‍ എല്ലാവിധ പദ്ധതി സഹായങ്ങളും നിര്‍ത്തുമെന്ന ഭീഷണി നിരന്തരമായി മുഴക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഈ ഭീഷണികളും, ബോര്‍ഡിന്റെ സാമ്പത്തിക - വൈദ്യുതി പ്രതിസന്ധികളും വിവിധ മേഖലകളില്‍ ബോധപൂര്‍വമുണ്ടാക്കിയ പ്രവര്‍ത്തന തകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി, ജീവനക്കാരെയാകെ സമ്മര്‍ദ്ദത്തിലാക്കുകയും, അതുവഴി ഏകപക്ഷീയമായ രീതിയില്‍ കമ്പനിവല്‍ക്കരണവും തുടര്‍ന്ന് ഫ്രാഞ്ചൈസി, പബ്ളിക്ക്- പ്രൈവറ്റ്-പാര്‍ട്ട്ണര്‍ഷിപ്പ് (പി.പി.പി) എന്നിങ്ങനെ വിവിധ ഓമനപ്പേരുകളില്‍ സ്വകാര്യവല്‍ക്കരണം നടത്താനുള്ള ഗൂഢശ്രമങ്ങളുമാണ് ഇന്ന് നമ്മുടെ സംസ്ഥാനത്ത് നടക്കുന്നത്.
ഈ സ്ഥിതിവിശേഷം നാം ഇനിയും തിരിച്ചറിയാന്‍ വൈകിയാല്‍ സ്ഥാപനത്തിന്റെ തകര്‍ച്ചയിലേക്കായിരിക്കും അതു നയിക്കുക. അതിന്റെ ഫലമാകട്ടെ നാമോരോരുത്തരുടെയും നിലനില്‍പിനെ തന്നെ ബാധിക്കുകയും ചെയ്യും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകേണ്ടതില്ല.
വൈദ്യുതി നിയമം ഇന്ത്യയില്‍ നിലവില്‍ വന്ന 2003-ല്‍ ബോര്‍ഡിനെ കെട്ടഴിച്ച് പുനഃസംഘടിപ്പിക്കാനും സ്വകാര്യവല്‍ക്കരിക്കാനും നടത്തിയ ശ്രമങ്ങളും അതിനെതിരെ വിവിധ സംഘടനകളും പൊതു പ്രസ്ഥാനങ്ങളും കൂട്ടായി നിന്ന് നടത്തിയ പ്രക്ഷോഭങ്ങളും നാം ഓര്‍ക്കേണ്ടതുണ്ട്. അന്ന് നടത്തിയ കൂട്ടായ പ്രക്ഷോഭങ്ങളുടെ ഫലമായാണ് ബോര്‍ഡിനെ തകര്‍ക്കാനുള്ള നടപടികളില്‍നിന്ന് അധികാരികള്‍ പിന്‍മാറിയത്. ഇപ്പോള്‍ ഉരുത്തിരിഞ്ഞു വരുന്ന സമാന സാഹചര്യത്തെയും സംഘടിതമായി ചെറുത്തുതോല്‍പിക്കാന്‍ നമുക്കാവും.
നമ്മുടെ സ്ഥാപനത്തിന്റെ മുന്‍കാല പ്രവര്‍ത്തന മികവ് വീണ്ടെടുത്ത്, കേരള സംസ്ഥാനത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനമാക്കാനും, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനും സാധിക്കണം. ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും വേണം. അതിന്റെ മൂന്നോടിയായുള്ള പ്രക്ഷോഭങ്ങളുടെ തുടക്കമായാണ്, സംഘടനയുടെ നേതൃത്വത്തില്‍ പ്രക്ഷോഭപ്രചാരണ ജാഥകള്‍ നവംബര്‍ 5 മുതല്‍ 9 വരെ നടത്തുന്നത്. ഈ ജാഥകള്‍ വിജയിപ്പിക്കാനും തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളില്‍ പങ്കാളികളാവാനും സംഘടനാവ്യത്യാസം മറന്ന് എല്ലാ ഓഫീസര്‍മാരും ജീവനക്കാരും മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.