KSEBOA - KSEB Officers' Association

Friday
Nov 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സെപ്തംബര്‍ 7-ലെ ദേശീയ പണിമുടക്ക് പങ്കെടുത്ത് വിജയിപ്പിക്കുക

സെപ്തംബര്‍ 7-ലെ ദേശീയ പണിമുടക്ക് പങ്കെടുത്ത് വിജയിപ്പിക്കുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Strikeസെപ്തംബര്‍ 7-ന് രാജ്യത്ത് പൊതുപണിമുടക്ക് നടക്കുകയാണ്. രാഷ്ട്രീയഭേദമന്യേ ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളാണ് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. യു.പി.എ. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പൊറുതിമുട്ടിയാണ് ഇന്ത്യയിലെ വിവിധ ട്രേഡ് യൂണിയനുകള്‍ ഈ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഐ.എന്‍.റ്റി.യു.സി അടക്കം രാജ്യത്തെ 9 പ്രധാന തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി ഇക്കാര്യത്തില്‍ നിലകൊള്ളുകയാണ്. വിലക്കയറ്റത്തിനെതിരെ രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമായിരുന്ന ജൂലൈ 5-ലെ അഖിലേന്ത്യാ ഹര്‍ത്താലിന്റെ തുടര്‍നടപടിയെന്ന നിലയിലും, ഇന്ത്യയിലെ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് പോകുന്നത്.

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി നിലകൊള്ളുകയാണ്. സാധാരണക്കാരന്റെ കുടുംബബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പനിരക്ക് പതിനേഴ് ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു നില്‍ക്കുകയാണ്. ജനജീവിതം അനുദിനം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കാന്‍ കൂട്ടാക്കുന്നില്ല. വിലക്കയറ്റം കുറയ്ക്കാന്‍ തങ്ങളുടെ കൈവശം മാന്ത്രികവടി ഇല്ല എന്നാണ് പ്രധാനമന്ത്രിയുടെ ഭാഷ്യം. ഇരുട്ടടി പോലെ പെട്രോളിയം വില വര്‍ധനയും. വിലനിയന്ത്രണം എടുത്തുകളഞ്ഞുകൊണ്ട് സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം നേടാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കിയിരിക്കുകയാണ്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വീണ്ടും വര്‍ദ്ധിക്കാന്‍ മാത്രമേ ഇത് ഇടവരുത്തുകയുള്ളൂ.

ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാണ് പണിമുടക്കിലൂടെ ഉന്നയിക്കുന്ന മറ്റൊരാവശ്യം. രാജ്യത്തിന്റെ അഭിമാനമായ നവരത്ന സ്ഥാപനങ്ങളുടെയും വന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരികള്‍ കൂട്ടത്തോടെ വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള പൊതുജന വികാരം ശക്തമാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയാന്‍ കൂട്ടാക്കിയിട്ടില്ല. ഓഹരിവിപണിയിലേക്ക് വന്‍തോതില്‍ പണമൊഴുകാന്‍ ഇത് വഴിയൊരുക്കും. സാമ്പത്തിക പ്രതിസന്ധിയുടെയും മറ്റും പശ്ചാത്തലത്തില്‍ പതറിനില്‍ക്കുന്ന ഓഹരിവിപണികളില്‍ പുതിയ ഉണര്‍വ്വ് സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശം. നടപ്പു സാമ്പത്തികവര്‍ഷം പൊതുമേഖലാ ഓഹരി വില്പന വഴി 40,000 കോടി രൂപ കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ഭൂരിഭാഗവും ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഓഹരികളാണ് എന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്.

അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നാമമാത്രമായ തുകയാണ് എല്ലാക്കൊല്ലവും വകയിരുത്തുന്നത്. തൊഴില്‍ നിയമങ്ങള്‍ ഏറ്റവും അധികം ലംഘിക്കപ്പെടുന്നതും ഈ മേഖലയിലാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടനടി കൈകൊള്ളണമെന്ന ആവശ്യവും തൊഴിലാളി സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്. കരാര്‍/കാഷ്വല്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയ്ക്കു വേണ്ടി തൊഴില്‍ സംബന്ധിച്ച പാര്‍ലമെന്റ് സ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള ദേശീയ നിധി അടിയന്തിര പ്രാധാന്യത്തോടെ രൂപീകരിക്കേണ്ടതുണ്ട്. അതോടൊപ്പം തൊഴില്‍ നിയമങ്ങളും കര്‍ശനമായി നടപ്പാക്കണം.

അവശ്യവസ്തുക്കളുടെ വില പിടിച്ചുനിര്‍ത്തുന്നതിന് പൊതുവിതരണ സമ്പ്രദായം പോലുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പൊതുപണിമുടക്കിലൂടെ ഉന്നയിച്ചിട്ടുണ്ട്. വളരെ വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന പൊതുവിതരണ സമ്പ്രദായത്തിലൂടെ വിലവര്‍ദ്ധനവ് ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് കേരളസര്‍ക്കാര്‍ തെളിയിച്ചിട്ടുണ്ട്. അതേ സമയം പൊതുവിതരണ ശൃംഖലയെ തകര്‍ക്കുന്ന തരത്തിലുള്ള നയസമീപനങ്ങളാണ് കേന്ദ്രസര്‍ക്കാരും ഭക്ഷ്യമന്ത്രാലയവും നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

വൈദ്യുതി മേഖലയില്‍ പണിയെടുക്കുന്നവരെയും ദോഷകരമായി ബാധിക്കുന്നതാണ്. പണിമുടക്കിനാധാരമായി ഉന്നയിക്കപ്പെട്ടിട്ടുള്ള വിഷയങ്ങള്‍. സ്വകാര്യവല്ക്കരണ-കുത്തകവല്‍ക്കരണ നയങ്ങളെ താലോലിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിനെതിരെ പ്രതികരിക്കേണ്ടത് വൈദ്യുതിമേഖലയില്‍ പണിയെടുക്കുന്ന എല്ലാവരുടേയും കര്‍ത്തവ്യമാണ്. ഓഫീസര്‍മാരും തൊഴിലാളികളുമടക്കം വൈദ്യുതി മേഖലയിലെ മുഴുവന്‍ ജീവനക്കാരും സെപ്റ്റംബര്‍ 7ന്റെ പൊതുപണിമുടക്കില്‍  അണിചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday522
mod_vvisit_counterYesterday4293
mod_vvisit_counterThis Month103969
mod_vvisit_counterLast Month157088

Online Visitors: 54
IP: 54.224.164.166
,
Time: 03 : 27 : 41