KSEBOA - KSEB Officers' Association

Saturday
Dec 16th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പെട്രോനെറ്റ് എല്‍എന്‍ജിക്ക് നാലിരട്ടി വില - കേരളത്തിന് തിരിച്ചടി

പെട്രോനെറ്റ് എല്‍എന്‍ജിക്ക് നാലിരട്ടി വില - കേരളത്തിന് തിരിച്ചടി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Petronetപെട്രോനെറ്റ് എല്‍എന്‍ജിയുടെ കൊച്ചി ടെര്‍മിനലിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന് നാലിരട്ടി വില. പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കേരളത്തിലെ വൈദ്യുതിനിലയങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. ഉയര്‍ന്ന വിലയ്ക്കുള്ള പ്രകൃതിവാതകം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ യൂണിറ്റിന് എട്ടുരൂപയോളം ചെലവുവരും. എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) മുന്നില്‍ കണ്ടാണ് നിലവിലുള്ള താപനിലയങ്ങള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റുന്നതിനും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനും കേരളം ഒരുങ്ങുന്നത്.

ചീമേനി, ബ്രഹ്മപുരം എന്നിവയാണ് പുതിയ പദ്ധതികള്‍. കായംകുളത്ത് നിലവിലുള്ള 350 മെഗാവാട്ടിന്റെ പദ്ധതിക്ക് പുറമേ 1050 മെഗാവാട്ടിന്റെ പുതിയ നിലയംകൂടി നിര്‍മിക്കും. കായംകുളത്തെ നിലവിലുള്ള നാഫ്താ നിലയവും കൊച്ചിയിലെ 150 മെഗാവാട്ടിന്റെ ബിഎസ്ഇഎസ് നിലയവും പ്രകൃതിവാതകത്തിലേക്ക് മാറ്റി നേട്ടമുണ്ടാക്കാമെന്നും കണക്കുകൂട്ടലുണ്ട്.

ഇന്ത്യയില്‍ ലഭിക്കുന്ന പ്രകൃതിവാതകത്തേക്കാള്‍ നാലിരട്ടി വിലയ്ക്കാണ് ഓസ്ട്രേലിയയിലെ ഗോര്‍ഗണിലുള്ള എക്സോ മൊബില്‍ കോര്‍പറേഷനുമായി പെട്രോനെറ്റ് എല്‍എന്‍ജി കരാറുണ്ടാക്കിയത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ്ഓയില്‍ വിലയുടെ 14.5 ശതമാനമാണ് പ്രകൃതി വാതകത്തിന് ഓസ്ട്രേലിയന്‍ കമ്പനി നിശ്ചയിച്ച നിരക്ക്. ക്രൂഡ്ഓയില്‍ വില ഉയരുന്നതിനനുസരിച്ച് പ്രകൃതി വാതകത്തിന്റെ വിലയും കൂടും.

ബാരല്‍ ക്രൂഡ്ഓയിലിന് 85 ഡോളറാണ് ഇപ്പോഴത്തെ വില. അതനുസരിച്ച്, ഒരു ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് (എംഎംബിടിയു) പ്രകൃതി വാതകത്തിന് 12.5 ഡോളര്‍ വിലവരും. പെട്രോനെറ്റും എന്‍ടിപിസിയും തമ്മിലുള്ള കരാറിലാണ് വില വ്യക്തമാക്കിയിട്ടുള്ളത്. ഗെയില്‍, ഒഎന്‍ജിസി, ഐഒസിഎല്‍, ബിപിസിഎല്‍ എന്നീ കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ സംയുക്ത സംരംഭമാണ് പെട്രോനെറ്റ് എല്‍എന്‍ജി. ഓസ്ട്രേലിയയില്‍ നിന്ന് ഈ പ്രകൃതിവാതകം കൊച്ചിയില്‍ എത്തുമ്പോള്‍ ദ്രവീകരണനിരക്കും കടത്തുകൂലിയും വീണ്ടും വാതകമാക്കാനുള്ള ചെലവും അടക്കം വില യൂണിറ്റിന് 15 ഡോളറിലെത്തും. ഈ നിരക്കില്‍ കിട്ടുന്ന പ്രകൃതിവാതകം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ വരുന്ന ചെലവ് യൂണിറ്റിന് എട്ടു രൂപയോളം വരും.

നാഫ്ത ഉപയോഗിച്ച് ഒരു യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാന്‍ ഇപ്പോള്‍ ഒമ്പതു രൂപ വേണം. പ്രകൃതി വാതകത്തിലേക്ക് മാറിയാലും കാര്യമായ ലാഭമുണ്ടാകില്ലെന്നാണ് സൂചന. ഗുജാത്തിലെ എല്‍എന്‍ജി ടെര്‍മിനലിന് 2.4 ഡോളര്‍ നിരക്കിലാണ് ഇറാഖില്‍ നിന്ന് പ്രകൃതി വാതകം ലഭിക്കുന്നത്. 2012 വരെയുള്ള കരാറുള്ളതിനാലാണ് ഈ നിരക്കെന്നും അതിനുശേഷം അവിടെയും വര്‍ധന വരുമെന്നുമാണ് പെട്രോനെറ്റ് എല്‍എന്‍ജി അധികൃതര്‍ പറയുന്നത്.

ആഭ്യന്തരമായി ഒഎന്‍ജിസിക്കും റിലയന്‍സ് അടക്കമുള്ള ചില കുത്തകകള്‍ക്കും ഇന്ത്യയില്‍ പ്രകൃതിവാതക പ്ളാന്റുകളുണ്ട്. അവിടെനിന്നുള്ള വാതകത്തിന് 4.2 ഡോളര്‍ മാത്രം വിലയുള്ളപ്പോഴാണ്് സംസ്ഥാനത്തിന് വന്‍വിലയ്ക്ക് പ്രകൃതിവാതകം വാങ്ങേണ്ടിവരുന്നത്്. ഈ വിലയ്ക്ക് പ്രകൃതിവാതകം വാങ്ങി ഉപയോഗിച്ചാല്‍ വൈദ്യുതി ഉല്‍പ്പാദനച്ചെലവ് കുതിച്ചുയരുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയാത്ത സ്ഥിതിവരും അദ്ദേഹം പറഞ്ഞു.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4431
mod_vvisit_counterYesterday4190
mod_vvisit_counterThis Month73775
mod_vvisit_counterLast Month130619

Online Visitors: 62
IP: 54.82.56.95
,
Time: 22 : 26 : 27