KSEBOA - KSEB Officers' Association

Sunday
Apr 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഇടമലയാര്‍വിധി പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കുള്ള മുന്നറിയിപ്പ് - വി.എസ്

ഇടമലയാര്‍വിധി പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കുള്ള മുന്നറിയിപ്പ് - വി.എസ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

VSപൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കും അധികാരദുര്‍വിനിയോഗം നടത്തുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇടമലയാര്‍ കേസില്‍ സുപ്രീം കോടതിയുടെ വിധിയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ഒരു മുന്‍മന്ത്രിയെ അഴിമതി കേസില്‍ പരമോന്നത കോടതി ശിക്ഷിക്കുന്നത്. ഇതിനായി രണ്ടു ദശാബ്ദക്കാലമായി താന്‍ പോരാട്ടം നടത്തുകയായിരുന്നു. അതിന്റെ പേരില്‍ വ്യക്തിപരമായി ആക്ഷേപങ്ങളും ആരോപണങ്ങളും കേള്‍ക്കേണ്ടിവന്നു.അതിനെല്ലാമുള്ള മറുപടിയാണ് കോടതിയുടെ വിധി. അഴിതിക്കാരെ വെറുതെ വിടില്ല.

ഇടമലയാര്‍ അഴിമതികേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന യുഡിഎഫ് നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. എട്ടുമാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ അഴിമതിക്കാരനായ ഈ രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഇരുമ്പഴിക്കുള്ളിലാകുകയാണ്. 1982 ലാണ് കേസിനാസ്പദമായ അഴിമതി അരങ്ങേറിയത്. ഇടമലയാര്‍ അണക്കെട്ടിലെ ടണലിലെ ഷാഫ്റ്റ് നിര്‍മ്മാണത്തിന് ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കി ഖജനാവിന് രണ്ടുകോടിയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. ജസ്റ്റിസ് സുകുമാരന്‍ അധ്യക്ഷനായ സമിതി പിള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ വിഎസ് കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കുകയുമായിരുന്നു. ജസ്റ്റിസുമാരായ പി സദാശിവം, ബി എസ് ചൌഹാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഇടമലയാര്‍ പണിയുടെ കരാര്‍ അനുവദിക്കുന്നതില്‍ അന്നു വൈദ്യുത മന്ത്രി ആയിരുന്ന ആര്‍. ബാലകൃഷ്ണപിള്ള പ്രത്യേക താല്‍പര്യമെടുത്തു എന്നു സുപ്രീം കോടതി വിധിയില്‍ പറയുന്നു. കരാര്‍ പലതവണ റദ്ദാക്കുകയും വീണ്ടും വിളിക്കുകയും ചെയ്തു.ഏറ്റവും അവസാന ഘട്ടത്തിലാണു കെ.പി. പൌലോസിനു കരാര്‍ നല്‍കുന്നത്. മൂന്നുവര്‍ഷം വൈകിച്ചതിനു ശേഷം ബാലകൃഷ്ണ പിള്ളയുടെ താല്‍പര്യപ്രകാരം വൈദ്യുതി ബോര്‍ഡ് ഉയര്‍ന്ന നിരക്കില്‍ ഈ കരാര്‍ നിശ്ചയിച്ചതു വ്യക്തമാണെന്നു വിധിയില്‍ പറയുന്നു. മാത്രമല്ല, കരാര്‍ നല്‍കുന്നതു സംബന്ധിച്ചു ബോര്‍ഡില്‍ കാര്യമായ ചര്‍ച്ചയൊന്നും നടന്നിരുന്നുമില്ല.തൊഴില്‍ത്തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പലവട്ടം തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടും ബാലകൃഷ്ണപിള്ള താല്‍പര്യമെടുത്തില്ല. പൌലോസിനു കരാര്‍ നല്‍കിയശേഷം മാത്രമാണ് അതിനുള്ള ശ്രമം നടത്തിയത്.

കേസില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വന്ന സാഹചര്യത്തില്‍ പിള്ളയ്ക്ക് അടുത്തുതന്നെ കോടതിയില്‍ കീഴടങ്ങി ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. സുപ്രീംകോടതിയുടെ വിധിയായതിനാല്‍ ഇനി അപ്പീലിനുള്ള സാധ്യതയില്ല. വിധി പുനപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അപേക്ഷ നല്‍കാമെങ്കിലും തക്കതായ കാരണമുണ്ടെങ്കില്‍ മാത്രമേ ഇപ്പോഴത്തെ വിധിയില്‍ മാറ്റമുണ്ടാകൂ. കേസില്‍ വാദംകേട്ട് വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ തന്നെയായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും പരിഗണിക്കുക. തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. ചേമ്പറില്‍ ഹര്‍ജി പരിശോധിക്കുക മാത്രമാണുണ്ടാകുക.

പിള്ളയ്ക്കൊപ്പം കേസില്‍ പ്രതികളായിരുന്ന മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍, കരാറുകാരനായ പി കെ സജീവ് എന്നിവര്‍ക്കും ഒരു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിള്ളയ്ക്കും കൂട്ടാളികള്‍ക്കും 1999 ല്‍ വിചാരണകോടതി അഞ്ചുവര്‍ഷം തടവ് വിധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി ശിക്ഷ റദ്ദാക്കി. 2003 ലെ ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ പോകാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്ന് അന്ന് പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പിള്ളയ്ക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്.

  • ഒന്ന്, കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയെന്ന നിലയില്‍ അനാവശ്യമായി ഇടപ്പെട്ടു.
  • രണ്ട്, സ്വന്തക്കാരന് കരാര്‍ ലഭിക്കുന്നതിന് മന്ത്രിയെന്ന നിലയില്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തു.
  • മൂന്ന്, സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാകുന്ന വിധത്തില്‍ ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കി.
ഗുരുതരമായ ഈ തെളിവുകള്‍ കണക്കിലെടുക്കാതെയാണ് പിള്ളയെയും കൂട്ടരെയും ഹൈക്കോടതി വിട്ടയച്ചതെന്ന വിമര്‍ശനവും സുപ്രീംകോടതി ഉന്നയിക്കുന്നുണ്ട്


20 വര്‍ഷം നീണ്ട കേസെന്ന നിലയിലാണ് വിചാരണകോടതി വിധിച്ച അഞ്ചുവര്‍ഷത്തെ തടവ് ഒരു വര്‍ഷമായി സുപ്രീംകോടതി കുറച്ചത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ വിഎസിന് അധികാരമില്ലെന്ന് പിള്ള കോടതിയില്‍ വാദിച്ചെങ്കിലും സുപ്രീംകോടതി അത് തള്ളി. ഹര്‍ജി നല്‍കാന്‍ വിഎസിന് പൂര്‍ണഅധികാരമുണ്ടെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. കേസില്‍ പിള്ളയെ സഹായിക്കുന്ന സമീപനമാണ് മുന്‍യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പിള്ളയ്ക്ക് ശിക്ഷ നല്‍കണമെന്ന വാദമാണ് കോടതിയില്‍ ശക്തമായി ഉന്നയിച്ചത്.

ശിക്ഷ അനുഭവിക്കുന്നതിനായി സുപ്രീംകോടതിയുടെ വിധിപകര്‍പ്പോടെ പിള്ള പനമ്പിള്ളിനഗര്‍ ഹൗസിങ്‌ബോര്‍ഡിലുള്ള ഇടമലയാര്‍ പ്രത്യേക കോടതിയിലാണ് ഹാജരാകേണ്ടത്. ഇപ്പോള്‍ പ്രത്യേക ജഡ്ജി ഡോ. വിജയകുമാറാണ്. കോടതിനടപടി പൂര്‍ത്തിയാക്കി പിള്ളയെ ജയിലിലേക്ക് അയയ്ക്കുന്നതോടെ ഇടമലയാര്‍ പ്രത്യേക കോടതി പ്രവര്‍ത്തനം അവസാനിക്കും. നീണ്ട 20 വര്‍ഷം കോടതി നിലനിന്നു. കോടതി അവസാനിപ്പിക്കാന്‍ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് വേണം.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3523
mod_vvisit_counterYesterday5986
mod_vvisit_counterThis Month97221
mod_vvisit_counterLast Month123110

Online Visitors: 55
IP: 54.167.196.208
,
Time: 21 : 44 : 34