KSEBOA - KSEB Officers' Association

Wednesday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കൊടുംചൂട് - വൈദ്യുതി പ്രതിസന്ധി രൂക്ഷം - നിയന്ത്രണം വന്നേക്കും

കൊടുംചൂട് - വൈദ്യുതി പ്രതിസന്ധി രൂക്ഷം - നിയന്ത്രണം വന്നേക്കും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Hot Weatherകൊടുംചൂട് കാരണം ഉപഭോഗം കുതിച്ചുയര്‍ന്നതിനാല്‍ സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ചൂട് വര്‍ധിക്കുന്നതിനാല്‍ ഉപഭോഗം കൂടാനാണ് സാധ്യത. വൈദ്യുതി ഉപയോഗം കര്‍ശനമായി നിയന്ത്രിച്ചാലേ പ്രതിസന്ധി തരണം ചെയ്യാനാകൂ. വിതരണത്തിലും നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ പരിപൂര്‍ണ സഹകരണത്തോടെ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ.

വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലുമടക്കം വൈദ്യുതിയുടെ ദുരുപയോഗം ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 40 മുതല്‍ 49 ദശലക്ഷം യൂണിറ്റുവരെ വന്ന പ്രതിദിന വൈദ്യുതി ഉപയോഗം ഇപ്പോള്‍ 54.9 ദശലക്ഷം യൂണിറ്റുവരെയായി. ഓരോ ദിവസവും വൈദ്യുതി ഉപയോഗം റെക്കോഡാകുന്നു. കേന്ദ്രപൂളില്‍നിന്ന് 20 മുതല്‍ 21 ദശലക്ഷംവരെ യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം കിട്ടുന്നത്. അഞ്ചുമുതല്‍ ആറ് ദശലക്ഷംവരെ യൂണിറ്റ് കേരളത്തിലെ താപനിലയങ്ങളില്‍നിന്നും ആറ് ദശലക്ഷം യൂണിറ്റോളം മറ്റു സ്ഥലങ്ങളില്‍നിന്ന് ഊര്‍ജ കൈമാറ്റരീതിയിലും ലഭിക്കുന്നു.

സംസ്ഥാനത്തെ ജലസംഭരണികളില്‍ 2050 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണുള്ളത്. ജൂ ഒന്നിന് വേണ്ട കരുതല്‍ശേഖരം ഒഴിവാക്കിയാല്‍ മെയ് 31 വരെ ഉപയോഗിക്കാന്‍ 1500 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് അവശേഷിക്കുന്നത്. പ്രതിദിനം ശരാശരി 19 ദശലക്ഷം യൂണിറ്റ് വൈദ്യുതിമാത്രമാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക. നിലവിലെ ഉല്‍പ്പാദനം 23 മുതല്‍ 24 ദശലക്ഷം യൂണിറ്റുവരെയാണ്്.

താപനിലയങ്ങളില്‍നിന്നുള്ള വൈദ്യുതിയുടെ വില വന്‍തോതില്‍ വര്‍ധിക്കുകയാണ്. കായംകുളം, കൊച്ചിയിലെ ബിഎസ്ഇഎസ് നിലയങ്ങളിലെ സ്ഥിരം ചാര്‍ജ് കൂട്ടാതെയുള്ള വൈദ്യുതിനിരക്ക് യൂണിറ്റിന് 7.50 രൂപവരെയാണ്. ഇതെല്ലാംകൂടി കെഎസ്ഇബിക്ക് പ്രതിദിനം ആറുകോടി രൂപയോളം അധിക ബാധ്യത വരുന്നു.
 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3895
mod_vvisit_counterYesterday4710
mod_vvisit_counterThis Month113183
mod_vvisit_counterLast Month152890

Online Visitors: 56
IP: 54.146.5.196
,
Time: 18 : 58 : 20