KSEBOA - KSEB Officers' Association

Thursday
Feb 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സംസ്ഥാനത്ത് പകല്‍ സമയത്തും വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് പകല്‍ സമയത്തും വൈദ്യുതി നിയന്ത്രണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power restrictionചെലവുചുരുക്കലിന്റെ ഭാഗമായി വിപണിയില്‍ നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നത് കെ.എസ്.ഇ.ബി. കുറച്ചു. കേന്ദ്ര വൈദ്യുതി വിഹിതത്തിലുണ്ടായ കുറവിനു പുറമെ ഇതു കൂടിയായതോടെ സംസ്ഥാനത്ത് പകലും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനമില്ലാതെ തന്നെ ഞായറാഴ്ച മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നാണ് സൂചന.

രാമഗുണ്ഡം, താല്‍ച്ചര്‍ താപനിലയങ്ങളിലുണ്ടായ വാര്‍ഷിക അറ്റകുറ്റപ്പണിയും നെയ്‌വേലി താപനലിയത്തിലെ അറ്റകുറ്റപ്പണിയുമാണ് പെട്ടെന്നുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തുള്ള ആവശ്യകത നിറവേറ്റുന്നതിന് പുറത്തു നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്ന രീതി ഏറെക്കാലമായി ബോര്‍ഡ് പിന്തുടരുന്നുണ്ട്. പകല്‍ സമയത്തെ ആവശ്യത്തിന് 200 മെഗാവാട്ടും വൈകുന്നേരത്തേക്ക് 350 മെഗാവാട്ടുമാണ് അടുത്ത കാലത്ത് ബോര്‍ഡ് വൈദ്യുതി വിപണിയില്‍ നിന്നു വാങ്ങിയിരുന്നത്. എന്നാല്‍, ശനിയാഴ്ച പകല്‍ സമയത്ത് വാങ്ങിയ വൈദ്യുതി 20 മെഗാവാട്ട് മാത്രമായിരുന്നു. വൈകുന്നേരം വാങ്ങിയ വൈദ്യുതി 200 മെഗാവാട്ടായും നിജപ്പെടുത്തി. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി കുറഞ്ഞതിനാല്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ബോര്‍ഡിന്റെ ഈ നടപടി.

ബോര്‍ഡിന്റെ ആസൂത്രണത്തിലുള്ള പിഴവ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാകുന്നതിനു വഴിവെച്ചിട്ടുണ്ട്. പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ത്തന്നെ രണ്ടു പ്രധാന ജനറേറ്ററുകള്‍ അറ്റകുറ്റപ്പണിക്കു വേണ്ടി നിര്‍ത്തിയിട്ടു. മൂന്നു മാസം മുമ്പ് അപകടമുണ്ടായ മൂലമറ്റം പവര്‍ഹൗസിലെ 130 മെഗാവാട്ടിന്റെ ജനറേറ്റര്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. സപ്തംബര്‍ പകുതിയോടെ ഇത് തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇതോടൊപ്പം 130 മെഗാവാട്ടിന്റെ മറ്റൊരു ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപ്പണിക്കായി ഇപ്പോള്‍ നിര്‍ത്തിയിട്ടു.

ബോര്‍ഡിന്റെ മറ്റൊരു പ്രധാന നിലയമായ മൂഴിയാറിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. അവിടെ 55 മെഗാവാട്ടിന്റെ ഒരു ജനറേറ്റര്‍ തകരാറിലാണെങ്കില്‍ 55 മെഗാവാട്ടിന്റെ മറ്റൊരെണ്ണം അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടു. മൂഴിയാറിലുള്ള ആറു ജനറേറ്ററുകളില്‍ നാലെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ചെലവു ചുരുക്കലിന്റെ തന്നെ ഭാഗമായി താപനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ ഉപയോഗം ബോര്‍ഡ് വെട്ടിക്കുറച്ചതും പ്രതിസന്ധിക്കു കാരണമാണ്. കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്ന് 150 മെഗാവാട്ട് എടുത്തിരുന്നത് പൂര്‍ണമായി നിര്‍ത്തി. 106 മെഗാവാട്ട് ശേഷിയുള്ള ബ്രഹ്മപുരം നിലയത്തില്‍ നിന്ന് 80 മെഗാവാട്ട് എടുത്തിരുന്നത് നിര്‍ത്തുകയും നിലയം പൂട്ടുകയും ചെയ്തു. കൊച്ചി ബി.എസ്.ഇ.എസ്. നിലയത്തില്‍ നിന്ന് 157 മെഗാവാട്ട് എടുത്തിരുന്നതും നിര്‍ത്തി. നല്ലളം ഡീസല്‍ നിലയത്തില്‍ നിന്ന് 128 മെഗാവാട്ട് എടുത്തിരുന്നത് ഇപ്പോള്‍ 60 മെഗാവാട്ടായി കുറച്ചു.

കേന്ദ്ര പൂളില്‍ നിന്ന് അണ്‍അലൊക്കേറ്റഡ് വിഹിതമായി കേരളത്തിനു ലഭിച്ചിരുന്ന 100 മെഗാവാട്ടില്‍ പകുതി ഒരാഴ്ച മുമ്പ് വെട്ടിക്കുറയ്ക്കപ്പെട്ടു. ഈ 50 മെഗാവാട്ട് ആന്ധ്രയ്ക്കാണ് അനുവദിച്ചിട്ടുള്ളത്. താല്‍ച്ചറിലെ ബോയിലര്‍ ട്യൂബ് ലീക്കേജും രാമഗുണ്ടത്തെ കല്‍ക്കരി ദൗര്‍ലഭ്യവും നിമിത്തമുണ്ടായ പ്രശ്‌നങ്ങളും സംസ്ഥാനത്തിന്റെ കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടാകുന്നതിനു കാരണമായി. ഇതിനൊപ്പം വൈദ്യുതി ബോര്‍ഡിന്റെ നടപടികള്‍ കൂടിയായതോടെ പ്രതിദിനം ആവശ്യമായതില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.ഇപ്പോഴത്തെ നിലയില്‍ രാത്രിയിലുള്ള വൈദ്യുതി നിയന്ത്രണം അനന്തമായി നീളാനാണ് സാധ്യത. കേരളത്തിന് നേരത്തേ പ്രതിദിനം 950 മെഗാവാട്ട് കേന്ദ്ര വൈദ്യുതിയാണ് ലഭിച്ചിരുന്നത്. വ്യാഴാഴ്ച മുതല്‍ കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ 250 മെഗാവാട്ടിന്റെ കുറവ് വന്നിരുന്നു.

Source- Mathrubhumi

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4240
mod_vvisit_counterYesterday4328
mod_vvisit_counterThis Month84850
mod_vvisit_counterLast Month133862

Online Visitors: 62
IP: 54.226.33.117
,
Time: 22 : 05 : 07