KSEBOA - KSEB Officers' Association

Wednesday
Apr 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി നിയന്ത്രണം - യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും

വൈദ്യുതി നിയന്ത്രണം - യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Power restriction in Kerala - factsതുലാവര്‍ഷത്തിന്റെ ലഭ്യതയും അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന്‌ നാഫ്ത/എല്‍ .എസ്‌.എച്ച്‌.എസ്സ്‌ തുടങ്ങിയ ഇന്ധന വിലയിലുണ്ടായ കുറവും നിമിത്തം വൈദ്യുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്‌. കൂടാതെ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ , വൈദ്യുതി നിയന്ത്രണങ്ങള്‍ പുനരവലോകനം ചെയ്യാനായി നവംബര്‍ മാസത്തില്‍ നടത്തിയ പൊതു തെളിവെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ ആവശ്യം മുന്നോട്ടു വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്‌. റഗുലേറ്ററി കമ്മീഷന്‍ കേരളത്തില്‍ പ്രധാനമായും മൂന്ന്‌ തരത്തിലുള്ള നിയന്ത്രണങ്ങളാണ്‌ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.



(1)    പീക്ക്‌ സമയങ്ങളിലെ ലോഡ്ഷെഡിംഗ്‌

(2)    എല്‍ .റ്റി. ഉപഭോക്താക്കള്‍ക്ക്‌ പ്രതിമാസം 80 യൂണിറ്റിനുമേല്‍ ഉപയോഗത്തിന്‌ ആകെ ഉപയോഗത്തിന്റെ കണക്കിലും മറ്റ്‌ ഉപഭോക്താക്കള്‍ക്ക്‌ 80% ഉപഭോഗം വരെ യൂണിറ്റിന്‌ 50 പൈസ നിരക്കില്‍ സര്‍ചാര്‍ജ്‌ ഈടാക്കക.

(3)    മറ്റ്‌ ഉപഭോക്താക്കള്‍ക്ക്‌ കഴിഞ്ഞ വര്‍ഷത്തെ ശരാശരി ഉപയോഗത്തിന്റെ 80% ല്‍ അധികം ഉപയോഗിക്കുന്ന വൈദ്യുതിക്ക്‌ ബോര്‍ഡ്‌, പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ വില നല്‍കുക. കൂടാതെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 200 യൂണിറ്റിനു മുകളില്‍ പ്രതിമാസ ഉപഭോഗത്തിന്‌ പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ വില നല്‍കുക.

ഈ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടാനുള്ള സാഹചര്യമാണോ നിലനില്‍ക്കുന്നതെന്ന്‌ പരിശോധിക്കപ്പെടേണ്ടതുണ്ട്‌.

ഇന്ധനവിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നുള്ള യഥാര്‍ത്ഥ്യമാണ്‌. കായംകുളം ബി.എസ്‌.ഇ.എസ്‌ നിലയങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനമായ നാഫ്തയുടെ വില ജൂലൈ മാസത്തില്‍ 66000 രൂപയായിരുന്നത്‌ നവംബര്‍ ആയതോടെ 27000 ആയി കുറഞ്ഞു. അങ്ങനെ ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇന്ധന വില യൂണിറ്റിന്‌ 5 രൂപയുമായി കുറഞ്ഞിട്ടുണ്ട്‌.

എന്നാല്‍ ഇന്ധനവിലയിലുണ്ടായ കുറവ്‌ ലോഡ്ഷെഡിംഗ്‌ ഒഴിവാക്കാന്‍ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ പര്യാപ്തമല്ല. കേരളത്തിലെ പീക്ക്‌ ആവശ്യകത 2800 മെഗാവാട്ടിനു മുകളിലാണ്‌. ലോഡ്ഷെഡിംഗ്‌ വഴി 450 മുതല്‍ 500 മെഗാവാട്ടിന്റെ കുറവാണ്‌ പീക്ക്‌ ആവശ്യകതയില്‍ ഉണ്ടാകുന്നത്‌. അതായത്‌ ലോഡ്ഷെഡിംഗ്‌ മൂലം പീക്ക്‌ ആവശ്യകത 2300-2350 മെഗാവാട്ട്‌ ആയിച്ചുരുങ്ങും. ഇതില്‍ 1200 മെഗാവാട്ട്‌ ജല വൈദ്യുതിയില്‍ നിന്നും 700 മെഗാവാട്ട്‌ വൈദ്യുതി കേന്ദ്ര പൂളില്‍ നിന്നും ലഭ്യമാക്കിയാല്‍ തന്നെ 400 - 450 മെഗാവാട്ട്‌ വൈദ്യുതി കേരളത്തിലെ താപനിലയങ്ങളില്‍ നിന്നോ സംസ്ഥാനത്തിനു പുറത്തു നിന്നോ പവര്‍ എക്സ്ചേഞ്ചില്‍ നിന്നോ ഉയര്‍ന്ന വിലയ്ക്ക്‌ ലഭ്യമാക്കേണ്ടി വരും. ഇപ്പോള്‍ ഇന്ധനവില കുറഞ്ഞതിനെ തുടര്‍ന്ന്‌ കായംകുളം, ബി.എസ്‌.ഇ.എസ്‌ തുടങ്ങിയ നിലയങ്ങളില്‍ നിന്നും പരമാവധി വൈദ്യുതി ഉപയോഗിക്കുന്നുണ്ട്‌. ഇതു 300 മെഗാവാട്ട്‌ വരും. കെ.എസ്‌.ഇ.ബിയുടെ താപനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി പീക്ക്‌ സമയത്ത്‌ ഉപയോഗപ്പെടുത്തിയാലും താപനിലയങ്ങളില്‍ 450-500 മെഗാവാട്ട്‌ വൈദ്യുതി മാത്രമേ ലഭ്യമാക്കാന്‍ കഴിയൂ.

കേരളത്തിലെ താപനിലയങ്ങളുടെ സ്ഥാപിതശേഷി 771 മെഗാവാട്ട്‌ ആണ്‌. ഇതില്‍ എന്‍ .ടി.പി.സിയുടെ കായംകുളം നിലത്തില്‍ നിന്നുള്ള 180 മെഗാവാട്ട്‌ തമിഴ്‌നാടിന്റെ വിഹിതമാണ്‌. അങ്ങനെ വരുമ്പോള്‍ 590 മെഗാവാട്ട്‌ മാത്രമേ കേരളത്തിനു ഉപയോഗിക്കാന്‍ കഴിയൂ. യന്ത്രങ്ങളുടെ അറ്റകുറ്റപണിയും മറ്റു കണക്കടുക്കുമ്പോള്‍ ഉദ്ദേശം 520 മെഗാവാട്ട്‌ മാത്രമാണ്‌ ലഭ്യമാകുന്നത്‌. ഇന്ധന വില കുറഞ്ഞ സാഹചര്യത്തില്‍ ഇത്‌ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്‌. എന്നാലും ഇനിയം 300 മുതല്‍ 400 മെഗാവാട്ട്‌ കൂടി ലഭ്യമാക്കിയാല്‍ മാത്രമേ, പീക്ക്‌ ആവശ്യകതയായ 2800 മെഗാവാട്ട്‌ നിറവേറ്റാന്‍ കഴിയൂ. കേരളത്തിനുള്ള കേന്ദ്രവിഹിതമായ 1041 മെഗാവാട്ടില്‍ 950 മെഗാവാട്ട്‌ മുതല്‍ 1000 മെഗാവാട്ട്‌ വരെ ലഭിക്കുന്ന സാഹചര്യത്തിലേ, ലോഡ്ഷെഡിംഗ്‌ പിന്‍വലിക്കുവാനുള്ള സാധ്യത രൂപപ്പെടുകയുള്ളൂ.

ഇന്ധനവിലയിലുണ്ടായ കുറവിനെ തുടര്‍ന്ന്‌ താപവൈദ്യുതിയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്‌ എന്നത്‌ വസ്തുതയാണ്‌. എന്നാല്‍ സര്‍ചാര്‍ജ്‌ പിന്‍വലിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളത്‌. ജലവൈദ്യുതിയുടെ ഉപയോഗം കുറയുന്നതനുസരിച്ച്‌ ഉയര്‍ന്ന വിലയുള്ള താപവൈദ്യുതി അധികമായി വാങ്ങുന്നുണ്ട്‌. റഗുലേറ്ററി കമ്മീഷന്‍ സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്താന്‍ സ്വീകരിച്ച മാനദണ്ഡം പരിശോധിക്കുന്നത്‌ ഇതിലുള്ള അവ്യക്തത ഇല്ലാതാക്കും. റഗുലേറ്ററി കമ്മീഷന്‍ വരും വര്‍ഷത്തേക്ക്‌ വാങ്ങാന്‍ നിഷ്കര്‍ഷിച്ചിരുന്ന താപ വൈദ്യുതിയുടെ അളവില്‍ ഏപ്രില്‍ മുതല്‍ ജൂലൈ വരെ അധികമായി നല്‍കിയ തുക ഈടാക്കാന്‍ മാത്രമാണ്‌ സര്‍ചാര്‍ജ്‌ അനുവദിച്ചിട്ടുള്ളത്‌. ഉദാഹരണമായി കായംകുളം എന്‍ .റ്റി.പി.സി നിലയത്തില്‍ നിന്നും 2008 ഏപ്രില്‍ മാസം മുതല്‍ ജൂലൈ മാസം വരെ കമ്മീഷന്‍ നിശ്ചയിച്ചിരുന്ന യൂണിറ്റ്‌ നിരക്ക്‌ 6.63 രൂപയായിരുന്നെങ്കില്‍, 8.48 രൂപ മുതല്‍ 11.13 വരെയായിരുന്നു യഥാര്‍ത്ഥവില. ഇങ്ങനെ 180 കോടിയോളം ഈ മാസങ്ങളില്‍ അധികമായി ചെലവായി. എന്നാല്‍ ആഗസ്റ്റ്‌ മുതല്‍ ഒക്ടോബര്‍ വരെ വാങ്ങിയ വൈദ്യുതിയുടെ അധികവില കണക്കാക്കിയിട്ടുമില്ല. അങ്ങനെ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള നിഷ്കര്‍ഷിച്ച വൈദ്യുതിക്കു നല്‍കിയ വില 4 1/2 മാസംകൊണ്ട്‌ ഈടാക്കാനാണ്‌ റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചിട്ടുള്ളത്‌. പ്രതിമാസം 40 കോടി രൂപ ഈയിനത്തില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും 30 കോടിയോളം രൂപ മാത്രമാണ്‌ ഇപ്പോള്‍ ഈയിനത്തില്‍ ലഭിക്കുന്നത്‌. ഡിസംബര്‍ അവസാനം വരെ സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്തിയാലും ജൂലൈ വരെ നല്‍കിയ അധികവില പോലും ലഭിക്കുകയില്ല എന്നതാണ്‌ സ്ഥിതി. ഈ സാഹചര്യത്തില്‍ സര്‍ചാര്‍ജ്‌ പിന്‍വലിക്കുക പ്രയോഗികമല്ല കൂടാതെ വൈദ്യുതി വാങ്ങുന്നതിലെ അധികവില അടുത്ത വര്‍ഷങ്ങളിലെ വൈദ്യുതിയുടെ വില വര്‍ദ്ധനവിലേക്കാകും കൊണ്ടുചെന്നെത്തിക്കുക.

80%ത്തില്‍ അധികം വൈദ്യുതി ഉപയോഗിക്കുന്ന മറ്റു ഉപഭോക്താക്കള്‍ക്കും 200 യൂണിറ്റലധികം പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും അധികം ഉപയോഗിക്കുന്ന വൈദ്യുതിക്ക്‌ പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതിയുടെ യഥാര്‍ത്ഥവില നല്‍കേണ്ടതുണ്ട്‌. ഇത്‌ റഗുലേറ്ററി കമ്മീഷന്‍ ഇന്ധന വിലയും വാങ്ങുന്ന വൈദ്യുതിയുടെ വിലയും കണക്കിലെടുക്ക്‌ പ്രതിമാസം കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കാണ്‌. ഇന്ധന വില കുറയുന്നതിനനുസരിച്ച്‌ ഈ നിരക്കും കുറയുന്നുണ്ട്‌. ആഗസ്റ്റ്‌ മാസത്തില്‍ 10.16 രൂപയായിരുന്നത്‌ ഒക്ടോബര്‍ മാസത്തില്‍ 7.85 രൂപയായി മാറി. അധികം ഉപയോഗിക്കുന്ന വൈദ്യുതിക്ക്‌ മാത്രമാണ്‌ ഈ നിരക്ക്‌ ബാധകമാക്കിയിട്ടുള്ളത്‌. സാധാരണ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താവിന്‌ ഈ അധിക നിരക്ക്‌ നല്‍കേണ്ടി വരുന്നില്ല. അതുകൊണ്ട്‌ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടരേണ്ടതും ഊര്‍ജനില മെച്ചപ്പെടുന്നതനുസരിച്ച്‌ പുനപരിശോധന നടത്തേണ്ടതും ആവശ്യമാണ്‌.

കേരളത്തിലെ വൈദ്യുതി നിലയും ഇപ്പോള്‍ ഭദ്രമല്ല. സംഭരണികളിലെ ജലനിരപ്പ്‌ 2008 ഒക്ടോബര്‍ 14 ലെ  സ്ഥിതി വച്ചു നോക്കുമ്പോള്‍ 68.99% മാത്രമേ ആയിട്ടുള്ളൂ. ഇതില്‍ തന്നെ പ്രധാന സംഭരണിയായ ഇടുക്കിയില്‍ 53% മാത്രമേയുള്ളൂ. മൂഴിയാര്‍ നിലത്തിന്റെ പമ്പ, കക്കി സംഭരണികളിലെ 97% ജലം ഉണ്ടെങ്കിലും, പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണ്‌. ഇതുകൂടി കണക്കിലെടുത്താല്‍പോലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ , 1000 മില്ല്യണ്‍ യൂണിറ്റ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ കുറവാണ്‌ ഈ വര്‍ഷം ജല സംഭരണികളിലുള്ളത്‌. ഈ ജലവര്‍ഷത്തെ നീരൊഴുക്ക്‌ കണക്കാക്കുമ്പോഴും 3800 മെഗാ യൂണിറ്റ്‌ ഓളം കുറവാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇനി മഴയുടെ ലഭ്യത പ്രതീക്ഷിക്കാനും വകയില്ല. കൂടാതെ വൈദ്യുതിയുടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പ്രതിദിന ഉപഭോഗം 42 മെഗാ യൂണിറ്റില്‍ കൂടുതലുമാണ്‌. ഇന്ധന വില കുറഞ്ഞതുകൊണ്ട്‌, താപവൈദ്യുതിയുടെ വിലയില്‍ താരതമ്യേന കുറവുണ്ടെങ്കിലും ജലവൈദ്യുതിക്ക്‌ പകരമായി താപവൈദ്യുതി ഉപയോഗിക്കുമ്പോള്‍ കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകും. ചുരുക്കത്തില്‍ ഊര്‍ജനില 2009 ജൂണ്‍ മാസം വരെ ആശങ്കാജനകമായി തുടരാനാണ്‌ സാധ്യത. അനുവദിച്ചിട്ടുള്ള കേന്ദ്രവിഹിതമായ വൈദ്യുതി ലഭ്യമായാല്‍ മാത്രമേ പ്രതിസന്ധി കുറച്ചെങ്കിലും തരണം ചെയ്യാന്‍ കഴിയൂ.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3072
mod_vvisit_counterYesterday4558
mod_vvisit_counterThis Month131486
mod_vvisit_counterLast Month142377

Online Visitors: 81
IP: 54.162.125.164
,
Time: 15 : 28 : 40