KSEBOA - KSEB Officers' Association

Saturday
Aug 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ 'പവര്‍ തെഫ്റ്റ്' പ്രകാശനം ചെയ്തു

'പവര്‍ തെഫ്റ്റ്' പ്രകാശനം ചെയ്തു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power Theftകെ.എസ്.ഇ.ബിയുടെ വിജിലന്‍സ് സ്ക്വാഡുകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വൈദ്യുതി ബോര്‍ഡിന്റെ ഡല്‍ഹി റസിഡന്റ് എന്‍ജിനീയറും കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ നേതാവുമായ ജി.ശ്രീനിവാസന്‍ എഴുതിയ 'പവര്‍ തെഫ്റ്റ്' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം  കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ നിര്‍വഹിച്ചു. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് വൈദ്യുതി അനിവാര്യമാണെന്നും അതിനാല്‍ത്തന്നെ വൈദ്യുതി മോഷണം രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവര്‍ഷം 35000 കോടി രൂപയോളം വൈദ്യുതി മോഷണത്തിലൂടെ നഷ്ടമാവുന്നുണ്ട് എന്നാണ് കണക്ക്. അതിനാല്‍ത്തന്നെ ഈ നഷ്ടം നികത്തുന്നതിന് ഊര്‍ജ ഉത്പാദനത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. വ്യാവസായികാവശ്യങ്ങള്‍ക്ക് വന്‍കിടക്കാര്‍ നടത്തുന്ന വൈദ്യുതിക്കൊള്ള രാജ്യദ്രോഹമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. ബോധവത്കരണവും ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണവുമുണ്ടെങ്കിലേ പ്രശ്‌നത്തിന് പരിഹാരമുണ്ടാകൂ. തിരുവനന്തപുരം നഗരത്തില്‍ വൈദ്യുത സംവിധാനം കാര്യക്ഷമമാക്കാനുള്ള കേന്ദ്രപദ്ധതി ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അമ്പതിലധികം തന്ത്രങ്ങള്‍ വൈദ്യുതി മോഷ്ടാക്കള്‍ അവലംബിക്കുന്നുണ്ടെന്ന് ശ്രീനിവാസന്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. വൈദ്യുതി മോഷ്ടിക്കുന്ന സാങ്കേതികവിദ്യയെ ചിത്രങ്ങള്‍ സഹിതമാണ് പ്രതിപാദിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോള്‍ അതിന്റെ ഗുണം കളളന്മാര്‍ നേടിയതായി ശ്രീനിവാസന്‍ പറയുന്നു.

കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ പരിശ്രമഫലമായി ഊര്‍ജ മേഖലയിലെ വാണിജ്യ-സാങ്കേതിക നഷ്ടം 34 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. 180 കോടി രൂപയുടെ വൈദ്യുതി മോഷണം പിടിച്ചതില്‍ 155 കോടിയും ഇവിടെ പിരിച്ചെടുക്കാനായിട്ടുണ്ട്.  ഒന്നരക്കോടി സി.എഫ്.എല്‍ ലാമ്പുകള്‍ നല്‍കിയത് ലോകത്തിന് തന്നെ മാതൃകയാണ്.

ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.എസ്.ഇ.ബി ചെയര്‍മാന്‍ വി.പി. ജോയിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. മേയര്‍ കെ.ചന്ദ്രിക, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗം പി.പരമേശ്വരന്‍, രാജീവ് സദാനന്ദന്‍, കെ. അശോകന്‍, രാധാകൃഷ്ണന്‍, പി.എച്ച്.ഐ. ലേണിങ് ഇന്ത്യ ലിമിറ്റഡ് റീജണല്‍ മാനേജര്‍ സി.വത്സന്‍, ജി.ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


For details pls visit www.tamperfinder.com

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3605
mod_vvisit_counterYesterday5028
mod_vvisit_counterThis Month99136
mod_vvisit_counterLast Month165538

Online Visitors: 88
IP: 54.158.252.131
,
Time: 16 : 43 : 23