KSEBOA - KSEB Officers' Association

Saturday
Apr 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് ഡി.എ.നിഷേധിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം - കെ.എസ്.ഇ.ബി.ഒ.എ

വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് ഡി.എ.നിഷേധിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം - കെ.എസ്.ഇ.ബി.ഒ.എ

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Pradeep B2010 ജനുവരി 1 മുതല്‍ ലഭിക്കേണ്ട ഡി.എ. ഗഡു വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് നിഷേധിക്കാന്‍ ബോര്‍ഡ് എടുത്ത തീരുമാനത്തില്‍ എല്ലാ വിഭാഗം ജീവനക്കാരും ശക്തിയായി പ്രതിഷേധിക്കണമെന്ന് കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ യഥാസമയം ഡി.എ. അനുവദിച്ച ശേഷം റെഗുലേറ്ററി കമ്മീഷന്റെ ചില ഉത്തരവുകളുടെ മറ പിടിച്ച് ബോര്‍ഡ് ജീവനക്കാരുടെ ആനുകുല്യങ്ങള്‍ നിഷേധിക്കാനുള്ള ശ്രമം അനുചിതവും തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. വ്യവസായത്തില്‍ നിലനില്ക്കുന്ന സമാധാനപരമായ തൊഴില്‍ അന്തരീക്ഷം വഷളാക്കാനേ ഇത്തരം നടപടികള്‍ ഇടയാക്കും.

റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിലെ ആശാസ്യമല്ലാത്ത ചില സമീപനങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഇതിനകംതന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുള്ളതാണ്. വൈദ്യുതി ബോര്‍ഡ് ആകട്ടെ ഗവണ്‍മെന്റ് നിര്‍ദ്ദേശം അനുസരിച്ച് അവയ്ക്കെതിരെ കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലില്‍ അപ്പീല്‍ പോയിരിക്കയുമാണ്. എന്നാല്‍ പ്രസ്തുത ഉത്തരവില്‍ കാലാകാലം ഗവണ്‍മെന്റ് അനുവദിക്കുന്ന ഡി.എ. ഗഡുക്കള്‍ ബോര്‍ഡ് അനുവദിക്കുന്നതിനെതിരെ യാതൊരു പരാമര്‍ശവുമില്ല. ബോര്‍ഡിന്റെ വിവിധ ചിലവിനങ്ങള്‍ കണക്കാക്കുന്ന ഘട്ടത്തില്‍ അനുവദിക്കാനിരിക്കുന്ന ഡി.എ. ഗഡുവിന്റെ അളവ് കണ്ടെത്താന്‍ താത്കാലികമായി കമ്മീഷന്‍ ചില നിരക്കുകള്‍ അവലംബിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. ബോര്‍ഡിന്റെ വരവ് ചിലവ് കണക്കുകള്‍ അന്തിമമായി അംഗീകരിക്കുന്ന ട്രൂയിങ്ങ് അപ്പ് ഘട്ടത്തില്‍ യഥാര്‍ത്ഥ തോത് കമ്മീഷന്‍ അംഗീകരിച്ച് വരുന്നതാണ് ഇതുവരെയുള്ള കീഴ്വഴക്കമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

അടിസ്ഥാന രഹിതമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡി.എ. ഗഡു നിഷേധിക്കാന്‍ ബോര്‍ഡ് കൈക്കൊണ്ട തീരുമാനം അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു. വൈദ്യുതി മേഖലയിലെ സമാധാനപരമായ തൊഴില്‍ അന്തരീക്ഷം സംരക്ഷിക്കാന്‍ ആവശ്യമായ ഇടപെടല്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ബി.പ്രദീപ്


ജനറല്‍ സെക്രട്ടറി

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2965
mod_vvisit_counterYesterday5168
mod_vvisit_counterThis Month145925
mod_vvisit_counterLast Month142377

Online Visitors: 79
IP: 54.161.8.205
,
Time: 14 : 48 : 14