KSEBOA - KSEB Officers' Association

Monday
Mar 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ R - എന്നാല്‍ . .

R - എന്നാല്‍ . .

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Calendarജനുവരി 2-ാം തീയതിയായിരുന്നു ഈ വര്‍ഷത്തെ പുതുവത്സരാഘോഷം മാടക്കത്തറ കോളനിയില്‍ ആഘോഷിച്ചത്. അന്ന് പ്രവൃത്തി ദിവസം ആയതിനാല്‍ എല്ലാവരും തന്നെ സ്കൂള്‍ , ഓഫീസ് തുടങ്ങിയ അവരവരുടെ പ്രവൃത്തി മേഖലയില്‍ ആയിരുന്നു. പുതുവര്‍ഷ ആഘോഷത്തിന്റെ പരിപാടികള്‍ വിജയിപ്പിയ്ക്കുന്നതിന്റെ ഭാഗമായി നേരത്തെ ഓഫീസില്‍പോയി തിരികെ കോളനിയില്‍ വരികയും പിന്നീട് വീണ്ടും ഓഫീസില്‍ പോയും ഒക്കെയാണ് ആ ദിവസം കഴിച്ചുകൂട്ടിയത്. വൈകുന്നേരം പരിപാടികള്‍ക്ക് പോകാനായി തിരക്കിട്ടിറങ്ങുമ്പോഴാണ്, ഒന്‍പതാം ക്ളാസ്സില്‍ പഠിയ്ക്കുന്ന മൂത്ത മകന്റെ സംശയം - ഈ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ആര്‍ - എന്ന alphabet ന്റെ അര്‍ത്ഥം 'Restricted' എന്നാണ് അല്ലേ? "നീയെന്താ അങ്ങിനെ പറയാന്‍ കാരണം?" ഞാന്‍ അന്വേഷിച്ചു. ഉടനെ മറുപടി വന്നു - "അമ്മയല്ലേ REF എന്നാല്‍ Restricted Earth Fault ആണെന്ന് പറഞ്ഞത്". ശരിയാണ്, സബ്സ്റേഷനിലെ ട്രാന്‍സ്ഫോര്‍മര്‍ കത്തിയപ്പോള്‍ REF റിലേയെക്കുറിച്ച് സംസാരിച്ചതില്‍ നിന്നായിരിയ്ക്കും ആ പറഞ്ഞത് എന്ന് കരുതി. പക്ഷെ ഇന്ന് അതിനെന്താ സാംഗത്യം? "അല്ല, ഇന്ന് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ RH - Restricted Holiday ആണെന്ന് അമ്മയോട് അടുത്ത ക്വാര്‍ട്ടേഴ്സിലെ മാമ്മന്‍ പറയുന്നത് കേട്ടു അതാണ് ചേട്ടന്‍ അങ്ങിനെ ചോദിച്ചത്" ഇളയ മകന്റെ മറുപടി, എന്താണമ്മേ ആര്‍.എച്ചിന്റെ കുഴപ്പം?" അവര്‍ തുടര്‍ന്ന് ചോദിച്ചു.
രാവിലെ ഓഫീസില്‍ നേരത്തെ തത്രപ്പെട്ടുപോകുന്നതിനിടയില്‍ നടന്ന സംഭാഷണം കേട്ടതിന്റെ ബാക്കിപത്രം ആയിരിയ്ക്കും മക്കളുടെ ചോദ്യം എന്ന് തീരെ വിചാരിച്ചിരുന്നില്ല.
Restricted Holiday യുടെ യഥാര്‍ത്ഥ പൊരുള്‍ കുട്ടികളെ മനസ്സിലാക്കിക്കൊടുത്തു. കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ഒക്കെ ഓണത്തിന് കേരളീയര്‍ക്ക് RH എടുക്കാം എന്നെല്ലാം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. പക്ഷെ വീണ്ടും അവര്‍ക്ക് സംശയം - ഈ മന്നത്ത് പദ്മനാഭന്റെ ജന്മദിനത്തിന് എല്ലാവര്‍ഷവും ആര്‍.എച്ച് ഉണ്ടായിരുന്നോ? ഈ ആര്‍.എച്ച് ആരാണ് എടുക്കുക, കേരളീയരോ?

ജാതിയും മതവും ഇല്ലാതെ എല്ലാവരും കേരളീയരാണ്, ഇന്ത്യാക്കാരാണ് എന്ന് മക്കളെ പഠിപ്പിച്ച നാക്കിന് അതിന്റെ മറുപടി വഴങ്ങിയില്ല സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ച കേരളം, ജാതീയതില്‍ നിന്ന് മാറി മാനവികത എന്ന സ്ഥിതിയില്‍ എത്തിയത് ഒരു ദിവസം കൊണ്ട് ആയിരുന്നില്ല വെറും 150 വര്‍ഷം മുമ്പുവരെ ജാതിഭ്രമം കൊടുകുത്തിവാണിരുന്ന കേരളത്തിന്റെ സാമൂഹികനവോത്ഥാനം വര്‍ഷങ്ങളിലൂടെ നീണ്ടു നിന്ന നിരവധി ആളുകളുടെ നിരന്തര പ്രയത്നഫലമാണ്. ആളുകളുടെ ആശയമണ്ഡലത്തില്‍ ഉണ്ടായ നവോത്ഥാനത്തിന് നിയമപരമായ സാധുതയും കൂടി ഉണ്ടായപ്പോഴാണ് 'മാനവികത' എന്ന ആശയം പ്രാബല്യത്തില്‍ ആയത്. ഭൂപരിഷ്ക്കരണനിയമം വഴി എല്ലാവര്‍ക്കും സ്വന്തമായി ഭൂമി, പൊതുവിദ്യാഭ്യാസനിയമം വഴി എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നിങ്ങനെ സമസ്തമേഖലയിലും ആശയ വിപുലീകരണത്തിന് നിയമപരമായ പിന്തുണയും ആയപ്പോള്‍ ജാതീയത സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

പക്ഷെ, ഇപ്പോള്‍ വീണ്ടും ജാതീയതയ്ക്ക് നിയമപരമായ സാധുത കൊടുക്കുന്നതായാണ് കാണുന്നത്. ഓഫീസുകളില്‍ തലേദിവസം തന്നെ "ഞങ്ങള്‍ ജനുവരി-2ാം തീയതി കാണില്ലാ, നിങ്ങള്‍ കാണുമോ?" എന്ന് ചോദിച്ച് കൃത്യമായി ജാതി തിരിച്ചറിയുന്ന പ്രവണത ഉണ്ടായിരുന്നു എന്ന് അറിയുന്നു. എന്നു മാത്രമല്ല ഇനി അവധികളൊക്കെ ഇങ്ങിനെ മതി ആര്‍.എച്ച് ആയി അപ്പോള്‍ അതാത് ജാതിയിലുള്ള ആളുകള്‍ക്ക് ആഘോഷിയ്ക്കാമല്ലോ എന്നും പലരും അഭിപ്രായപ്പെടുന്നു.
ഈ സാഹചര്യത്തില്‍ സാധാരണക്കാരായ ആളുകള്‍ തീരെ മനസ്സിലാക്കാത്ത ഒന്നുരണ്ടു കാര്യങ്ങളുണ്ട് ഒന്നാമത്തെ സംശയം ഈ ദിവസം അവധിയായിട്ട് വീട്ടില്‍ എന്താണ് ചെയ്യുക? ഒരു സാമുദായിക നേതാവിന്റെ ജയന്തിയ്ക്ക് അമ്പലത്തില്‍ നമ്മള്‍ പോവേണ്ട കാര്യമില്ല, വീട്ടില്‍ പായസം വെച്ചു ആഘോഷിയ്ക്കേണ്ടതില്ല, പിന്നെ എന്തിനാണ് അവധി? അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി റ്റി.വിയുടെ മുന്നിലും വിദേശമദ്യഷാപ്പിന്റെ മുന്നിലുമായി ആഘോഷിയ്ക്കാനോ?

രണ്ടാമതായി, ശ്രിനാരായണഗുരു, ഡോ. ബി.ആര്‍ അംബേദ്കര്‍, മഹാത്മാഗാന്ധി തുടങ്ങിയ ആളുകള്‍ ഏതെങ്കിലും ജാതിയുടെ വക്താക്കള്‍ ആയിട്ടാണോ അവരുടെ ജയന്തിയ്ക്ക് അവധി നല്കുന്നത്? ശ്രീനാരായണഗുരുവിനെ ഒരു സാമൂഹ്യ പരിഷ്ക്കര്‍ത്താവ് ആണ്. കേരളത്തിലെ ജാതിമതചിന്തകള്‍ ഇല്ലാതാക്കാന്‍ വലിയൊരു സംഭാവന നല്കിയ വ്യക്തി. അല്ലാതെ ഈഴവജാതിയ്ക്ക് ഉന്നമനം നല്കിയതിനാണ് അദ്ദേഹത്തിന്റെ ജയന്തിയ്ക്ക് അവധി കൊടുത്തിരിയ്ക്കുന്നത് എന്ന് പലരും ഇക്കാലത്ത് ധരിച്ചിരിയ്ക്കുന്നു. എന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു. (എസ്.എന്‍.ഡി.പി എന്ന മഹാപ്രസ്ഥാനത്തില്‍ ഇന്നും രൂപ പതിനേഴ് രൂപ കൊടുത്താല്‍ ഏതു ജാതി മതസ്ഥര്‍ക്കും അംഗമാകാം എന്നത് ഇന്നത്തെ എസ്.എന്‍.ഡി.പി യ്ക്ക് തന്നെ അറിയുന്നുണ്ടാവില്ല; അറിഞ്ഞാല്‍ തന്നെ അതിന്റെ പൊരുള്‍ മനസ്സിലാക്കുന്നില്ല) ജാതീയതയ്ക്കും മതഭ്രാന്തിനും എതിരായി അങ്ങേയറ്റം പൊരുതിയ നമ്മുടെ രാഷ്ട്രപിതാവിന്റെ ജയന്തി അവധിയേയും ആരെങ്കിലും ജാതിവല്‍ക്കരിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ദാരിദ്യ്രത്തിലും അങ്ങേയറ്റം തൊട്ടുകൂടായ്മയിലും കൂടിവളര്‍ന്നുവന്ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാശില്പിയായി ഉയര്‍ന്ന അംബേദ്കറിനേയും ജാതിക്കോമരങ്ങള്‍ സ്വന്തമാക്കിയോ എന്നറിയില്ല.

ഈ സാഹചര്യത്തില്‍ ആണ് ജനുവരി 2 എന്ന ആര്‍.എച്ച് നെ കാണേണ്ടത്. ഇത്രയും പറയുമ്പോള്‍ ശ്രീ മന്നത്ത് പദ്മനാഭന്‍ എന്ന മഹാനായ വ്യക്തി ചരിത്രത്തില്‍ നല്കിയ സംഭാവനകള്‍ അല്പം പോലും തള്ളിപ്പറയുന്നില്ല. മരുമക്കത്തായ സമ്പ്രദായത്തില്‍ നിന്ന് മക്കത്തായ സമ്പ്രദായത്തിലേയ്ക്ക് സാമൂഹിക വ്യവസ്ഥിതി കൈവരിച്ചതു വഴി കേരളത്തിലെ വനിതകളുടെ സാമൂഹിക സുരക്ഷിതത്വം കുറച്ചുകൂടി ഭദ്രമായി. പക്ഷെ, ജാതീയതയ്ക്ക് നിയമസാധുത കൊടുക്കുന്ന ഈ ആര്‍.എച്ച് നടപടി തീര്‍ത്തും അപലപനീയമാണ്, ആപല്‍ക്കരമാണ്.

ഒരു യാഥാര്‍ത്ഥ്യം കൂടി പറഞ്ഞാല്‍ മാത്രമേ ഇത് പൂര്‍ണ്ണമാകൂ! പിറ്റേന്ന് ഓഫീസില്‍ ചെന്നപ്പോള്‍ ആരൊക്കെയാണോ ആര്‍.എച്ച് എടുത്തിരിയ്ക്കും എന്ന് കരുതിയത് അവരെല്ലാം തന്നെ തലേദിവസം ഓഫീസില്‍ വന്നിരുന്നു! സാമുദായിക നേതൃത്വം വഴി വന്ന പ്രത്യേക അറിയിപ്പിനെ അവഗണിച്ചുകൊണ്ട് ജോലിയ്ക്ക് ഹാജരായവരും ഏറെ! കാരണം അന്വേഷിച്ചപ്പോള്‍ ഉത്തരം ലളിതം - 'അത് ശരിയാണെന്ന് എനിയ്ക്ക് തോന്നിയില്ല; അതുകൊണ്ട് ഞാന്‍ വന്നു'. സംഘടനാംഗമല്ലാത്തവരിലും ഈ രാഷ്ട്രീയബോധം കാണുന്നത് പ്രത്യാശക്ക് വകനല്‍കുന്നു.

പുതിയ തലമുറയ്ക്ക്, ജാതീയത വെടിമരുന്നുപോലെ സ്ഫോടനാത്മകമാണെന്നും ചെറിയ ഒരു തീപ്പൊരി മതി അത് കത്തിപ്പടരാന്‍ എന്നുമുള്ള സന്ദേശം ശരിയായ തരത്തില്‍ കൈമാറേണ്ടിയിരിയ്ക്കുന്നു. സാംസ്കാരികമായി അധ:പതിച്ച ഒരുകൂട്ടം ആളുകളുടെ നാടായി കേരളം മാറാതിരിയ്ക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങളുടെയടക്കമുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
 

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2892
mod_vvisit_counterYesterday4791
mod_vvisit_counterThis Month119089
mod_vvisit_counterLast Month123767

Online Visitors: 60
IP: 34.204.52.4
,
Time: 14 : 55 : 19