KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ആര്‍.എ.പി.ഡി.ആര്‍.പി - റീടെന്‍ഡര്‍ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

ആര്‍.എ.പി.ഡി.ആര്‍.പി - റീടെന്‍ഡര്‍ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
VSഊര്‍ജ വിതരണ നവീകരണ പരിപാടിയുടെ ഭാഗമായി വൈദ്യുതി ബോര്‍ഡ് കൊറിയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കെ.ഡി.എന്‍ കമ്പനിക്ക് നല്‍കിയ 239കോടി രൂപയുടെ ടെന്‍ഡര്‍ വിവാദമാക്കപ്പെട്ട സാഹചര്യത്തില്‍ റദ്ദാക്കാനും വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും രമേശ് ചെന്നിത്തലയും മാധ്യമങ്ങളും അഴിമതിയാരോപിച്ച്  ടെന്‍ഡര്‍ വിവാദമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി എ.കെ. ബാലന് കത്ത് നല്‍കിയിരുന്നു.

കരാര്‍ കൊടുത്തതിനു തൊട്ടുപിന്നാലെ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ബന്ധുവിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ 'വീക്ഷണ'ത്തില്‍ വാര്‍ത്തവന്നിരുന്നു. തുടര്‍ന്ന് മറ്റ് മാധ്യമങ്ങളും അത് ഏറ്റെടുത്തു. 

കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനങ്ങളിലൂടെ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ആര്‍.എ.പി.ഡി.ആര്‍.പി. 30,000ത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരപ്രദേശങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് കേരളത്തിലെ 43മുന്‍സിപ്പാലിറ്റികളിലാണ് ഇപ്പോള്‍ ഈ പദ്ധതിക്ക് അനുമതി കിട്ടിയിട്ടുള്ളത്. ഇതിനായി 214.14 കോടി രൂപ കേന്ദ്രസഹായമായി അംഗീകരിച്ചിട്ടുണ്ട്. കേരളത്തില്‍ മുന്‍സിപ്പാലിറ്റികള്‍ക്ക് പുറമേയുള്ള പ്രദേശങ്ങളില്‍കൂടി ഇത്തരം സര്‍വീസ് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ നോണ്‍ -ആര്‍.എ.പി.ഡി.ആര്‍.പി പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി ആകെ 288കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കേന്ദ്ര സഹായത്തിന് പുറമെയുള്ള തുക കെ.എസ്.ഇ.ബി.തന്നെ ചെലവാക്കാമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര ഏജന്‍സിയായ പവര്‍ ഫിനാന്‍സിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനെയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. പദ്ധതിയുടെ സാങ്കേതിക മേല്‍നോട്ടം നിര്‍വഹിക്കുകയും ഏജന്‍സികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ചട്ടപ്രകാരമാണെന്ന് ഉറപ്പു വരുത്തുകയും പണം അനുവദിക്കുന്നതുമുള്‍പ്പെടെയുള്ള പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ മേല്‍നോട്ടവും പി.എഫ്.സിക്കാണ്. പി.എഫ്.സി പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പദ്ധതിയുടെ ടെണ്ടര്‍ നടപടികളടക്കമുള്ള സകല കാര്യങ്ങളും നിര്‍വഹിച്ചിട്ടുള്ളത്.

കേരളത്തില്‍ 8 കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തു. ഇന്ത്യ യിലെ ഐ.ടി രംഗത്തെ പ്രമുഖ കമ്പനികളെല്ലാം ടെണ്ടറില്‍ പങ്കെടുത്തു. ടി.സി.എസ്., വിപ്രോ, ഇന്‍ഫോസിസ്, റിലയന്‍സ്, കെ.എല്‍.ജി, കെ.ഡിഎന്‍, എം.ഐ.സി, ഒമ്നി എഗേറ്റ് എന്നീ കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. ഇതില്‍ ഒമ്നി എഗേറ്റ് കമ്പനി സാങ്കേതിക യോഗ്യത നേടിയിരുന്നില്ല. ഇതനുസരിച്ച് ഒമ്നി എഗേറ്റ് കമ്പനി നോണ്‍ റെസ്പോണ്‍സീവായി മാറി. അവരുടെ ഫിനാന്‍ഷ്യല്‍ ബിഡ് നിയമാനുസരണം തുറക്കാതെ തിരിച്ചു നല്‍കുകയും ചെയ്തു. 2010 ജൂണ്‍ 4- ന് കൂടിയ വൈദ്യുതി ബോര്‍ഡ് യോഗം ഒമ്നി എഗേറ്റ് കമ്പനി നോണ്‍റെസ്പോണ്‍സീവായതായി പ്രഖ്യാപിക്കുകയും റെസ്പോണ്‍സീവായ 7കമ്പനികളുടെ ഫിനാന്‍സ് ബിഡ് തുറക്കാന്‍ നിശ്ചയിക്കുകയും ചെയ്തു.

ക്വോട്ട് ചെയ്ത തുകയില്‍ ഏറ്റവും കുറവ് ഹൈദ്രബാദ് ആസ്ഥാനമായ എം.ഐ.സി. എന്ന കമ്പനിയായിരുന്നു. എന്നാല്‍ ഇവര്‍ ബാന്റ് വിഡ്ത്ത് ചാര്‍ജ്ജ് എന്ന ഇനത്തില്‍ ടെണ്ടര്‍ പ്രകാരം 5വര്‍ഷം ക്വോട്ട് ചെയ്യേണ്ടതിന് പകരം 3വര്‍ഷം എന്നാണ് ക്വോട്ട് ചെയ്തത്. സ്വാഭാവികമായും ഈ ഇനത്തില്‍ പ്രൈസ് ലോഡ് ചെയ്യാതെ അഞ്ചു വര്‍ഷത്തേക്ക് ക്വോട്ടുചെയ്ത മറ്റു കമ്പനികളുടെ ടെണ്ടറുകളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. അതനുസരിച്ച് എം.ഐ.സി കമ്പനിയുടെ ക്വോട്ടില്‍ പ്രൈസ് ലോഡിങ്ങ് വരുത്തിയപ്പോള്‍ അവര്‍ ക്വോട്ട് ചെയ്ത തുക 195കോടിയില്‍ നിന്ന് 242കോടി രൂപയായി മാറി. ഈ സാഹചര്യത്തില്‍ 239 കോടി തുക ക്വോട്ടു ചെയ്ത കൊറിയന്‍ പൊതുമേഖലാ കമ്പനിയായ കെ.ഡി.എന്‍. ഏറ്റവും കുറഞ്ഞ തുക ക്വോട്ടു ചെയ്ത കമ്പനിയായി.

പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യുടെ   സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ കരാറിനു കോര്‍പറേഷന്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പുറമെ സംസ്ഥാന ഊര്‍ജ, നിയമ, ധനകാര്യ വകുപ്പുകളും ഫയലുകളെല്ലാം പരിശോധിച്ച് കരാര്‍ കൊടുക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

മന്ത്രിസഭാ യോഗത്തില്‍ പദ്ധതിയുടെ വിശദാംശങ്ങളും അത് എങ്ങനെ വിവാദമായെന്നും ബാലന്‍ വിവരിച്ചു.നടപടി ക്രമങ്ങള്‍ സുതാര്യമാണെന്നും   അപാകതയില്ലെന്നുമുള്ള നിലപാടാണു മറ്റു മന്ത്രിമാര്‍ സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എതിര്‍ക്കുന്ന സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കണമെന്ന നിര്‍ദേശം  ബാലന്‍ ഉറച്ചു മുന്നോട്ടു വയ്ക്കുകയും മന്ത്രിസഭ അംഗീകരിക്കുകയുമായിരുന്നു.

കഴിഞ്ഞ ഇത്രയും കാലത്തിനിടയില്‍ മികച്ച രീതിയില്‍ ഊര്‍ജവകുപ്പ് കൈകാര്യംചെയ്തുവെന്ന പൊതുവേയുള്ള അഭിപ്രായം ഉണ്ടായിരിക്കെ മന്ത്രിസഭയുടെ അവസാനകാലത്ത് തനിക്ക് പേരുദോഷം കേള്‍ക്കാന്‍ ഒട്ടും താത്പര്യമില്ലാത്തതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നതെന്ന് മന്ത്രി ബാലന്‍പത്രലേഖകരോട് പറഞ്ഞു. തന്നെ ഇഷ്ടപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളും ഇതാണ് ഉപദേശിച്ചത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പുനര്‍ലേലം ചെയ്യണമെന്ന ആഗ്രഹമാണ് മന്ത്രിക്കുള്ളത്.

കരാര്‍ റദ്ദാക്കിയ വിവരം മന്ത്രിസഭായോഗത്തിനുശേഷം കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ അനുമതിയില്ലാതെ കരാര്‍ റദ്ദാക്കിയതിനോട് കോര്‍പ്പറേഷന് യോജിപ്പില്ലെന്നാണ് അറിയുന്നത്. കാരണം പദ്ധതി മുഴുവന്‍ പരിശോധിച്ച് അംഗീകരിച്ചത് കോര്‍പ്പറേഷനാണ്. അതിനാല്‍ അവരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഏകപക്ഷീയമായി കരാര്‍ റദ്ദാക്കിയതിനോട് അവര്‍ ഒട്ടുംതന്നെ യോജിക്കുന്നില്ല. മാത്രവുമല്ല, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പരിശോധിച്ച് ക്ലിയര്‍ചെയ്ത പദ്ധതിയായതുകൊണ്ട് കൊറിയന്‍ കമ്പനി കോടതിയില്‍ പോകാനുള്ള സാധ്യതയും കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ തള്ളിക്കളയുന്നില്ല.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1553
mod_vvisit_counterYesterday4925
mod_vvisit_counterThis Month107074
mod_vvisit_counterLast Month108586

Online Visitors: 61
IP: 54.163.157.48
,
Time: 07 : 41 : 45