KSEBOA - KSEB Officers' Association

Wednesday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ നാഫ്‌തയുടെ ഇറക്കുമതിത്തീരുവ കുറച്ചത്‌ വൈദ്യുതിവില കുറയാനിടയാക്കും

നാഫ്‌തയുടെ ഇറക്കുമതിത്തീരുവ കുറച്ചത്‌ വൈദ്യുതിവില കുറയാനിടയാക്കും

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kayankulamകേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി നാഫ്‌തയുടെ 10 ശതമാനം ഇറക്കുമതിത്തീരുവ എടുത്തുകളഞ്ഞത്‌ ദേശീയ താപവൈദ്യുത കോര്‍പ്പറേഷന്റെ (എന്‍ടിപിസി) വൈദ്യുതിവില കുറയ്‌ക്കാന്‍ സഹായിക്കുമെന്ന്‌ കമ്പനി ചെയര്‍മാനും എം.ഡി.യുമായ ആര്‍ .എസ്‌.ശര്‍മ വ്യക്തമാക്കി. ഇതനുസരിച്ച്‌ കായംകുളത്തെ എന്‍ടിപിസി നിലയത്തില്‍നിന്നുള്ള വൈദ്യുതിവില യൂണിറ്റിന്‌ 50-55 പൈസ കുറയുമെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു.

ക്രൂഡോയിലിന്റെ ഉപോല്‌പന്നമായ നാഫ്‌ത ഊര്‍ജനിലയങ്ങള്‍ , രാസവളം പ്ലാന്റുകള്‍ , പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ എന്നിവിടങ്ങളിലാണ്‌ വ്യാപകമായി ഉപയോഗിച്ചു വരുന്നത്‌. ഇവര്‍ക്ക്‌ രണ്ടുപേര്‍ക്കും ഭാരത്‌ പെട്രോളിയത്തിന്റെ കൊച്ചി റിഫൈനറിയാണ്‌ നാഫ്‌ത ലഭ്യമാക്കിവരുന്നത്‌.


നാഫ്‌തയുടെ ഇറക്കുമതിവില കുറയുന്നതോടെ ആഭ്യന്തരവിലയും അതിനു സമാനമായി കുറയ്‌ക്കാന്‍ നിര്‍ബന്ധിതമാവുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെയാവുമ്പോള്‍ അത്‌ വൈദ്യുതി ഉല്‌പാദനച്ചെലവ്‌ കുറയ്‌ക്കുകയും യൂണിറ്റ്‌ വില കുറയാനിടയാക്കുകയും ചെയ്യും. ഇത്‌ കേരളത്തിലെ വ്യവസായങ്ങള്‍ക്ക്‌ ഗുണംചെയ്യും.

നാഫ്‌തയ്‌ക്ക്‌ ഇപ്പോള്‍ ടണ്ണിന്‌ 18,300 രൂപയാണ്‌ വില. ഇതനുസരിച്ച്‌ കായംകുളം വൈദ്യുതിയുടെ വില ഡിസംബര്‍ 15നു ശേഷം യൂണിറ്റിന്‌ 3.29 രൂപയായി കുറയും. നാഫ്‌ത വില കുറയുന്നതിന്‌ ആനുപാതികമായി വൈദ്യുതിവിലയും കുറയുമ്പോള്‍ അത്‌ മൂന്നുരൂപയില്‍ താഴെയെത്തുമെന്നാണ്‌ പ്രതീക്ഷ.
നാഫ്‌ത വില 64,000 രൂപയിലെത്തിയപ്പോള്‍ വൈദ്യുതിവില 11 രൂപയിലേക്കുയര്‍ന്നിരുന്നു.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3567
mod_vvisit_counterYesterday4710
mod_vvisit_counterThis Month112855
mod_vvisit_counterLast Month152890

Online Visitors: 76
IP: 23.20.157.174
,
Time: 17 : 15 : 47