KSEBOA - KSEB Officers' Association

Monday
Apr 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വിദൂര ഗ്രാമവൈദ്യുതീകരണ പദ്ധതിക്ക് തുടക്കമായി

വിദൂര ഗ്രാമവൈദ്യുതീകരണ പദ്ധതിക്ക് തുടക്കമായി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Remote Village Electrification project inaugurationവൈദ്യുതി ലൈനുകളില്‍നിന്ന് അകലെയുള്ള വീടുകളില്‍ സോളാര്‍ സംവിധാനത്തിലൂടെ വൈദ്യുതി നല്‍കുന്ന വിദൂര ഗ്രാമവൈദ്യുതീകരണ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചലില്‍ കേന്ദ്ര നവീന, ആവര്‍ത്തനോര്‍ജ മന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. 75 ലക്ഷംവരുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് രണ്ട് 60 വാട്ട് ബള്‍ബിന് പകരം രണ്ട് 14 വാട്ട് സിഎഫ് ബള്‍ബ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഊര്‍ജ സുരക്ഷാമിഷന്‍ തയ്യാറാക്കിയ ഹൈഡല്‍ അറ്റ്ലസും ഫാറൂഖ് അബ്ദുള്ള പ്രകാശനം ചെയ്തു. പാരമ്പര്യേതര ഊര്‍ജമേഖലയുടെ വികസനത്തിന് പൊതു-സ്വകാര്യ സംയുക്തസംരംഭങ്ങള്‍ അനിവാര്യമാണെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലയിലെ 4204 വീടുകളിലാണ് വിദൂര ഗ്രാമവൈദ്യുതീകരണ പദ്ധതിയില്‍ വൈദ്യുതി നല്‍കുന്നത്. സോളാര്‍ പാനല്‍, ബാറ്ററി, രണ്ട് സിഎഫ് ബള്‍ബ്, ഒരു പ്ളഗ് എന്നിവ അടങ്ങിയ 15,000 രൂപ വിലയുള്ള കിറ്റ് ഒരോ വീട്ടിലും സ്ഥാപിക്കും. 4.79 കോടി രൂപ കേന്ദ്രസഹായമായി ലഭിച്ചു. ബാക്കിതുക ജില്ലാ പഞ്ചായത്തുകളും അനര്‍ട്ടും ലഭ്യമാക്കി. കാറ്റ്, സൗരോര്‍ജം, ജൈവവസ്തുക്കള്‍, തിരമാല തുടങ്ങിയ ബദല്‍ സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്ന പദ്ധതികളാണ് കേരളത്തിന് അനുയോജ്യം. കേരളത്തില്‍ പാരമ്പര്യ വൈദ്യുതി പദ്ധതികള്‍ക്ക് സ്ഥലം കണ്ടെത്തുക ബുദ്ധിമുട്ടാണ്. സ്ഥലം ഏറ്റെടുക്കുക അതിലേറെ ദുഷ്‌കരവും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് മറ്റൊരു പ്രശ്‌നമാണ്. പരിസ്ഥിതി സംരക്ഷണത്തിന് വളരെ പ്രാധാന്യമുണ്ട്-ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ഊര്‍ജ ഉപഭോഗം ഗണ്യമായി കുറയ്ക്കുന്ന ഹരിത മന്ദിരങ്ങളും ഹരിത വീടുകളും നിര്‍മിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ഊര്‍ജം ലാഭിക്കാനും ആഗോള താപനത്തെ തടയുവാനും കഴിയില്ല. കേരളത്തില്‍പ്പോലും ചൂട് കൂടിവരുന്നതും ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. ബദല്‍ ഊര്‍ജസ്രോതസ്സുകളുടെ വികസനത്തിന് കേരളം ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിന് എന്തുസഹായവും ചെയ്യാന്‍ കേന്ദ്രം സന്നദ്ധമാണ്-അദ്ദേഹം പറഞ്ഞു.
ഊര്‍ജം ലാഭിക്കുന്ന പദ്ധതികള്‍ വഴി കേരളം ഇന്ത്യയ്ക്ക് മാതൃകയാവുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. വൈദ്യുതോര്‍ജം ലാഭിക്കുന്ന വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ സ്റ്റാമ്പുകള്‍ നല്‍കുമെന്നും ഈ സ്റ്റാമ്പ് ഉപയോഗിച്ച് കുട്ടികള്‍ക്ക് പുസ്തകം വാങ്ങാമെന്നും മന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു.

ഒന്നരലക്ഷം സിഎഫ് ബള്‍ബിന്റെ ഉപയോഗത്തിലൂടെ 200 മുതല്‍ 300 മെഗാവാട്ടുവരെ വൈദ്യുതി ലാഭിക്കാന്‍ കഴിയും. പ്രതിവര്‍ഷം 30 ലക്ഷം ട കാര്‍ബ ഡൈ ഓക്സൈഡിന്റെ പ്രസരണം ഒഴിവാക്കാനാകും. ഊര്‍ജ മിഷന്‍ നടത്തിയ പഠനത്തില്‍ 1250ല്‍ പരം സ്ഥലങ്ങള്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ പ്രാഥമികപഠനം നടത്തി 870 കേന്ദ്രങ്ങള്‍ വിശദപഠനത്തിനായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അറ്റ്ലസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആദ്യ സോളാര്‍ കിറ്റ് ശ്രീധരന്‍ കാണിയും സിഎഫ് ബള്‍ബ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും സ്വീകരിച്ചു. വൈദ്യുതിമന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. മന്ത്രിമാരായ ടി എം തോമസ് ഐസക്, എം വിജയകുമാര്‍, ബിനോയ് വിശ്വം, കടന്നപ്പള്ളി രാമചന്ദ്രന്‍, ലോക്സഭാംഗം എ സമ്പത്ത് സംസ്ഥാന ആസൂത്രണ ബോര്‍ഡംഗങ്ങളായ സി പി നാരായണന്‍ , പി വി ഉണ്ണിക്കൃഷ്ണന്‍ , ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ഒ ശ്രീകുമാരി, പരുത്തിപ്പള്ളി ചന്ദ്രന്‍ , ബിന്ദുകുമാരി, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാജീവ് സദാനന്ദന്‍ , നവീന-ആവര്‍ത്തനോര്‍ജ വകുപ്പ് ഉപദേശകന്‍ സുധീര്‍ മോഹന്‍ , കേരള എനര്‍ജി മാനേജുമെന്റ് സെന്റര്‍ ഡയറക്ടര്‍ കെ എം ധരേശന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയന്‍ സ്വാഗതവും അനെര്‍ട്ട് ഡയറക്ടര്‍ ഡോ. ബി ചന്ദ്രചൂഡന്‍നായര്‍ നന്ദിയും പറഞ്ഞു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1867
mod_vvisit_counterYesterday3818
mod_vvisit_counterThis Month99383
mod_vvisit_counterLast Month123110

Online Visitors: 56
IP: 54.198.122.70
,
Time: 13 : 09 : 18