KSEBOA - KSEB Officers' Association

Thursday
Oct 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ യൂണിറ്റിന് 25 പൈസ സര്‍ച്ചാര്‍ജ്

ഒക്‌ടോബര്‍ ഒന്നു മുതല്‍ യൂണിറ്റിന് 25 പൈസ സര്‍ച്ചാര്‍ജ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSERCഒക്‌ടോബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് വൈദ്യുത സര്‍ചാര്‍ജ് നിലവില്‍ വരും. യൂണിറ്റിന് 25 പൈസ നിരക്കിലാണ് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുക.  പ്രതിമാസം 120 യൂണിറ്റ്‌ വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്‌ ഇളവ്‌ ലഭിക്കും. ഇവരില്‍നിന്ന്‌ ഈടാക്കേണ്ട തുകയ്‌ക്കു പകരമായി വൈദ്യുതി ബോര്‍ഡിനു സര്‍ക്കാര്‍ സബ്‌സിഡി നല്‍കാനാണു നിര്‍ദേശം.

യൂണിറ്റിന്‌ 25 പൈസ നിരക്കില്‍ എല്ലാ വിഭാഗം ഉപയോക്‌താക്കളില്‍ നിന്നും സര്‍ചാര്‍ജ്‌ ഈടാക്കാനാണ്‌ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നത്‌. ഉയര്‍ന്ന നിരക്കില്‍ വാങ്ങിയ വൈദ്യുതി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്‌തതിലൂടെ ബോര്‍ഡിനുണ്ടായ കോടികളുടെ നഷ്‌ടം ഉപയോക്‌താക്കളില്‍നിന്ന്‌ ഈടാക്കി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ വൈദ്യുതി ബോര്‍ഡ്‌ സമര്‍പ്പിച്ച പെറ്റീഷനിലായിരുന്നു ഉത്തരവ്‌. വില കൂടിയ വൈദ്യുതി കുറഞ്ഞ വിലയ്‌ക്കു വിതരണം ചെയ്‌തതിലൂടെ ബോര്‍ഡിന്‌ 181.14 കോടി രൂപ നഷ്‌ടമുണ്ടായെന്നാണു കമ്മിഷന്റെ കണ്ടെത്തല്‍.

2011 ഓഗസ്‌റ്റ് ഒന്നു മുതല്‍ ആറു മാസത്തേക്കോ ഈ നഷ്‌ടം നികത്തുന്നതുവരേയോ ഏതാണോ ആദ്യം അതുവരെ സര്‍ചാര്‍ജ്‌ ഈടാക്കണമെന്നാണ്‌ ഉത്തരവില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച്‌ സര്‍ചാര്‍ജ്‌ ഈടാക്കുന്നത്‌ ഒരു മാസത്തേക്കു നീട്ടിവയ്‌ക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ ജൂലൈയില്‍ റെഗുലേറ്ററി കമ്മിഷനോട്‌ ആവശ്യപ്പെടുകയായിരുന്നു.

കമ്മിഷന്‍ ഉത്തരവു പ്രകാരമാണെങ്കില്‍, മാസം 120 യൂണിറ്റ്‌ ഉപയോഗിക്കുന്ന ഉപയോക്‌താവ്‌ സര്‍ചാര്‍ജായി 30 രൂപ അധികം നല്‍കണം.എന്നാല്‍ ഇളവ് അനുവദിക്കുന്നതു മൂലമുള്ള സാമ്പത്തികബാധ്യത ഏറ്റെടുക്കാന്‍ ധനവകുപ്പ് അനുമതി നല്‍കിയതോടെയാണ് 120 യൂണിറ്റില്‍ കുറഞ്ഞ ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കിയത്. ഇതുമൂലം 36 കോടിരൂപയുടെ ബാധ്യത വൈദ്യുതി ബോര്‍ഡിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് സബ്‌സിഡിയായി വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കേണ്ടിവരും. സര്‍ചാര്‍ജ് തീരുമാനം വൈദ്യുതിബോര്‍ഡ് തിങ്കളാഴ്ച വൈദ്യുതി റഗുലേറ്ററി കമ്മീഷനെ അറിയിക്കും. സര്‍ചാര്‍ജ് സംബന്ധിച്ച തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം റഗുലേറ്ററി കമ്മീഷനായിരിക്കും കൈക്കൊള്ളുക.

നേരത്തെ ആഗസ്ത് ഒന്നുമുതല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. 120 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരെ സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത് മാറ്റിയത്. ആഗസ്ത് ഒന്നുമുതല്‍ ആറുമാസത്തേക്ക് സര്‍ചാര്‍ജ് പിരിക്കാനാണ് തീരുമാനിച്ചിരുന്നത്. എല്‍ .ഡി.എഫ്. ഭരണകാലത്ത് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയപ്പോള്‍ 200 യൂണിറ്റുവരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവരെ ഒഴിവാക്കിയിരുന്നു. ഇതിനായി 54 കോടി രൂപ സബ്‌സിഡിയായി വൈദ്യുതിബോര്‍ഡിന് സര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3581
mod_vvisit_counterYesterday4631
mod_vvisit_counterThis Month85099
mod_vvisit_counterLast Month134230

Online Visitors: 61
IP: 54.158.238.108
,
Time: 21 : 39 : 14