KSEBOA - KSEB Officers' Association

Sunday
Oct 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ശ്രീ. കെ.അശോകന് യാത്രയയപ്പ്

ശ്രീ. കെ.അശോകന് യാത്രയയപ്പ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Sri. Ashokan Kസംസ്ഥാന വൈദ്യുതി ബോര്‍ഡ് പ്രസരണ വിതരണവിഭാഗം അംഗം ശ്രീ. കെ.അശോകന്‍ മെയ് 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്. 31 വര്‍ഷത്തെ പ്രശസ്ത സേവനത്തിലൂടെ ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരുടേയും ആദരവിന് പാത്രമായ ശ്രീ. കെ. അശോകന് ഊഷ്മളമായ യാത്രയയപ്പ് നല്കുകയാണ്. വൈദ്യുതി ബോര്‍ഡിനെ ഉപഭോക്തൃ സൌഹൃദ സ്ഥാപനമാക്കി മാറ്റുന്നതിന് ശ്രീ.കെ.അശോകന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. പ്രസരണ വിതരണവിഭാഗം പ്രവര്‍ത്തനങ്ങളില്‍ റിക്കോര്‍ഡ് പുരോഗതിയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൈവരിക്കാനായത്. വോള്‍ട്ടേജ് അദാലത്ത് പോലുള്ള നൂതന ആശയങ്ങള്‍ക്ക് രൂപം നല്കി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനകീയത കൊണ്ടുവരാനായത് ഏറെ ശ്രദ്ധേയമായി. സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍
അദ്ദേഹത്തിന്റെ നേതൃത്വം പ്രധാനപ്പെട്ടതായിരുന്നു.
2011 ജൂണ്‍ 3 ന് ഉച്ചക്ക് 2.30 മണിക്ക് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. ശ്രീ. കെ.ഒ.ഹബീബ്, ശ്രീ. കെ.സുകുമാരപിള്ള, ശ്രീ. കെ.എ.ശിവദാസന്‍, ശ്രീ. ജി.എസ്.അജികുമാര്‍, ശ്രീ. എസ്.വിജയന്‍ തുടങ്ങിയ വിവിധ സംഘടനാ നേതാക്കള്‍
സംസാരിക്കും.

ഏവരുടേയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

ജനറല്‍ സെക്രട്ടറി
കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday839
mod_vvisit_counterYesterday4639
mod_vvisit_counterThis Month101268
mod_vvisit_counterLast Month134230

Online Visitors: 61
IP: 54.81.79.128
,
Time: 04 : 11 : 01