KSEBOA - KSEB Officers' Association

Tuesday
Nov 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതിത്തകരാര്‍ പരിഹരിക്കാന്‍ ഇനി എസ്.എം.എസ്. സംവിധാനം

വൈദ്യുതിത്തകരാര്‍ പരിഹരിക്കാന്‍ ഇനി എസ്.എം.എസ്. സംവിധാനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
SMS KSEB Inaugurationവൈദ്യുതിത്തകരാര്‍ സംബന്ധിച്ച പരാതികള്‍ കെ.എസ്.ഇ.ബി. ഉപഭോക്താക്കാള്‍ക്ക് എസ്.എം.എസ്. മുഖേനെ രജിസ്റ്റര്‍ ചെയ്യാവുന്ന സംവിധാനവും ടോള്‍ ഫ്രീ ട്രബിള്‍ കോള്‍ മാനേജ്‌മെന്റ് സെന്ററും നിലവില്‍വന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇവയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ സംവിധാനത്തിലൂടെ ഉപഭോക്താവിന് ഒരു നിശ്ചിത നമ്പറിലേക്ക് (537252) തങ്ങളുടെ കണ്‍സ്യൂമര്‍ നമ്പറും സെക്ഷന്‍ ഓഫീസിന്റെ കോഡും മൊബൈല്‍ഫോണ്‍ വഴി എസ്.എം.എസ്. ചെയ്യാം. വൈദ്യുതി ഭവനിലെ സെര്‍വര്‍ കമ്പ്യൂട്ടറില്‍ ഈ പരാതി ലഭിച്ചാലുടന്‍ ഒരു രജിസ്റ്റര്‍ നമ്പര്‍ ഉപഭോക്താവിന്റെ മൊബൈലിലേക്ക് തിരികെ അയച്ചുകിട്ടും. അപ്പോള്‍ത്തന്നെ ഈ വിവരം അതത് സെക്ഷന്‍ ഓഫീസിലും ലഭ്യമാകും. കൂടാതെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈലിലേക്കും സന്ദേശം എത്തും. പരാതി ഉടനടി പരിഹരിച്ചശേഷം ആ വിവരം ഉപഭോക്താവിനെ എസ്.എം.എസ്. ആയി അറിയിക്കുകയും ചെയ്യും.

കെ.എസ്.ഇ.ബി. ചെയർമാന്‍ ശ്രീ.വി.പി.ജോയ്, ഐ.എ.എസ്. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബോർഡ് അംഗങ്ങളായ ശ്രീ. എസ്. വേണുഗോപാല്‍, ശ്രീമതി അന്നമ്മ ജോണ്‍, ശ്രീ. സി.കെ.ദയാപ്രദീപ്, അഡ്വ. ബി. ബാബുപ്രസാദ് എന്നിവരും പങ്കെടുത്തു. സംസ്ഥാന ഗവണ്മെന്റിനു വേണ്ടി കേരള സ്റ്റേറ്റ് ഐ.ടി.മിഷന്‍ നടപ്പിലാക്കുന്ന എം.-ഗവേണൻസ് പദ്ധതിയുമായി സഹകരിച്ചുകൊണ്ടാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.

തൃപ്തികരമായി പരാതി പരിഹരിച്ചില്ലെങ്കില്‍ ബന്ധപ്പെടാനായി 155333 എന്ന ടോള്‍ഫ്രീ നമ്പറും ഈ പദ്ധതിയുടെ ഭാഗമായി വൈദ്യുതിബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതിത്തകരാര്‍ എസ്.എം.എസ്. വഴി അറിയിക്കേണ്ട രീതി ഇങ്ങനെയാണ്: KSEB <space> Section Code <space> Consumer No.

KSEB Section codes for Complaint registration via SMS

Downloads: 11086

2011-08-21

Download

KSEB Section codes for Complaint registration via SMS

License:
Language:

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2002
mod_vvisit_counterYesterday4047
mod_vvisit_counterThis Month88233
mod_vvisit_counterLast Month157088

Online Visitors: 73
IP: 54.80.146.251
,
Time: 11 : 51 : 48