KSEBOA - KSEB Officers' Association

Tuesday
Jun 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അല്പം സാമ്പത്തിക കാര്യങ്ങള്‍

അല്പം സാമ്പത്തിക കാര്യങ്ങള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEB2010-2011 ലേക്കുള്ള വൈദ്യുതി ബോര്‍ഡിന്റെ വരവു ചിലവു കണക്കുകള്‍ (ARR & ERC - Aggragate Revenue Requirement and Expected Revenue from Charges)  പരിശോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മാര്‍ച്ച് 4, 6 തീയതികളായി പൊതു തെളിവെടുപ്പ് നടത്തുകയുണ്ടായി. മുമ്പ് പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ വന്‍കിട ഉപഭോക്താക്കളാണ് (എച്ച്.ടി., ഇ.എച്ച്.ടി. വിഭാഗം) പ്രധാനമായും ഇതില്‍ പങ്കെടുത്തത്. സാധാരണ ഉപഭോക്താക്കളുടെ പങ്കാളിത്തം വിരളമായിരുന്നു. വന്‍കിട ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുമാറ് അതത് വ്യവസായങ്ങളിലെ ട്രേഡ് യൂണിയനുകള്‍ വന്‍തോതില്‍ തെളിവെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ബോര്‍ഡില്‍ നിന്നും പലപ്പോഴും നമ്മുടെ സംഘടന മാത്രമാണ് പങ്കെടുക്കാറ്. ഇത്തവണ എഞ്ചിനിയേഴ്സ് അസോസിയേഷന്‍ കൂടി പങ്കെടുത്തിട്ടുണ്ട്.

2010-11 ലെ റവന്യൂ ഗ്യാപ്പ് ആയി ബോര്‍ഡ് കണക്കാക്കിയിരിക്കുന്നത് 2219.60 കോടി രൂപയാണ്. നടപ്പു വര്‍ഷത്തെ ഗ്യാപ്പ് 1928.66 കോടിയായി പുതുക്കിയിട്ടുമുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് വൈദ്യുതി വാങ്ങല്‍ ചിലവിലാണ്. 3824.75 കോടി രൂപാണ് വൈദ്യുതി വാങ്ങല്‍ ചിലവ് പ്രതീക്ഷിക്കുന്നത്. 10566 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 2233.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് നാഫ്ത - ഡീസല്‍ നിലയങ്ങളില്‍ നിന്നും വൈദ്യുതി കമ്പോളത്തില്‍ നിന്നുമായി വാങ്ങേണ്ടി വരുന്നത്. ഇതിനായി 1781.48 കോടി രൂപയാണ് ചിലവ് വരുന്നത്. അഥവാ ആവശ്യമുള്ളതിന്റെ 21 ശതമാനം വൈദ്യുതി വാങ്ങുന്നതിനായി 47 ശതമാനം തുക ചിലവഴിക്കേണ്ടി വരുന്നു.

വൈദ്യുത ഉല്പാദന ചിലവിലും വലിയ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. 536.56 കോടി രൂപയാണ് വരും വര്‍ഷം പ്രതീക്ഷിക്കുന്നത്. കെ.എസ്.ഇ.ബി. യുടെ വൈദ്യുതി ഉല്പാദനം ശരാശരി കാലവര്‍ഷം പ്രതീക്ഷിച്ചുകൊണ്ട് 7689.63 ദശലക്ഷം എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 733 ദശലക്ഷം വൈദ്യുതി കോഴിക്കോട്, ബ്രഹ്മപുരം ഡീസല്‍ നിലയങ്ങളില്‍ നിന്നായി ഉല്പാദിപ്പിക്കാന്‍ 535.98 കോടി ചിലവു വരും. ഇന്ധന വിലയില്‍ കഴിഞ്ഞ നാളുകളായി ഉണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ദ്ധനവ് വൈദ്യുതി ഉല്പാദന - വാങ്ങല്‍ ചിലവിനത്തില്‍ വലിയ ബാധ്യതയാണ് ബോര്‍ഡിനുണ്ടാക്കിയിട്ടുള്ളത്.

2005 മുതല്‍ 2007 വരെയുള്ള വര്‍ഷങ്ങളില്‍ നല്ല തോതില്‍ ലഭിച്ച കാലവര്‍ഷം മൂലം, ഉയര്‍ന്ന വിലയുള്ള വൈദ്യുതിയില്ലാതെ തന്നെ കേരളത്തിന്റെ വൈദ്യുതാവശ്യകത നിറവേറ്റാന്‍ കഴിയുന്ന സ്ഥിതിയുണ്ടായി. മാത്രവുമല്ല ഈ വൈദ്യുതി ലാഭകരമായി പുറത്തേക്ക് വില്‍ക്കുവാനും കെ.എസ്.ഇ.ബി.യ്ക്ക് കഴിഞ്ഞു. എന്നാല്‍ ഇക്കാലയളവില്‍ ഉണ്ടായ വര്‍ദ്ധിച്ച ആവശ്യകത നിറവേറ്റാന്‍ കഴിയുന്ന തോതില്‍ ഉല്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ പല കാരണങ്ങളാല്‍ കഴിഞ്ഞിട്ടില്ല. അതിരപ്പിള്ളി അടക്കമുള്ള ഒരു വന്‍കിട പദ്ധതിയും കേരളത്തില്‍ അനുവദിക്കില്ല എന്ന ചിലരുടെ സമീപനം താല്ക്കാലികമായെങ്കിലും പദ്ധതികള്‍ തടസ്സപ്പെടുത്തുകയാണ്. ഇക്കാലയളവില്‍ പ്രതീക്ഷിച്ചിരുന്ന രണ്ട് കേന്ദ്ര വൈദ്യുത പദ്ധതികളുടെ നിര്‍മ്മാണവും വൈകുകയുണ്ടായി. കൂടംകുളം പദ്ധതിയും നെയ്വേലി വികസന പദ്ധതിയും. ഇവയില്‍ നിന്നായി 336 മെഗാവാട്ട് (2352 മില്ല്യണ്‍ യൂണിറ്റ്) വൈദ്യുതിയാണ് കേരളത്തിന് ലഭ്യമാകേണ്ടിയിരുന്നത്. ഈ സാഹചര്യത്തില്‍ വീണ്ടും വിലകൂടിയ വൈദ്യുതിയെത്തന്നെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ബോര്‍ഡിന്റെ ശമ്പളച്ചിലവില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധനവാണ് പൊതു തെളിവെടുപ്പില്‍ ഏറെ വിമര്‍ശന വിധേയമായ മറ്റൊരു ഇനം. ശമ്പളച്ചിലവായി 927.59 കോടിയും പെന്‍ഷന്‍ ഇനത്തില്‍ 673.68 കോടി രൂപയുമാണ് ബോര്‍ഡ് വരും വര്‍ഷത്തേയ്ക്ക് കണക്കാക്കിയിരിക്കുന്നത്. നിലവിലുള്ള ശമ്പളച്ചിലവിനൊപ്പം ഡി.എ. ഇനത്തിലുള്ള വര്‍ദ്ധനവും ശമ്പളപരിഷ്കരണത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധനവും ഉള്‍പ്പെടുത്തിയാണ് ഈ ചിലവ് കണക്കാക്കിയിരിക്കുന്നത്. നടപ്പുവര്‍ഷം കമ്മീഷന്‍ അനുവദിച്ചതിനേക്കാള്‍ 58 ശതമാനം അധികമാണ് ഈ തുക.

വലിയ റവന്യൂ ഗ്യാപ്പ് അംഗീകരിക്കപ്പെടുന്നത് സ്വാഭാവികമായും നിരക്ക് വര്‍ദ്ധനവിലേക്ക് നയിക്കുമെന്നതിനാല്‍ വന്‍കിട ഉപഭോക്താക്കളുടെ പ്രതിനിധികള്‍ അതിശക്തമായി ചിലവിനങ്ങളിലുണ്ടായ വര്‍ദ്ധനവിനെ എതിര്‍ക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ കാലങ്ങളിലെ ചിലവും ബോര്‍ഡിന്റെ വൈദ്യുതി വില്പനയിലുണ്ടായ വര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍ വര്‍ദ്ധനവിന്റെ തോത് നാമമാത്രമാണ്. കേരളത്തിലെ വൈദ്യുതി നിരക്ക് ഏറ്റവുമവസാനം വര്‍ദ്ധിപ്പിച്ചത് 2002 ഒക്ടോബറിലാണ്. 2003-04 വര്‍ഷത്തെ അംഗീകരിക്കപ്പെട്ട ചിലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വ്യക്തമാകും. 2003-04 നും 2010-11 നുമിടയിലുള്ള 7 വര്‍ഷക്കാലയളവില്‍ ബോര്‍ഡിന്റെ വൈദ്യുതി വില്പനയിലുള്ള വര്‍ദ്ധനവ് 66.43 ശതമാനമാണ്. സ്വാഭാവികമായും വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കാനുപാതികമായി എല്ലാ ചിലവിനങ്ങളിലും വര്‍ദ്ധനവുണ്ടാകേണ്ടതുണ്ട്. ഈ നിലയ്ക്കുണ്ടാകേണ്ട വര്‍ദ്ധനവിനു പുറമേ ഇക്കാലയളവില്‍ അനുഭവപ്പെട്ട നാണ്യപ്പെരുപ്പവും വിലക്കയറ്റവുമെല്ലാം ചിലവിനത്തില്‍ വര്‍ദ്ധനവുണ്ടാക്കും. ഇങ്ങനെ പരിശോധിക്കുമ്പോള്‍ ബോര്‍ഡിന്റെ ചിലവിനങ്ങളിലുണ്ടായ വര്‍ദ്ധനവ് പ്രതിവര്‍ഷം കേവലം 1 ശതമാനം മാത്രമാണ്. അതായത് നാണ്യപ്പെരുപ്പ നിരക്കിനേക്കാള്‍ വളരെ താഴെയാണ് ബോര്‍ഡിന്റെ ചിലവിലുണ്ടാകുന്ന വര്‍ദ്ധനവ്. അതില്‍ത്തന്നെ പലിശയിനത്തിലും തേയ്മാനച്ചിലവിലും വളര്‍ച്ചാനിരക്ക് നെഗറ്റീവാണ്. ശമ്പളച്ചിലവിലുള്ള വര്‍ദ്ധനവ് ഇക്കാലയളവില്‍ പ്രതിവര്‍ഷം കേവലം 3.69 ശതമാനം മാത്രമാണ്.

ഇതോടൊപ്പം കണക്കിലെടുക്കേണ്ട മറ്റൊരു വസ്തുത കേരളത്തിലെ വൈദ്യുതി നിരക്കുകള്‍ കഴിഞ്ഞ 8 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്നു എന്നതാണ്. ഇന്ധന വിലയിലും മറ്റെല്ലാ ചിലവിനങ്ങളിലും ഉണ്ടായ വലിയ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ഈ നില തുടരാന്‍ കഴിയില്ലെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം ബോധ്യപ്പെടുന്നതേ ഉള്ളൂ. കേരളത്തിലെ 75 ലക്ഷം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 7064 ദശലക്ഷം യൂണിറ്റ് വിതരണം ചെയ്യുന്നതുവഴി 2010-11 ല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വരുമാനം 1358.83 കോടി രൂപയാണ്. ഈ കണക്ക് കാണിക്കുന്നത് ഒരു ശരാശരി ഗാര്‍ഹിക ഉപഭോക്താവ് വൈദ്യുതിക്കായി ദിനംപ്രതി ചിലവഴിക്കുന്നത് കേവലം 5 രൂപ മാത്രമാണ് എന്നാണ്. വൈദ്യുതിയേക്കാള്‍ ഉപയുക്തത കുറഞ്ഞ മറ്റ് നിരവധി ഉല്പന്നങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും നിസ്സാരമായൊരു തുകയാണിത്. വ്യാവസായിക ഉപഭോക്താക്കള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ മറ്റ് നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് കേരളത്തില്‍ വൈദ്യുതി നല്കുന്നത്.  വിവിധ സംസ്ഥാനങ്ങളില്‍ 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് (ലോഡ്ഷെഡ്ഡിങ് ഇല്ലാതെ) പ്രത്യേക ചാര്‍ജ് അടക്കം ഈടാക്കുന്ന സ്ഥിതിയും ഉണ്ട്.

കേരളത്തിലെ വൈദ്യുതി വ്യവസായത്തിന്റെ സുസ്ഥിരമായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് കെ.എസ്.ഇ.ബി.യുടെ ധനസ്ഥിതി അപകടത്തിലാകാതെ സംരക്ഷിക്കേണ്ടതുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഇതിനായി ആവശ്യവുമാണ്. എന്നാല്‍ റഗുലേറ്ററി കമ്മീഷന്‍ അടുത്ത കാലത്തായി സ്വീകരിച്ചുവരുന്ന ചില നടപടികള്‍ ബോര്‍ഡിനെ പ്രയാസത്തിലാക്കുന്ന നിലയ്ക്കാണ്. ഇതുകൂടി കണക്കിലെടുത്താണ് പൊതു തെളിവെടുപ്പില്‍ സംഘടന പങ്കെടുത്തത്. ബോര്‍ഡിന്റെ വരവ് ചിലവു കണക്കുകള്‍ പൊതുവില്‍ അംഗീകരിക്കണമെന്ന സമീപനമാണ് നാം സ്വീകരിച്ചിട്ടുള്ളത്. സ്വാഭാവികമായും വിവിധ ചിലവിനങ്ങളില്‍ സൂക്ഷ്മമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ ചില മാറ്റങ്ങള്‍ അനിവാര്യമായി വരാം. എന്നാല്‍ വൈദ്യുതി വ്യവസായത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താനുള്ള നിയമപരമായ ഉത്തരവാദിത്വം നിറവേറ്റുന്ന നിലയ്ക്കുള്ള സമീപനം കമ്മീഷനില്‍ നിന്നുണ്ടാകണമെന്നാണ് നാം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1099
mod_vvisit_counterYesterday5545
mod_vvisit_counterThis Month133001
mod_vvisit_counterLast Month149108

Online Visitors: 68
IP: 54.158.31.149
,
Time: 05 : 39 : 54