KSEBOA - KSEB Officers' Association

Thursday
May 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സബ്സിഡി നല്‍കി വൈദ്യുതി സര്‍ചാര്‍ജ് സര്‍ക്കാര്‍ ഒഴിവാക്കണം: എ.കെ.ബാലന്‍

സബ്സിഡി നല്‍കി വൈദ്യുതി സര്‍ചാര്‍ജ് സര്‍ക്കാര്‍ ഒഴിവാക്കണം: എ.കെ.ബാലന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AK Balanവൈദ്യുതി സര്‍ചാര്‍ജിന്റെ പേരില്‍ ജനത്തെ പിഴിയാതെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്ന് മുന്‍ വൈദ്യുതി മന്ത്രി എ.കെ.ബാലന്‍. ഇടതുമുന്നണിസര്‍ക്കാരിന്റെ കാലത്ത് സര്‍ച്ചാര്‍ജ് ചുമത്തിയപ്പോള്‍ രണ്ടുമാസത്തില്‍ 400 യൂണിറ്റില്‍താഴെ വൈദ്യുതി ഉപയോഗിക്കുന്നവരെ ഒഴിവാക്കിയിരുന്നതായി എ.കെ.ബാലന്‍ ചൂണ്ടിക്കാട്ടി. ഇതുവഴി 80ലക്ഷം ഉപഭോക്താക്കളില്‍ 63ലക്ഷംപേരും ചാര്‍ജ്‌വര്‍ധനയില്‍നിന്ന് ഒഴിവായി. വിലക്കയറ്റംമൂലം നട്ടംതിരിയുന്ന ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാസം 20 യൂനിറ്റില്‍ താഴെ ഉപയോഗിക്കുകയും 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കിയാണ് സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗത്തിന് ഇപ്പോള്‍ തന്നെ ആനുകൂല്യം ലഭിക്കുന്നതാണ്. എല്‍.ഡി.എഫ് ഭരണത്തിലിരിക്കുന്ന 2010 നവംബറില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ബാധ്യത ജനങ്ങളുടെ തോളത്തുവെച്ചില്ല. മാസം 200 യൂനിറ്റില്‍ കുറവ് ഉപയോഗിക്കുന്നവരെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കി. ആകെയുള്ള 80 ലക്ഷം ഉപഭോക്താക്കളില്‍ 63 ലക്ഷം പേര്‍ സര്‍ചാര്‍ജ് പരിധിയില്‍ നിന്ന് ഇതോടെ ഒഴിവാക്കപ്പെട്ടു.

അമിത ഉപയോഗമുള്ള 17 ലക്ഷം പേരെ മാത്രം ബാധിച്ചതു കൊണ്ട് സാധാരണക്കാര്‍ ഇതറിഞ്ഞതു തന്നെയില്ല. 17 ലക്ഷം ഉപഭോക്താക്കളില്‍ നിന്നു തന്നെ മൂന്നുമാസമേ സര്‍ചാര്‍ജ് പരിച്ചുള്ളു. സബ്‌സിഡി നല്‍കി അമിതഭാരം സര്‍ക്കാര്‍ ഏറ്റെടുത്തു. ഈ മാന്യത കാട്ടാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാര്‍ പറഞ്ഞിട്ടാണ് കെ.എസ്.ഇ.ബി കൃഷിക്കാര്‍ക്ക് യൂനിറ്റൊന്നിന് 60 പൈസ നിരക്കില്‍ വൈദ്യുതി നല്‍കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെ 1,200 കോടി രൂപ പിഴയടക്കാനുണ്ട്. അതിനാല്‍, നഷ്ടം ഏറ്റെടുക്കാനുള്ള ധാര്‍മിക ബാധ്യത സര്‍ക്കാറിനുണ്ട്.

കെ.എസ്.ഇ.ബിയുടെ നഷ്ടം മുന്‍കൂട്ടി കണ്ട് ബജറ്റില്‍ തന്നെ തുക നീക്കിവെക്കേണ്ടതായിരുന്നു. നിസാര ബാധ്യതയല്ല സര്‍ക്കാര്‍ ജനങ്ങളുടെ തോളത്തു വെക്കുന്നത്. 300 യൂനിറ്റ് ഉപയോഗിക്കുന്ന ആള്‍ തന്നെ 75 രൂപ കൂടുതല്‍ നല്‍കേണ്ടി വരും. നിലവില്‍ 21 കോടി രൂപ ലാഭത്തിലാണ് ഇലക്ട്രിസിറ്റി ബോര്‍ഡ്.  ബോര്‍ഡിന്റെ ലാഭ നഷ്ടങ്ങളെപ്പറ്റി പലരും പല കണക്കുകളും ഉണ്ടാക്കാറുണ്ട്. എന്നാല്‍, എ.ജി.യുടെ റിപ്പോര്‍ട്ടിന്റെയും റെഗുലേറ്ററി കമീഷന്‍ പരിശോധനയുടേയും  അടിസ്ഥാനത്തിലുള്ള ട്രൂയിങ് അപ് (അന്തിമ വിശകലനം) ആണ് യഥാര്‍ഥത്തിലുള്ള ലാഭവും നഷ്ടവും കാണിക്കുകയെന്ന് ബാലന്‍  ചൂണ്ടിക്കാട്ടി. ഇത് പ്രകാരം കെ.എസ്.ഇ.ബി ഇപ്പോള്‍ ലാഭത്തിലാണ്.
 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4386
mod_vvisit_counterYesterday4928
mod_vvisit_counterThis Month118602
mod_vvisit_counterLast Month152890

Online Visitors: 76
IP: 54.145.118.24
,
Time: 21 : 46 : 06