KSEBOA - KSEB Officers' Association

Saturday
Mar 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഇരുട്ടുകാനം ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൌസിന് തറക്കല്ലിട്ടു

ഇരുട്ടുകാനം ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൌസിന് തറക്കല്ലിട്ടു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Power crisisകേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇരുട്ടുകാനം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൌസിന് ശിലയിട്ട ശേഷം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന് ഒന്നരലക്ഷം മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള വൈദ്യുതി നിലയങ്ങളുണ്ട്. പലവിധ കാരണങ്ങളാല്‍ പകുതി ഉല്‍പാദനമേ നടക്കുന്നുള്ളു. കേന്ദ്രം 1041 മെഗാവാട്ട് വൈദ്യുതി കേരളത്തിന് കേന്ദ്രവിഹിതമായി തരേണ്ടതാണ്. 405 മെഗാവാട്ടേ തരുന്നുള്ളു.

കാലവര്‍ഷവും തുലാവര്‍ഷവും ഒരുപോലെ ചതിച്ചതുകാരണം കേരളത്തില്‍ ഉല്‍പ്പാദനം പകുതിയായി കുറഞ്ഞു. കേന്ദ്രവിഹിതം 61 ശതമാനം വെട്ടികുറയ്ക്കുകയും കേരളത്തിലെ ഉല്‍പ്പാദനം പകുതിയായി കുറയുകയും ചെയ്തതാണ് വൈദ്യുതി പ്രതിസന്ധിക്കു കാരണമായത്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് ഇടുക്കി അണക്കെട്ടുകളില്‍ ഉണ്ടായിരുന്നതിന്റെ പകുതി വെള്ളമേ ഇപ്പോഴുള്ളു. ഇടുക്കിയാണ് കേരളത്തിന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു നല്‍കുന്ന ജില്ല. ഇപ്പോള്‍ 360 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ എട്ടു പദ്ധതികള്‍ക്ക് ജില്ലയില്‍ രൂപംകൊടുത്തിരിക്കുകയാണ്.

അതിരപ്പള്ളി പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരും വനംപരിസ്ഥിതി വകുപ്പുകളുമുള്‍പ്പെടെ എല്ലാ അംഗീകാരവും ലഭിച്ചിട്ട് 15 വര്‍ഷം കഴിഞ്ഞു. പരിസ്ഥിതി വാദികള്‍ ഒന്നിനു പുറകെ ഒന്നായി കൊടുക്കുന്ന കേസുകളില്‍ കോടതി നല്‍കുന്ന സ്റ്റേകള്‍ കാരണം പദ്ധതി തുടങ്ങാന്‍ കഴിഞ്ഞില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി കേരളത്തിലേക്ക് കൊണ്ടുവരാന്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിനും എതിരെ സമരങ്ങളും കേസുകളും നടക്കുകയാണ്. ഇതെല്ലാം കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് തടസമാവുന്നുണ്ട്.

ഇപ്പോള്‍ പവര്‍ഹൌസിന് തറക്കല്ലിട്ട ഇരുട്ടുകാനം പദ്ധതിയും രണ്ടുവര്‍ഷം കേസില്‍ കുടുങ്ങിക്കിടന്നു. കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ ഇനിയും പുതിയ വ്യവസായങ്ങള്‍ തുടങ്ങാനും ഉള്ളത് നിലനിര്‍ത്താനും കഴിയില്ല. ഏറ്റവും വിലകുറഞ്ഞ വൈദ്യുതി ജല വൈദ്യുതിയാണ്. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ജലവൈദ്യുതി പദ്ധതികളെ പ്രോത്സാഹിപ്പിക്കാണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1392
mod_vvisit_counterYesterday5398
mod_vvisit_counterThis Month112311
mod_vvisit_counterLast Month108586

Online Visitors: 93
IP: 54.145.208.160
,
Time: 05 : 35 : 05