KSEBOA - KSEB Officers' Association

Sunday
Sep 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ തെരുവുവിളക്ക്: പൂര്‍ണ ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്

തെരുവുവിളക്ക്: പൂര്‍ണ ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Street lightതെരുവു വിളക്ക് കത്തുന്നില്ലെന്ന് പറഞ്ഞ് ഇനി വൈദ്യുതി ഓഫീസിലേക്ക് വിളിക്കേണ്ട. അവര്‍ ചുമതലയൊഴിഞ്ഞു. വഴിയോരങ്ങളിലെ വൈദ്യുതിത്തൂണില്‍ ട്യൂബും ബള്‍ബും ഘടിപ്പിച്ച് കത്തിക്കുന്നതു മാത്രമല്ല, അതിന്റെ പരിപാലനവും ഇനി മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്. ബള്‍ബിടുന്നതിനും അറ്റകുറ്റപ്പണിക്കും ലൈന്‍ ഓഫ് ചെയ്ത് നല്‍കലും മീറ്റര്‍ നോക്കി പണം പിരിക്കലും മാത്രമാണ് ഇനി വൈദ്യുതി ബോര്‍ഡ് ചെയ്യുക. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തെരുവുവിളക്കു കത്തിക്കാനും പരിപാലിക്കാനും നഗരസഭ ടെണ്ടര്‍ ചെയ്ത് വൈദ്യുതി വകുപ്പുകൂടി അംഗീകരിക്കുന്ന കരാറുകാരനെ ഏല്പിക്കണം. പരാതി പരിശോധിച്ച് തീര്‍പ്പാക്കുന്ന ചുമതലയും ഈ കരാറുകാരനായിരിക്കും. പരാതി സ്വീകരിക്കാന്‍ പ്രത്യേക നമ്പര്‍ പരസ്യപ്പെടുത്തും. കത്താത്ത ബള്‍ബ് മാറുന്നത് ഓരോ ആഴ്ചയിലെയും ബുധനാഴ്ചയായിരിക്കും. ബുധനാഴ്ച പണി തീര്‍ന്നില്ലെങ്കില്‍ പ്രത്യേക അനുമതി വാങ്ങി ശനിയാഴ്ച ചെയ്യാം. അറ്റകുറ്റപ്പണിക്ക് അനുവദിച്ചിട്ടുള്ള സമയം പകല്‍ 10 മുതല്‍ രണ്ടു വരെയാണ്. തെരുവുവിളക്ക് കത്തിക്കാനെന്ന പേരില്‍ എല്ലായ്‌പ്പോഴും ലൈന്‍ ഓഫ് ചെയ്യാതിരിക്കാനാണിത്. തെരുവുവിളക്കിനുവേണ്ടി വൈദ്യുതി തടസ്സപ്പെടുത്തുന്ന വിവരം മാധ്യമങ്ങളിലൂടെ അറിയിക്കേണ്ട ചുമതലയും തദ്ദേശഭരണ സ്ഥാപനത്തിനാണ്.

നിലവില്‍ തെരുവുവിളക്കുകളുടെ എണ്ണവും അവയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവും ഏകദേശം കണക്കാക്കി ചാര്‍ജ് ഈടാക്കുന്ന രീതിയാണുണ്ടായിരുന്നത്. ഇനിമുതല്‍ ഉപയോഗിക്കുന്ന ലൈറ്റുകള്‍ക്കു മാത്രം ചാര്‍ജ് നല്‍കിയാല്‍ മതി. അതിനായി അടുത്തടുത്ത ലൈറ്റുകള്‍ക്കെല്ലാമായി മീറ്റര്‍ സ്ഥാപിക്കണം. അത് തദ്ദേശസ്ഥാപനം തന്നെയാണ് ചെയ്യേണ്ടത്.

തെരുവുവിളക്കു കത്തിക്കുന്നതിനു കരാര്‍ നല്‍കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട പണിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് അപകടമുണ്ടായാല്‍ വൈദ്യുതി ബോര്‍ഡോ, തദ്ദേശ ഭരണസ്ഥാപനമോ നഷ്ടപരിഹാരം നല്‍കില്ല. തൊഴിലാളിക്ക് നഷ്ടപരിഹാരം കിട്ടുന്നവിധം കരാറുകാരന്‍ ഇന്‍ഷുറന്‍സെടുക്കണമെന്നാണ് വ്യവസ്ഥ. സര്‍ക്കാരിനുവേണ്ടി തദ്ദേശഭരണവകുപ്പ് ഇറക്കിയിട്ടുള്ള ഉത്തരവ് നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും നല്‍കിത്തുടങ്ങിയിട്ടുണ്ട്.

Source- Mathrubhumi

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday487
mod_vvisit_counterYesterday4156
mod_vvisit_counterThis Month107390
mod_vvisit_counterLast Month148586

Online Visitors: 54
IP: 107.22.118.242
,
Time: 02 : 39 : 29