KSEBOA - KSEB Officers' Association

Wednesday
Mar 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി സ്വകാര്യ ഏജന്‍സികള്‍ക്ക്

തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി സ്വകാര്യ ഏജന്‍സികള്‍ക്ക്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Street Lightതെരുവുവിളക്കുകളുടെ പരിപാലനം, അറ്റകുറ്റപ്പണി എന്നിവയില്‍നിന്ന് വൈദ്യുതിബോര്‍ഡിനെ ഒഴിവാക്കുന്നു. ഇതിനുപകരം ടെന്‍ഡര്‍ ക്ഷണിച്ച് മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളെ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് വൈദ്യുതി ബോര്‍ഡ് കാലതാമസം വരുത്തുന്നത് വലിയ പരാതികള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇതുപരിഹരിക്കാനാണ് ബോര്‍ഡ് ഒഴികെയുള്ള മറ്റ് ഏജന്‍സികള്‍ക്ക് അറ്റകുറ്റപ്പണികള്‍ വാര്‍ഷിക കരാര്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. ഇതോടെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി പൂര്‍ണമായി സ്വകാര്യ ഏജന്‍സികള്‍ക്കാവും. ഇവര്‍ക്ക് പഞ്ചായത്തുകള്‍ കൃത്യമായി പണം നല്‍കേണ്ടിയുംവരും. ഇപ്പോള്‍ തെരുവുവിളക്കുകള്‍ നന്നാക്കാന്‍ ബോര്‍ഡ് നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ചുരുക്കം തദ്ദേശസ്ഥാപനങ്ങളേ അത് നല്‍കാറുള്ളൂ.

അറ്റകുറ്റപ്പണിക്ക് ഐ.എസ്.ഐ മുദ്രയുള്ള സാമഗ്രികളേ ഉപയോഗിക്കാവൂ. ഇവയുടെ നിരക്ക് ബോര്‍ഡ് അനുവദിച്ചതിനെക്കാള്‍ കൂടാന്‍ പാടില്ല. പണികള്‍ ബോര്‍ഡ് ജീവനക്കാരന്റെ മേല്‍നോട്ടത്തില്‍വേണം നടത്താന്‍. അറ്റകുറ്റപ്പണികള്‍ എല്ലാദിവസവും ബുധനാഴ്ചകളില്‍ മാത്രമായിരിക്കണം. ഏതെങ്കിലും കാരണവശാല്‍ ബുധനാഴ്ച നടന്നില്ലെങ്കില്‍ തൊട്ടടുത്ത ശനിയാഴ്ച തന്നെ നടത്തിയിരിക്കണം. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയേ പണികള്‍ പാടുള്ളൂ.

എന്നാല്‍ വൈദ്യുതി ലൈനിലെ പണികളുടെ സുരക്ഷ ഉറപ്പാക്കുന്നതുസംബന്ധിച്ച ഉത്തരവിലെ നിര്‍ദേശങ്ങളില്‍ അവ്യക്തതയുണ്ട്. ഷോക്കേറ്റ് കരാര്‍തൊഴിലാളികള്‍ നിരന്തരം മരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണെങ്കിലും അപകടങ്ങള്‍ക്ക് ബോര്‍ഡിനോ പഞ്ചായത്തുകള്‍ക്കോ ഉത്തരവാദിത്വമുണ്ടാവില്ലെന്ന് ഉത്തരവില്‍ പറയുന്നു. ബോര്‍ഡ് ജീവനക്കാര്‍ ശരിയായരീതിയില്‍ വൈദ്യുതികണക്ഷന്‍ വിച്ഛേദിച്ചശേഷമേ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പാടുള്ളൂവെന്ന് ഉത്തരവില്‍ ഒരിടത്ത് വ്യക്തമാക്കുന്നു. അതേസമയം വൈദ്യുതി വിച്ഛേദിക്കുന്നതു സംബന്ധിച്ച നിയന്ത്രണ നിര്‍വഹണ സംവിധാനത്തിന്റെ പരാജയത്തിന് ബോര്‍ഡ് ഉത്തരവാദിയായിരിക്കില്ലെന്ന് മറ്റൊരിടത്തും പറയുന്നു. ജോലിക്കിടെ തൊഴിലാളിക്കുണ്ടാവുന്ന അപകടത്തിനും ശരിയായരീതിയില്‍ അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ട് നാട്ടുകാര്‍ക്കുണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി കരാറുകാരന്‍ മാത്രമായിരിക്കും.

Source- Mathrubhumi

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1052
mod_vvisit_counterYesterday3671
mod_vvisit_counterThis Month129865
mod_vvisit_counterLast Month108586

Online Visitors: 50
IP: 54.157.3.92
,
Time: 07 : 00 : 31