KSEBOA - KSEB Officers' Association

Wednesday
Apr 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഔചിത്യത്തോടെ പെരുമാറണം - ഓഫീസേഴ്സ് അസ്സോസിയേഷന്‍

ഔചിത്യത്തോടെ പെരുമാറണം - ഓഫീസേഴ്സ് അസ്സോസിയേഷന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEBOA News Magazine December 2008 Editorialകേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ ഒറ്റ സ്ഥാപനമായി നിലനിര്‍ത്തി സംരക്ഷിക്കും എന്ന ഉറച്ച തീരുമാനവുമായി സംസ്ഥാന ഗവണ്മെന്റ് മുന്നോട്ട് പോവുകയാണ്. വൈദ്യുതി ബോര്‍ഡിനെ വിവിധ കമ്പനികളായി വിഭജിക്കണം എന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഗവണ്മെന്റ് ഉറച്ചു നില്‍ക്കുന്നു. സമ്മര്‍ദ്ദങ്ങളും ഭീഷണികളും ചെലുത്തി കേരളത്തെ വരുതിയിലാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ കേരള ഗവണ്മെന്റിന്റെ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ പാടെ പരാജയപ്പെട്ടു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒന്നിച്ചു നിന്ന് പാസാക്കിയ വൈദ്യുതി നിയമം - 2003ന്റെ ഫലമായാണ് നമ്മുടെ വൈദ്യുതി ബോര്‍ഡും ഇല്ലാതാവുന്നത്. ഈ പാര്‍ട്ടികള്‍ ഭരിക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വൈദ്യുതി ബോര്‍ഡുകള്‍ ഇല്ലാതായി കഴിഞ്ഞു. വിവിധ കമ്പനികളാക്കി ചിലയിടങ്ങളില്‍ സ്വകാര്യവല്‍ക്കരണവും നടത്തി. നിയമം പാസാവുന്നതിനു മുമ്പു തന്നേ കഴിയാവുന്നിടത്തോളം സംസ്ഥാനങ്ങളില്‍ ഇവര്‍ ഭരിച്ചിരുന്ന ഗവണ്മെന്റുകള്‍ വൈദ്യുത ബോര്‍ഡുകളെ പിരിച്ചുവിട്ടിരുന്നു. ഫ്രാഞ്ചൈസി സമ്പ്രദായവും നടപ്പാക്കി.

വൈദ്യുതി ബോര്‍ഡുകളോട് മാത്രമല്ല ഇവരുടെ ആര്‍ത്തിയും പകയും. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നടങ്കം നശിപ്പിക്കാനും വിറ്റു തുലക്കാനുമാണിവര്‍ സംയുക്തമായി നീങ്ങിയത്. രാജ്യം കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച നവരത്ന കമ്പനികള്‍ , പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി പ്രകൃതിവിഭവങ്ങള്‍വരെ വില്‍പ്പനചരക്കാക്കി. ഇപ്പോഴത്തെ ‘രാജ്യരക്ഷാ മന്ത്രി' ഇവിടെ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മലമ്പുഴയിലെ വെള്ളവും, കൊല്ലത്തെ മണ്ണും വില്‍പ്പനക്ക് വച്ചത്. നീളവും വീതിയും അളന്ന് ഛത്തീസ്ഗഢിലെ നദിയൊരെണ്ണം വിറ്റ് കാശാക്കിയതും ആരാണ്?

ഇതൊക്കെ ഇവിടെ പറയേണ്ടിവരുന്നത്, ചിലര്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ കണ്ണും തിരുമ്മി ഓലിയിട്ട് രംഗത്തു വരുന്നത് കാണുമ്പോഴാണ്. ഇവിടെ വൈദ്യുതി ബോര്‍ഡിനെ പുനഃസംഘടിപ്പിക്കേണ്ടി വന്നതിന്റെ കാരണം ഗവണ്മെന്റ് നിയോഗിച്ച വിദഗ്ദ്ധ സമിതി പഠന റിപ്പോര്‍ട്ട് നല്‍കിയതുകൊണ്ടാണത്രേ! കൂട്ടം കൂടി ഇരിക്കുമ്പോള്‍ , എന്തെങ്കിലുമൊക്കെ വിഴുങ്ങിയിട്ട് നടത്തുന്ന ജല്‍പ്പനങ്ങള്‍ കേട്ട് ചുറ്റുമിരിക്കുന്നവര്‍ ബോധമില്ലാതെ കൈയ്യടിച്ചെന്നിരിക്കും. എന്നാല്‍ അങ്ങനെ പുലമ്പുന്ന വിഡ്ഡിത്തരങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കാതിരിക്കാനുള്ള ഔചിത്യം കാണിക്കണ്ടേ?

ഒറീസയിലേത് പുതിയ പ്രഭാതമെന്ന് ഔദ്യോഗിക കോണ്‍ഫറന്‍സുകളില്‍ പോലും വീമ്പിളക്കിയവര്‍ , കര്‍ണ്ണാടകയിലെ വിവിധ കമ്പനികളിലെ എം.ഡിമാരെ കണ്ട് കൊതിയൂറിയവര്‍ , എം.ബി.എ പഠിച്ചുകൊള്ളൂ എല്ലാം സുരക്ഷിതമെന്ന് അണികളെ ഉപദേശിച്ചവര്‍ , പാര്‍ലമെന്റിന്റെ ഇരു സഭകളിലും വൈദ്യുതി നിയമം പാസാക്കാന്‍ വാദിക്കുകയും കൈ പൊക്കുകയും ചെയ്തവരുടെ ശിഷ്യഗണങ്ങള്‍ . എല്ലാവരും ഇപ്പോള്‍ ഒന്നിച്ചിറങ്ങിയിരിക്കുകയാണ്. വൈദ്യുതിബോര്‍ഡ് ഇല്ലാതാവുന്നതിന്റെ കാരണം കണ്ടെത്തുവാന്‍ . നിയമത്തിലെ 172 വകുപ്പു പ്രകാരം ബോര്‍ഡിനു തുടര്‍ന്നും നിലനിര്‍ത്താമെന്ന അത്ഭുതകരമായ കണ്ടുപിടിത്തവും ഇവര്‍ നടത്തിയിട്ടുണ്ട്. നിയമ പുസ്തകങ്ങള്‍ വായിച്ചാലും മനസ്സിലായില്ലെങ്കില്‍ ഹാ: കഷ്ടം!

വൈദ്യുതി ബില്ലിനും നിയമത്തിനുമെതിരേ പ്രചരണം നടത്തുകയും പ്രക്ഷോഭം നയിക്കുകയും ചെയ്തവര്‍ക്കെതിരേയാണ് ഇപ്പോള്‍ ഇവരുടെ പുലഭ്യം പറച്ചിലുകള്‍ . നിയമത്തിന്റെ ദൂരവ്യാപകമായ ദോഷഫലങ്ങളെ കുറിച്ച് മുന്‍കൂട്ടി പറഞ്ഞവരോടാണ് ഇവരുടെ വിഡ്ഡിത്തം നിറഞ്ഞ ഉപദേശങ്ങള്‍ . കരിനിയമത്തിന്റെ നീരാളിപിടുത്തത്തിനിടയില്‍ പെട്ട് ഞെരിയുന്ന സ്ഥാപനത്തെ, കേന്ദ്രത്തിന്റെ പിടിവാശിക്കു മുന്നില്‍ വഴങ്ങാതെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നവരെയാണ് ഇവര്‍ രാഷ്ട്രീയലാക്കോടെ ചെളി വാരിയെറിയുന്നത്. സ്ഥാപനത്തോട് ആത്മാര്‍ത്ഥതയും സാമൂഹ്യബോധവുമുള്ള ഒരു പിടി ജീവനക്കാര്‍ ആ സംഘടനകളില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ ആ സംഘടനകള്‍ വിട്ട്, ഈ രാജ്യത്തെ നശിപ്പിക്കുന്ന നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ പങ്കുചേരുകയാണ് വേണ്ടത്. നിയമത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഈ സ്ഥാപനത്തെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. അല്ലാതെ നാമജപവും, എം.ബി.എ പഠനവും, പുലഭ്യം പറച്ചിലും കൊണ്ട് രാജ്യവും സ്ഥാപനവും നമ്മളും രക്ഷപ്പെടുവാന്‍ പോകുന്നില്ല.

നമ്മുടെ സ്ഥാപനം രാജ്യത്തിനു തന്നെ മാതൃകയാകുന്ന ഒരു ബദല്‍ സൃഷ്ടിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കൊതിക്കെറുവുകള്‍ മാറ്റിവച്ച് ക്രിയാത്മക സഹകരണത്തിന് ബന്ധപ്പെട്ടവരെല്ലാം തയ്യാറാകണമെന്ന് മാത്രമാണ് ഞങ്ങള്‍ക്കഭ്യര്‍ത്ഥിക്കുവാനുള്ളത്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3360
mod_vvisit_counterYesterday4172
mod_vvisit_counterThis Month108737
mod_vvisit_counterLast Month123110

Online Visitors: 64
IP: 54.81.117.119
,
Time: 22 : 06 : 22