KSEBOA - KSEB Officers' Association

Thursday
Oct 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി സര്‍ചാര്‍ജ് - റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞു

വൈദ്യുതി സര്‍ചാര്‍ജ് - റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
High Court120 യൂനിറ്റിന് മുകളില്‍ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡിന് ഹൈക്കോടതി അനുമതി നല്‍കി. സെപ്തംബര്‍ ഒന്നുമുതല്‍ സര്‍ചാര്‍ജ് പിരിക്കരുതെന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് കോടതി താല്‍ക്കാലിക ഉത്തരവിലൂടെ തടഞ്ഞു.സപ്തംബര്‍ മുതല്‍ ഉപഭോക്താക്കളില്‍ നിന്നു സര്‍ചാര്‍ജ് ഈടാക്കരുതെന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നത്. സര്‍ചാര്‍ജ് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണു കെഎസ്ഇബി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

മാസം 120 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് യൂണിറ്റിന് 25 പൈസ നിരക്കില്‍ ഇന്ധന സര്‍ചാര്‍ജ് പിരിക്കാന്‍ ബോര്‍ഡിനു നല്‍കിയിരുന്ന  അനുമതിയാണു കമ്മിഷന്‍ പിന്‍വലിച്ചത്. പിരിച്ചെടുത്ത  സര്‍ചാര്‍ജിന്റെയോ   സര്‍ക്കാര്‍ നല്‍കുമെന്നു പറഞ്ഞിരുന്ന സബ്സിഡിയുടെയോ കണക്ക് കമ്മിഷനു  ബോര്‍ഡ് സമര്‍പ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി പിന്‍വലിച്ചത്. ഇതിനെതിരെയാണ് കെഎസ്ഇബി ഹര്‍ജി നല്‍കിയത്.
അധികവൈദ്യുതി വാങ്ങുന്നതുമൂലമുള്ള ബാധ്യത പരിഹരിക്കുന്നതിന് 120 യൂനിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നാണ് 25 പൈസ നിരക്കില്‍ വൈദ്യുതി ബോര്‍ഡ് സര്‍ചാര്‍ജ് ഈടാക്കിയിരുന്നത്. ബോര്‍ഡ് ലാഭത്തിലാണെന്ന നിഗമനത്തിലാണു സപ്തംബര്‍ മുതല്‍ സര്‍ചാര്‍ജ് പിരിക്കേണ്ടതില്ലെന്ന് റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടത്. പിരിച്ചെടുത്ത സര്‍ചാര്‍ജിന്റെയോ സര്‍ക്കാര്‍ നല്‍കുമെന്നു പറഞ്ഞിരുന്ന സബ്്സിഡിയുടെയോ കണക്കുകള്‍ ബോര്‍ഡ് സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്റെ ഉത്തരവ്. എന്നാല്‍, വരവുചെലവ് കണക്കുകള്‍ റഗുലേറ്ററി കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിരുന്നുവെന്നു ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. വൈദ്യുതി ബോര്‍ഡിന്റെ ബാധ്യത തീര്‍ന്നിട്ടില്ലെന്നും ഇനിയും സര്‍ചാര്‍ജ് പിരിക്കാന്‍ അനുവദിക്കണമെന്നും കാണിച്ചു നല്‍കിയ ഹരജിയിലാണു ഹൈക്കോടതി സര്‍ചാര്‍ജ് പിരിക്കാന്‍ അനുമതി നല്‍കിയത്.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3595
mod_vvisit_counterYesterday4631
mod_vvisit_counterThis Month85113
mod_vvisit_counterLast Month134230

Online Visitors: 63
IP: 54.158.238.108
,
Time: 21 : 42 : 40