KSEBOA - KSEB Officers' Association

Monday
Jun 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ 20 യൂണിറ്റ് വരെ സര്‍ചാര്‍ജ് ഒഴിവാക്കി - 54 കോടി രൂപ സർക്കാർ സബ്സിഡി

20 യൂണിറ്റ് വരെ സര്‍ചാര്‍ജ് ഒഴിവാക്കി - 54 കോടി രൂപ സർക്കാർ സബ്സിഡി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Govt. subsidy for poor domestic consumersപ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 66 ലക്ഷം കുടുംബങ്ങള്‍ ഇതോടെ സര്‍ചാര്‍ജില്‍നിന്ന് ഒഴിവാകും. 54 കോടി രൂപ വൈദ്യുതി ബോര്‍ഡിന് നല്‍കിയാണ് ഭൂരിപക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ആശ്വാസം നല്‍കുന്ന നടപടിയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ 78 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കളാണുള്ളത്. ഇതില്‍ 66 ലക്ഷം പ്രതിമാസം 120 യൂണിറ്റില്‍ (ദ്വൈമാസ ബില്ലില്‍ 240 യൂണിറ്റ്) താഴെ വൈദ്യുതി ഉപയോഗിക്കുന്നവരാണെന്ന് കണക്ക്. ഇതില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാലേ ഇനി സര്‍ചാര്‍ജ് വരൂ. നിലവിലുള്ള കണക്കനുസരിച്ച് 12 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് മാത്രമാവും സര്‍ചാര്‍ജ് ബാധകമാവുക. 467 രൂപ വരെ ദ്വൈമാസ ബില്‍ വരുന്നവര്‍ സര്‍ചാര്‍ജ് അടയ്ക്കേണ്ടതില്ല.

കൂടിയ വില നല്‍കി പുറമെനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി അകറ്റുമ്പോഴും ജനങ്ങളില്‍ അതിന്റെ ഭാരം ഏല്‍പ്പിക്കരുതെന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് തീരുമാനത്തിനു പിന്നില്‍. ശരാശരി 70 യൂണിറ്റ് വൈദ്യുതിയാണ് കേരളത്തില്‍ ഒരു കുടുംബം പ്രതിമാസം ഉപയോഗിക്കുന്നത്. അതിനേക്കാള്‍ 50 യൂണിറ്റ് കൂടി ഉപയോഗിക്കുന്നവരെയും സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മറ്റു നടപടികളും സാധാരണക്കാരെ ബാധിക്കുന്നതല്ല. പ്രതിമാസം 300 യൂണിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കു മാത്രമാണ് പുറമെനിന്നു വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് നല്‍കേണ്ടി വരിക. 78 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കളില്‍ 62,000 പേര്‍ക്കേ അത് ബാധകമാകൂ. നാലായിരം, അയ്യായിരം രൂപ ബില്‍ വരുന്നവരാണ് ഈ വിഭാഗം. വരള്‍ച്ചയും കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുമാണ് സംസ്ഥാനത്ത് വൈദ്യുതികമ്മി രൂക്ഷമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ധിച്ച വില നല്‍കി താപവൈദ്യുതി വാങ്ങിയാണ് പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കിയത്.

താപവൈദ്യുതി വാങ്ങിയതിലെ അധിക ബാധ്യത നികത്തുന്നതിനാണ് യൂണിറ്റിന് 25 പൈസ നിരക്കില്‍ സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡിന് റെഗുലേറ്ററി കമീഷന്‍ അനുമതി നല്‍കിയത്. നാഫ്തയുടെയും ഡീസലിന്റെയും വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതാണ് പുറമെനിന്നു വാങ്ങുന്ന വൈദ്യുതിയുടെ വില ഉയരാന്‍ കാരണം. 2009 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ 190 കോടി രൂപയാണ് വൈദ്യുതി ബോര്‍ഡിനുണ്ടായ അധികബാധ്യതയെന്നാണ് റെഗുലേറ്ററി കമീഷന്റെ കണക്ക്. അത് നികത്തുന്നതിനായി ആറു മാസത്തേക്ക്് സര്‍ചാര്‍ജ് വസൂലാക്കാനാണ് അനുവദിച്ചിരുന്നത്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4513
mod_vvisit_counterYesterday6233
mod_vvisit_counterThis Month130870
mod_vvisit_counterLast Month149108

Online Visitors: 70
IP: 107.22.56.104
,
Time: 19 : 25 : 23