KSEBOA - KSEB Officers' Association

Thursday
Feb 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ തൃശ്ശൂര്‍ ഇനി സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല

തൃശ്ശൂര്‍ ഇനി സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Thrissurഇന്ത്യയിലെ സമ്പൂര്‍ണ വൈദ്യുതീകരണം പുര്‍ത്തിയാക്കിയ രണ്ടാമത്തെ ജില്ലയായി തൃശൂർ മാറി. 2011 ജനവരി 22ന് ചാലക്കുടിയില്‍ നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും സ്വിച്ചോണ്‍ കര്‍മം സ്​പീക്കര്‍ കെ.രാധാകൃഷ്ണനും നിര്‍വഹിച്ചു. ആലപ്പുഴയും എറണാകുളവും അടുത്തമാസത്തില്‍ ഈ ബഹുമതി കൈവരിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇതുവരെ 52 നിയോജക മണ്ഡലങ്ങളില്‍ വൈദ്യുതീകരണം പൂര്‍ത്തിയായി. വൈദ്യുതീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് ചാലക്കുടി ടൗണില്‍ വര്‍ണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. രാവിലെ 8.30 ന് ചാലക്കുടി ആനമല ജങ്ഷനില്‍ നിന്ന് തുടങ്ങിയ ഘോഷയാത്ര സമ്മേളനവേദിയായ ടൗണ്‍ഹാള്‍ മൈതാനിയില്‍ എത്തിച്ചേർന്നു. ഉദ്ഘാടന സമ്മേളനത്തില്‍ വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായിരുന്നു.

50 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായി വരുന്നു. മുമ്പത്തെ യു.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണകാലത്ത് 26 മെഗാവാട്ട് വൈദ്യുതിയാണ് അധികം ഉല്പാദിപ്പിച്ചതെങ്കില്‍ കഴിഞ്ഞ നാലരവര്‍ഷംകൊണ്ട് 204 മെഗാവാട്ട് അധികം ഉല്പാദിപ്പിച്ചു. 500 മെഗാവാട്ടിന്റെ ടെണ്ടര്‍ നടപടികള്‍ നടക്കുന്നു. ഒറീസയില്‍ 1000 മെഗാവാട്ടിന്റെ താപവൈദ്യുതി നിലയം പൂര്‍ത്തിയായിവരുന്നു. മുമ്പ് 10 വര്‍ഷംകൊണ്ടാണ് 9000 കിലോമീറ്റര്‍ 11 കെ.വി. ലൈന്‍ വലിച്ചതെങ്കില്‍ ഇപ്പോള്‍ 13,000 കിലോമീറ്റര്‍ ലൈന്‍ വലിച്ചുകഴിഞ്ഞു. 18,000 ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. 95 സബ്‌സ്റ്റേഷനുകള്‍ പുതുതായി കൊണ്ടുവന്നു. വൈദ്യുതിച്ചാര്‍ജ് കൂട്ടാതെ തന്നെ സുസ്ഥിരവികസനം സാധ്യമാക്കി. കേരളത്തിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം രാജ്യത്തിനാകെ മാതൃകയെന്ന് കേന്ദ്രമന്ത്രി ഷിന്‍ഡേ തന്നെ പ്രഖ്യാപിച്ചതാണ്. എല്ലാവര്‍ക്കും വീട്, വെളിച്ചം, വെള്ളം എന്നതാണ് ലക്ഷ്യം-വി.എസ്. പറഞ്ഞു.

 

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിന് ഏറ്റവുമധികം എതിര്‍പ്പുണ്ടായത് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്ന് വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. തൃശ്ശൂര്‍ ജില്ലാ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുമ്പോഴാണ് ബാലന്‍ ഈ ആരോപണം ഉന്നയിച്ചത്.

പരിസ്ഥിതി മൗലികവാദമാണ് പല പദ്ധതികള്‍ക്കും തടസ്സമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടകനായ സമ്മേളനത്തില്‍ എ.കെ. ബാലന്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്‌നങ്ങളെ നിസ്സാരമായി കാണുകയല്ല. പക്ഷേ മൂന്നുതവണ പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടും അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ആവുന്നില്ല. ഒരു പരിസ്ഥിതി നാശവും ഇല്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ രണ്ട് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് ഉണ്ട്. പദ്ധതിയെ കുരുക്കാന്‍ വലിയൊരു ഗൂഢാലോചന നടന്നു. അതിന്റെ ഭാഗമായാണ് പുിതയ കമ്മിറ്റിയെ വെച്ചത്. അതിലെ ഒരംഗം പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചയാളാണ് എന്നതില്‍ നിന്ന് കമ്മിറ്റിയുടെ ഉദ്ദേശ്യം വ്യക്തമാണ്. എന്നിട്ടും ഇതിനുവേണ്ടി ജലകമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍പോലും പദ്ധതി വന്നാല്‍ചാലക്കുടിപ്പുഴയിലെ ജലം കുറയില്ലെന്ന് പറയുന്നുണ്ട്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതുകൊണ്ടാണ് പദ്ധതി നടപ്പാക്കാത്തത് എന്നൊരു തെറ്റിദ്ധാരണയുണ്ട്. പുതിയ ഊര്‍ജസഹമന്ത്രി കെ.സി. വേണുഗോപാല്‍ എന്തെങ്കിലും ചെയ്താല്‍ സഹായമാകും. പക്ഷേ അദ്ദേഹത്തിന്റെ വകുപ്പുകൊണ്ടുമാത്രം എന്തെങ്കിലും ആകുമെന്നും തോന്നുന്നില്ല. കാരണം പ്രധാന എതിര്‍പ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. ഉമ്മന്‍ചാണ്ടിയോ രമേശ്‌ചെന്നിത്തലയോ ഒന്നും പദ്ധതിക്ക് എതിരായ നീക്കങ്ങള്‍ക്ക് ഒപ്പമില്ലെന്നാണ് മനസ്സിലാക്കുന്നത് -അദ്ദേഹം പറഞ്ഞു.

കാറ്റില്‍ നിന്ന്‌വലിയ തോതില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനാവാത്തിനു പിന്നിലും വിവാദങ്ങളാണെന്ന് വൈദ്യുതി മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഇടതുസര്‍ക്കാരിന്റെ കാലത്ത് അധികമായി ഉല്പാദിപ്പിച്ച 204 മെഗാവാട്ടില്‍ 33 മെഗാവാട്ട് കാറ്റില്‍ നിന്നാണ്. 500 വരെ കാറ്റില്‍ നിന്നുണ്ടാക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ കൂടപ്പിറപ്പായ വിവാദങ്ങള്‍ മൂലം അതിനു കഴിഞ്ഞില്ല - അദ്ദേഹം പറഞ്ഞു.

സ്​പീക്കര്‍ കെ. രാധാകൃഷ്ണന്‍, മന്ത്രി കെ.പി. രാജേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.പി.മാരായ കെ.പി. ധനപാലന്‍, പി.കെ. ബിജു, എം.എല്‍.എ.മാരായ വി.എസ്. സുനില്‍കുമാര്‍, എ.സി. മൊയ്തീന്‍, ബാബു എം.പാലിശ്ശേരി, തോമസ് ഉണ്ണിയാടന്‍, എ.കെ. ചന്ദ്രന്‍, കെ.വി. അബ്ദുള്‍ ഖാദര്‍, രാജാജി മാത്യു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി.ഡി. ദേവസ്സി എം.എല്‍.എ. സ്വാഗതവും കളക്ടര്‍ എ.ടി. ജെയിംസ് നന്ദിയും പറഞ്ഞു. പ്രസരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തോരണങ്ങളും കമാനങ്ങളും ബോര്‍ഡുകളുംകൊണ്ട് നഗരമാകെ ആവേശകരമായ കാഴ്ചയായി. 18ന് ജില്ലയിലെ 14ാമത്തെ സമ്പൂര്‍ണ വൈദ്യുതീകരണമണ്ഡലമായി ചാലക്കുടിയെ പ്രഖ്യാപിച്ചുകൊണ്ടാണ് ജില്ല സമ്പൂര്‍ണ വൈദ്യുതീകരണപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. വിവിധ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പ്രദര്‍ശനം കാണാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്.

ജീവനക്കാരുടെ വിജ്ഞാനകലാജാഥ, ഊര്‍ജസംരക്ഷണ സൈക്കിള്‍ റാലി, ജീവനക്കാരുടെയും വിവിധ കലാ സംഘടനകളുടെയും കലാപരിപാടികള്‍ എന്നിവയും ശ്രദ്ധേയമായി.സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് വിദ്യുത് കലാമേള എ.സി.മൊയ്തീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗം ഇ.സി. സുരേഷ് അധ്യക്ഷനായി. കാടുകുറ്റി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ഫ്രാന്‍സീസ്, സമ്പൂര്‍ണ്ണ വൈദ്യുതീകരണ നോഡല്‍ ഓഫീസര്‍ പി.വി. പ്രദീപ്, കെ.ആര്‍. ദിവാകരന്‍, എം.പി. ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വൈദ്യുതി ജീവനക്കാരുടെ കലാപരിപാടികള്‍ നടത്തി. വൈകിട്ട് നടന്ന അരങ്ങ് കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. ബാബു എം പാലിശേരി എംഎല്‍എ അധ്യക്ഷനായി. കലാസന്ധ്യ (കേളി) സിനിമാതാരം കെ.പി.എ.സി. ലളിത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യന്‍ അധ്യക്ഷയായി. മേലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹൈമാവതി ശിവന്‍ ഉദ്ഘാടനം ചെയ്തു.

നേരത്തേ, രാജ്യത്തെതന്നെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പാലക്കാട് മാറിയിരുന്നു. ഇതിനു പുറമെ ആലപ്പുഴയെയും എറണാകുളത്തെയും സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലകളായി ഫിബ്രവരി 19ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുവരെ 52 നിയമസഭാ മണ്ഡലങ്ങള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിക്കപ്പെട്ടു. 48 മണ്ഡലങ്ങളുടെ വൈദ്യുതീകരണം പുരോഗമിക്കുന്നു. ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് 100 നിയമസഭാ മണ്ഡലങ്ങള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുകയാണ് ലക്ഷ്യം.

തൃശ്ശൂരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്നതിനായി 2,07,912 കണക്ഷനുകള്‍ നല്‍കി. ഇതില്‍ 25065 എണ്ണം ബി.പി.എല്‍. വിഭാഗക്കാര്‍ക്കും 6228 എണ്ണം പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കുമാണ്. വോള്‍ട്ടേജ് മെച്ചപ്പെടുത്തുന്നതിനായി 2555 പദ്ധതികളും നടപ്പാക്കി. ഇതിനു പുറമെ 1150 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 11 കെ.വി. ലൈനും 2495 കിലോമീറ്റര്‍ എല്‍.ടി. ലൈനും വലിക്കുകയും 2185 ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുകയും ചെയ്തു. വനം വകുപ്പിന്റെ ക്ലിയറന്‍സ് കിട്ടാത്ത മേഖലകളില്‍ സൗരോര്‍ജ വൈദ്യുതിയാണ് ലഭ്യമാക്കിയത്. ഈ രൂപത്തില്‍ പണികള്‍ പുരോഗമിച്ചാല്‍ സംസ്ഥാനം പൂര്‍ണമായി വൈദ്യുതീകരിക്കുന്നതിന് ആറു മാസം മതിയാകും.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1243
mod_vvisit_counterYesterday4328
mod_vvisit_counterThis Month81853
mod_vvisit_counterLast Month133862

Online Visitors: 108
IP: 54.221.17.234
,
Time: 06 : 23 : 25