KSEBOA - KSEB Officers' Association

Sunday
Mar 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സമ്പൂര്‍ണ വൈദ്യുതീകരണം 2011 മാര്‍ച്ചില്‍

സമ്പൂര്‍ണ വൈദ്യുതീകരണം 2011 മാര്‍ച്ചില്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Total Electrificationഅടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ വൈദ്യുതിയില്ലാത്ത ഒരു വീടുപോലും സംസ്ഥാനത്ത് ഉണ്ടാവില്ലെന്നു ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി ബോര്‍ഡ്. സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ എല്ലാ ഭവനങ്ങളിലും വെളിച്ചമെത്തും. നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു നടപ്പിലാക്കുന്ന പദ്ധതി ഏതാണ്ട് 50 മണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം വൈദ്യുതീകരണം പൂര്‍ത്തിയാകും. 80 ശതമാനം വൈദ്യുതിവിതരണം പൂര്‍ത്തിയാക്കിയ മണ്ഡലങ്ങളില്‍ മാര്‍ച്ചിനു മുന്‍പുതന്നെ ബാക്കി ജോലികള്‍ തീര്‍ക്കാനാവുമെന്നു കെഎസ്ഇബി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാലക്കാട് ജില്ലയിലാണു പദ്ധതി ആദ്യം വിജയകരമായി നടപ്പിലാക്കിയത്. 580 കോടി രൂപ അവിടെ ചെലവിട്ടു. ഉത്പാദനരംഗത്തും പ്രസരണരംഗത്തും 100 കോടി വീതവും വിതരണരംഗത്തു 380 കോടിയുമാണു വിനിയോഗിച്ചത്.

തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പദ്ധതിക്കു വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു വൈദ്യുതി കണക്ഷനില്ലാത്തവരുടെ പ്രത്യേക ലിസ്റ്റ് തയാറാക്കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് കണക്ഷനുകള്‍ നല്‍കിയത്. വൈദ്യുതീകരണത്തിനു തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ടിനു പുറമേ എംഎല്‍എ ഫണ്ട്, എംപി ഫണ്ട്, കോര്‍പ്പസ് ഫണ്ട്, ആര്‍ജിജിവിവൈ പദ്ധതികള്‍ എന്നിവ വഴിയും തുക കണ്ടെത്തിയിരുന്നു. ബാക്കി തുകയുടെ 50 ശതമാനം (പരമാവധി ഒരു കോടി രൂപ) കെഎസ്ഇബിയാണു നല്‍കുന്നത്.
10 മെഗാവാട്ടിലധികം വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളുള്ള നിയോജകമണ്ഡലങ്ങളില്‍ കെഎസ്ഇബി ഒരു കോടിയിലധികം നല്‍കും. ഇടുക്കി, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലാണു കൂടുതല്‍ തുക വിനിയോഗിച്ചത്.

സംസ്ഥാനത്ത് 73,14,695 ഗാര്‍ഹിക കണക്ഷനുകളുണ്ട്. ഇതില്‍ ഭൂരിഭാഗവും പ്രതിമാസം 80 യൂനിറ്റിനും 200 യൂനിറ്റിനുമിടയില്‍ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കണക്ഷനുകള്‍ 85 ലക്ഷമാകുമെന്നാണു കണക്കുകൂട്ടല്‍. ഇതോടെ വൈദ്യുതിയുടെ ഉപയോഗം വര്‍ധിക്കുമെങ്കിലും പേടിക്കാനില്ലെന്നു കെഎസ്ഇബി.
പത്തുവര്‍ഷത്തിനിടെ 4,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടാണു പോകുന്നത്. ഇതിനു മുന്നോടിയായി ഒറീസയില്‍ 1,000 മെഗാവാട്ട് കല്‍ക്കരിപ്പാടത്തിനു കേന്ദ്രാനുമതി നേടി. 200 മെഗാവാട്ട് ശേഷിയുള്ള 20 ജലവൈദ്യുതി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും കെഎസ്ഇബി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1994
mod_vvisit_counterYesterday5536
mod_vvisit_counterThis Month118449
mod_vvisit_counterLast Month108586

Online Visitors: 72
IP: 54.158.187.118
,
Time: 10 : 52 : 38