KSEBOA - KSEB Officers' Association

Saturday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അഴിമതിനിറഞ്ഞ കൂട്ടസ്ഥലംമാറ്റം - 28ന് എല്ലാ ജില്ലയിലും പ്രതിഷേധ മാര്‍ച്ച്

അഴിമതിനിറഞ്ഞ കൂട്ടസ്ഥലംമാറ്റം - 28ന് എല്ലാ ജില്ലയിലും പ്രതിഷേധ മാര്‍ച്ച്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Transfer corruption2013 ജൂണ്‍ 28 -തസ്തികകള്‍ വെട്ടിക്കുറക്കുന്നതിനും അഴിമതിനിറഞ്ഞ കൂട്ടസ്ഥലംമാറ്റങ്ങള്‍ക്കുമെതിരെ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും - തിരുവനന്തപുരം വൈദ്യുതി ഭവനിലും ജില്ലാകേന്ദ്രങ്ങളിലെ വൈദ്യുതി ഓഫീസുകളിലും

വൈദ്യുതി ബോര്‍ഡില്‍ വലിയ തോതിലുള്ള തസ്തിക വെട്ടിക്കുറക്കലും അനാവശ്യമായ കൂട്ട സ്ഥലമാറ്റങ്ങളും നടക്കുകയാണ്. വിതരണ ഓഫീസുകളിലെ ഒഴിവുകള്‍ നികത്താനെന്ന പേരില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍) വിഭാഗത്തില്‍ അറുന്നൂറോളം തസ്തികള്‍ വെട്ടിക്കുറക്കുന്നതിന് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു. സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള പ്രമോഷനുകളും മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. സബ് എഞ്ചിനീയര്‍ തസ്തികയില്‍ നിന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് നടക്കേണ്ട നൂറോളം പ്രമോഷനുകളും തടസ്സപ്പെട്ടിരിക്കുന്നു. ഒഴിവുകള്‍ നികത്തുന്നതിന് പകരം സബ്സ്റ്റേഷനുകളില്‍ ഓപ്പറേറ്റര്‍ തസ്തികളില്‍ ആളുവേണ്ട എന്നാണ് തീരുമാനിച്ചിട്ടുള്ളത്. 66കെവി സബ്സ്റ്റേഷനുകളില്‍ ഓപ്പറേറ്റര്‍മാരേ വേണ്ട എന്നും 110 കെവി സബ്സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ എഞ്ചിനീയര്‍ക്ക് പുറമെ ഒരാള്‍ കൂടി മതിയെന്നുമുള്ള തീരുമാനത്തിലൂടെ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ വലിയൊരു വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്.


വടക്കന്‍ ജില്ലകളിലെ സെക്ഷന്‍ ഓഫീസുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരോ സീനിയര്‍ സൂപ്രണ്ടുമാരോ ഇല്ലാതെ അനാഥാവസ്ഥയിലാണ് എന്ന കാര്യം നേരത്തേ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇക്കാര്യം ഗൗരവമായെടുക്കാനോ പ്രശ്ന പരിഹാരത്തിനോ യാതൊരു ശ്രമവും ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാവുകയുണ്ടായില്ല. മാത്രമല്ല ഇത്തരം സ്ഥലങ്ങളില്‍ ജോലിചെയ്തുവന്നിരുന്നവരെപ്പോലും മാനദണ്ഡങ്ങള്‍ ലംഘിച്ചു സ്ഥലംമാറ്റുന്ന സമീപനവുമുണ്ടായി. പ്രമോഷനുകള്‍ നടത്തുകയും നിയമനങ്ങള്‍ ത്വരിതപ്പെടുത്തി ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുകയും ഇടക്കാലത്തേക്ക് താല്‍ക്കാലിക പരിഹാരം തേടുകയുമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നതെങ്കില്‍ അക്കാര്യത്തില്‍ എല്ലാ ഭാഗത്തുനിന്നും നല്ല സഹകരണം ഉണ്ടാകും. സംഘടനകളുമായി ചര്‍ച്ച ചെയ്ത് കൃത്യമായ ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ അത്തരം ചില നടപടികള്‍ രൂപപ്പെടുത്താവുന്നതുമാണ്. വ്യാപകമായ സ്ഥലംമാറ്റം കൂടാതെതന്നെ ഇത്തരം ചില അഴിച്ചുപണികള്‍ സാദ്ധ്യവുമാണ്. എന്നാല്‍ തസ്തികകള്‍ വെട്ടിക്കുറക്കുകയെന്ന ഗൂഢലക്ഷ്യത്തോടൊപ്പം കൂട്ടസ്ഥലംമാറ്റത്തിനുള്ള അവസരമൊരുക്കല്‍ കൂടി മാത്രമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഇതുവരെയുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നതും ഇതുതന്നെയാണ്.

ആകെ 625 പേര്‍മാത്രമുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയില്‍ 241പേരെയാണ് പൊതുസ്ഥലംമാറ്റ ഉത്തരവിലൂടെ മാറ്റിയത്. ഇതിലാകട്ടെ വ്യാപകമായ കുഴപ്പങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അനോമലി പരിഹരിക്കാനെന്ന പേരില്‍ 57പേരുടെ ഉത്തരവ് പിന്നീട് ഇറങ്ങി. എന്നാല്‍ അപാകതകള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടില്ലെന്നുമാത്രമല്ല പുതിയ അപാകതകള്‍ സൃഷ്ടിക്കുകയും ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയര്‍(സിവില്‍), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) എന്നിവയിലും അനാവശ്യമായ മാറ്റങ്ങളും പിന്നീടുള്ള മാറ്റങ്ങളും ഒക്കെ നടന്നുകഴിഞ്ഞു. സ്ഥലംമാറ്റ അഴിമതി വ്യാപകമാകുന്നുവെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. അസിസ്റ്റന്റ് എഞ്ചിനീയര്‍(ഇല), സീനിയര്‍ സൂപ്രണ്ട് തുടങ്ങിയ എണ്ണത്തില്‍ കൂടുതലുള്ള ഓഫീസര്‍ തസ്തികളില്‍ ഇത്തരം ഏര്‍പ്പാടുകള്‍ക്ക് അവസരവും കൂടുതലാണ്. അതോടൊപ്പം തസ്തിക വെട്ടിക്കുറവിന്റെ ഭാഗമായ കൂട്ടസ്ഥലംമാറ്റ സാദ്ധ്യത കൂടിയായാലോ? ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് മാത്രം നൂറിലധികം അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെയാണ് മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റുന്നത്. ഇതിന്റെ തുടര്‍ച്ചയായി കൊല്ലം, പത്തനംതിട്ട, കോട്ടയം ആലപ്പുഴ , എറണാകുളം, തൃശൂര്‍ ജില്ലകളിലും വ്യാപകമായ സ്ഥലംമാറ്റമാണ് നടക്കുന്നത്. പൊതുസ്ഥലംമാറ്റങ്ങള്‍ക്കു പിന്നാലെ താഴേതലങ്ങളില്‍ "ഷഫിള്‍" ചെയ്തുകൊള്ളണം എന്ന സര്‍ക്കുലര്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ കൂട്ടക്കുഴപ്പത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

പിന്‍വാതില്‍ നിയമന സാദ്ധ്യതയാണ് ഈ വെട്ടിക്കുറവിന്റെ പിന്നില്‍ സംശയിക്കേണ്ട മറ്റൊരു സംഗതി. വെട്ടിക്കുറക്കുന്ന തസ്തികകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയുന്നതല്ല. അവിടെയെല്ലാം കരാര്‍ അടിസ്ഥാനത്തില്‍ ആളെ വെച്ചേ പറ്റൂ. ഇത് മറ്റൊരു ചാകരയാണ്. പക്ഷേ പ്രവര്‍ത്തനകാര്യക്ഷമതയും സുരക്ഷയുമൊക്കെ ബലികഴിക്കുന്നതിനാണ് കരാര്‍വല്‍ക്കരണം വഴിവെക്കുന്നത്. എന്നാല്‍ അതൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. ഒരു വെടിക്ക് ഒന്നിലേറെ പക്ഷികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണല്ലോ നടത്തുന്നത്.
2001-06 കാലത്താണ് നീഡ് ബേസ്ഡ് റിക്വയര്‍മെന്റ് എന്ന പേരില്‍ വൈദ്യുതി ബോര്‍ഡിലെ തസ്തികകള്‍ വെട്ടിക്കുറക്കുന്നതിന് വലിയൊരു നീക്കം നടന്നത്. ഇക്കാലത്ത് ആകെ 425 ഓഫീസര്‍ തസ്തികകളാണ് വെട്ടിക്കുറച്ചത്. നിയമനങ്ങള്‍ മരവിപ്പിക്കപ്പെട്ടു. പ്രമോഷനുകള്‍ മുടങ്ങി. പുതിയ സബ്സ്റ്റേഷനുകളും ഓഫീസുകളും ആരംഭിക്കുന്നതിനനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടില്ല. ഘട്ടംഘട്ടമായി പദ്ധതിപ്രവര്‍ത്തനങ്ങള്‍ വരെ നിര്‍ത്തലാക്കപ്പെട്ടു. ഇതിന്റെ ഭാഗമായി സിവില്‍ വിഭാഗത്തില്‍ പി.എസ്.സി അഡ്വൈസ് ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ നിയമിച്ച ദിവസം തന്നെ പിരിച്ചുവിടുന്ന സ്ഥിതിയും ഉണ്ടായി. സംഘടനകളുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഈ നടപടികളില്‍ ചെറിയൊരയവുണ്ടായത്. തുടര്‍ന്ന് 2006ല്‍ സംസ്ഥാനസര്‍ക്കാരില്‍ മാറ്റമുണ്ടായതിന് ശേഷമാണ് നിയമനങ്ങളും പ്രമോഷനുകളും സ്വാഭാവികതയിലേക്ക് തിരിച്ചെത്തിയത്.
2006-11 കാലയളവില്‍ ഇരുപത്തിനാലായിരത്തോളം പ്രമോഷനുകളും പതിനായിരത്തോളം നിയമനങ്ങളുമാണ് വൈദ്യുതി ബോര്‍ഡില്‍ നടന്നത്. ഇതില്‍ത്തന്നെ നന്നൂറോളം പുതിയ നിയമനങ്ങള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇല) തസ്തികയിലേക്കാണ്. മുന്‍സര്‍ക്കാര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ നിയമിച്ച ദിവസംതന്നെ പിരിച്ചുവിട്ട 142 പേരെ തിരിച്ചെടുത്തതും ഇക്കാലത്താണ്. അംഗീകൃത തസ്തികകളില്‍ പൂര്‍ണ്ണതോതില്‍ നിയമനങ്ങളും പ്രമോഷനുകളും നടന്നുവെന്നത് അക്കാലത്തെ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ്. വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമത കൂടുന്നതിനും ഈ നയം സഹായിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ കടുത്ത കരിയര്‍സ്റ്റാഗ്നേഷന്‍ പരിഹരിക്കുന്നതിന് ഫലപ്രദമായൊരു നിര്‍ദ്ദേശം രൂപപ്പെടുത്താനും അക്കാലത്ത് കഴിഞ്ഞു. എന്നാല്‍ 2011ലെ ഭരണമാറ്റത്തെത്തുടര്‍ന്ന് അത് നടപ്പായില്ല.


2013 ഏപ്രില്‍ 5ന് B.O.(FM) No: 790/2012 (KSEB/TRAC, ARR&ERC 2013-14) നമ്പറായി ഇറങ്ങിയ ബോര്‍ഡ് ഉത്തരവിനെത്തുടര്‍ന്ന് വൈദ്യുതി ബോര്‍ഡില്‍ നിയമന നിരോധനം നടപ്പാക്കുന്നുവെന്ന് പത്ര ദൃശ്യമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. റഗുലേറ്ററി കമ്മീഷനു ഒരു മറുപടി നല്‍കുക എന്നതിനപ്പുറം ഉത്തരവിന് നിയമന നിരോധന ഉദ്ദേശമൊന്നും ഇല്ല എന്ന് പറഞ്ഞൊഴിയാനാണ് വൈദ്യുതി ബോര്‍ഡ് ശ്രമിച്ചത്. എന്നാല്‍ വസ്തുത മറിച്ചാണെന്ന് ഇപ്പോള്‍ പുരത്തുവരുന്ന നടപടികളിലൂടെ തെളിയുകയാണ്. കരിയര്‍ സ്റ്റഗ്നേഷന്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും എന്ന പ്രതീക്ഷകളും അസ്ഥാനത്താണെന്നാണ് ഈ നടപടികളിലൂടെ ബോദ്ധ്യമാകുന്നത്. ഈ സാഹചര്യത്തില്‍ കൂട്ടസ്ഥലംമാറ്റവും മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലംമാറ്റവും ഒഴിവാക്കുക, അനാവശ്യമായ ഷഫ്ളിങ്ങ് നിക്കം ഉപേക്ഷിക്കുക, കരിയര്‍സ്റ്റാഗ്നേഷന്‍ പരിഹരിക്കുക, പ്രമോഷനുകള്‍ സമയബന്ധിതമായി നടപ്പാക്കുക, പ്രമോഷനുകള്‍ നടത്തി വിതരണമേഖലയിലെ ഒഴിവുകള്‍ നികത്തുക, നിയമന നിരോധനം പിന്‍വലിക്കുക, വെട്ടിക്കുറച്ച തസ്തികകള്‍ പുന:സ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങളിലേക്കുപോകാന്‍ വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാര്‍ നിര്‍ബന്ധിതമാകുകയാണ്. പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയില്‍ 2013 ജൂണ്‍ 28ന് തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും മറ്റു ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളിലെ വൈദ്യുതി ഓഫീസുകളിലും പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിക്കുകയാണ്. മാര്‍ച്ചിലും പൊതുയോഗത്തിലും തുടര്‍ന്നുള്ള വിവിധ പ്രക്ഷോഭപരിപാടികളിലും എല്ലാ ഓഫീസര്‍മാരും അണിനിരക്കണമെന്നും ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരുടേയും പിന്തുണ ഈ പ്രക്ഷോഭങ്ങള്‍ക്കുണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.



 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3906
mod_vvisit_counterYesterday5283
mod_vvisit_counterThis Month118077
mod_vvisit_counterLast Month149108

Online Visitors: 67
IP: 54.225.37.159
,
Time: 15 : 55 : 04