KSEBOA - KSEB Officers' Association

Wednesday
Jun 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ യു.പി.എ. സര്‍ക്കാരിന്റെ നിറം മങ്ങിയ രണ്ടാം പിറന്നാള്‍

യു.പി.എ. സര്‍ക്കാരിന്റെ നിറം മങ്ങിയ രണ്ടാം പിറന്നാള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

SCAMSരണ്ടാം യു.പി.എ. സര്‍ക്കാരിന്റെ രണ്ടാം പിറന്നാള്‍ വലിയ കൊട്ടിഘോഷത്തോടെ ആചരിക്കാനുള്ള വിഫലശ്രമം ഈയിടെ നടന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന 2 ജി സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ്, കോമണ്‍ വെല്‍ത്ത് ഗെയിംസ്, രാജാ-കനിമൊഴി അറസ്റ്റ്, വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ പരാജയം തുടങ്ങിയ വിവിധ നാണക്കേടുകളില്‍ നിന്നും കരകയറാനാവുമെന്ന മിഥ്യാധാരണയോടെയാണ് രണ്ടാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നത്.  അഴിമതിയില്‍ മുങ്ങിക്കുളിച്ച് രണ്ടുവര്‍ഷം പുര്‍ത്തിയാക്കിയ യൂ.പി.എ. ഗവണ്‍മെന്റ് മൂന്നാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ മുന്‍ അഴിമതികളെ വെല്ലുന്ന തരത്തിലാണ് പുതിയ അഴിമതികള്‍ പുറത്തുവരുന്നത്. ഈ പിറന്നാള്‍ ആഘോഷ ദിനങ്ങള്‍ക്കിടയില്‍ അശനിപാതം പോലെ വീണ്ടും പുറത്തു വന്ന ചില അഴിമതി-സ്വജനപക്ഷപാത ഇടപാടുകള്‍ ആഘോഷത്തിന്റെ നിറംകെടുത്തി എന്നതാണ് വാസ്തവം. അതില്‍ ഒരെണ്ണം പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധമുള്ള വകുപ്പില്‍ നിന്നാണ് എന്നതാണ് അതീവ ശ്രദ്ധേയം

എണ്ണപ്പാടങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു

കോര്‍പ്പറേറ്റ് ഭീമനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെ സ്വകാര്യ എണ്ണപര്യവേഷണ കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ നിയമം തെറ്റിച്ച് സഹായിച്ചതുവഴി ഖജനാവിന് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. കണ്ടെത്തിയിരിക്കുന്നു. 2 ജി ഇടപാടിനു സമാനമായ ഈ വന്‍ അഴിമതിയില്‍ റിലയന്‍സുമായുള്ള ഇടപാടില്‍ മാത്രം 30,000 കോടി രൂപയെങ്കിലും നഷ്ടം വന്നിട്ടുണ്ടാകുമെന്ന സൂചനയാണ് സി.എ.ജി.യുടെ കരടു റിപ്പോര്‍ട്ടില്‍ പറയുന്നത്. റിലയന്‍സിനു പുറമെ രാജസ്ഥാനിലെ ബാര്‍മേറില്‍ പെട്രോളിയം പര്യവേക്ഷണം നടത്തിയ കെയിന്‍ എനര്‍ജി, മധ്യപ്രദേശിലെ പന്ന-മുക്ത-താപ്തി മേഖലയില്‍ പര്യവേക്ഷണത്തിനു കരാര്‍ ലഭിച്ച ബ്രിട്ടീഷ് ഗ്യാസ് ഇന്ത്യ തുടങ്ങിയ കമ്പനികള്‍ക്കും യൂ.പി.എ. സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃഷ്ണ-ഗോദാവരി: എന്നും വിവാദ ഭൂമി

UPA-II Corruptionരാജ്യത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്ന കെ.ജി. ബേസിനില്‍ ഖനനം നടത്തുവാനുള്ള ലൈസന്‍സ് കരസ്ഥമാക്കിയിരിക്കുന്നത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ്. ഇവിടെ നിന്നുള്ള പ്രകൃതിവാതകം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള അംബാനിമാരുടെ തര്‍ക്കത്തെ തുടര്‍ന്ന് സുപ്രീം കോടതി വരെ എത്തിയ നിയമയുദ്ധത്തില്‍ അന്തിമവിജയം നേടിയത് മുകേഷ് അംബാനിയാണ്.

കൃഷ്ണ-ഗോദാവരി തീരത്തെ പ്രകൃതിവാതക പര്യവേഷണത്തിനുള്ള ചെലവ് 11,000 കോടി രൂപയായാണ് നിശ്ചയിച്ചിരുന്നത്. വാതക ഉല്പാദനം തുടങ്ങിയാല്‍ വരുമാനം സര്‍ക്കാരുമായി പങ്കുവയ്ക്കണമെന്നതായിരുന്നു കരാര്‍. എന്നാല്‍ ലാഭം പരമാവധി കൈക്കലാക്കുവാന്‍ പര്യവേഷണത്തിനുള്ള ചെലവ് 40,000 കോടി രൂപയായി അംബാനി പെരുപ്പിച്ച് കാണിക്കുകയായിരുന്നു. അംബാനിയോട് എന്നും വിധേയത്വം ഉള്ള പെട്രോളിയം മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണും (ഡി.ജി.എച്ച്.) ഇതിന് അംഗീകാരവും നല്‍കി. ഇതുവഴി 30,000 കോടിരൂപയെങ്കിലും സര്‍ക്കാരിന് നഷ്ടം വന്നതായി കണക്കാക്കുന്നു.

ഭൂമി ഇടപാടിലും തട്ടിപ്പ്

കരാര്‍ അനുസരിച്ച് പര്യവേഷണം നടത്തി എണ്ണയോ പ്രകൃതിവാതകമോ കണ്ടെത്തുന്ന പ്രദേശത്ത് ഉല്പാദനം ആരംഭിക്കുകയും അല്ലാത്ത പ്രദേശങ്ങള്‍ സര്‍ക്കാരിന് തിരിച്ചുകൊടുക്കുകയും ചെയ്യണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ കൃഷ്ണാ-ഗോദാവരിയില്‍ ഉപയോഗിക്കാത്ത ഭൂമി തിരിച്ച് നല്‍കിയില്ലെന്നു മാത്രമല്ല കരാറില്‍ പെടാത്ത ഭൂമിയില്‍ റിലയന്‍സ് പര്യവേഷണം നടത്തുകയും ചെയ്തു. രാജസ്ഥാനിലെ ബാര്‍മേറില്‍ കെയിന്‍ എനര്‍ജിയും, പന്ന-മുക്ത-താപ്തി മേഖലയില്‍ ബ്രിട്ടീഷ് ഗ്യാസും അവര്‍ക്ക് അനുവദിച്ചതിനേക്കാള്‍ കുടുതല്‍ സ്ഥലങ്ങളില്‍ പര്യവേക്ഷണം നടത്തിയതായി കണ്ടെത്തി.

നിയമം ലംഘിച്ച് കാലാവധി നീട്ടി

പര്യവേഷണ കാലാവധി അനധികൃതമായി നീട്ടിക്കൊടുത്തു എന്നുള്ളതാണ് ഇതുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുള്ള മറ്റൊരു പ്രധാന അഴിമതി. കരാര്‍ അനുസരിച്ച് ഓരോ ബ്ളോക്കിലേയും പര്യവേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് പാലിക്കാത്തവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ പെട്രോളിയം മന്ത്രാലയവും ഡി.ജി.എച്ചും നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് കരാര്‍ സമയം നീട്ടിക്കൊടുത്തതുവഴി സര്‍ക്കാരിന് വരുമാന നഷ്ടം സംഭവിച്ചതായി സി.എ.ജി. കുറ്റപ്പെടുത്തുന്നു.

പ്രകൃതിവാതകത്തിന്റെ നിയന്ത്രണം സര്‍ക്കാരിനാകണം

സ്വകാര്യ എണ്ണക്കമ്പനികളുടെ പ്രവര്‍ത്തനത്തിന് ഇതുവരെ സര്‍ക്കാര്‍ ഓഡിറ്റിംഗ് ഉണ്ടായിരുന്നില്ല. എന്നാല്‍ അംബാനി സഹോദരന്മാരുടെ തര്‍ക്കത്തിനെ തുടര്‍ന്ന് മുകേഷ് അംബാനി ഉല്പാദനച്ചെലവ് പെരുപ്പിച്ച് കാട്ടുകയാണെന്ന് സഹോദരന്‍ അനില്‍ അംബാനി പൊ തുശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് 2007 ലാണ് ഓഡിറ്റിംഗ് ഏര്‍പ്പെടുത്തിയത്.

കൃഷ്ണ-ഗോദാവരി തടത്തില്‍ നിന്നുള്ള പ്രകൃ തി വാതകത്തിന്റെ ഉല്പാദനവും വിതരണവും റിലയന്‍സില്‍ നിന്നും ഗവണ്‍ മെന്റ് തിരിച്ചുപിടിക്കണമെന്ന് ഇടതുകക്ഷികള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ദേശസാല്‍ക്കരണം അടഞ്ഞ അദ്ധ്യാ യം എന്നാണ് അന്ന് പെട്രോളിയം മന്ത്രി പ്രതികരിച്ചത്. ഖജനാവിനുണ്ടായ ഭീമമായ നഷ്ടത്തെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രതികരിക്കണമെന്ന് ഇടതുകക്ഷികള്‍ ഇപ്പോള്‍ ശക്തമായി ആവശ്യപ്പെടുന്നു. യൂ.പി.എ. ഗവണ്‍മെന്റിന് ജനങ്ങളോട് പ്രതിബന്ധതയുണ്ടെങ്കില്‍ രാജ്യത്തിനുണ്ടായ ഈ ഭീമമായ നഷ്ടം തിരിച്ചു പിടിക്കുവാന്‍ ധീരമായ നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളേണ്ടതാണ്.

കല്‍ക്കരി ഖനനത്തിലും വന്‍അഴിമതി

ഒന്നാം യൂ.പി.എ. ഗവണ്‍മെന്റിന്റെ കാലത്ത് രാജ്യത്തെ കല്‍ക്കരി ഖനികള്‍ സ്വകാര്യകമ്പനികള്‍ക്ക് ഖനനം നടത്താന്‍ അനുവദിച്ച് കൊടുത്തതു വഴി 85000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് നേരെയാണ് ഇത്തവണ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2006-09 കാലയളവില്‍ രാജ്യത്തെ 73 കല്‍ക്കരി ഖനികള്‍ 143 സ്വകാര്യ കമ്പനികള്‍ക്കായി യാതൊരു ലേല നടപടികളും കൂടാതെ വീതം വെച്ച് നല്കുകയായിരുന്നു. 17 ബില്ല്യണ്‍ മെട്രിക് ടണ്‍ കല്‍ക്കരി 51 ലക്ഷം കോടി രൂപയ്ക്കാണ് ഇങ്ങനെ വീതിച്ച് നല്കിയത്.

കല്‍ക്കരി ഖനനം തുറന്ന ലേലപ്രക്രിയ വഴി മാത്രമേ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിക്കാവൂ എന്ന് വ്യവസ്ഥ ചെയ്യുന്ന മൈന്‍സ് മിനറല്‍സ് അമെന്റ്മെന്റ് ബില്‍ 2006ല്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുവെങ്കിലും 2010-ല്‍ മാത്രമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ കാലയളവില്‍ ഭരണാധികാരികളെ സ്വാധീനിച്ച് തള്ളിക്കയറിയ സ്വകാര്യ കമ്പനികള്‍ 73 ഖനികള്‍ സ്വന്തമാക്കി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ സമയം കല്‍ക്കരി മന്ത്രാലയം പ്രവര്‍ത്തിച്ചിരുന്നത്. നിയമങ്ങള്‍ ലംഘിച്ചും നടപടി ക്രമങ്ങള്‍ വളച്ചൊടിച്ചും സ്വകാര്യകമ്പനികളെ വഴിവിട്ട് സഹായിച്ചതാണ് രാജ്യത്തിന് ഇത്ര വലിയ തുക നഷ്ടമാകാന്‍ ഇടയാക്കിയത്. 143 കമ്പനികളില്‍ കേവലം 2 കമ്പനികള്‍ മാത്രമാണ് അനുവദിക്കപ്പെട്ട സമയപരിധികളില്‍ ഖനനം നടത്തി ഉല്പ്പാദനം തുടങ്ങിയിട്ടുള്ളത്.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1236
mod_vvisit_counterYesterday4115
mod_vvisit_counterThis Month85726
mod_vvisit_counterLast Month141147

Online Visitors: 62
IP: 54.158.15.97
,
Time: 07 : 37 : 55