KSEBOA - KSEB Officers' Association

Sunday
Apr 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സൗജന്യ കണക്ഷന്‍ നിര്‍ത്തലാക്കാനുള്ള വൈദ്യുതി ബോര്‍ഡ് തീരുമാനം പിന്‍വലിക്കുക

സൗജന്യ കണക്ഷന്‍ നിര്‍ത്തലാക്കാനുള്ള വൈദ്യുതി ബോര്‍ഡ് തീരുമാനം പിന്‍വലിക്കുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon
No Electricity12-11-11നു ചേര്‍ന്ന കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന ക്കമ്മിറ്റി അംഗീകരിച്ച പ്രമേയം.

വൈദ്യുതി കണക്ഷനുകള്‍ ലഭ്യമാക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് കണക്ഷന്‍ ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരായ സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി നോര്‍മല്‍ പ്രയോറിറ്റി സമ്പ്രദായത്തിലൂടെ നല്‍കിവന്നിരുന്ന സൗജന്യ കണക്ഷനുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനാണ് 28 -10-2011 തിയ്യതിയിലെ B.O. (FM) No. 2536/2011 (KSEB/TRAC/S Code/SCC/R2/09) നമ്പര്‍ ഉത്തരവിലൂടെ കെ.എസ്.ഇ.ബി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ 2005ല്‍ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2005 പ്രകാരം വൈദ്യുതി കണക്ഷനുവേണ്ട മുഴുവന്‍ എസ്റ്റിമേറ്റ് തുകയും ഈടാക്കി മാത്രമേ വൈദ്യുതി കണക്ഷനുകള്‍ നല്‍കാവൂ എന്നും ഇങ്ങിനെ ആവശ്യമായ തുക ഈടാക്കാതെ ഇതിനകം രജിസ്റ്റര്‍ ചെയ്ത അപേക്ഷകളില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് കമ്മീഷനില്‍ നിന്ന് സ്പഷ്ടീകരണം നേടി തീരുമാനിക്കാമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

2003ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ട്രിസിറ്റി ആക്ട് 2003ന്റെ ചുവടുപിടിച്ച് സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ച കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് വിതരണ ലൈന്‍ നീട്ടാതെ കണക്ഷന്‍ ലഭ്യമാകുന്ന 500വാട്ടില്‍ കുറവ് വയര്‍ ചെയ്ത ബി.പി.എല്‍ കുടുംബങ്ങളേയും 1000വാട്ടില്‍ കുറവ് വയര്‍ ചെയ്ത പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങളേയും മാത്രമേ കണക്ഷന് വേണ്ട എസ്റ്റിമേറ്റ് തുക (ഒ.വൈ.ഇ.സി) അടക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നുള്ളൂ. ഇത്തരം കുടുംബങ്ങള്‍ പലപ്പോഴും വൈദ്യുതി ലൈനുകളില്‍ നിന്നും ഏറെ ദൂരെയായിരിക്കുമെന്നതിനാല്‍ ഫലത്തില്‍ എല്ലാവരും ഒ.വൈ.ഇ.സി തുക അടച്ചുമാത്രം കണക്ഷനെടുക്കേണ്ട സ്ഥിതിയാണ് ഇതുമൂലമുണ്ടായത്.

2005ല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും ഒട്ടേറെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കുന്നതായി വൈദ്യുതി ബോര്‍ഡ് വിജ്ഞാപനം ഉണ്ടായില്ല. 2006ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാരാകട്ടെ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നല്‍കുന്ന ടാര്‍ജറ്റ് അനുസരിച്ച് നോര്‍മല്‍ പ്രയോറിറ്റിയിലും അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് പ്രത്യേക മുന്‍ഗണനയിലും കണക്ഷനുകള്‍ നല്‍കേണ്ടത് വൈദ്യുതി ബോര്‍ഡിന്റെ ബാധ്യതയാണ് എന്ന് ഇലക്ട്രിസിറ്റി ആക്ടിലെ സെക്ഷന്‍ 1008പ്രകാരം സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം ഉപയോഗിച്ച് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന് നയപരമായ നിര്‍ദ്ദേശം നല്‍കി. ഇതേതുടര്‍ന്ന് നോര്‍മല്‍ പ്രയോറിറ്റി കണക്ഷന്‍, വികലാംഗര്‍, ഗുരുതരമായ രോഗം ബാധിച്ചവര്‍ എന്നിങ്ങനെ അര്‍ഹതപ്പെട്ട വിവിധവിഭാഗം ഉപഭോക്താക്കള്‍ക്കുള്ള പ്രത്യേക മുന്‍ഗണനാ കണക്ഷന്‍, കൃഷി, എസ്.എസ്.ഐ. വ്യവസായം എന്നിവക്കുള്ള മിനിമം ഗ്യാരണ്ടി കണക്ഷന്‍ എന്നിവയെല്ലാം തുടര്‍ന്നു പോരുകയും ചെയ്തു.

2006 ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നയപരമായ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുകയാണ്. എച്.ടി, ഇ.എച്.ടി ഉപ്ഭോക്താക്കളുടെ സംഘടന നയപരമായ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവില്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്നതാണെന്ന് ബഹു. ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്. മാത്രമല്ല വൈദ്യുതി നിയമം 2003ലെ വകുപ്പ് 108 പ്രകാരം നയപരമായ നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതിനോടൊപ്പം ഇതു സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ സര്‍ക്കാര്‍ തീരുമാനം അന്തിമമായിരിക്കും എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. സൗജന്യ കണക്ഷനുകള്‍ നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവിറക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല എന്നാണ് ഇത് കാണിക്കുന്നത്.

2005ലെ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡില്‍ തന്നെ (ഖണ്ഠിക ഏഴ് രണ്ടാമത്തെ ഭാഗം) ആന്വല്‍ റവന്യൂ റിക്വയര്‍മെന്റില്‍ ഉല്‍പ്പെടുത്തിയതോ, റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച പ്രത്യേക സ്കീമുകളില്‍ ഉള്‍പ്പെട്ടതോ ആയ ഉപഭോക്താക്കളില്‍ നിന്നും എസ്റ്റിമേറ്റ് തുക വാങ്ങാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. സര്‍ക്കാര്‍ നല്‍കിയ നയപരമായ നിര്‍ദ്ദേശത്തോടൊപ്പം നോര്‍മല്‍ പ്രയോറിറ്റിയില്‍ കണക്ഷന്‍ നല്‍കുന്ന രീതി നിലനിര്‍ത്തുന്നതിന് ഈ സാദ്ധ്യതയും ഉപയോഗപ്പെടുത്താവുന്നതുമാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സര്‍വീസ് കണക്ഷന്‍ ചാര്‍ജ്ജ് എന്ന നിലയില്‍ കളക്ട് ചെയ്തുപോന്നിരുന്ന ചെറിയൊരു തുക റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ലെന്ന കാരണം മുന്‍നിര്‍ത്തി നോര്‍മല്‍ കണക്ഷനുകള്‍ തന്നെ നിര്‍ത്തലാക്കുന്നതിനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്. കേരളത്തിലുണ്ടായ ഭരണമാറ്റം വൈദ്യുതി മേഖലയിലെ നയങ്ങളില്‍ മാറ്റമൊന്നും വരുത്തില്ലെന്ന് ബഹു. വൈദ്യുതി മന്ത്രിയടക്കമുള്ളവര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും മൂലധന ശക്തികള്‍ക്ക് കീഴടങ്ങുന്ന കേന്ദ്ര നയങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളം പിന്തുടര്‍ന്നുവന്ന ബദല്‍ വികസന നയത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന സമീപനമാണ് ഈ തീരുമാനത്തിലുള്ളതെന്ന് കാണാന്‍ കഴിയും.

പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടെ കേരളത്തിലെ 84 നിയമസഭാ മണ്ഡലങ്ങള്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നേടിയത് കേരളം പിന്തുടര്‍ന്നുവന്ന സാമൂഹ്യ നീതി ഉറപ്പുവരുത്തുന്ന രാഷ്ട്രീയ നയത്തിന്റെ ഭാഗമായാണ്. ഇരുപതും ഇരുപത്തിയഞ്ചും പോസ്റ്റുകള്‍ വേണ്ട കണക്ഷനുകള്‍ പോലും സൗജന്യമായി നല്‍കിയാണ് ഇത് കൈവരിച്ചത്. ശേഷിയുള്ളവര്‍ എളുപ്പത്തില്‍ കണക്ഷന്‍ കിട്ടുന്നതിന് ഒ.വൈ.ഇ.സി അടച്ച കണക്ഷന്‍ എടുക്കുന്ന സമ്പ്രദായം മുന്‍പേ ഉണ്ടായിരുന്നുവെങ്കിലും കണക്ഷന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നാല്‍ പണമടക്കാതെ തന്നെ അത് ലഭ്യമാകും എന്നതാണ് കേരളത്തിലെ സാധാരണക്കാരന് വൈദ്യുതി ഉപയോഗിക്കാന്‍ അവസരം നല്‍കിയത്. ഓരോ വര്‍ഷവും രണ്ട് മുതല്‍ മൂന്നുലക്ഷം കണക്ഷനുകള്‍ വരെ ഈ നിലയില്‍ നോര്‍മല്‍ പ്രയോറിറ്റിയില്‍ നല്‍കിവരുന്നുണ്ട്. കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി മാറുമെന്ന പ്രതീക്ഷ തകര്‍ക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തീരുമാനം. സാമൂഹ്യ നീതി തുരങ്കം വെക്കുന്നതും വൈദ്യുതിയെ കേവലം ഒരു കച്ചവടച്ചരക്കായി മാത്രം കാണുന്നതുമായ ബോര്‍ഡ് ഉത്തരവ് സാധാരണക്കാരന് വൈദ്യുതി നിഷേധിക്കുന്നതാണ്.

ഈ സാഹചര്യത്തില്‍ 28 -10-2011 തിയ്യതിയിലെ B.O. (FM) No. 2536/2011 (KSEB/TRAC/S Code/SCC/R2/09) നമ്പര്‍ ബോര്‍ഡ് ഉത്തരവ് പിന്‍വലിച്ച് നോര്‍മല്‍ പ്രയോറിറ്റി കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡും സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്ന് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2734
mod_vvisit_counterYesterday4743
mod_vvisit_counterThis Month150437
mod_vvisit_counterLast Month142377

Online Visitors: 73
IP: 54.224.247.75
,
Time: 12 : 35 : 33