KSEBOA - KSEB Officers' Association

Wednesday
Jun 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home News Power Sector News പൊരുതുന്ന കേരള സര്‍ക്കാരിന് പിന്നില്‍ യോജിച്ചണിനിരക്കുക

പൊരുതുന്ന കേരള സര്‍ക്കാരിന് പിന്നില്‍ യോജിച്ചണിനിരക്കുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Chief Ministerകേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള ഒക്ടോബര്‍ 17 ന്റെ മാര്‍ച്ച് വിജയിപ്പിക്കുക
കേരളത്തിന്റെ പൊതു താല്പര്യമുളള  വിവിധപ്രശ്നങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ  സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ഒക്ടോബര്‍ 17 - ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ചും സത്യാഗ്രഹവും സംഘടിപ്പിക്കുകയാണ്. വൈദ്യുതി മേഖലയുമായി  ബന്ധപ്പെട്ട് ജീവല്‍പ്രധാനമായ രണ്ടാവശ്യങ്ങളാണ് ഇതിലുന്നയിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കാതെ വിഭജനം അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണമെന്നും കേരളത്തിനര്‍ഹമായ വൈദ്യുതി വിഹിതം ലഭ്യമാക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഈ നിലയ്ക്ക് അതിശക്തമായി ഉയര്‍ത്തിയിട്ടുള്ളത്. കേരളം സമര്‍പ്പിച്ച കാര്‍ഷിക പാക്കേജ് അനുവദിക്കുക, റേഷന്‍ അരി വിഹിതം പുനഃസ്ഥാപിക്കുക, കേര കര്‍ഷകര്‍ക്ക് ആശ്വാസകരമാംവിധം നികുതിഘടന പരിഷ്ക്കരിക്കുക, കേരളത്തില്‍ ഐ.ഐ.ടി. അനുവദിക്കുക തുടങ്ങിയുള്ള ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

കെ.എസ്.ഇ.ബി. വിഭജനവും കേരളത്തിന്റെ നിലപാടും
കേന്ദ്ര വൈദ്യുതി നിയമമനുസരിച്ച് വൈദ്യുതി ബോര്‍ഡുകളുടെ പുനഃസംഘടന നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബാദ്ധ്യസ്ഥമാണ്. 2004 ജൂണ്‍ പത്തിനകം പുനഃസംഘടന പൂര്‍ത്തീകരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ സംസ്ഥാനങ്ങള്‍ക്ക് പുനസംഘടന നിശ്ചിത കാലയളവിലേക്ക് നീട്ടിക്കൊണ്ട് പോകാന്‍ കഴിയും. ഈ നിലയ്ക്ക് കാലാവധി നീട്ടി വാങ്ങിയ 8 സംസ്ഥാനങ്ങള്‍ക്കും തുടര്‍ന്ന് കാലാവധി നീട്ടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. കാലാവധി നീട്ടി നല്‍കുന്നതിനുള്ള ഉപാധിയായി വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയാണ്. കേരളവും  ഹിമാചല്‍പ്രദേശവും  ഛത്തിസ്ഗഡും ഒഴികെയുള്ള സംസ്ഥാനങ്ങളൊന്നും വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണമെന്ന കേന്ദ്ര ആവശ്യത്തിനെതിരെ ശക്തിയായി പ്രതികരിച്ചിട്ടില്ല. പൊതുവില്‍ വിഭജനത്തിന് സമ്മതംമൂളി അല്പം കൂടി കാലാവധി നീട്ടിലഭിക്കുമോ എന്നു മാത്രമാണവര്‍ നോക്കുന്നത്. തമിഴ്നാട് വിഭജനം തത്വത്തില്‍ അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ബീഹാറില്‍ വിഭജിക്കാന്‍ നിശ്ചയിച്ച്  ഉത്തരവ് ഇറക്കിയിട്ടുണ്ട്. പഞ്ചാബാകട്ടെ വിഭജനത്തിന് മുമ്പ് ജീവനക്കാരെ വിശ്വസാത്തിലെടുക്കുമെന്ന ഉറപ്പ് മാത്രമാണ് നല്‍കിയിട്ടുള്ളത്. മേഘാലയയിലും, ജാര്‍ഖണ്ഡിലേയും സ്ഥിതിയും വ്യത്യസ്ഥമല്ല. ഈ  പശ്ചാത്തലത്തിലാണ്  വൈദ്യുതി ബോര്‍ഡിന്റെ വിഭജനം ഒഴിവാക്കാനും പൊതു മേഖലയില്‍ സംരക്ഷിക്കാനുമുള്ള കേരളത്തിന്റെ ഉറച്ച നിലപാടും നടപടിയും ദേശീയ തലത്തില്‍ ശ്രദ്ധേയമായിരിക്കുന്നത്.


വിനാശകരമായ കേന്ദ്ര നിയമം
വൈദ്യുതി ബോര്‍ഡ് എന്ന പേരില്‍ പ്രസരണ യൂട്ടിലിറ്റിയായും വിതരണ ലൈസന്‍സിയായും  കെ.എസ്.ഇ.ബി. തുടരുമ്പോള്‍ തന്നെ അതിന്  1948ലെ ഇലക്ട്രിസിറ്റി സപ്ളൈ ആക്ട് പ്രകാരമുണ്ടായിരുന്ന അധികാരങ്ങളും പദവിയും 2003ല്‍ തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞു. വൈദ്യുതി നിരക്കുകള്‍ ഉള്‍പ്പടെ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കേണ്ട വിവിധ നിരക്കുകള്‍ നിശ്ചയിക്കാനുള്ള അധികാരം ഈ നിലയ്ക്ക്  നഷ്ടപ്പെട്ടവയില്‍  മുഖ്യമാണ്. സ്വകാര്യമേഖലയ്ക്ക് വൈദ്യുതി ഉത്പാദനം നടത്തണമെങ്കില്‍ ബോര്‍ഡിന്റെ അനുവാദം മുമ്പ് ആവശ്യമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആര്‍ക്കും യഥേഷ്ടം ഉല്പാദന നിലയം സ്ഥാപിക്കാം. ബോര്‍ഡിന്റെ പ്രവര്‍ത്തന മേഖലയില്‍  പ്രസരണ വിതരണ ലൈസന്‍സ് മറ്റാര്‍ക്കും മുമ്പ് ലഭിക്കുമായിരുന്നില്ല. എന്നാല്‍ ആര്‍ക്കും ഈ അനുവാദം യഥേഷ്ടം ലഭിക്കാന്‍ കേന്ദ്ര നിയമം സൌകര്യമൊരുക്കിയിരിക്കുന്നു. ബോര്‍ഡിന്റെ  പ്രസരണ വിതരണ ലൈനുകളിലൂടെ സ്വകാര്യ വൈദ്യുതി ഉല്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും വൈദ്യുതി കടത്തിക്കൊണ്ടു പോകാന്‍ മുമ്പ് കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കില്‍ കേന്ദ്ര നിയമം  എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞിരിക്കുന്നു. മാത്രവുമല്ല, ആര്‍ക്കും യഥേഷ്ടം വൈദ്യുതി കടത്തികൊണ്ടു പോകാന്‍ (ഓപ്പണ്‍ അക്സസ്) അനുവാദം നല്‍കണമെന്നത് നിയമപരമായ ബാധ്യതയായി മാറ്റിയിരിക്കുന്നു. ബോര്‍ഡ് പുനഃസംഘടനയുടെ സമയത്തോ അതിനുശേഷമോ ഉല്‍പ്പാദന, പ്രസരണ, വിതരണ മേഖലകളുടെ വിഭജനം നടത്താനുള്ള അവസരവും നിയമം സൃഷ്ടിച്ചിട്ടുണ്ട്. കേന്ദ്ര നിയമത്തിലെ ഈ നിലയ്ക്കുള്ള വ്യവസ്ഥകള്‍ വൈദ്യുതി രംഗത്തേയ്ക്ക് സ്വകാര്യ മേഖലയുടെ കടന്നു വരവ് സുഗമമാക്കാന്‍ ഉദ്ദേശിച്ചുള്ളതു തന്നെയാണ്. അഥവാ  വൈദ്യുതി ബോര്‍ഡ് എന്ന പേരിലുള്ള തുടര്‍ച്ച കേവലം പേരില്‍ മാത്രമുള്ള തുടര്‍ച്ചയാണ്. അതിന് സ്വകാര്യ മേഖലയുടെ കടന്നു കയറ്റത്തെ പ്രതിരോധിക്കാന്‍ കഴിയില്ല. ഇതിനെ പൂര്‍ണ്ണമായി ചെറുക്കണമെങ്കില്‍ നിയമം തന്നെ മാറ്റേണ്ടതുണ്ട്. ഇതിനായി ദേശീയ തലത്തില്‍ ജീവനകാരൊന്നടങ്കവും ജനങ്ങളാകെയും അണിനിരന്നുള്ള പ്രക്ഷോഭം അനിവാര്യമാണ്. ഇതിനാവശ്യമായ പ്രചാരണ പ്രക്ഷോഭങ്ങള്‍ തുടര്‍ന്നും നമുക്കേറ്റെടുക്കേണ്ടതുണ്ട്.

ഈ വസ്തുതകളാകെ കാണാതെ കമ്പനിയാകുന്നതു മാത്രമാണ് പ്രശ്നം എന്ന നിലയ്ക്കുള്ള പ്രചാരണം  നിഴലിനോട് യുദ്ധം ചെയ്യും പോലെയാണ്. യഥാര്‍ത്ഥ ശത്രുവിനെ ജീവനക്കാര്‍ തിരിച്ചറിയാതിരിക്കാന്‍ ചിലര്‍ നടത്തുന്ന പാഴ്വേല മാത്രമാണത്. പോരാട്ടം വേണ്ടത് സമസ്ത മേഖലകളിലും സ്വകാര്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെയാണ്.


കേരളത്തിന്റെ ചെറുത്തുനില്‍പ്പ്

രാജ്യത്തു നിലവിലുള്ള നിയമങ്ങളും  ഭരണഘടനയും നല്‍കുന്ന അധികാരങ്ങളാകെ ഉപയോഗപ്പെടുത്തി   വിനാശകരമായ കേന്ദ്ര നയങ്ങളെ ചെറുക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്. കേരളത്തില്‍ വൈദ്യുതി രംഗത്ത് സ്വകാര്യമേഖലയ്ക്ക് ലൈസന്‍സ് നല്‍കാന്‍ പാടില്ലെന്ന് റഗുലേറ്ററി കമ്മീഷന് നല്‍കിയ നയ നിര്‍ദ്ദേശം ഇതില്‍ മുഖ്യമാണ്. ബോര്‍ഡിന്റെ പ്രസരണ വിതരണ ശ്രംഖലയില്‍ സ്വകാര്യ മേഖലയ്ക്ക് ഓപ്പണ്‍ അക്സസ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ക്രോസ് സബ്സിഡി നില നിര്‍ത്തുന്നതും ഇതിന്റെ ഭാഗമാണ്. പൊതു മേഖലയുടെ ഓഹരി വിറ്റഴിക്കല്‍ നയത്തിനെതിരെ ശക്തമായ സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബോര്‍ഡിന്റെ  പുനസംഘടനയ്ക്ക് ശേഷവും മുഴുവന്‍ ഓഹരികളും ഗവണ്‍മെന്റില്‍ തുടരുന്നതിനാവശ്യമായ നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞു. ബോര്‍ഡിനെ വിഭജിക്കാതെ സംരക്ഷിക്കുമെന്ന ഉറച്ച നിലപാടും കേന്ദ്രനയങ്ങള്‍ക്കെതിരായ ചെറുത്തു നില്‍പിന്റെ തുടര്‍ച്ചയാണ്. പ്രസരണ മേഖല ബോര്‍ഡില്‍ നിന്നും വേര്‍പെടുത്തണമെന്ന കേന്ദ്രസമ്മര്‍ദ്ദം വൈദ്യുതി രംഗം സ്വകാര്യമേഖലയ്ക്ക് അതിവേഗംതുറന്നു കൊടുക്കുന്നതിന് വേണ്ടി മാത്രമാണ്. വൈദ്യുതി ബോര്‍ഡ് ഉല്പാദന നിലയങ്ങള്‍ കൈവശമുള്ള വിതരണ ലൈസന്‍സിയും പ്രസരണ യൂട്ടിലിറ്റിയുമായി പുനസംഘടനയ്ക്ക് ശേഷവും തുടരുന്നത് സുഗമമായ സ്വകാര്യവല്‍ക്കരണത്തിന് തടസ്സം സൃഷ്ടിക്കുമെന്നത് കേന്ദ്ര സര്‍ക്കാരിനെ  അലോസരപ്പെടുത്തുന്നുണ്ടെന്ന് തീര്‍ച്ച

കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണി
കേരള സര്‍ക്കാരിന്റെ ധീരമായ ചെറുത്തുനില്‍പ് കേന്ദ്ര അധികാരത്തിന്റെ ചാട്ടവാറുപയോഗിച്ച് തകര്‍ക്കുമെന്നാണ് ഇപ്പോഴത്തെ ഭീഷണി. പ്രസരണ, വിതരണ മേഖലയില്‍ സ്വകാര്യ ലൈസന്‍സ് നിരോധിച്ചും,  ഓപ്പണ്‍ അക്സസ് നിയന്ത്രിച്ചും, ക്രോസ് സബ്സിഡി നിലനിര്‍ത്തിയും കേരള സര്‍ക്കാര്‍ കേന്ദ്ര നിയമത്തിലെ  സാധ്യത ഉപയോഗപ്പെടുത്തി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ അസാധുവാക്കാന്‍ നിയമം തന്നെ ഭേദഗതി ചെയ്യുമെന്നാണ് കേന്ദ്ര  ഊര്‍ജ്ജ മന്ത്രി ശ്രീ സുശീല്‍ കുമാര്‍ ഷിന്‍ഡെ പ്രഖ്യാപിച്ചിരിക്കുന്നത്.  ബോര്‍ഡിനെ വിഭജിക്കണമെന്ന ആവശ്യത്തിന് വഴങ്ങിയില്ലെങ്കില്‍ ഞഏഏഢഥ, അജഉഞജ എന്നിവ വഴിയുള്ള കേന്ദ്ര ധനസഹായവും കേന്ദ്ര വൈദ്യുതി വിഹിതവും നിഷേധിക്കുമെന്നുമാണ് ഭീഷണി.

കേന്ദ്രത്തിന്റെ ഭീഷണി കേരളത്തിനോട് വേണ്ടെന്ന് കേരള ജനത ഒന്നാകെ ഉറച്ച സ്വരത്തില്‍ ഒക്ടോബര്‍ 17 ന് പ്രഖ്യാപിക്കുകയാണ്. വൈദ്യുതി ജീവനക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ജനങ്ങള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ തന്നെ  ഏറ്റെടുക്കുകയാണ്. ഈ പോരാട്ടത്തില്‍ വൈദ്യുതി തൊഴിലാളികളും ഓഫീസര്‍മാരും ഒന്നൊഴിയാതെ പങ്കെടുക്കണം.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3086
mod_vvisit_counterYesterday5106
mod_vvisit_counterThis Month140094
mod_vvisit_counterLast Month149108

Online Visitors: 85
IP: 54.80.93.234
,
Time: 12 : 33 : 26