KSEBOA - KSEB Officers' Association

Saturday
May 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz പവര്‍ ക്വിസ് 2012 സമാപിച്ചു

പവര്‍ ക്വിസ് 2012 സമാപിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Winnersകോളേജ്, പോളിടെക്നിക്ക്, ഹയര്‍സെക്കണ്ടറിസ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കെ എസ് ഇ ബിയിലെ ഓഫീസര്‍മാര്‍ക്കിടിയിലെ ഏറ്റവും വലിയ സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ എല്ലാവര്‍ഷവും സുസംഘടിതമായി നടത്തിവരുന്ന പ്രശ്നോത്തരി മത്സരമാണ് പവര്‍ക്വിസ്. വൈജ്ഞാനിക ലോകത്തെ വിവധവിഷയങ്ങളോടൊപ്പം, വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ട ഊര്‍ജ്ജസംരക്ഷണം, സുരക്ഷ, നിയമങ്ങള്‍,നവസാങ്കേതികപ്രവണതകള്‍ എന്നിവകൂടി വിദ്യാര്‍ത്ഥിസമൂഹത്തില്‍ ചര്‍ച്ചാവിഷയമാക്കികൊണ്ട്, സാമൂഹികപുരോഗതിയ്ക്ക്, വൈദ്യുതിമേഖലയുടെ പുരോഗതി അവശ്യമാണ് എന്ന തിരിച്ചറിവ് സൃഷ്ടിക്കുക എന്നതാണ് പവര്‍ക്വിസിന്റെ ലക്ഷ്യം.സംഘടന ഏറ്റെടുത്തു നടത്തി വന്നിട്ടുള്ള ഒട്ടനവധി ജനസമ്പര്‍ക്ക പരിപാടികളില്‍ ഊര്‍ജ്ജസംരക്ഷണപ്രചരണം നടത്തിവന്നിട്ടുള്ളതുപോലെ പവര്‍ക്വിസിലും ഇക്കാര്യത്തിന് പ്രാമുഖ്യം നല്കിയിട്ടുണ്ട്. കേരളസര്‍ക്കാരിന്റെ 2012-ലെ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ "നോണ്‍-പ്രോഫിറ്റ്'' സംഘടനകളുടെ വിഭാഗത്തില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് പ്രശസ്തിപത്രം ലഭിക്കുകയുണ്ടായി. ആദ്യമായാണ്, ഇത്തരത്തില്‍ ഒരു അംഗീകാരം ഒരു സര്‍വ്വീസ് സംഘടനയ്ക്ക് ലഭിക്കുന്നത്. പവര്‍ക്വിസ്2012 - ന്റെ മുദ്രാവാക്യം "ഗ്രീന്‍, ക്ളീന്‍ ആന്റ് സേഫ് എനര്‍ജി ഫോര്‍ ഓള്‍' എന്നതാണ്.



പ്രാഥമികം,ജില്ല, മേഖല, ഫൈനല്‍ എന്നിങ്ങനെ നാല് തലങ്ങളിലാണ് പവര്‍ക്വിസ് സംഘടിപ്പിക്കുന്നത്. പ്രാഥമികതലത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപ ക്യാഷ് അവാര്‍ഡും, സിഎഫ് വിളക്കും പ്രശസ്തിപത്രവുമാണ് സമ്മാനമായി നല്കുന്നത്. ജില്ലാതലമത്സരം മുതല്‍ ടീം അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജില്ലാതലമത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാരായ ടീമുകള്‍ക്ക് 800 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും, രണ്ടാംസ്ഥാനക്കാര്‍ക്ക് 600 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവുമാണ് സമ്മാനം. മേഖലതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 1500 രൂപ ക്യാഷ് അവാര്‍ഡും എല്‍.ഇ.ഡി വിളക്കുകളും പ്രശസ്തിപത്രവുമാണ് സമ്മാനം. ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് സര്‍വിശ്വേശ്വരയ്യ റോളിങ്ങ് ട്രോഫിയും 10000 രൂപ ക്യാഷ് അവാര്‍ഡും, സോളാര്‍ വിളക്കുകളും പ്രശസ്തിപത്രവും, രണ്ടാം സ്ഥാനക്കാര്‍ക്ക് 5000 രൂപ ക്യാഷ് അവാര്‍ഡും സോളാര്‍ വിളക്കുകളും പ്രശസ്തിപത്രവുമാണ് സമ്മാനമായി നല്കുന്നത്. പവര്‍ക്വിസിനോടനുബന്ധിച്ച്,"വൈദ്യുതി പ്രതിസന്ധി - പ്രശനങ്ങളും പരിഹാരങ്ങളും'' എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉപന്യാസമത്സരം സംഘടിപ്പിച്ച് ജില്ലാഅടിസ്ഥാനത്തില്‍ വിജയിയെ കണ്ടെത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യുകയുണ്ടായിട്ടുണ്ട്..

 

27.09.2012, 28.09.2012 തിയ്യതികളില്‍ സംസ്ഥാത്തൊട്ടാകെയുള്ള 416 വിദ്യഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് 20692 വിദ്യാര്‍ത്ഥികള്‍ പ്രാഥമികതലമത്സരത്തില്‍ പങ്കെടുത്തു. കൂടാതെ മുവ്വായിരത്തോളം വിദ്യാര്‍ത്ഥികള്‍ കാണികളായി മത്സരം വീക്ഷിച്ചു. കോഴിക്കോട് ജില്ലയിലെ കൊളത്തുവയല്‍ സെന്റ്ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ 405 പേരെ പങ്കെടുപ്പിച്ച് മുന്നിട്ടുനിന്നു. 18.10.2012ന് 18 കേന്ദ്രങ്ങളില്‍ ജില്ലാതലമത്സരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി.ജില്ലാതലമത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ആറ് മേഖലതലാമത്സരങ്ങള്‍ 22.11.2012 ന് സംഘടിപ്പിക്കുകയുണ്ടായി. മേഖലാമത്സരങ്ങളില്‍ ഒന്നാംസ്ഥാനത്തെത്തിയ നെയ്യാറ്റിന്‍കര ഗവ:പോളിടെക്നിക്ക്, ചങ്ങനാശേരി എസ് ബി കോളേജ്, അറവുകാട് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍, പാലക്കാട് ഗവ:വിക്ടോറിയ കോളേജ്, ഫാറൂഖ്് കോളേജ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍, മേപ്പയൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ എന്നീ ടീമുകളാണ് 05.01.2013 ന് കോഴിക്കോട് ഫാറൂഖ് കോളേജ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം ശ്രീകുമാര്‍. വി, രഘു. സി എന്നിവരടങ്ങുന്ന പാലക്കാട് ഗവ: വിക്ടോറിയ കോളേജും, രണ്ടാംസ്ഥാനം ആതിരതിലകന്‍, നിതിന്‍ ഷാ എന്നിവരടങ്ങുന്ന അറവുകാട് ഹയര്‍സെക്കന്‍ണ്ടറി സ്ക്കൂളും കരസ്ഥമാക്കി. ഫൈനല്‍ മത്സരത്തില്‍ ക്വിസ് മാസ്റര്‍മാരായി മത്സരം നിയന്ത്രിച്ചത് സംഘടനാ നേതാക്കളായ ശ്രീമതി:കെ.ഇന്ദിര, ശ്രീ:എ.സജിത് കുമാര്‍ എന്നിവരാണ്. ഈ മത്സരം ഏറ്റവും നല്ലനിലയില്‍ നടത്തുന്നതിന് ഫാറൂഖ് സ്ക്കൂള്‍ അധികൃതര്‍ നല്കിയ സഹകരണം മനസു നിറഞ്ഞ നന്ദിയോടെ മാത്രമേ സ്മരിക്കാന്‍ കഴിയുകയുള്ളൂ.

ഫൈനല്‍ മത്സരത്തിനുശേഷം നടന്ന സമ്മാനദാനചടങ്ങ് രാമനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ: എന്‍.സി ഹംസക്കോയ ഉത്ഘാടനം ചെയ്യുകയും വിജയികള്‍ക്കായുള്ള സര്‍വിശ്വേശ്വരയ്യ ട്രോഫിയും ശ്രീ:കെ.എല്‍.റാവു ട്രോഫിയും വിതരണം ചെയ്യുകയും ചെയ്തു. രാമനാട്ടുകര പഞ്ചായത്ത് മെമ്പറും വികസനകാര്യ സറ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണുമായ ശ്രീമതി:വി.വി.സീനത്ത്, ഉത്തര മേഖല പ്രസരണവിഭാഗം ചീഫ്.എഞ്ചിനീയര്‍ ശ്രീ:ഒ.അശോകന്‍, ഫാറൂഖ് കോളേജ് ഹൈസ്ക്കൂള്‍ ഹെഡ്മാസ്റര്‍ ശ്രീ:കെ.കോയ, ഫാറൂഖ് കോളേജ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ:കെ.പി കുഞ്ഞഹമ്മദ്, ഫാറൂഖ് കോളേജ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫസര്‍ കുട്ട്യാലിക്കുട്ടി, ഫാറൂഖ് കോളേജ് ഹൈസ്ക്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ: അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ. ബി പ്രദീപ് അദ്ധ്യക്ഷനായി. ജനറല്‍സെക്രട്ടറി ശ്രീ.എം.ജി സുരേഷ്കുമാര്‍ സ്വാഗതവും, പവര്‍ക്വിസ് കമ്മറ്റി കണ്‍വീനര്‍ ശ്രീ.പ്രവീണ്‍ എം.എ നന്ദിയും പറഞ്ഞു. പവര്‍ക്വിസ്കമ്മറ്റി ചെയര്‍മാന്‍ ശ്രീ മുഹമ്മദ് കാസിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫൈനല്‍ മത്സരം ഏറെ വിജയകരമാക്കുന്നതില്‍ നാനൂറിലധികം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച ഫാറൂഖ് കോളേജ് ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. മത്സരം സുസംഘടിതമായി നടത്തുന്നതില്‍ കോഴിക്കോട് ജില്ലാകമ്മറ്റിയുടെയും അംഗങ്ങളുടെയും പങ്ക് ഏറെ ശ്ളാഘനീയമാണ്. കൂടാതെ കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍, കെ.എസ്.ഇ.ബി കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ മത്സരം വലിയ വിജയമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

പ്രാഥമികതലമത്സരങ്ങളും, ജില്ലാതലമത്സരങ്ങളും സംഘടിപ്പിച്ച് വിജയിപ്പിക്കുന്നതില്‍ എല്ലാ ജില്ലാകമ്മിറ്റികളും വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ മേഖലാതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലാകമ്മറ്റികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണ്.

വിവിധ ഘട്ടങ്ങളിലായി 1500-ഓളം അസോസിയേഷന്‍ അംഗങ്ങളും, രണ്ടായിരത്തില്‍ പരം അദ്ധ്യാപക - അനദ്ധ്യാപക സുഹൃത്തുക്കളും , ഇതര സംഘടനാംഗങ്ങളും പവര്‍ക്വിസിന്റെ നടത്തിപ്പില്‍ പങ്കാളികളായി. സംഘടന നടത്തുന്ന ബൃഹത്തായ ഈ ക്വിസ് പരിപാടി ആവേശകരമാക്കി മാറ്റുന്നതില്‍ സഹകരിച്ച എല്ലാവരെയും ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്തവരെയും വിജയികളായവരെയും ഈ വേളയില്‍ സംഘടനയ്ക്കുവേണ്ടി അഭിവാദ്യം ചെയ്യുന്നു.

Videos

Part-1

 

 

Part-2

 

 

Part-3

 

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday497
mod_vvisit_counterYesterday4600
mod_vvisit_counterThis Month129327
mod_vvisit_counterLast Month152890

Online Visitors: 62
IP: 54.224.200.104
,
Time: 02 : 40 : 18