KSEBOA - KSEB Officers' Association

Monday
Sep 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz പവര്‍ ക്വിസ് 2013- നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജ് ജേതാക്കള്‍

പവര്‍ ക്വിസ് 2013- നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജ് ജേതാക്കള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Winners receiving trophy2014 ജനുവരി 8നു വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജില്‍ വച്ച് നടന്ന പവര്‍ ക്വിസ് 2013 ഫൈനല്‍ മല്‍സരത്തില്‍ നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജ് ജേതാക്കളായി. ആവേശകരമായ മല്‍സരത്തില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജ് 52 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ പാലക്കാട് ജില്ലയിലെ എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്കൂള്‍, മണ്ണാര്‍ക്കാട് 50 പോയിന്റ് നേടി തൊട്ട് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി.

ഒന്നാം സ്ഥാനക്കാരായ നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജിനു സര്‍ വിശ്വേശ്വരയ്യ ട്രോഫിയും പതിനായിരം രൂപയും സൗരോര്‍ജ്ജ വിളക്കുകളും സമ്മാനമായി ലഭിച്ചു. വിനായക് വി.എസ്, വിനീത് ആര്‍.കുമാര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് നെയ്യാറ്റിന്‍കര പോളി ടെക്നിക് കോളേജിനെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് പവര്‍ ക്വിസ് ഫൈനലിലും എത്തിയ നെയ്യാറ്റിന്‍കര പോളി ആദ്യമായാണ് ജേതാക്കളാവുന്നത്. പവര്‍ ക്വിസ് 2012 ഫൈനലില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.

അബ്ദുള്‍ വാഹിദ് പി, അഭിജിത്.എം എന്നിവര്‍ നയിച്ച എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്കൂള്‍, മണ്ണാര്‍ക്കാട് മല്‍സരത്തിന്റെ ആദ്യപാദത്തില്‍ മുന്നിട്ടു നിന്നുവെങ്കിലും അവസാന റൗണ്ടുകളിലാണ് Runners upനേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനക്കാരായത്. എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്കൂളിനു കെ.എല്‍ റാവു ട്രോഫിയും അയ്യായിരം രൂപയും സൗരോര്‍ജ്ജ വിളക്കുകളും സമ്മാനമായി ലഭിച്ചു.

മമ്പറം ഹയര്‍ സെക്കന്ററി സ്കൂള്‍, കണ്ണൂര്‍ ജില്ല, എം.ഇ.എസ് കെ.വി.എം കോളേജ്, വളാഞ്ചേരി , മലപ്പുറം ജില്ല, കെ.കെ.പി.എം ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, അമ്പലപ്പുഴ, ആലപ്പുഴ ജില്ല, സെന്റ്.ജോസഫ്സ് കോളേജ്, മൂലമറ്റം, ഇടുക്കി ജില്ല എന്നീ ടീമുകളും ഫൈനല്‍ മല്‍സരത്തില്‍ പങ്കെടുത്തു. കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ സോണല്‍ സെക്രട്ടറി ഇ.മനോജ് മല്‍സരത്തിനു മുമ്പ് ആമുഖഭാഷണം നടത്തി. അനില്‍.എം.പി, ബിന്ദു.എന്‍.എസ് എന്നിവരായിരുന്നു ക്വിസ് മാസ്റ്റര്‍മാര്‍.

Finalവളാഞ്ചേരി കോളേജിലെ തിങ്ങി നിറഞ്ഞ സദസ് ക്വിസ് മല്‍സരത്തിനു ആവേശകരമായ പിന്തുണ നല്‍കി. മല്‍സരാനന്തരം നടന്ന സമ്മാനദാന ചടങ്ങില്‍ കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ സോണല്‍ സെക്രട്ടറി കെ. രഞ്ജനാദേവി അധ്യക്ഷയായിരുന്നു. ജനറല്‍ സെക്രട്ടറി എം.ജി സുരേഷ് കുമാര്‍ സുരേഷ് കുമാര്‍ സ്വാഗത ഭാഷണം നടത്തുകയും പവര്‍ ക്വിസ് കമ്മിറ്റി ചെയര്‍മാന്‍ ലതീഷ്.പി.വി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. മണമ്പൂര്‍ രാജന്‍ ബാബു ജേതാക്കള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സോണല്‍ മല്‍സരങ്ങളിലെ വിജയികള്‍ക്ക് വളാഞ്ചേരി കോളേജ് പ്രിന്‍സിപ്പാലിന്റെ ചുമതലയുള്ള ശ്രീ ഹസ്സന്‍ സമ്മാനദാനം നടത്തി. നല്ല രീതിയില്‍ ഫൈനല്‍ മല്‍സരം നടത്തുന്നതിനു പിന്തുണ നല്‍കിയ കോളേജിനുള്ള ഉപഹാരമായ സോളാര്‍ Audienceവിളക്ക് ജനറല്‍ സെക്രട്ടറി എം.ജി സുരേഷ് കുമാറില്‍ നിന്നും ശ്രീ . ഹസ്സന്‍ ഏറ്റു വാങ്ങി. മലപ്പുറം ജില്ലാ പവര്‍ ക്വിസ് ചെയര്‍മാന്‍ ഒ.പി. വേലായുധന്‍ നന്ദി പ്രകാശിപ്പിച്ചു.

19,825 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ പവര്‍ ക്വിസ് മല്‍സരങ്ങളില്‍ പങ്കാളികളായത്. 423 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മല്‍സരം നടന്നു. തൃശൂര്‍ ജില്ലയിലെ ശ്രീമൂലം തിരുനാള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ 473 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഏറ്റവും കൂടുതല്‍ കുട്ടികളെ പവര്‍ ക്വിസില്‍ പങ്കെടുപ്പിച്ച സ്ഥാപനമായി മാറി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കുന്ന ഊര്‍ജ്ജ മേഖലയില്‍ പ്രശ്നോത്തരിയാണ് പവര്‍ ക്വിസ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2062
mod_vvisit_counterYesterday4156
mod_vvisit_counterThis Month108965
mod_vvisit_counterLast Month148586

Online Visitors: 64
IP: 54.156.93.60
,
Time: 11 : 47 : 16