KSEBOA - KSEB Officers' Association

Saturday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz പവര്‍ ക്വിസ് 2011 - തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കള്‍

പവര്‍ ക്വിസ് 2011 - തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power Quiz 2011 winnersകെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ  പവര്‍ക്വിസ്-2011-12  സംസ്ഥാനതല മത്സരത്തില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനംനേടി. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ നെയ്യാറ്റിന്‍കര ഗവ. പോളിടെക്‌നിക് രണ്ടാംസ്ഥാനം നേടി. ബ്രണ്ണന്‍ സ്‌കൂള്‍ ടീമിന് 10,000 രൂപയും വിശ്വേശ്വരയ്യ റോളിങ് ട്രോഫിയും സോളാര്‍ ലാമ്പുകളും നല്‍കി. വൈദ്യുതി മേഖലയിലെ വസ്തുതകള്‍ ഉള്‍പ്പെടുത്തി ഒരു സംഘടന സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ക്വിസ് മത്സരമാണിത്. ഈ മത്സരത്തിന്റെ മുദ്രാവാക്യം "ഊര്‍ജം സംരക്ഷിക്കൂ, ഭൂമിയെ രക്ഷിക്കൂ"എന്നതായിരുന്നു. അസോസിയേഷന്റെ സംസ്ഥാന സിക്രട്ടറി പി.വി.ലതീഷ് ക്വിസ് നയിച്ചു.

പ്ലസ്ടു വിദ്യാര്‍ഥികളായ നമിത മനോഹര്‍ , സജ്ജാദ് അലി എന്നിവരാണ് ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പ്രതിനിധീകരിച്ചത്.  പൂവച്ചല്‍ സ്വദേശികളായ വി.എസ്.വിനായക്, വിനീത് ആര്‍ .കുമാര്‍ എന്നിവരാണ് നെയ്യാറ്റിന്‍കര ഗവ. പോളിടെക്‌നിക്കിനു വേണ്ടി പങ്കെടുത്തത്. രണ്ടാംസ്ഥാനം നേടിയ ടീമിന് ഡോ. കെ.എല്‍ .റാവു റോളിങ് ട്രോഫിയും 5000 രൂപയും സോളാര്‍ ലാമ്പുകളും നല്‍കി. മല്‍സരത്തിന്റെ സംഘാടനത്തില്‍ സഹകരിച്ച തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒരു സോളാര്‍ ലാമ്പ് ഉപഹാരമായി നല്‍കി.

മേഖലാതലമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ആറ് ടീമുകള്‍ ഫൈനലില്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിന മാളിയേക്കല്‍ സമ്മാനം വിതരണംചെയ്തു. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി.പ്രദീപ് അധ്യക്ഷനായി. അസോസിയേഷന്‍ ജനറല്‍ സിക്രട്ടറി ശ്രീ: എം.ജി. സുരേഷ്  കുമാര്‍ സ്വാഗതവും പവര്‍ ക്വിസ് സബ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ: മുഹമ്മദ് കാസിം റിപ്പോര്‍ട്ട് അവതരണവും നിര്‍വഹിച്ചു. തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍ .അജിത്ത്കുമാര്‍ ആശംസാ പ്രസംഗം നടത്തി. പവര്‍ ക്വിസ് സബ് കമ്മിറ്റി കണ്‍വീനര്‍  എം.എ.പ്രവീണ്‍ എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു. 

പ്രാഥമിക തലം, ജില്ലാ തലം, മേഖലാ തലം, ഫൈനല്‍ എന്നീ നാലു തലങ്ങളായാണു പവര്‍ ക്വിസ് നടത്തിയത്. 20.10.2011 നു നടത്തിയ പ്രഥമിക തല മത്സരത്തില്‍ 379 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 17186 വിദ്യാര്‍ത്ഥികള്‍ നേരിട്ടും അതിലേറെ പേര്‍ പ്രേക്ഷകരായും പങ്കെടുത്തു. പ്രാഥമിക തലത്തിലെ ഒന്നും, രണ്ടും സ്ഥാനക്കാര്‍ അതാത് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 10.11.2011 നു 18 കേന്ദ്രങ്ങളിലായി നടത്തിയ ജില്ലാ തല മത്സരത്തില്‍ പങ്കെടുത്തു. ഇതിലെ ഒന്നും രണ്ടും സ്ഥാനക്കാരായ 36 ടീമുകളെ  6 സോണുകളായി തിരിച്ച്  05.01.2012 നു നടത്തിയ മേഖലാ തല മത്സരം നടത്തി. മേഖലാ തല മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ നെയ്യാറ്റിന്‍കര ഗവ: പോളിടെക്നിക്ക്, തൊടുപുഴ ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ , തൃപ്പൂണിത്തുറ ഗവ: കോളേജ്, പാലക്കാട് ഗവ: വിക്ടോറിയ കോളേജ്, മാനന്തവാടി മേരിമാത ആര്‍ട്സ് & സയന്‍സ് കോളേജ്, തലശ്ശേരി ഗവ: ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നീ ടീമുകളാണ് ഫൈനലില്‍ ഏറ്റു മുട്ടിയത്.


വീഡിയോകളിലൂടെ

ഒന്നാം ഭാഗം

 

രണ്ടാം ഭാഗം

 

മൂന്നാം ഭാഗം

 

നാലാം ഭാഗം

 

ചിത്രങ്ങളിലൂടെ ( Click to Enlarge)

 

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5664
mod_vvisit_counterYesterday5283
mod_vvisit_counterThis Month119835
mod_vvisit_counterLast Month149108

Online Visitors: 108
IP: 54.146.5.43
,
Time: 22 : 49 : 27