KSEBOA - KSEB Officers' Association

Monday
Sep 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz പവര്‍ ക്വിസ് 2012 ഫൈനല്‍ കോഴിക്കോട്

പവര്‍ ക്വിസ് 2012 ഫൈനല്‍ കോഴിക്കോട്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power quiz 2012പവര്‍ ക്വിസ് 2012 ല്‍ കേരളത്തിലെ പതിനായിരക്കണക്കിന് കോളജ് ഹയര്‍ സെക്കന്ററി / പോളി ടെക്നിക് വിദ്യാര്‍ത്ഥികളുടെ അവേശകരമായ പോരാട്ടത്തിനു 2013 ജനുവരി 5നു കോഴിക്കോട് ഫാറൂഖ് കോളേജ് ഹയര്‍സെക്കന്ററി സ്കൂളില്‍ സമാപനം. മേഖലാ മല്‍സരങ്ങളില്‍ ഒന്നാമതെത്തിയ ആറു ടീമുകള്‍ സര്‍ വിശ്വേശ്വരയ്യ എവര്‍ റോളിങ്ങ് ട്രോഫിക്കും ഡോക്ടര്‍ കെ.എല്‍. റാവു എവര്‍ റോളിങ്ങ് ട്രോഫിക്കും വേണ്ടി കലാശപ്പോരാട്ടത്തില്‍ മാറ്റുരക്കുന്നു .

 കോളേജ് പോളിടെക്നിക്, ഹയര്‍സെക്കന്ററി സ്കൂള്‍: വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കെ.എസ്.ഇ.ബിയിലെ ഓഫീസര്‍മാര്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തിവരുന്ന പ്രശ്നോത്തരി മത്സരമാണ് പവര്‍ക്വിസ്. പൊതുവിജ്ഞാനത്തോടൊപ്പം വൈദ്യുതി മേഖലയിലെ വിവിധ വിഷയങ്ങളായ, ഊര്‍ജ്ജസംരക്ഷണം, സുരക്ഷ, നിയമങ്ങള്‍, നവസാങ്കേതിക പ്രവണതകള്‍ എന്നിവ വിദ്യാര്‍ത്ഥി സമൂഹത്തില്‍ ചര്‍ച്ചാവിഷയമാക്കിക്കൊണ്ട് സാമൂഹ്യപുരോഗതിക്ക് വൈദ്യുതിമേഖലയുടെ പുരോഗതി ആവശ്യമാണെന്ന തിരിച്ചറിവ് സൃഷ്ടിക്കുക എന്നതാണ്. ഇത്തരത്തില്‍ ഊര്‍ജ്ജസംരക്ഷണ പ്രചരണം പവര്‍ക്വിസിലൂടെ നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ 2012ലെ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനത്തിനുള്ള 'പ്രശസ്തി പത്രം' സംഘടനയ്ക്ക് ലഭിക്കുകയുണ്ടായി. ആദ്യമായാണ് ഒരു സര്‍വീസ് സംഘടനയ്ക്ക് ഇത്തരമൊരു പുരസ്കാരം ലഭിക്കുന്നത്. ഈ വര്‍ഷത്തെ പവര്‍ക്വിസിന്റെ മുദ്രാവാക്യം "ഗ്രീന്‍, ക്ളീന്‍ ആന്റ് സേഫ് എനര്‍ജി ഫോര്‍ ഓള്‍'' എന്നതാണ്.


പ്രാഥമിക, ജില്ലാ, മേഖലാ, ഫൈനല്‍ എന്നിങ്ങനെ നാല് തലങ്ങളില്‍ നടത്തുന്ന മത്സരങ്ങളില്‍ പ്രാഥമികതലത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയും സി.എഫ്. വിളക്കും പ്രശസ്തി പത്രവും സമ്മാനമായി നല്‍കിയിട്ടുണ്ട്. ജില്ലാമത്സരത്തില്‍ ഒന്നാംസ്ഥാനക്കാരായ ടീമുകള്‍ക്ക് 800 രൂപയും പ്രശസ്തി പത്രവും രണ്ടാംസ്ഥാനക്കാരായ ടീമുകള്‍ക്ക് 600 രൂപയും പ്രശസ്തി പത്രവും സമ്മാനമായി നല്‍കിയിട്ടുണ്ട്. മേഖലതലമത്സരത്തിലെ ഒന്നാംസ്ഥാനക്കാര്‍ക്ക് 1500 രൂപയും എല്‍.ഇ.ഡി. വിളക്കും പ്രശസ്തി പത്രവും രണ്ടാംസ്ഥാനക്കാര്‍ക്ക് 1000 രൂപയും എല്‍.ഇ.ഡി വിളക്കും പ്രശസ്തി പത്രവുമാണ് സമ്മാനം. ഫൈനല്‍ മത്സരത്തില്‍ ഒന്നാംസ്ഥാനത്തെത്തുന്നവര്‍ക്ക് സര്‍ വിശ്വേശരയ്യ റോളിങ്ങ് ട്രോഫിയും 10000 രൂപ കാഷ് അവാര്‍ഡും സോളാര്‍ വിളക്കും പ്രശസ്തി പത്രവുമാണ് സമ്മാനമായി നല്‍കുന്നത്. രണ്ടാംസ്ഥാനക്കാര്‍ക്ക് ഡോ.കെ.എല്‍.റാവു റോളിംഗ് ട്രോഫിയും 5000 രൂപ ക്യാഷ് അവാര്‍ഡും സോളാര്‍ വിളക്കും പ്രശസ്തി പത്രവുമാണ് സമ്മാനമായി നല്‍കുന്നത്. 27.9.2012ന് നടന്ന പ്രാഥമിതലമത്സരങ്ങളില്‍ 416 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 20692 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 405 വിദ്യാര്‍ത്ഥികള്‍ മത്സരിച്ച കോഴിക്കോട് കൊളത്തുവയല്‍ സെന്റ്ജോര്‍ജ് ഹയര്‍സെക്കന്ററി സ്കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചത്. തുടര്‍ന്ന് 18 കേന്ദ്രങ്ങളില്‍ ജില്ലാതലമത്സരങ്ങളും 6 കേന്ദ്രങ്ങളില്‍ മേഖലതലമത്സരങ്ങളും സംഘടിപ്പിച്ച് കഴിഞ്ഞു. മേഖലമത്സരങ്ങളില്‍ ഒന്നാമതെത്തിയ
നെയ്യാറ്റിന്‍കര ഗവ.പോളിടെക്നിക്,
ചങ്ങനാശ്ശേരി എസ്.ബി.കോളേജ്,
അറവുകാട് ഹയര്‍സെക്കന്ററി സ്കൂള്‍,
പാലക്കാട് ഗവ. വിക്ടോറിയ കോളേജ്,
ഫാറൂഖ് കോളേജ് ഹയര്‍സെക്കന്ററി സ്കൂള്‍,
മേപ്പയൂര്‍ ഹയര്‍സെക്കന്ററി സ്കൂള്‍

എന്നീ ടീമുകളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.
2013 ജനുവരി 5ന് ഉച്ചയ്ക്ക് 1 മണിക്ക് ഫാറൂഖ് കോളേജ് ഹയര്‍സെക്കന്ററി സ്കൂളില്‍ അരങ്ങേറുന്ന ഫൈനല്‍ മത്സരത്തിന്റെ സമ്മാനദാനചടങ്ങിന്റെ ഉദ്ഘാടനവും സമ്മാനദാനവും ബഹു.എം.എല്‍.എ ശ്രീ എളമരം കരീം നിര്‍വഹിക്കും. വൈദ്യുതി-വിദ്യാഭ്യാസ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
Power Quiz 2012 Program

 

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2063
mod_vvisit_counterYesterday4156
mod_vvisit_counterThis Month108966
mod_vvisit_counterLast Month148586

Online Visitors: 65
IP: 54.156.93.60
,
Time: 11 : 47 : 36