KSEBOA - KSEB Officers' Association

Tuesday
May 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz പവര്‍ ക്വിസ് 2016 - പാലക്കാട് വിക്ടോറിയ കോളേജ് വീണ്ടും ജേതാക്കള്‍

പവര്‍ ക്വിസ് 2016 - പാലക്കാട് വിക്ടോറിയ കോളേജ് വീണ്ടും ജേതാക്കള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon


കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ  പവര്‍ക്വിസ്-2016  സംസ്ഥാനതല മത്സരത്തില്‍ പാലക്കാട് വിക്ടോറിയ കോളേജ് വീണ്ടും ഒന്നാം സ്ഥാനംനേടി. ചേര്‍ത്തല എസ്.എന്‍ കോളേജിൽ  നടന്ന മത്സരത്തില്‍ കാസര്‍കോട് ജിലയിലെ ചട്ടഞ്ചാല്‍ സി.എച്ച്.എസ്.എസ്  രണ്ടാംസ്ഥാനം നേടി. പാലക്കാട് വിക്ടോറിയ കോളേജ് ടീമിന് 20,000 രൂപയും വിശ്വേശ്വരയ്യ ട്രോഫിയും 10 വാട്ടിന്റെ സോളാര്‍ ലാമ്പുകളും നല്‍കി. വൈദ്യുതി മേഖലയിലെ വസ്തുതകള്‍ ഉള്‍പ്പെടുത്തി ഒരു സംഘടന സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ക്വിസ് മത്സരമാണിത്. ഈ മത്സരത്തിന്റെ മുദ്രാവാക്യം "വേണം വൈദ്യുതി എല്ലാവര്‍ക്കും"എന്നതായിരുന്നു. അസോസിയേഷന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയ പിടി പ്രകാശ് കുമാറും ലേഖാ.എസ്.നായറും ആയിരുന്നു ക്വിസ് മാസ്റ്റര്‍മാര്‍.

ഗവ.വിക്ടോറിയ കോളേജിനെ പ്രതിനിധീകരിച്ചത്,അബ്ദുൽ വാഹിദ് പി.എ , അര്‍ച്ചനാ ചന്ദ്രന്‍ എന്നിവരാണ്.
ചട്ടഞ്ചാല്‍ സി.എച്ച്.എസ്.എസിനു  വേണ്ടി സൗരാഗ്.എസ്.നായര്‍, ഹരിനാരായണന്‍ കെ  എന്നിവരാണ് മത്സരിച്ചത്.

 രണ്ടാംസ്ഥാനം നേടിയ ടീമിന് ഡോ. കെ.എല്‍ .റാവു റോളിങ് ട്രോഫിയും 10000 രൂപയും സോളാര്‍ ലാമ്പുകളും സമ്മാനമായി ലഭിച്ചു. ചേര്‍ത്തല എസ്.എന്‍ കോളേജ് ഓഡിറ്റോറിയത്തിലാണ്  മല്‍സരം നടന്നത്. വിദ്യാര്‍ത്ഥികള്‍ മല്‍സരത്തിനു ആവേശകരമായ പിന്തുണ നല്‍കി.

മേഖലാതലമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ആറ് ടീമുകള്‍ ഫൈനലില്‍ പങ്കെടുത്തു. ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ച മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ ഡി പ്രിയേഷ് കുമാര്‍സംഘടനയെയും ക്വിസ് പ്രോഗ്രാമിനെയും പ്രശംസിക്കുകയുണ്ടായി.
കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജെ.സത്യരാജന്‍  അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന  സിക്രട്ടറി ലതീഷ് പിവി സ്വാഗതവും പവര്‍ ക്വിസ് സബ് കമ്മിറ്റി കണ്‍വീനര്‍  ശ്രീ: രാജഗോപാലന്‍  റിപ്പോര്‍ട്ട് അവതരണവും നിര്‍വഹിച്ചു. എസ്.എന്‍ കോളേജ് പ്രിന്‍സിപ്പാല്‍ ശ്രീ.കെ.അനിരുദ്ധന്‍ , കോളേജ് യൂണിയന്‍ ചെയര്‍പേര്‍സണ്‍ സാന്ദ്ര, എം.ജി സുരേഷ് കുമാര്, ജെ.മധുലാല്‍, ജി.മോനി എന്നിവര്‍ സംസാരിച്ചു. പവര്‍ ക്വിസ് സബ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് പിവി   നന്ദി പ്രകാശിപ്പിച്ചു. 

വൈദ്യുതി മേഖലയെ സംബന്ധിച്ച് നടത്തപ്പെടുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പങ്കാളിത്തമുള്ള പ്രശ്നോത്തരിയാണ് പവര്‍ ക്വിസ്. വൈദ്യുതി സംബന്ധിച്ച ശാസ്ത്രീയമായ അറിവുകള്‍ പകരുന്നതോടൊപ്പം സാമൂഹ്യ പ്രാധാന്യമുള്ള ആനുകാലിക വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അറിവും വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമൊക്കെ ഇതില്‍ പരിശോധിക്കപ്പെടുന്നു. 1996 ല്‍ ആരംഭിച്ച പവര്‍ ക്വിസ്, 2016ല്‍ ഇരുപത്  വര്‍ഷം പൂര്‍ത്തിയാക്കി. "വേണം വൈദ്യുതി എല്ലാവര്‍ക്കും" എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച ഇത്തവണത്തെ പവര്‍ ക്വിസ്, രാജ്യത്തെ വൈദ്യുതി വികസനത്തിന്റെ പൊള്ളത്തരം വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ സഹായിച്ചു.


 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3260
mod_vvisit_counterYesterday4949
mod_vvisit_counterThis Month142456
mod_vvisit_counterLast Month152890

Online Visitors: 75
IP: 54.146.5.196
,
Time: 18 : 22 : 48