KSEBOA - KSEB Officers' Association

Friday
Aug 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News 19.1.18 ന് വി ജെ റ്റി ഹാളിലെ കെ എസ് ഈ ബി ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി

19.1.18 ന് വി ജെ റ്റി ഹാളിലെ കെ എസ് ഈ ബി ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

CC Reportകെ എസ് ഈ ബി ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി 19.1.2018 ന് വി ജെ റ്റി ഹാളിൽ വച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീമതി ആശാ റ്റി.വി.യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ.അനിൽകുമാർ സ്വാഗതം പറഞ്ഞു.ബാലാനന്ദൻ ദിനമായ അന്നേ ദിവസം വൈദ്യുതി ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും നവലിബറൽ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ദേശീയ ശ്രദ്ധ നേടിക്കൊടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ച സ: ഈ ബാലാനന്ദനെ കേന്ദ്ര ഭാരവാഹിയായ ശ്രീ. മോഹനചന്ദ്രൻ അനുസ്മരിച്ചു. ജില്ലാ പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ശ്രി.രമേഷ്.ബി അവതരിപ്പിച്ചു.കേന്ദ്രകമ്മറ്റി റിപ്പോർട്ടിംഗ് കേന്ദ്ര കമ്മറ്റി അംഗം ശ്രീമതി ശ്രീലാകുമാരി നടത്തി. രാഷ്ട്രീയത്തിലേയും വ്യവസായത്തിലേയും സമകാലീന സംഭവവികാസങ്ങൾ പ്രതിപാദിക്കപ്പെട്ടു.പൊതുമേഖലയുടെ വികസനത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള കേരള സർക്കാറിന്റെ പ്രവർത്തനങ്ങളിൽ വൈദ്യുതി ജീവനക്കാരെന്ന നിലയിൽ ഭാഗവാക്കാകണമെന്ന് ആവശ്യപ്പെട്ടു.

തടസ്സമില്ലാത്ത ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കളിൽ ലഭ്യമാക്കുന്നതിന് ഉതകുന്ന രീതിയിൽ ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കിനെ വികസിപ്പിക്കുന്ന പദ്ധതിയായ PMU നെ കുറിച്ച് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ.മധുലാൽ.ജെ വിശദീകരിച്ചു.വൈദ്യുതി മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരായുള്ള പോരാട്ടങ്ങളിൽ  NCCOEEE യുടെ ഭാഗമാകണമെന്നും വ്യവസായത്തിന്റെ നവീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ലതീഷ്.പി.വി ജനറൽ ബോഡിയെ അഭിവാദ്യം ചെയ്തു.വിവിധ മേഖലകളെ പ്രതിനിധീകരിച്ച് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.

ഉന്നയിച്ച ഓരോ വിഷയത്തിനുമുള്ള മറുപടി സംസ്ഥാന ഭാരവാഹി ശ്രീ. പുഷ്പൻ.ഓ. നൽകി. പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ബനവലന്റ് കമ്മറ്റി അവാർഡുകൾ വിതരണം ചെയ്തു. നെടുമങ്ങാട് മേഖലാ കൺവീനർ ശ്രീ വിനോദ് കൃതജ്ഞത രേഖപ്പെടുത്തി.

കെ എസ് ഈ ബി ലിമിറ്റഡിനെ ലോകോത്തരനിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു ബ്രാന്റ് നെയിമായി ഉയർത്താനും പൊതുമേഖലയിൽ ഒറ്റ സ്ഥാപനമായി നിർത്താനുമുള്ള പരിശ്രമങ്ങളിൽ ഭാഗമാകാൻ ജനറൽ ബോഡി ആഹ്വാനം ചെയ്തു.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2646
mod_vvisit_counterYesterday5364
mod_vvisit_counterThis Month74985
mod_vvisit_counterLast Month128440

Online Visitors: 62
IP: 54.224.11.137
,
Time: 12 : 25 : 32