KSEBOA - KSEB Officers' Association

Tuesday
Mar 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News അന്യായ സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ചു

അന്യായ സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Sreekantapuram protestഇരിട്ടി അസി. എന്‍ജിനിയറും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍  കേന്ദ്ര കമ്മിറ്റി അംഗവുമായ പി ജയപ്രകാശിനെയും മട്ടന്നൂര്‍  അസി. എന്‍ജിനിയര്‍ വി പി മഹീബിനെയും അന്യായമായി സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് 02-12-2011നു കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂർ ജില്ലാകമിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഡാപുരം ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മാർച്ചും പൊതുയോഗവും നടത്തി. 01-12-2011നാണ് അന്യായ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. മാർച്ചിനു സംസ്ഥാന സെക്രട്ടറി ശ്രീ എ. മോഹനൻ, ജില്ലാ സെക്രട്ടറി ജഗദീശൻ, സി.പി. അശോകൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി. ജയപ്രകാശ്, സി. അജയൻ, വി.എ.മനോജ് എന്നിവർ നേതൃത്വം നൽകി. തുടർന്നു നടന്ന പ്രതിഷേധ യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി.എ. മനോജ്, ജയപ്രകാശ് എന്നിവർ സംസാരിച്ചു. അന്യായ സ്ഥലംമാറ്റ ഉത്തരവ് പിൻ വലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കെഎസ്ഇബി വർക്കേർസ് അസോസിയേഷന്‍  ഇരിട്ടി ഡിവിഷൻ സെക്രട്ടറി എം.പി.സുരേഷ് പ്രതിഷേധ യോഗത്തെ  അഭിവാദ്യം ചെയ്ത് സംസാരിച്ചു. 23 കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.

2011 ഫിബ്രവരി 28നു ഉത്ഘാടനം ചെയ്ത  ശിവപുരം സെക്ഷനിലെ ബില്ലിങ് പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചതാണ് മട്ടന്നൂര്‍ അസി. എന്‍ജിനിയറെ മാറ്റാനിടയാക്കിയതെന്നറിയുന്നു. പ്രാദേശിക കോണ്‍ഗ്രസുകാരുടെയും

Sreekantapuram Protest of kSEboa

കോണ്‍ഗ്രസ് അനുകൂലസംഘടനയുടെയും താല്‍പര്യപ്രകാരം അനധികൃത നിയമനം നടത്താന്‍ വിസമ്മതിച്ചതിനാലാണ്  ഇരിട്ടി അസി. എന്‍ജിനിയറെ മാറ്റിയത്. വൈദ്യുതി ബോഡ് ചെയര്‍മാന്‍ സ്ഥലംമാറ്റ ഉത്തരവിനു  നിർദ്ദേശം നൽകുകയായിരുന്നു എന്ന് ശ്രീകണ്ഡാപുരം ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

 

ശിവപുരം സെക്ഷനിലെ ബില്ലിങ് ആരംഭിക്കുന്നത് ഡിസംബർ ഒന്നിനു ഇ.പി.ജയരാജൻ എം.എൽ.എയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നുണ്ട് എന്ന് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം നുണപ്രചരണം നടത്തിയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. ശിവപുരം സെക്ഷന്‍ പരിധിയില്‍ വരുന്ന ഉപഭോക്താക്കള്‍ ഏറെ ദൂരംതാണ്ടി മട്ടന്നൂര്‍ ഓഫീസിലാണ് ബില്ല് അടക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ജീവനക്കാരെയും കംപ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങളും ലഭ്യമാക്കി ബില്ലിങ് സെക്ഷന്‍ പ്രവര്‍ത്തനം ഒന്ന് മുതല്‍ ആരംഭിക്കാന്‍ കെ.എസ്.ഇ.ബി അധികൃതർ ശ്രമിച്ചിരുന്നു. ഫെബ്രുവരിയില്‍ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത ശിവപുരത്ത് യഥാർത്ഥത്തിൽ മറ്റൊരു ഉദ്ഘാടനം ആലോചിച്ചിട്ട് പോലുമില്ലായിരുന്നു. ഇ.പി. ജയരാജൻ എം.എൽ.എയും ഇത്തരമൊരു പരിപാടിയെക്കുറിച്ച് അറിഞ്ഞിട്ട് Sreekantapuram protestപോലുമില്ലെന്ന് പറഞ്ഞു. ഇല്ലാത്ത ഉദ്ഘാടനത്തിന്റെ പേരു പറഞ്ഞ് അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റിയതും സെക്ഷൻ പ്രവർത്തനം വൈദ്യുതി ബോഡ് ചെയര്‍മാന്‍ ഇടപെട്ട് നിർത്തിയതും വൻ പ്രതിഷേധത്തിനിടായാക്കി.

സ്ഥലംമാറ്റപ്പെട്ട ഇരിട്ടി അസി. എന്‍ജിനിയര്‍ പി ജയപ്രകാശ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ്.  കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍  കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം  മലയോരമേഖലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് ഉത്തരവ് വന്നത്. തങ്ങള്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കരാര്‍ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ജിനിയറെ സമീപിച്ചിരുന്നു. പ്രവര്‍ത്തനപരിചയമില്ലാത്തവരെ നിയമിക്കുന്നതിനോട് അദ്ദേഹം വിയോജിച്ചു. ഇതാണ് സ്ഥലംമാറ്റത്തിന് കാരണമെന്ന് കരുതുന്നു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday953
mod_vvisit_counterYesterday4192
mod_vvisit_counterThis Month126095
mod_vvisit_counterLast Month108586

Online Visitors: 36
IP: 54.211.79.150
,
Time: 05 : 54 : 12