KSEBOA - KSEB Officers' Association

Tuesday
May 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News ഊര്‍ജസംരക്ഷണ ക്ളാസ്സുകള്‍ - ആലപ്പുഴ

ഊര്‍ജസംരക്ഷണ ക്ളാസ്സുകള്‍ - ആലപ്പുഴ

PDF
Hits smaller text tool iconmedium text tool iconlarger text tool icon
വൈദ്യുതി പ്രതിസന്ധിയുടെ പരിഹാരമാര്‍ഗ്ഗങ്ങളിലൊന്നായ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താനായി കണ്‍സ്യൂമര്‍ ക്ളിനിക്ക് സബ്കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ക്ളാസ്സുകള്‍ സംഘടിപ്പിച്ചു. ഒരു ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ചുരുങ്ങിയത് ഒരു ക്ളാസ്സെങ്കിലും നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
വൈദ്യുതി പ്രതിസന്ധി, ഊര്‍ജ സംരക്ഷണം, വൈദ്യുതി സുരക്ഷ എന്നിങ്ങനെ അരമണിക്കൂര്‍ വീതമുള്ള മൂന്നു ഭാഗങ്ങളായാണ് ക്ളാസ് നടത്തുന്നത്. വൈദ്യുതി പ്രതിസന്ധി, പുതിയ പദ്ധതികളുടെ ആവശ്യകത, പുറത്തുനിന്നും വൈദ്യുതി കൊണ്ടുവരുന്നതിനുള്ള പരിമിതികള്‍, എന്നിവയാണ് ആദ്യഭാഗത്ത് വിശദീകരിക്കുന്നത്. ഊര്‍ജസംരക്ഷണ മാര്‍ഗ്ഗങ്ങളാണ് രണ്ടാം ഭാഗത്ത്. വീടുകളില്‍ വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് മൂന്നാമത്തെ ക്ളാസ്സില്‍ വിശദീകരിക്കുന്നത്. ജില്ലയിലെ പരമാവധി അംഗങ്ങളെ കൊണ്ട് ക്ളാസ്സുകള്‍ എടുപ്പിക്കുന്നതിനായി മാര്‍ച്ച് ആദ്യവാരം രണ്ട് മേഖലാ പരിശീലന ക്യാമ്പുകളും നടത്തുകയുണ്ടായി.
മാര്‍ച്ച് 18-ന് എസ്.എല്‍. പുരം സെക്ഷന്റെ പരിധിയില്‍ വരുന്ന മാരാരിക്കുളം, ബീച്ച് എന്നിവിടങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി രണ്ടു ക്ളാസ്സുകള്‍ നടത്തി. ജില്ലാ ട്രഷറര്‍ എം.വി ചന്ദ്രസേനന്‍, എസ്.എല്‍.പുരം സെക്ഷന്‍ സെക്ഷന്‍ അസിസ്റന്റ് എഞ്ചിനീയര്‍ ടി. ലീന, രഞ്ചിത്ത് എന്നിവര്‍ മാരാരിക്കുളത്തും സംസ്ഥന വൈസ്പ്രസിഡന്റ് മധുലാല്‍ ജെ., ചേളാരി 110 കെ.വി. സബ്സ്റേഷന്‍ അസിസ്റന്റ് എഞ്ചിനീയര്‍ എം.ബി. ഹരീന്ദ്രബാബു എന്നിവര്‍ ബീച്ചിലും ക്ളാസ്സെടുത്തു.
മാര്‍ച്ച് 19-ന് ഹരിപ്പാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തിയ ഊര്‍ജ സംരക്ഷണ ക്ളാസ്സില്‍ പുന്നപ്ര ട്രാന്‍സ്മിഷന്‍ അസി. എക്സി. എഞ്ചിനീയര്‍ ബി. വിജയന്‍, പള്ളിപ്പാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റന്റ് എഞ്ചിനീയര്‍ മഹേഷ്കുമാര്‍, ചാരുംമൂട് അസി. എഞ്ചിനീയര്‍ സുജിത്കുമാര്‍ എന്നിവര്‍ ക്ളാസ്സെടുത്തു. ഹരിപ്പാട് അസി. എക്സി. എഞ്ചിനീയര്‍ വിനു വി. ഉണ്ണിത്താന്‍, സീനിയര്‍ സൂപ്രണ്ട് രാധാകൃഷ്ണന്‍, ജില്ലാസെക്രട്ടറി എസ്. രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
മാര്‍ച്ച് 20-ന് ആലപ്പുഴ വലിയകുളം പ്രതീക്ഷ റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് നടത്തിയ ക്ളാസ്സ് ആലപ്പുഴ മുനിസിപ്പല്‍ കൌണ്‍സിലര്‍ അഡ്വ. എ.എ. റസാഖ് ഉദ്ഘാടനം ചെയ്തു. റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എം ഷിറാസ് അദ്ധ്യക്ഷനായ ചടങ്ങില്‍ റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി എ. ഹാരിസ് സ്വാഗതവും ട്രഷറര്‍ സി.സി. അശോക് കുമാര്‍ നന്ദിയും പറഞ്ഞു. ആലപ്പുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ (സൌത്ത്) അസിസ്റന്റ് എഞ്ചിനീയര്‍ എസ്. മനോജ്കുമാര്‍, ആലപ്പുഴ (ടൌണ്‍) അസിസ്റന്റ് എഞ്ചിനീയര്‍ കെ. രാജേഷ്മോന്‍, ആലപ്പുഴ (നോര്‍ത്ത്) അസിസ്റന്റ് എഞ്ചിനീയര്‍ വി. അജിത്കുമാര്‍ എന്നിവര്‍ ക്ളാസ്സെടുത്തു.
മാര്‍ച്ച് 23-ന് മണ്ണഞ്ചേരി പഞ്ചായത്ത് ഹാളില്‍ വയര്‍മെന്‍ അസോസിയേഷനുമായി ചേര്‍ന്ന് നടത്തിയ ക്ളാസ് വയര്‍മെന്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി മുജീബ് റഹ്മാന്‍ ഉല്‍ഘാടനം ചെയ്തു. മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റന്റ് എഞ്ചിനീയര്‍ ആര്‍. കുഞ്ഞുമോന്‍, എസ്.എല്‍.പുരം സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് വി.ബി. സാജന്‍, ആലപ്പുഴ ടൌണ്‍ അസിസ്റന്റ് എഞ്ചിനീയര്‍ ആര്‍. രാജേഷ്മോന്‍ എന്നിവര്‍ ക്ളാസ്സെടുത്തു. ചേര്‍ത്തല ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബീന കൊയിലോ, പഞ്ചായത്ത് അംഗങ്ങള്‍, അസി. എക്സി. എഞ്ചിനീയര്‍ മധുലാല്‍ എന്നിവരും ക്ളാസ്സില്‍ പങ്കെടുത്തു.
മാര്‍ച്ച് 30-ന് കലവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയ കലവൂരില്‍ സി.ഡി.എസ്. അംഗങ്ങള്‍ക്കായി നടത്തിയ ക്ളാസ് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഉല്‍ഘാടനം ചെയ്തു. അസി. എക്സി. എഞ്ചിനീയര്‍ മധുലാല്‍ ജെ., സീനിയര്‍ സൂപ്രണ്ട് വി.ബി. സാജന്‍, അസിസ്റന്റ് എഞ്ചിനീയര്‍ ടി. ലീന എന്നിവര്‍ ക്ളാസ്സെടുത്തു.
ഏപ്രില്‍ 7-ന് ചെങ്ങന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി ക്ളാസ് സംഘടിപ്പിച്ചു. അസി. എക്സി. എഞ്ചിനീയര്‍ എന്‍.ജി. ലൈല, സബ് എഞ്ചിനീയര്‍ മോഹനചന്ദ്രന്‍ എന്നിവര്‍ ക്ളാസ്സെടുത്തു.
ഏപ്രില്‍ 9-ന് കിടങ്ങറ സെക്ഷന്റെ പരിധിയിലെ രാമങ്കരി പഞ്ചായത്ത് ഹാളില്‍ വെച്ച് പൊതുജനങ്ങള്‍ക്കായി ക്ളാസ് നടത്തി. മങ്കൊമ്പ് ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസി. എക്സി. എഞ്ചിനീയര്‍ കെ. സത്യന്‍, കിടങ്ങറ അസിസ്റന്റ് എഞ്ചിനീയര്‍ ലേഖ, ആലപ്പുഴ സൌത്ത് അസിസ്റന്റ് എഞ്ചിനീയര്‍ എസ്. മനോജ്കുമാര്‍ എന്നിവര്‍ ക്ളാസ്സെടുത്തു.
ചാരുംമൂട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ അസിസ്റന്റ് എഞ്ചിനീയറും സംഘടനയുടെ ജില്ലാകമ്മറ്റി അംഗവുമായ സുജിത്കുമാറിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി രണ്ട് ഊര്‍ജസംരക്ഷണ ക്ളാസ്സുകള്‍ സംഘടിപ്പിച്ചു.
ഏപ്രില്‍ 15-ന് കുമാരപുരം പഞ്ചായത്തിലെ കവരാട് എല്‍.പി. സ്കൂളില്‍ നടന്ന ക്ളാസ് ചീഫ് എഞ്ചിനീയര്‍ (എസ്.സി.എം), എ.എസ്. ദാസപ്പന്‍ ഉല്‍ഘാടനം ചെയ്തു. ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ അസിസ്റന്റ് എഞ്ചിനീയര്‍ സുനില്‍കുമാര്‍, മങ്കൊമ്പ് ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ അസി. എക്സി. എഞ്ചിനീയര്‍ കെ. സത്യന്‍ എന്നിവര്‍ ക്ളാസ്സെടുത്തു. സംഘടനയുടെ ജില്ലാസെക്രട്ടറി എസ്. രാജേന്ദ്രന്‍, ഹരിപ്പാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് രാധാകൃഷ്ണന്‍ എന്നിവര്‍ വിശദീകരണം നടത്തി. സമഭാവന സാംസ്കാരികവേദിയുടെ കുമാരപുരം യൂണിറ്റ് സംഘടിപ്പിച്ച പ്രസ്തുത ക്ളാസില്‍ വീയപുരം, ഹരിപ്പാട്, തൃക്കുന്നപ്പുഴ, കുമാരപുരം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പങ്കെടുത്തു. ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കാര്യം ആലോചിക്കണമെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2057
mod_vvisit_counterYesterday4949
mod_vvisit_counterThis Month141253
mod_vvisit_counterLast Month152890

Online Visitors: 69
IP: 54.162.19.123
,
Time: 11 : 03 : 48