KSEBOA - KSEB Officers' Association

Saturday
Oct 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News ഊര്‍ജസംരക്ഷണ ക്ളാസ്സുകള്‍ - കണ്ണൂര്‍

ഊര്‍ജസംരക്ഷണ ക്ളാസ്സുകള്‍ - കണ്ണൂര്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Energy conservationകണ്‍സ്യൂമര്‍ ക്ളിനിക്ക് സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ് ജൂണ്‍ മാസങ്ങളിലായി കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 56 ക്ളാസുകള്‍ സംഘടിപ്പിച്ചു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് പായം ഗ്രാമ പഞ്ചായത്തുമായി സഹകരിച്ചു കൊണ്ട് 20 വാര്‍ഡുകളിലും നടത്തിയ ക്ളാസുകളാണ്. ഇവിടെ നൂറിലേറെ ആളുകളാണ് ഓരോ ക്ളാസിലും പങ്കെടുത്തത്.
കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തുമായി ചേര്‍ന്നു കൊണ്ട് നാലു ക്ളാസ്സുകളും പടിയൂര്‍ പഞ്ചായത്തുമായി ചേര്‍ന്നു കൊണ്ട് മൂന്നു ക്ളാസ്സുകളും സംഘടിപ്പിച്ചു. തില്ലങ്കേരി കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ ക്ളാസ്സ് ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. മുഴുക്കുന്ന് യു.പി. സ്കൂളില്‍ നടത്തിയ പരിപാടിയില്‍ അധ്യാപകരും രക്ഷിതാക്കളുമടക്കം നല്ല പങ്കാളിത്തമുണ്ടായി. ഏച്ചൂര്‍ സെക്ഷന്റെ പരിധിയില്‍ പന്ന്യോട് വായന ശാല പരിസരത്ത് നടത്തിയ ക്ളാസില്‍ എനര്‍ജി മാമന്‍ എന്ന ഫിലിം പ്രദര്‍ശനവും നടത്തി.
കേരള സ്റേറ്റ് വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് മട്ടന്നൂര്‍, മാത്തില്‍, പഴയങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലും മുഴക്കുന്ന്, മൊടക്കൊഴി, ഏഴിലോട് എന്നീ വായനശാലകളിലും പാനുണ്ട മഹിളാ സമാജത്തിലും ക്ളാസുകള്‍ നടന്നു.
സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മനോജ്. വി.എ, ജയപ്രകാശന്‍ പി, ജഗദീശന്‍ സി ജില്ലാ ഭാരവാഹികളായ അശോകന്‍ സി.പി., ലക്ഷ്മണന്‍ ടി.പി., സുദീപ് എം.പി., ശ്രീലാകുമാരി എ.എന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ലീജൊ തോമസ്, രതീഷ് സി.കെ., ഹരിദാസന്‍ ഡി, രാജന്‍ പി, മഹിജ സി എന്നിവര്‍ ക്ളാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ ശ്രീ. പുരുഷോത്തമന്‍, ശ്രീ. വിശ്വനാഥന്‍ എന്നിവരും ക്ളാസ്സുകളുമായി സഹകരിച്ചു.
ഇരിട്ടിയില്‍ നടന്ന പുഷ്പോത്സവത്തിനോടനുബന്ധിച്ച് ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളും ജലവൈദ്യുത പദ്ധതികളുടെ പ്രാധാന്യം വിവരിച്ചു 10 ദിവസം നടത്തിയ പ്രദര്‍ശനത്തിലും ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പങ്കെടുത്തു.
സംഘടനയുടെ നേതൃത്വത്തില്‍ ഇരിട്ടി ഹയര്‍ സെക്കന്ററി സ്കൂളിലെ ഊര്‍ജ്ജസംരക്ഷണ സേനാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് "തമസോമാ ജ്യോതിര്‍ഗമയ'' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഇതിന്റെ ആശയവും സംഘാടനവും ഇരിട്ടി അസിസ്റന്റ് എഞ്ചിനീയറും സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവുമായ ജയപ്രകാശന്‍ പി. യുടേതാണ്. ഓഫീസേഴ്സ് അസോസിയേഷന്റെ വെബ് സൈറ്റില്‍ ഈ ഡോക്യുമെന്ററി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4768
mod_vvisit_counterYesterday4971
mod_vvisit_counterThis Month95247
mod_vvisit_counterLast Month134230

Online Visitors: 73
IP: 54.80.209.254
,
Time: 21 : 29 : 36