KSEBOA - KSEB Officers' Association

Saturday
Aug 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
TVMരാജ്യത്ത് വനിതകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഈ സംഭവങ്ങളോട് നിസംഗതയോടെ പ്രതികരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചും സംഘടനയുടെ കലാ കായിക സാംസ്കാരിക വിഭാഗമായ 'സമഷ്ടി'യുടെയും വനിതാ സബ്കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടനാംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.2012ഡിസംബര്‍ 24ന് ഉച്ചക്ക് പട്ടം വൈദ്യുതി ഭവന്‍ അങ്കണത്തില്‍ നടന്ന കൂട്ടായ്മയില്‍ പ്രതീകാത്മകമായി അഗ്നികുണ്ഠം ജ്വലിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി.മാധവന്‍ നമ്പൂതിരി, കേന്ദ്രകമ്മിറ്റി അംഗം റ്റി.വി.ആശ എന്നിവര്‍ കൂട്ടായ്മയെ അഭിവാദ്യം ചെയ്തു. സ്ത്രീകള്‍ക്കെതിരെ പൊതു ഇടങ്ങളിലും  ജോലിസ്ഥലങ്ങളിലും നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടതിന്റെക്കുആവശ്യകത കൂട്ടായ്മ പങ്കുവച്ചു. തുടര്‍ന്ന് നൌഷാദ് പത്തനാപുരം, പ്രസന്നചന്ദ്രന്‍ നായര്‍ എന്നിവര്‍ സ്വന്തം കവിത ചൊല്ലി. വനിതാ പങ്കാളിത്തം കൊണ്ടും പരിപാടിയുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായിരുന്നു ഈ കൂട്ടായ്മ.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1864
mod_vvisit_counterYesterday5028
mod_vvisit_counterThis Month97395
mod_vvisit_counterLast Month165538

Online Visitors: 65
IP: 23.20.60.138
,
Time: 08 : 57 : 22