KSEBOA - KSEB Officers' Association

Saturday
May 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News ഊര്‍ജ്ജ സൌഹൃദ നഗരത്തിലേക്ക്....

ഊര്‍ജ്ജ സൌഹൃദ നഗരത്തിലേക്ക്....

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Energy Conservationകെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷനും ശാസ്ത്ര സാഹിത്യപരിഷത്തും വടകര നഗരസഭയുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റിയില്‍ 'ഊര്‍ജ്ജ സൌഹൃദ നഗരം' പദ്ധതിക്ക് തുടക്കമിട്ടു. മുനിസിപ്പാലിറ്റിയിലെ 47 വാര്‍ഡുകളെ അഞ്ച് ഭൂപ്രദേശങ്ങളാക്കി മാറ്റി(കരപ്രദേശം, കടല്‍തീരം, പുഴയോരം, നഗരം, വയല്‍പ്രദേശം) അതില്‍ അഞ്ച് വാര്‍ഡുകളെ തെരഞ്ഞെടുത്ത് അവിടെയുള്ള വീടുകളില്‍ 50 എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നിലവിലുള്ള ഊര്‍ജ്ജ ഉപഭോഗം തിട്ടപ്പെടുത്തുന്നതിനായുള്ള ഊര്‍ജ്ജ സര്‍വേയാണ് ഒന്നാം ഘട്ടം. പരിപാടിയുടെ ഉദ്ഘാടനം കയ്യില്‍ വാര്‍ഡിലായിരുന്നു. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ പി.പി. രഞ്ജിനി, പാറോല്‍ ഇന്ദിര (കൌണ്‍സിലര്‍), എം.രാജീവ് (എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍), കെ.സി. പവിത്രന്‍ (ശാസ്ത്രസാഹിത്യ പരിഷത്ത്) എന്നിവര്‍ പങ്കെടുത്തു. വാര്‍ഡിലെ ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് നമ്മുടെ സംഘടനയിലെ കെ. പ്രീതികേശന്‍ (അസിസ്റന്റ് എഞ്ചിനീയര്‍) ക്ളാസ്സെടുത്തു. മറ്റ് നാല് വാര്‍ഡുകളില്‍ മോഹനന്‍ മണലില്‍ (അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍) എന്‍.ഇ. സലിം, അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ഉഗ്രസേനന്‍ (അസിസ്റന്റ് എഞ്ചിനീയര്‍) പി. പവിത്രന്‍ (അസിസ്റന്റ് എഞ്ചിനീയര്‍) എന്നിവര്‍ ക്ളാസ്സെടുത്തു.
30 വീടുകളെ ഓരോ ക്ളസ്ററാക്കി, വാര്‍ഡിലെ സന്നദ്ധപ്രവര്‍ത്തകരോടൊപ്പം വിദ്യാര്‍ത്ഥികളുടെ ആറംഗങ്ങള്‍ വിതമുള്ള 'ഊര്‍ജ്ജസേന' സ്ക്വാഡിനെ നാട്ടുകാര്‍ ചായയും പലഹാരങ്ങളും നല്‍കി ഹൃദ്യമായി സ്വീകരിച്ചു. വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കാന്‍ വൈകിട്ട് 6 മുതല്‍ 10 മണി വരെ ഫ്രിഡ്ജ് ഓഫ് ചെയ്യുക, ആ സമയത്ത് വോള്‍ട്ടേജ് കുറവാകുന്നതിനാല്‍ മറ്റ് വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാലും പകല്‍ അപേക്ഷിച്ച് ഉപഭോഗം കൂടും, സീറോ വാട്ട് ബള്‍ബ് 'സീറോ' അല്ലെന്നും 15 വാട്ടാണ് എന്നിങ്ങനെയുള്ള വിവരങ്ങള്‍ വീട്ടുകാരെ 10 മിനുട്ട് സമയം കൊണ്ട് ബോധ്യപ്പെടുത്തിയപ്പോള്‍ അവര്‍ക്കത് ഒരു പുതിയ അറിവായിരുന്നു. വിറകിന്റെ ഉപഭോഗം പകുതിയായി കുറക്കാന്‍ പുകശല്യം കുറഞ്ഞ അടുപ്പ് ഉപയോഗിക്കാനും, മാലിന്യസംസ്കരണത്തിന് ബയോഗ്യാസ് പ്ളാന്റ്, പൈപ്പ് കമ്പോസ്റ്, മണ്ണിര കമ്പോസ്റ് ഇവയിലേതെങ്കിലുമൊന്ന് സ്ഥാപിക്കാനും ഉപദേശിച്ചു. മൂന്ന് മാസത്തിനും ശേഷം ക്ളസ്റര്‍തലത്തിലും വാര്‍ഡ്തലത്തിലും ഊര്‍ജ്ജ ഉപഭോഗം ഏറ്റവും കൂടുതല്‍ കുറക്കുന്ന വീടുകള്‍ക്ക് (20%ല്‍ അധികം) 'ഊര്‍ജ്ജ സൌഹൃദ പുരയിടം' അവാര്‍ഡും സമ്മാനങ്ങളും നല്‍കും. ഇതിന് മൂന്ന് പ്രാവശ്യമെങ്കിലും ഊര്‍ജ്ജ സേനാംഗങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തും.
നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സമാന്തരമായി ഓരോ വീടുകളിലെയും കുളിമുറി, കക്കൂസുകളില്‍ നിലവില്‍ ഉപയോഗിക്കുന്ന 60 വാട്ടിന്റെയും 40 വാട്ടിന്റെയും സാധാരണ ബള്‍ബുകള്‍ 1 വാട്ട് എല്‍.ഇ.ഡി.യുടേതാക്കി മാറ്റി നല്‍കും. 150 രൂപ വിലവരുന്ന ബള്‍ബ് നിര്‍മ്മിക്കുന്നതിന് 10 കുടുംബശ്രീ വനിതകള്‍ക്കുള്ള പരിശീലനം പരിഷത്ത് നല്‍കും. തെരുവ് വിളക്കും എല്‍.ഇ.ഡിയിലേക്ക് മാറ്റാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്. വീടുകളിലെ ഊര്‍ജ്ജ ഉപഭോഗം കുറക്കുന്നതിന് ബോധവല്‍ക്കരണ സന്ദര്‍ശനം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍, കെ.എസ്.ഇ.ബി യിലെ ഇതര സംഘടനാപ്രവര്‍ത്തകരോടും നഗരസഭാജീവനക്കാരോടുമൊപ്പം സംയുക്തമായി നടത്തും.
ഈ പ്രോജക്ട് സംസ്ഥാനത്ത് നടപ്പിലാക്കിയാല്‍ 70 ലക്ഷം വീടുകളിലുള്ള കുളിമുറി, കക്കൂസുകളിലെ സാധാരണ ബള്‍ബ് 1 വാട്ട് എല്‍.ഇ.ഡി ആക്കി മാറ്റിയാല്‍ ഒരു വര്‍ഷം കൊണ്ട് 289.56 മെഗാവാട്ട് ലാഭിക്കാം. നിലവില്‍ 60% വീടുകളിലും ദിവസേന ശരാശരി 5 മണിക്കൂര്‍ ഉപയോഗിക്കുന്നത് 60 വാട്ടിന്റെയും ബാക്കി 40%, 40 വാട്ടിന്റെയും സാധാരണ ബള്‍ബുകളാണ്. 1 വാട്ട് എല്‍.ഇ.ഡിയുടെ പ്രകാശം മതിയെന്നിരിക്കെ സാധാരണ ബള്‍ബുകള്‍ മാറ്റിയാല്‍ തന്നെ 651.50 മില്യണ്‍ യൂണിറ്റ് ലാഭിക്കാം. ദിവസേന കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലാഭം 1.78 മില്യണ്‍ യൂണിറ്റിന് തുല്യമായ 51.62 ലക്ഷം രൂപ, (യൂണിറ്റിന് 2.90 രൂപ നിരക്കില്‍) 1 വര്‍ഷം 188.41 കോടി, 70 ലക്ഷം വീടുകളിലും ഒരു എല്‍.ഇ.ഡി 150 രൂപ വെച്ച് സൌജന്യമായി നല്‍കാന്‍ വേണ്ട മുടക്ക് മുതല്‍ 105 കോടി. ഊര്‍ജലാഭം ഊര്‍ജോല്‍പാദനത്തിന് തുല്യമെന്നത് കണക്കിലെടുത്താല്‍ ഒരു മെഗാവാട്ട് വൈദ്യുതിക്ക് (ലാഭിക്കാന്‍) വേണ്ടി വരുന്ന ചെലവ് 36.20 ലക്ഷം രൂപ മാത്രം. നിലവില്‍ ചെലവ് കുറഞ്ഞ ജലവൈദ്യുത പദ്ധതിക്ക് പോലും 1 മെഗാവാട്ടിന് ശരാശരി 9 കോടി എന്നത് ഓര്‍ക്കുക.
എല്‍.ഇ.ഡി. വിളക്കിന്റെ പ്രവര്‍ത്തനകാലം 50,000 മണിക്കൂറാണ്. സാധാരണ ബള്‍ബിന്റെത് 2000 മണിക്കൂറും. 1 വാട്ട് എല്‍.ഇ.ഡിക്ക് 150 രൂപയും തത്തുല്യമായ സാധാരണ ബള്‍ബിന് 12 രൂപയുമാണെങ്കിലും ദീര്‍ഘകാലത്തേക്ക് സാധാരണ ബള്‍ബിന് 300 രൂപയും എല്‍.ഇ.ഡിക്ക് 150 രൂപയും മാത്രം മതി. ദീര്‍ഘകാലലാഭം ബാക്കിയുള്ള 150രൂപ കൂടാതെ വീട്ടുകാരന് ഒരു 60 വാട്ട് ബള്‍ബ് മാറ്റി എല്‍.ഇ.ഡി ആക്കിയാല്‍ ഒരു വര്‍ഷം 108 യൂണിറ്റ് വൈദ്ധ്യൂതി ലാഭവും യൂണിറ്റിന് ശരാശരി 2.90 രൂപപ്രകാരം. 313 രൂപയും എല്‍.ഇ.ഡിയുടെ പ്രവര്‍ത്തനകാലമായ 5 വര്‍ഷം കൊണ്ട് 1566 രൂപയും ലാഭിക്കാം. ഇതേപോലെ 'സീറോ' അല്ലാത്ത സീറോവാട്ട് ബള്‍ബും 1 വാട്ട് എല്‍.ഇ.ഡി യിലേക്ക് മാറ്റിയാല്‍ വലിയ ഒരു ജലവൈദ്യുത പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് തുല്യമായ ഫലമാകും ഉണ്ടാകുക, തീര്‍ച്ച.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1633
mod_vvisit_counterYesterday3868
mod_vvisit_counterThis Month116133
mod_vvisit_counterLast Month132633

Online Visitors: 75
IP: 54.81.183.183
,
Time: 09 : 48 : 33