KSEBOA - KSEB Officers' Association

Wednesday
Mar 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News മെയ് മാസ പകലുകള്‍ തണുത്തപ്പോള്‍....

മെയ് മാസ പകലുകള്‍ തണുത്തപ്പോള്‍....

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ലേഖികമെയ് മാസത്തിന്റെ തുടക്കത്തില്‍ ഞാന്‍ അച്ഛനോട് ചോദിച്ചു. വെക്കേഷന്‍ തീരാറായില്ലേ, വിനോദയാത്രയൊന്നും പോവുന്നില്ലേ? രണ്ടു ദിവസം കഴിഞ്ഞ് അച്ഛന്‍ പറഞ്ഞു. KSEB OA കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്യുന്ന വിനോദയാത്രയില്‍ പോകാം. എങ്ങോട്ടാണെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു, തമിഴ്‌നാട്ടിലുള്ള ഏര്‍ക്കാടിലേക്കും ഹൊഗ്ഗനക്കലിലേക്കും ആണെന്ന്. മെയ് 9, 10, 11, 12 തിയ്യതികളിലാണ് വിനോദയാത്ര.



അങ്ങനെ മെയ് 9 ആയി. രാത്രി 8 മണി ആയപ്പോഴേക്കും ഞാനും എന്റെ അനിയനും റെഡിയായി. 8.30 ന്്യൂഞങ്ങള്‍ ഭക്ഷണം കഴിച്ചു. അച്ഛന്‍ പറഞ്ഞു അവര്‍ കോഴിക്കോട് എത്തുമ്പോള്‍ ഏകദേശം 10:30 - 11 മണി ആകും. 11.30 ആയപ്പോള്‍ അവര്‍ എത്താറായെന്ന് അച്ഛന്‍ പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ മാമന്റെ കാറില്‍ കയറി തൊണ്ടയാട് ജംഗ്ഷനില്‍ ഇറങ്ങി. പത്ത് മിനിറ്റ് ആവുമ്പോഴേക്കും ബസ്സ് വന്നു. മാമനോട് യാത്ര പറഞ്ഞ് ഞങ്ങള്‍ ബസ്സില്‍ കയറി. കയറിയതും, ക്ഷീണം കൊണ്ട് ഞാനുറങ്ങിപോയി. പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോള്‍ ഞങ്ങളുടെ ബസ്സ് ഒരു ചുരം കയറിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ പുറത്തുനോക്കിയപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു 7/20 Hairpin bend. കുറച്ചുകൂടി മുകളിYercaudല്‍ എത്തിയപ്പോള്‍ ഞാന്‍ താഴേക്കു നോക്കി. മഞ്ഞു മൂടികിടന്നിരുന്ന ആ താഴ്‌വര കാണാന്‍ എന്തു രസമായിരുന്നു. ചുരം കഴിഞ്ഞ് കുറച്ചുകൂടി പോയപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന ഏര്‍ക്കാട്ടെ Star Holidays Resortല്‍ എത്തി.



ഞങ്ങളുടെ കോട്ടേജസ് ഒരു കുത്തനെയുള്ള കയറ്റത്തിന്റെ ഇരുവശങ്ങളിലുമായിരുന്നു. അവിടെ നിന്നു അച്ഛന്റെ കൂടെ കോളേജില്‍ പഠിച്ചിരുന്ന ലതീഷ് അങ്കിളിനേയും കുടുംബത്തെയും കണ്ടു. വിനോദയാത്രയുടെ കോ-ഓഡിനേറ്ററായ ശശി അങ്കിള്‍ ആകെ 21 കുടുംബങ്ങള്‍ ഈ വിനോദയാത്രയില്‍ പങ്കെടുക്കുന്നുണ്ട് എന്നു പറഞ്ഞു. ഇതില്‍ നാല് ബാച്ചിലര്‍മാരും ഉണ്ട്.
മുറിയുടെ താക്കോല്‍ വാങ്ങിയപ്പോഴാണ് എന്റെ കാറ്റ് പോയത്. റൂം നമ്പര്‍ 114. ആ കയറ്റം കേറി കേറി എറ്റവും മുകളില്‍ സെക്കന്‍ഡ് ഫ്‌ളോറില്‍ ആയിരുന്നു ഞങ്ങളുടെ മുറി. പല്ലുതേച്ച്, കുളിച്ച് ഡ്രസ്സ് മാറ്റി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. കോട്ടേജില്‍ തന്നെ ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. അവിടെ കയറി ഓഡര്‍ കൊടുത്ത് കഴിഞ്ഞ് 1 മണിക്കൂര്‍ ആയിട്ടും ഭക്ഷണം വന്നില്ല. അങ്ങനെ ഞങ്ങള്‍ പുറത്തിResortറങ്ങി ഒരു ഹോട്ടല്‍ തേടി നടന്നു. ആദ്യം കയറിയ ഹോട്ടലില്‍ ഭക്ഷണം തീര്‍ന്നു പോയതിനാല്‍ രണ്ടാമതും ഹോട്ടല്‍ തേടി നടന്നു. അങ്ങനെ ഞങ്ങള്‍ 'അന്നലക്ഷ്മി എന്ന വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി. ഭക്ഷണം വളരെ നന്നായിരുന്നു.

ഭക്ഷണം കഴിഞ്ഞ് റൂമില്‍ ചെന്ന് കുറച്ച് വിശ്രമിച്ചു. അന്ന് എല്ലാവര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ഫ്രീയായി കറങ്ങാം എന്ന് അച്ഛന്‍ പറഞ്ഞു. ഞങ്ങള്‍ എമറാള്‍ഡ് ലെയ്ക്കിലേക്കു തിരിച്ചു. ലെയ്ക്കില്‍ ബോട്ടിംഗിന്റെ ഫീ പേ ചെയ്തിട്ട് ഞങ്ങള്‍ ബോട്ട് കിട്ടുന്ന സ്ഥലത്തുപോയി നിന്നു. കുറച്ചുനേരം കാത്തുനിന്നതിനു ശേഷം ബോട്ട് എത്തി. ഞങ്ങള്‍ കയറാന്‍ നേരത്ത് ഒരു ചേട്ടന്‍ വന്ന് ചോദിച്ചു ഫോട്ടോ എടുക്കണോ എന്ന്. അച്ഛന്‍ എടുത്തോളാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ബോട്ടില്‍ കയറി. കയറുമ്പോള്‍ കുറച്ച് പേടി തോന്നിയെങ്കിലും അത് പെട്ടെന്ന് മാറി. ലെയ്ക്കില്‍ ബോട്ട് നീങ്ങാന്‍ തുടങ്ങി ലെയ്ക്കിന് ചുറ്റും പച്ചപ്പ് തിങ്ങി നിറഞ്ഞിരുന്നു. ശരിക്കും ആരോ വരച്ചിട്ടതു പോലെ... ഉച്ച സമയമായിരുന്നിട്ടും ഒരു തണുത്ത കാറ്റ് ഞങ്ങളെ ചുറ്റി വീശിയടിക്കുന്നുണ്ടായിരുന്നു.


ബോട്ട് കരയോട് അടുത്തപ്പോള്‍ ആ ചേട്ടന്‍ ഫോട്ടോ എടുത്തു. അപ്പോള്‍തന്നെ അതിന്റെ പ്രിന്റ് എടുത്തിട്ട് അത് ഫ്രെയിം ചെയ്യണോ എന്ന് ചോദിച്ചു. അച്ഛന്‍ ഫ്രെയിം ചെയ്‌തോളാന്‍ പറഞ്ഞു. Emarald lakeഇതിനിടെ സുരേഷ് അങ്കിളിനേയും കുടുംബത്തെയും കണ്ടു.


അതു കഴിഞ്ഞ് ഡീര്‍ പാര്‍ക്കില്‍ പോയി. വളരെ നല്ല പാര്‍ക്ക്. അവിടെ ഗിനിപ്പന്നി, മയില്‍, കസ്തൂരി മാന്‍, പുള്ളിമാന്‍, പ്രാവ് എന്നിവയെ കണ്ടു. അവിടെയുള്ള ഒരു ബെഞ്ചില്‍ ഞാനിരുന്നു. അവിടെ ഒരുപാട് മരങ്ങള്‍ ഉണ്ടായിരുന്നു. മരങ്ങളുടെ നടുവില്‍ ഞാനിരുന്നപ്പോള്‍ കിട്ടിയ തണലിന്റെ സുഖം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ശരിക്കും അവിടെ മുഴുവന്‍ പച്ചപ്പിന്റെ സുഖം ഞാനറിഞ്ഞു. ഡീര്‍ പാര്‍ക്കില്‍ നിന്നും ഇറങ്ങാന്‍ നേരത്ത് അവിടെ ഫോട്ടോ എടുത്ത് കീ ചെയിനില്‍ ആക്കി തരുന്നത് കണ്ട ഞാനും എന്റെ അനിയനും ഓരോ ഫോട്ടോ വീതം എടുത്തു. അങ്ങനെ ഡീര്‍ പാര്‍ക്കില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി.


പുറത്തിറങ്ങിയപ്പോള്‍ എന്റെ അനിയന്‍ കുതിര സവാരി ചെയ്യണമെന്ന് വാശി പിടിച്ചു. അങ്ങിനെ ഒരു കുതിരയുടെ മുകളില്‍ എന്റെ അനിയന്‍ കയറി. അവന്‍ വില്ലാളിവീരനെപോലെ കുതിരസവാരി തുടങ്ങി. അവന്‍ തിരികെ വരുമ്പോള്‍ അവന്റെ മുഖത്ത് ഒരു ചെറിയ പേടി നിഴലിക്കുന്നുണ്ടോ എന്നൊരു സംശയം! അടുത്തത് എന്റെ ഊഴമായി. ഞാന്‍ ഝാന്‍സി റാണിയെ പോലെ കുതിരപ്പുറത്ത് യാത്രയായി തിരിച്ചു വരുമ്പോള്‍ രാജാ എന്ന കുതിരയുടെ മട്ട് മാറി. എന്നെ ഇഷ്ടപ്പെട്ടിട്ടാണോ അതോ തിരിച്ചാണോ എന്ന് അറിയില്ല, അവന്‍ സ്പീഡ് കൂട്ടി തുടങ്ങി. ഞാനുമൊന്ന് പേടിച്ചു! അപ്പോഴേക്കും കുതിരക്കാരന്‍ അവനെ പിടിച്ചു നിര്‍ത്തി. പണ്ടത്തെ രാജാക്കന്‍മാര്‍ കുലുങ്ങിക്കുലുങ്ങി കുതിര സവാരി നടത്തിയിരുന്നതിലെ ബുദ്ധിമുട്ട് അപ്പോഴാണ് എനിക്ക് മനസ്സിലായത്.


സമയം 2.30. ഭക്ഷണം എഗ്ഗിറ്റേറിയനിലാണ് കഴിച്ചത്. മുട്ടകൊണ്ട് ഇത്രയും വൈവിധ്യമുള്ള വിഭവങ്ങള്‍ ഉണ്ടാക്കാമെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. ഭക്ഷണത്തിന് ശേഷം get together ഉണ്ടെന്ന് അസദസ്ച്ഛന്‍ പറഞ്ഞതിനാല്‍ ഞങ്ങള്‍ റിസോര്‍ട്ടിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോള്‍ ഒരീച്ചകുഞ്ഞിനെ പോലും കണ്ടില്ല. അങ്ങനെ അച്ഛനോട് കടിപിടി കൂടി ഞാന്‍ നമുക്ക് മറ്റേതെങ്കിലും സ്ഥലം കാണാന്‍ പോകാം എന്ന് പറഞ്ഞു. അങ്ങനെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ കാണാന്‍ റിസോര്‍ട്ടില്‍ നിന്നിറങ്ങവേ ജാഫര്‍ അങ്കിളിന്റെ മുന്നില്‍ പെട്ടു. get together ഉണ്ടെന്നും, അതു കഴിഞ്ഞിട്ട് 5 മണിക്ക് തന്നെ പോകാമെന്നും അങ്കിള്‍ പറഞ്ഞു. സങ്കടത്തോടെ ഞാന്‍ റിസോര്‍ട്ടിലേക്ക് തിരിച്ചു.


സ്റ്റാര്‍ റിസോര്‍ട്ടിലെ കോണ്‍ഫറെന്‍സ് ഹാളില്‍ ശശി അങ്കിളിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം തുടങ്ങി. തുടക്കത്തില്‍ വിരസമായി തോന്നിയെങ്കിലും പിന്നീട് രസകരമായി. മയൂഖ ലക്ഷ്മിയും മയൂര ദേവിയും നന്നായി നൃത്തം ചെയ്തു ശശി അങ്കിളിന്റെ പാട്ടും സുഗുണന്‍അങ്കിളിന്റെ കവിതയും നന്നായിരുന്നു. സീമ ആന്റിയും സുജ ആന്റിയും നന്നായി പാടി. ലതീഷ് അങ്കിളിന്റെ താളമില്ലാത്ത പാട്ട് എല്ലാവരും ആസ്വദിച്ചു. ആണ്‍കുട്ടികളെല്ലാം കൂടി അവതരിപ്പിച്ച മൈമോടുകൂടി പരിപാടി തീരുമ്പോള്‍ സമയം 7.45. എല്ലാ കുടുംബത്തില്‍ നിന്നും ഒരു പരിപാടിയെങ്കിലും അവതരിപ്പിക്കണമെന്ന നിര്‍ബന്ധം ശശിമാമന് ഉണ്ടായിരുന്നു. ഞാന്‍ ഒരു മോണോആക്ട് ആണ് അവതരിപ്പിച്ചത്. ഈ get together സംഘടനാംഗങ്ങള്‍ തമ്മിലുള്ള ഐക്യവും കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധവും ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചു.

get togetherന് ശേഷം ഞങ്ങള്‍ ഭക്ഷണം കഴിക്കാനിറിങ്ങി. അന്നലക്ഷ്മിയില്‍ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങള്‍ തിരിച്ചു Programmeനടക്കുമ്പോഴേക്കും നേരം വളരെ ഇരുട്ടി. ആദ്യം ഇരുട്ടത്ത് അറിയാത്ത പരിചയമില്ലാത്ത സ്ഥലത്ത് നടക്കാന്‍ അല്‍പം പേടി തോന്നി. പിന്നെ ഉള്ള ധൈര്യം സംഭരിച്ച് ഞാന്‍ നടന്നു. റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ സമയം നോക്കി. 8.45. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. വേഗം തന്നെ കൈയും കാലും കഴുകി, ഡ്രസ്സ് മാറി, പല്ലു തേച്ചു കിടന്നുറങ്ങി. പിറ്റേ ദിവസം 10 മണിക്ക് എത്തണമല്ലോ. ഏര്‍ക്കാട്ടേ തണുത്ത കാറ്റില്‍ രാത്രിയിലെ ചെറിയ വെളിച്ചത്തിലുള്ള നടത്തം പകര്‍ന്നു നല്‍കിയ മനോന്മേഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. പിറ്റേന്ന് രാവിലെ 6.30 ഞാന്‍ കണ്ണ് തുറന്ന് നോക്കിയപ്പോള്‍ അച്ഛനും അമ്മയും റെഡിയാവുന്നതാണ് കണ്ടത്. ഞാനും ഒരു 7 മണി ആയപ്പോഴേക്കും റെഡിയായി. അനിയനും ഏകദേശം അത്രയും സമയം കൊണ്ടു തന്നെ റെഡിയായി.


9 മണിക്ക് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് ഇറങ്ങി. ഇന്ന് ഭക്ഷണം ഹോട്ടല്‍ തമിഴ്‌നാടില്‍ നിന്നായിരുന്നു. 9.30 ആകുമ്പോഴേക്കും ഭക്ഷണം കഴിച്ച് ഞങ്ങള്‍ റിസോര്‍ട്ടിലേക്ക് നടന്നു. ഏര്‍ക്കാട് വലിയ വാഹനങ്ങള്‍ അനുവദനീയമല്ലാത്തിനാല്‍ ഞങ്ങള്‍ മൂന്ന് ചെറിയ ബസ്സുകളിലാണ് യാത്ര തിരിച്ചത്. 10 മണിക്ക് ഞാന്‍ ബസ്സില്‍ കയറാന്‍ തുടങ്ങുമ്പോള്‍ മോഹന്‍ അങ്കിള്‍ വന്നിട്ട് ഒരു ബസ്സില്‍ കുട്ടികള്‍ മാത്രം കയറണമെന്നു പറഞ്ഞു. അതേപോലെ പുരുഷന്മാര്‍ മാത്രം ഒരു ബസ്സിലും, സ്ത്രീകള്‍ മറ്റൊരു ബസ്സിലുമായിരുന്നു. ഇങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകളില്‍ പോയത് കൂടുതല്‍ അടുത്ത് പരിചയപ്പെടുന്നതിന് സഹായകമായി. ഇതൊരു പുതിയ അനുഭവമായിരുന്നു.


Shevroy templeഞങ്ങള്‍, കുട്ടികളുടെ കൂടെ മോഹന്‍ അങ്കിളും സുഗുണന്‍ അങ്കിളുമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ അന്താക്ഷരി കളിച്ചും പാട്ടുപാടിയും ആദ്യത്തെ സ്ഥലമായ ഷെവരായ ടെമ്പിളില്‍ എത്തി. ഇത് ഒരു ഗുഹക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന അമ്പലമായിരുന്നു. ഗുഹക്കകത്ത് ഇരുട്ടാണെങ്കിലും വിഗ്രഹത്തിന്റെ മുകളില്‍ ട്യൂബ് ലൈറ്റ് ഉണ്ട്. അവിടെ തന്നെ ഒരു വ്യൂപോയിന്റ് ഉണ്ട് അവിടെ നിന്നും നോക്കിയാല്‍ സേലം ടൗണ്‍ മുഴുവന്‍ കാണാം. എന്തു രസമായിരുന്നെന്നോ. പാട്ടുപാടിയും ആസ്വദിച്ചും ഞങ്ങള്‍ യാത്ര തുടര്‍ന്നു. അടുത്ത സ്ഥലമായ രാജേശ്വരി ടെമ്പിള്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി. മോഹനങ്കിള്‍ ഞങ്ങളോട് ഇറങ്ങണ്ട എന്നു പറഞ്ഞു. അച്ഛന്മാരും അമ്മമാരും അമ്പലത്തില്‍ കയറി. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഡ്രൈവര്‍ ചേട്ടന്‍ പാട്ടുവെച്ചു തന്നു. അച്ഛന്മാരും അമ്മമാരും തിരിച്ചെത്തി വീണ്ടും യാത്ര തുടര്‍ന്നു.

അടുത്ത സ്ഥലം പഗോഡ പോയിന്റ് ആണ്. ഇവിടെയുമുണ്ട് വ്യൂ പോയിന്റ്. ഇവിടെ ആദിവാസികള്‍ കല്ലുകള്‍ കൊണ്ടുവന്ന് ഒന്നിനുമുകളില്‍ വെച്ച് പിരമിഡുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇവിടെ പിരമിഡ് പോയിന്റ് എന്നും അറിയപ്പെടുന്നുണ്ട്. താഴേക്ക് നോക്കുമ്പോള്‍ മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകള്‍ നിറഞ്ഞ ഈ സ്ഥലം തികച്ചും പ്രകൃതിരമണീയമാണ്. ഇവിടെ നിന്നും ജെ.പി. അങ്കിള്‍ ഞങ്ങളുടെ കൂടെ കയറി നാടന്‍ പാട്ടുകള്‍ പാടി തന്നു. അത് വളരെ രസകരമായിരുന്നു. പിന്നെ ഞങ്ങള്‍ ലേഡിസ് സീറ്റ് ഓഫ് വിസ്ഡത്തില്‍ എത്തി. ആദ്യം തന്നെ ടെലിസ്‌കോപ്പില്‍ക്കൂടി നോക്കി. ദൂരെ ഒരു തടാകത്തിന്റെ അടുത്ത് ഒരു ജെ.സി.ബി. യും കുറച്ച് ആള്‍ക്കാരും. അത് കാണാന്‍ നല്ല രസമായിരുന്നു. ആള്‍ക്കാര്‍ ഉറുമ്പിനെപ്പോലെ തോന്നി. ജെ.സി.ബി. നമ്മള്‍ പണ്ട് കളിക്കാറുള്ള ടോയ് കാറിനെ പോലെയാണ് തോന്നിയത്. അതുകഴിഞ്ഞ് ഞങ്ങള്‍ അവിടം ചുറ്റിനടന്നു. പിന്നെ ചില്‍ഡ്രന്‍സ് പാര്‍ക്കിലേക്ക് എല്ലാവരും നടക്കുന്നത് കണ്ട് അങ്ങോട്ട് നടന്നു. പാര്‍ക്കിന്റെ കണ്‍സ്ട്രക്ഷന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഏറ്റവും വലിയ രസം ലേഡീസ് സീറ്റില്‍ എത്തിയിട്ട് അത് കണ്ടില്ല എന്നതാണ്. ജാഫര്‍ അങ്കിള്‍ ആMonkeysണ് പിന്നെ അത് കാണിച്ചു തന്നത്. അവിടെ കുരങ്ങന്‍മാര്‍ കറങ്ങി നടക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു. ഇടയ്ക്ക് ഉണ്ണികൃഷ്ണന്‍ അങ്കിളിന്റെ ബാംഗ്ലൂരില്‍ ജോലിയുള്ള മകന്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു.


ഞങ്ങള്‍ ലേഡീസ് സീറ്റിന്റെ അടുത്ത് റോസ് ഗാര്‍ഡന്‍ കണ്ടു പക്ഷേ കയറിയില്ല. പിന്നെ ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഷേവറായ്‌സ് എന്ന സ്റ്റാര്‍ ഹോട്ടലില്‍ കയറി. നന്നായി വിശന്നതുകൊണ്ട് വേഗം തന്നെ കഴിക്കാന്‍ പറ്റി. പിന്നെ പോയ സ്ഥലമല്ലേ സ്ഥലം! കിളിയൂര്‍ വാട്ടര്‍ ഫാള്‍സ്. ബസ്സ് ഇറങ്ങി കുറച്ച് നടന്നപ്പോള്‍ ഒരു ബേക്കറിക്ക് അടുത്തെത്തി. അവിടെ രണ്ട് വഴി ഉണ്ട്. ഒന്ന് സ്റ്റെപ്പുകളാണ് മറ്റേത് കോണ്‍ക്രീറ്റ് വഴിയും. സ്റ്റെപ്പ് ഇറങ്ങാന്‍ പോയപ്പോള്‍ ബേക്കറിക്കാരന്‍ പറഞ്ഞു, അങ്ങോട്ട് പോണ്ടാ, it is deep forest.. it is very dangerous എന്നാല്‍ ഞങ്ങള്‍ വാട്ടര്‍ ഫാള്‍സ് എന്ന ബോര്‍ഡ് കണ്ടകാരണം താഴേക്ക് സ്റ്റെപ്പുകള്‍ ഇറങ്ങി. കുറച്ച് താഴെ എത്തിയപ്പോള്‍ ആണ് ശരിക്കും കാടുപോലെ തോന്നിയത്. കുറച്ചുകൂടി പോയപ്പോള്‍ ''വെള്ളമില്ലാത്ത വെള്ളച്ചാട്ടമായി. പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്ന് ഫോട്ടോ എടുത്തു, പാട്ട് പാടി, ശരിക്കും ആസ്വദിച്ചു. ചുറ്റും നോക്കിയാല്‍ പച്ചപ്പ്. എന്തൊരു ഭംഗി. ശരിക്കും ഇതായിരുന്നു ഈ ടൂറിന്റെ ഹൈലൈറ്റ്. ഒരു ട്രക്കിങ്ങിന്റെ അനുഭവം കിട്ടി. തിരിച്ച് മുകളിലേക്ക് കയറി എത്തിയപ്പോള്‍ കുറച്ചുപേര്‍ താഴേക്ക് ഇറങ്ങിയില്ല എന്നറിഞ്ഞു. അവര്‍ക്ക് അതൊരു നഷ്ടമായി എന്ന് എനിക്ക് തോന്നി. തിരിച്ചുപോന്ന ഞങ്ങള്‍ അന്ന പാര്‍ക്കില്‍ ഇറങ്ങി. ഇവിടെ ഞാനും അനിയനും കളിച്ചു. ഞങ്ങള്‍ ശരിക്കും ആസ്വദിച്ചത് ഈ ദിവസമാണ്. അന്ന പാര്‍ക്കില്‍ മോഹന്‍ അങ്കിളും ഫാമിലിയും, അശോകന്‍ അങ്കിളും ഫാമിലിയും, നാരായണന്‍ അങ്കിളും ഫാമിലിയും, സജീവന്‍ അങ്കിളും ഫാമിലിയും ഉണ്ടായിരുന്നു. തിരിച്ചു പോയതിന്നു ശേഷം കുറച്ചു കഴിഞ്ഞ് ഡിന്നര്‍ കഴിക്കാന്‍ വീണ്ടും എഗ്ഗിറ്റേറിയനില്‍ കയറി. തിരിച്ചെത്തിയപ്പോള്‍ അമ്മ വേഗം കിടന്നോളാന്‍ പറഞ്ഞു. ശരിയാ, നല്ല ക്ഷീണമുണ്ട്, രാവിലെ 7 മണിക്ക് പോകേണ്ടതാ...


പിറ്റേന്ന് രാവിലെ അമ്മ എന്നെ 6 മണിക്ക് വിളിച്ചു റെഡിയാവാന്‍ പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ ഞാന്‍ റെഡിയായി. 6.50ന് പാക്കിംഗ് തീര്‍ത്തു. ഞാന്‍ താഴെ എത്തി. ബസ്സില്‍ കയറി സീറ്റില്‍ ഇരുന്നു. വണ്ടി സ്റ്റാര്‍ട്ട് ആയപ്പോള്‍ സുഗുണന്‍ മാമന്‍ എല്ലാവരോടും അഭിപ്രായം ചോദിച്ചു. യാത്രയ്ക്കിടയില്‍ മനോഹരി ആന്റിയുടെ ടെറസിലെ പച്ചക്കറി / പുഷ്പ കൃഷിയെ സംബന്ധിച്ച സി.ഡി. പ്രദര്‍ശനവും ചര്‍ച്ചയും നടത്തി. സവിത ആന്റിയും ഇതുസംബന്ധിച്ച ചില അറിവുകള്‍ പകര്‍ന്നു തന്നു. നല്ല അറിവു ലഭിക്കാന്‍ ഇത് സഹായിച്ചു. ബാലന്‍ അങ്കിളിന്റെ മകന്റെ ഓട്ടംതുള്ളലിന്റെ സി.ഡിയും കാണിച്ചു. നല്ല രസകരമായിരുന്നു ആ ഓട്ടംതുള്ളല്‍.


രാവിലത്തെ ഭക്ഷണംകുട്ട തോണി 8.30ന് സേലത്തെത്തിയ ശേഷം കഴിച്ചു. ശരവണഭവനിലെ ഭക്ഷണം നന്നായിരുന്നു. പിന്നെ ഹൊഗ്ഗനക്കലിലേക്ക് വീണ്ടും യാത്ര തിരിച്ചു. 3 മണിക്കൂര്‍ കഴിഞ്ഞ് ഞങ്ങള്‍ എത്തി. ഇറങ്ങിയപ്പോള്‍ തന്നെ ഒരു ചൂട് കാറ്റ് എന്നെ തഴുകിയോടി. ഏര്‍ക്കാടിലെ തണുത്ത അന്തരീക്ഷത്തില്‍നിന്നും താഴെ അടിവാരത്തെ ഹൊഗ്ഗനക്കലിലെ ചൂടുള്ള അന്തരീക്ഷത്തിലേക്കുള്ള മാറ്റം ശരിക്കും അനുഭവപ്പെട്ടു. ഞങ്ങളെല്ലാവരും വെള്ളച്ചാട്ടം കാണാന്‍ ഇറങ്ങി. ഇവിടെയായിരുന്നു ഈ ടൂറിന്റെ മറ്റൊരു ഹൈലൈറ്റ്. ഇവിടെ കുട്ടത്തോണിയില്‍ കയറി പുഴ (കാവേരി) മുഴുവന്‍ ചുറ്റി കാണാം. അച്ഛനും, അമ്മയും, ലതീഷ് അങ്കിളും ഫാമിലിയും പിന്നെ ബാലഗോപാലന്‍ അങ്കിളും ഒരേ തോണിയില്‍ ആണ് കയറിയത്. കുറുച്ചു ദൂരം പോയതിനുശേഷം തോണിക്കാരന്‍ അങ്കിള്‍ ഇറങ്ങി നടക്കാന്‍ പറഞ്ഞു. എന്തിനെന്ന് ചോദിച്ചപ്പോള്‍ കുറച്ചുദൂരം നടന്നിട്ട് പിന്നെ നല്ല വെള്ളം ഉള്ളയിടത്തു നിന്ന് കയറാനാണ് എന്നാണ് പറഞ്ഞത്. അങ്ങനെ വീണ്ടും തോണിയില്‍ കയറി തോണി നീങ്ങാന്‍ തുടങ്ങി.


കൂട്ടത്തോണിയിലൂടെ തോണിക്കാരന്‍ ഞങ്ങളെ ഒരു വെള്ളച്ചാട്ടത്തിനടിയിലേക്ക് കൊണ്ടുപോയി. പെട്ടെന്ന് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍ക്കിടയിലെത്തിയപ്പോള്‍ ഞാനാകെ കുളിര്‍മ്മയിലാണ്ടു.


രണ്ടു ഭാഗത്തും ആരൊക്കെയോ വെട്ടിയുണ്ടാക്കിയത് പോലെയുള്ള പാറകള്‍ക്കിടയിലൂടെ പുഴയില്‍ കുട്ടത്തോണിയില്‍ നീങ്ങുമ്Hoganekkalപോള്‍ പ്രകൃതിയുടെ വികൃതിയാണോ ഇതെന്ന് തോന്നി... ഈ ലോകത്തെ ഒരു എന്‍ജിനീയര്‍ക്കും പടുത്തുയര്‍ത്താന്‍ പറ്റാത്ത പ്രകൃതിയുടെ ആര്‍ക്കിടെക്ച്ചര്‍. അങ്ങനെ മനോഹരമായ ആ യാത്ര തുടരുമ്പോള്‍ അതാ വരുന്നു മറ്റൊരു കുട്ടത്തോണിയില്‍ സജീവന്‍ അങ്കിളും കുടുംബവും. അതിലെ ആന്റി ഞങ്ങള്‍ക്ക് നേരെ ലെയ്‌സിന്റെ പാക്കറ്റ് നീട്ടി. ജസ്‌ന ലതീഷ് ആന്റി അത് പാക്കറ്റോടെത്തന്നെ തട്ടിയെടുത്തു. അങ്ങനെ ഇണങ്ങിയും പിണങ്ങിയും അങ്ങോട്ടുമിങ്ങോട്ടും വെള്ളംതെറിപ്പിച്ചും ഞങ്ങള്‍ യാത്രയായി. അങ്ങനെ കുട്ടത്തോണി കരയോടടുപ്പിച്ച് തോണിക്കാരന്‍ ഞങ്ങളോട് കുളിക്കണമെങ്കില്‍ കുളിച്ചിട്ട് ഇവിടെനിന്ന് ഊണ് കഴിച്ചിട്ട് തിരിച്ചു കരയില്‍ നിന്നാല്‍ ചേട്ടന്‍ തോണിയും കൊണ്ട് വരാം എന്ന് പറഞ്ഞു. അവിടെനിന്നും കുറച്ചുനേരം വെള്ളത്തില്‍ കളിച്ചിട്ട് ഭക്ഷണം കഴിച്ചതിനുശേഷം ഞങ്ങള്‍ തീരത്ത് നിന്നു. അപ്പോള്‍ തന്നെ ആ ചേട്ടന്‍ തോണിയുമായി എത്തി. തിരിച്ചു പോകുന്നതിനിടയില്‍ ആ ചേട്ടന്‍ പറഞ്ഞു. ഇത് കാവേരി നദിയാണ്. 100 അടി ആഴമുണ്ട്. ആഴം കേട്ടപ്പോള്‍ ഞാന്‍ പേടിച്ചു. പക്ഷെ ഇവിടെ അപകടങ്ങള്‍ കുറവാണ് എന്നാ ചേട്ടന്‍ പറഞ്ഞു. കുറച്ചുകൂടി പോയപ്പോള്‍ നദിയുടെ സൈഡില്‍ ഉള്ള പാറക്കെട്ടുകളുടെ മുകളില്‍ ഒരാള് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് സ്റ്റൈലില്‍ ഡാന്‍സ് ചെയ്യുന്നു. അത് അയാളുടെ ഉപജീവനമാര്‍ഗ്ഗമാണെന്നറിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഓരോരുത്തരുടെ ജീവിതമേ...


തിരിച്ച് ഞങ്ങളെ കരയ്ക്fishകടുപ്പിച്ച് ആ ചേട്ടന്‍ നേരത്തേ ഇറങ്ങിയ സ്ഥലത്ത് പോയി നില്‍ക്കാന്‍ പറഞ്ഞു. ചേട്ടന് ടിപ്പ് കൊടുത്ത് ഞങ്ങള്‍ അങ്ങോട്ട് നടന്നു. അവിടെനിന്ന് വീണ്ടും ആ ചേട്ടന്‍ ഞങ്ങളെ ആദ്യം കയറിയ സ്ഥലത്ത് എത്തിച്ചു. ഞങ്ങള്‍ തിരിച്ച് ബസ്സിലേക്ക് നടന്നു. ബസ്സില്‍ കയറി കുറച്ച് കഴിഞ്ഞ് ബസ്സ് നീങ്ങി. ഞങ്ങള്‍ ഹൊഗ്ഗനക്കലിനോട് വിടപറഞ്ഞു.

രാത്രി ഭക്ഷണം ഒരു 8.30-9.00 ന് ആണ് കഴിച്ചത്. അതുകഴിഞ്ഞ് ബസ്സില്‍ കയറിയപ്പോഴെ ഞാനുറങ്ങി. പക്ഷേ, കോയമ്പത്തൂര്‍ എത്തിയപ്പോള്‍ അമ്മ എന്നെ വിളിച്ചുണര്‍ത്തി ടൗണ്‍ കാണിച്ചു. തിരിച്ചുള്ള യാത്രയില്‍ അച്ഛന്‍ ഒരു കാര്യം പറഞ്ഞു. ഏര്‍ക്കാട് സമുദ്രനിരപ്പില്‍ നിന്നും 1515 മീറ്റര്‍ ഉയര്‍ന്നിട്ടാണ്. വേറുതേയല്ല ഇത്ര തണുപ്പ്! ഹൊ! എന്തൊരു തണുപ്പായിരുന്നോ! അവിടെ ഇറങ്ങിയപ്പോള്‍ എന്റെ പല്ലുകള്‍ കൂട്ടിമുട്ടിയിരുന്നു. പക്ഷെ രാത്രിയിലെ അന്തരീക്ഷം വളരെ നന്നായിരുന്നു. ഇവിടെ സഞ്ചാരികള്‍ക്കിഷ്ടപ്പെടുമോ എന്ന സംശയം എനിക്ക് ആദ്യം ഉണ്ടായിരുന്നു. പക്ഷേ പിന്നീട് അത് ശരിയല്ലെന്ന് എനിക്ക് മനസ്സിലായി. ഏര്‍ക്കാട് ഒരു മിനി ഊട്ടിയെപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

ഇത്തരം ചിന്തകള്‍ക്കിടയില്‍ മുഴികിയിരിക്കെ ഞാന്‍ ഉറങ്ങിപ്പോയി. ഞങ്ങള്‍ കോഴിക്കോട് പുലര്‍ച്ചെ 2 മണിക്ക് എത്തി. ഞങ്ങള്‍ അവിടെ ഇറങ്ങി. 3 ദിവസം കൊണ്ട് ചിരപരിചിതരായി മാറിയ എല്ലാ കൂട്ടുകാരും അകന്ന് പോകുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നി. മഞ്ഞ് മൂടിയ തണുപ്പാര്‍ന്ന ഏര്‍ക്കാടിന്റെയും സൗന്ദര്യവും എമറാള്‍ഡ് തടാകവും ഹൊഗ്ഗനക്കലിലെ കുട്ടത്തോണിയാത്രയും കുടുംബസംഗമവും എന്നും എല്ലാവരുടെയും മനസ്സില്‍ ഒളിമങ്ങാത്ത ഓര്‍മ്മകളായി നിലനില്‍ക്കും...തീര്‍ച്ച.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1043
mod_vvisit_counterYesterday3671
mod_vvisit_counterThis Month129856
mod_vvisit_counterLast Month108586

Online Visitors: 53
IP: 54.157.3.92
,
Time: 06 : 54 : 15