KSEBOA - KSEB Officers' Association

Thursday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News ആത്മസമര്‍പ്പണത്തിന്റെ വിജയം

ആത്മസമര്‍പ്പണത്തിന്റെ വിജയം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Women's Dramaഓഫീസേർസ് അസോസീയേഷന്റെ പ്രവർത്തനങ്ങളില്‍ പുതിയൊരു അധ്യായം എഴുതിചേർത്തുകൊണ്ടാണ് 18മത് സംസ്ഥാന സമ്മേളനം കാ‍‍ഞ്ഞങ്ങാട് സമാപിച്ചത്. സംഘാടനംകൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സമ്മേളനമെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. വളരെയധികം പരിമിതികളുള്ള ഒരു ജില്ലകമ്മറ്റിയായ കാസറകോടിന് എന്നും അഭിമാനിക്കാവുന്ന നേട്ടമാണിത്. സമ്മേളനം കാസറകോട് വെച്ച് നടത്തണമെന്ന സംസ്ഥാനകമ്മറ്റിയുടെ ആവശ്യം സ്വീകരിക്കാതിരിക്കാനുള്ള നിരവധി കാരണങ്ങളുണ്ടായിരുന്നു. പ്രവർത്തകരുടെ എണ്ണക്കുറവും പ്രധിനിധികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനുള്ള വിഷമതകളും ഇതില്‍ പ്രധാനമായിരുന്നു . കാ‍‍ഞ്ഞങ്ങാട് വികസിച്ചുവരുന്ന ഒരു പട്ടണമാണെങ്കിലും 560 ല്‍ അധികംവരുന്ന പ്രതിനിധികള്‍ക്ക് ഒരേ നിലവാരത്തിലുള്ള താമസ സൗകര്യം അപ്രാപ്യമായിരുന്നു. തൊട്ടടുത്ത സ്ഥലങ്ങളായ നീലേശ്വരം, ചെറുവത്തൂർ, പള്ളിക്കര ഭാഗങ്ങളിലെ ഹോട്ടലുകളെക്കൂടി ആശ്രയിക്കേണ്ടിവന്നു. എന്നിട്ടും സൗകര്യങ്ങള്‍ തമ്മില്‍ അജഗജാന്തരമുണ്ടായിരുന്നത് പ്രതിനിധികള്‍ക്ക് നേരിട്ട് ബോധ്യമായിക്കാണും. കാസറകോട്ജില്ലയിലെ പുരോഗമനരാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയന്‍, സർവീസ് സംഘടനകളും സഹായവാഗ്ദാനങ്ങള്‍ നല്‍കി. വർക്കേർസ് അസോസിയേഷന് നല്ല സ്വാധീനമുള്ള മേഖല എന്ന നിലയില്‍ സംസ്ഥാനജനറല്‍ സെക്രട്ടറിയും നാട്ടുകാരനുമായ ശ്രീ. വി ലക്ഷ്മണന്‍ എല്ലാവിധ സഹായങ്ങളും ഉറപ്പ്നല്‍കി.


ആഗസ്ത് 2 ന് നടത്തിയ വിപുലമായ സംഘാടകസമിതി രൂപീകരണയോഗം തൃക്കരിപ്പൂർ എം എല്‍ എ ശ്രീ. കെ കു‍ഞ്ഞിരാമന്‍ ഉല്‍ഘാടനം ചെയ്തു. കാസറകോട് എം.പി. ശ്രീ. പി കരുണാകരന്‍ ചെയർമാനും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. എ. കെ നാരായണന്‍ വർക്കിംഗ് ചെയർമാനുമായി 502 അംഗങ്ങളടങ്ങിയ സംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. ഓഫീസേർസ് അസോസീയേഷന്റെ പ്രവർത്തകർ കണ്‍വീനർമാരായും വിവിധട്രേഡ് യൂണിയന്‍, സർവീസ് സംഘടനകളുടെ നേതാക്കള്‍ ചെയർമാന്മാരുമായി 14 സബ്ക്കമ്മറ്റികള്‍ രൂപീകരിച്ചു. സംഘാടകസമിതി ഓഫീസിന്റെ ഉല്‍ഘാടനം ആഗസ്ത് 5 ന് ശ്രീ. എ. കെ നാരായണന്‍ വർക്കിംഗ് ചെയർമാന്‍ നി‍ർവഹിച്ചു.
സമ്മേളനത്തിനുള്ള ലോഗോ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പിന് വ്യാപകമായ പ്രതികരണങ്ങളാണ് ലഭിച്ചത്. പരിഗണനാർഹങ്ങളായ 44 എന്‍ട്രികളില്‍നിന്നാണ് ശ്രീ. വി. വി. കൃഷ്ണന്‍ രൂപകല്‍പനചെയ്ത ലോഗോ തെരെ‍ഞ്ഞെടുത്തത്. ഇതിന്റെ പ്രകാശനം
മുന്‍സിപ്പല്‍ ചെയർപേർസണ്‍ ശ്രീമതി ഹസീന താജുദ്ദീന്‍ നിർവഹിച്ചു. അനുബന്ധ പരിപാടികള്‍ക്കുള്ള സബ്ക്കമ്മറ്റിയുടെ നേതൃത്വത്തില്‍ വായനശാലകളും ക്ലബ്ബുകളും കേന്ദ്രീകരിച്ചുകൊണ്ട് വൈദ്യുതി സംവാദങ്ങളും എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥികള്‍ക്കുവേണ്ടി എല്‍. ബി. എസ് എ‍ഞ്ചിനീയറിംഗ് കോളേജില്‍ പ്രശസ്ത സോളാർ സാങ്കേതിക വിദഗ്ധന്‍ ശ്രീ. യു ആർ. വാര്യരുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറുമെല്ലാം നല്ല ജനശ്രദ്ധ പിടിച്ചുപറ്റി. മലപ്പുറത്തെ ശ്രീ. കെ. വൈ. അഷറഫ് ഒരുക്കിയ വൈദ്യുതി വിജ്ഞാന പ്രദർശനം വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളുമടക്കം വ ന്‍ ജനാവലിയെ ആകർഷിച്ചു. സെപ്തംബർ 26 മുതല്‍ ആരംഭിച്ച കലാജാഥ കാസറകോട് ജില്ലയില്‍ ഇതുവരെയും കാര്യമായ ജാഥകളൊന്നും കടന്നുപോകാത്ത മേഖലകളിലൂടെയാണ് സമ്മേളനസന്ദേശവും വഹിച്ചുകൊണ്ട് പ്രയാണം നടത്തിയത്. കന്നട മേഖലയിലടക്കം ചലനങ്ങളുണ്ടാക്കിയ ജാഥ കണ്ണൂർജില്ലയിലെ കള്‍ച്ചറല്‍ ക്ലബ്ബായ സ്കോപ്പാണ് അവതരിപ്പിച്ചത്. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍‍ എന്നവിഷയത്തില്‍ ഒക്ടോബർ 2ന് നടത്തിയ സെമിനാർ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വേറിട്ടുനിന്ന പരിപാടിയായി. പ്രഫ. എം. എം നാരായണന്‍, ഇ. പി. രാജഗോപാലന്‍, വി. പി. പി മുസ്തഫ, സബ്ക്കമ്മറ്റി ചെയർമാനായ പി.വി.കെ.പനയാല്‍ എന്നിവരുടെ സാന്നിധ്യം ഗൗരവമായ ചർച്ചകള്‍ ഉയർത്തിക്കൊണ്ടുവന്നു.
ജനകീയ സഹകരണത്തോടെ നടപ്പിലാക്കിയ ഡക്കറേഷന്‍ പ്രചരണത്തിന് കൊഴുപ്പേകി. ഒക്ടോബർ 5 ന് സമ്മേളനം കണ്ണൂർ കാസറഗോഡ് ജില്ലയിലെ സംഘടനാ പ്രവർത്തകരുടെ സ്വഗതഗാനത്തോടെയാണ് ആരംഭിച്ചത്. വനിതാ സമ്മേളനത്തിനും സെമിനാറിനും എത്തിച്ചേർന്നവരുടെ എണ്ണം സമ്മേളനത്തിന്റെ ജനകീയസ്വഭാവം വെളിവാക്കുന്നതായിരുന്നു. ഭക്ഷണം തയ്യാറാക്കലും വിതരണവും സംഘാടകസമിതി നേരിട്ട് ഏറ്റെടുത്തത് വന്‍ വിജയമായി.വർക്കേർസ് അസോസിയേഷന്‍ പ്രവർത്തകരും മറ്റ് സംഘടനകളുടെ വളണ്ടിയർമാരും കണ്ണൂർ ജില്ലയിലെ ഒ .എ പ്രവർത്തകരും ചേർന്ന് ഇതൊരു മാതൃകാപരമായ പ്രവർത്തനമാക്കിമാറ്റി.
സമ്മേളനം വിജയിപ്പിക്കുന്നതിനു പരിശ്രമിച്ചവരോടുള്ള നന്ദി വാക്കുകളിലൊതുങ്ങന്നതല്ല. ഏതുസമയത്തും സർവ്വ പിന്തുണയും നല്‍കിയ കണ്ണൂർ ജില്ലകമ്മറ്റി, ഓൺലൈന്‍ റജിസ്ട്രേഷന്‍ എന്ന ആശയം പ്രാവർത്തികമാക്കിയ പി.വി. ലതീഷ്, സംഘാടകസമിതിയില്‍ ഒപ്പം നിന്ന് പ്രവർത്തിച്ച എ. മോഹനന്‍, ജെ. മധുലാല്‍ എന്നീ സംസ്ഥാന നേതാക്കള്‍ തുടങ്ങിയവരുടെ വലിയ ശ്രമങ്ങളുണ്ടായിട്ടുണ്ട്. സർവ്വോപരി മുന്‍പരിചയങ്ങളില്ലാത്ത ചെറിയൊരുകൂട്ടം പ്രവർത്തകരുടെ ആത്മസമർപ്പണവും ഇതിനുപിന്നിലുണ്ട്. ഇത് അംഗീകരിക്കപ്പെട്ടു എന്നതാണ് ഞങ്ങളുടെ വിജയം.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2640
mod_vvisit_counterYesterday4794
mod_vvisit_counterThis Month108960
mod_vvisit_counterLast Month132633

Online Visitors: 59
IP: 54.81.232.54
,
Time: 13 : 42 : 25