KSEBOA - KSEB Officers' Association

Saturday
Nov 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News ഒരാൾ ഒരുമരം - പരിസ്ഥിതി ദിന പരിപാടി

ഒരാൾ ഒരുമരം - പരിസ്ഥിതി ദിന പരിപാടി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Barapoleകൾച്ചറൽ സബ്ബ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഈവർഷത്തെ പരിസ്ഥിതി ദിനപരിപാടി ജൂൺ 5 ന് കണ്ണൂർ ജില്ലയിലെ ബാരാപോൾ ചെറുകിട ജല വൈദ്യുത പദ്ധതി പ്രദേശത്ത് അയ്യായിരത്തോളം വൃക്ഷത്തൈകൾ നട്ടുകൊണ്ട് തുടക്കം കുറിച്ചു
കണ്ണൂർ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി.റോസ പി ഉദ്ഘാടനം ചെയ്യ്തു. പരിസ്ഥിതി സംരക്ഷണം മനുഷ്യനുൾപ്പെടെയുള്ള സർവ്വ ജീവജാലങ്ങളുടെയും നിലനിൽപ്പിന് അനിവാര്യമാണെന്നും പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണെന്നും പറഞ്ഞുകൊണ്ടുള്ള ഉദ്ഘാടന പ്രസംഗത്തിൽ ആയിരക്കണക്കിന് വൃക്ഷത്തൈകൾ നടാനുള്ള സഘടനയുടെ തീരുമാനത്തെ പ്രശംസിക്കുകയും നടുന്നവൃക്ഷങ്ങൾ നശിച്ചുപോകാതെ സംരക്ഷിക്കൻ ജാഗ്രത കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യ്തു. ബാരപോൾ പദ്ധതിയുടെ ആരംഭകലത്ത് പദ്ധതിക്കുവേണ്ടി അന്നത്തെ M L A ശ്രീമതി കെ കെ ഷൈലജ ടീച്ചറുടെ കൂടെ പരിശ്രമിക്കുമ്പോഴും പരിസ്ഥിതി സമ്പന്ധമായ വിഷയത്തിൽ വലിയ ആശങ്ക ഉണ്ടായിരുന്നെങ്കിലും തികച്ചും പരിസ്ഥിതി സൗഹൃദ പദ്ധതിയായ് നടപ്പിൽ വന്നതുകാണുമ്പോൾ ഉണ്ടായ സന്തോഷം ശ്രീമതി. റോസ സദസ്സുമായ് പങ്കുവച്ചു.


പരിപാടി വിശദീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ എം ജി സുരേഷ് കേവലം മരങ്ങൾ നട്ടുവളർത്തുക എന്നതിനപ്പുറം പരിസ്ഥിതി സൗഹൃദ വൈദ്യുത വികസനം എന്ന ആശയമാണ് പരിസ്ഥിതിദിനാഘോഷത്തിലൂടെ Barapoleസംഘടന ലക്ഷ്യമാക്കുന്നതെന്നുവ്യക്തമാക്കി. ഹരിത വൈദ്യുത പദ്ധതിയായ് അംഗീകരിക്കപ്പെട്ട ബാരാപോൾ പ്രദേശം പരിപാടിക്കായ് തിരഞ്ഞെടുത്തത് പദ്ധതി നടപ്പിൽ വരുത്തുമ്പോൾ ഭൂമിക്കെറ്റിട്ടുള്ള നേരിയ മറ്റങ്ങൾ പോലും പരിഹരിച്ച് പൂർവ്വ അവസ്ഥയിലേക്ക് പ്രദേശത്തെ തിരിച്ചുകൊണ്ടുവരിക എന്ന ഉദ്ദെശത്തോടെയാണെന്നും ഇത് മറ്റ് പദ്ധതികളുടെകാര്യത്തിലും നാം സംഘടനാപരമായും ഔദ്യോഗികമായും സ്വീകരിക്കേണ്ട നിലപാടുകളാണെന്നും വിശദീകരിച്ചു
പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് തുടർന്ന് സംസരിച്ച കേരളാശാസ്ത്ര സാഹിത്യ പരിഷത് മുൻ ജനറൽ സെക്രട്ടറി ശ്രീ ടി.പി.സുധാകരൻ ഓഫീസേഴ്സ് അസോസിയേഷനെ നമ്മുടെ സംഘടന എന്ന് വിശേഷിപ്പിച്ചാണ് പ്രസംഗം ആരംഭിച്ചത്.പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നടാനുള്ള തീരുമാനത്തെയും പരിസ്ഥിതി സൗഹൃദ വൈദ്യുതി വികസനം എന്ന ആശയത്തേയും സ്വാഗതം ചെയ്യുകയും കേരളാശാസ്ത്ര സാഹിത്യ പരിഷത്തിൻടെ പിന്തുണയും അറിയിച്ചു.
കൾച്ചറൽ സബ്ബ്കമ്മറ്റി ചെയർമാൻ ശ്രീ, പ്രസാദ് മാത്യു,ബരാപോൾ പ്രോജക്റ്റ് മാനേജർ ശ്രീ.ജി. അനിൽ എന്നിവർ ആശംസകൾ അറിയിച്ചു..


Barapoleഅയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.രവി ഐക്കോടൻ അദ്യക്ഷം വഹിച്ചചടങ്ങിന് കൾച്ചറൽ സബ്ബ്കമ്മറ്റി കൺവീനർ ശ്രീ.ജയപ്രകശ് പി സ്വാഗതവും കണ്ണൂർ ജില്ലാസെക്രട്ടറി ശ്രീ ജഗദീശൻ സി നന്ദിയും പറഞ്ഞു
സംഘടനയുടെ കണ്ണൂർ,കാസർഗോഡ്,വയനാട്,കോഴിക്കോട് ജില്ലകളിൽ നിന്നായ് 150 പ്രവർത്തകർ വലിയ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത് ബ്രമ്മഗിരി മലനിരകളുടെ മനോഹാര്യതയിൽ ലയിച്ച് ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ച് വിവിത ജില്ലകളിൽ നിന്നെത്തിയവർ മൂന്ന് ഗ്രൂപ്പുകളായ് തിരിഞ്ഞ് വൃക്ഷത്തൈകൾ നട്ടു. ബാരാപോൾ അസിസ്റ്റന്റ് എഞ്ചിനീയർ മാരായ വേണുഗോപാൾ, മെഹറൂഫ്,പ്രീജ എന്നിവർ ഒരോഗ്രൂപ്പിനും നേതൃത്വം നൽകി .ജനറൽ സെക്രട്ടറി എം ജി സുരേഷ് കുമാർ,പ്രസാദ് മാത്യു,ജെ. മധുലാൽ, പി.വി.ലതീഷ്, ജയപ്രകശ് പി എന്നീ കേന്ദ്ര ഭാരവാഹികളും, അശോകൻ സി.പി, സീതാരാമൻ,അജിത് കുമാർ,പ്രേമൻ പാമ്പിരിക്കുന്നേൽ, വിജയകുമാർ എന്നി കേന്ദ്ര കമ്മറ്റി അംഗങ്ങളും കണ്ണൂർ ജില്ലാസെക്രട്ടറി ജഗതീശൻ സി,കാസർഗോഡ് ജില്ലാസെക്രട്ടറി മധുസൂദനൻ,കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീലാകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തനവും.സംഘടനാപ്രവർത്തനവും ഒരു ഉല്ലാസ യാത്രയുടെ ഉന്മേഷത്തൊടെ നടത്തി.


barapoleപരിപാടി വൻ വിജയമാക്കുന്നതിൽ നാളുകൾക്കുമുൻപേ നല്ലമുന്നൊരുക്കങ്ങളാണ് ബാരാപോൾ പദ്ധതിയിലെ ഓഫീസർമാരുംജീവനക്കരും ചേർന്ന് നടത്തിയത് പ്രോജക്റ്റ് മാനേജർ ശ്രീ.അനിൽ ജി യുടെ നേതൃത്വത്തിൽ ശ്രീ.വൽസലദാസൻ കെ.വി,ശ്രീ.സജി എം.ടി,ശ്രീ.വിനോദ്കുമാർ എന്നീ എ.എ.ഇ മാരും വേണുഗോപാൽ,പ്രീജ,മെഹറൂഫ്,പ്രകാശ് ബാബു എന്നി എ ഇ മരും മറ്റ് ജീവനക്കരും നിർമ്മാണ പൃവൃത്തി നടത്തിക്കൊണ്ടിരിക്കുന്ന പൗലോസ്ജോർജ്ജ് കമ്പനിയുടെ ഓഫീസർമ്മാരും ജീവനക്കാരും നൾകിയ പിന്തുണ സ്മരണീയമാണ് .


വനം വകുപ്പ് അയ്യായിരം വൃക്ഷത്തൈകളാണ് പരിപാടിയിലേക്കയ് സൗജന്യമായ് നൾകിയത് അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും കുടുമ്പശ്രീ അംഗങ്ങളും ദിവസങ്ങളായ് പ്രവർത്തനനിരതരാണ്
പരിസ്ഥിതി സൗഹൃദ വൈദ്യുതി വികസന സന്ദേശം നാടാകെ പ്രചരിപ്പിക്കുന്നതിനും പദ്ധതി നിർവ്വഹണ ഉദ്ദ്യോഗസ്ഥരും പരിസരവാസികളും പരിസ്ഥിതിപ്രവർത്തകരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഉപകരിക്കും എന്ന് പ്രത്യാശിക്കാംBarapole


ആഗോള താപനം വലിയ ചോദ്യചിഹ്നമായ് ഉയർന്നു വരുമ്പോൾ ഒരാൾ ഒരുമരം പരിപാടി ഒരാൾ ഒരുപാട് മരങ്ങൾ എന്നനിലയിലേക്ക് ഉയർത്തിക്കൊണ്ടു വരേണ്ടത് നമ്മുടെ ധാർമ്മിക ചുമതലയായ് കരുതി മുഴുവൻ അംഗങ്ങളും നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ട് ജില്ലാകമ്മറ്റികളും മുന്നോട്ടുവരാൻ ആഹ്വാനം ചെയ്തുകൊണ്ട് ഈവർഷത്തെ പരിസ്ഥിതി ദിനപരിപാടിക്ക് തുടക്കംകുറിക്കാം

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1434
mod_vvisit_counterYesterday4293
mod_vvisit_counterThis Month104881
mod_vvisit_counterLast Month157088

Online Visitors: 62
IP: 54.225.36.143
,
Time: 09 : 08 : 20