KSEBOA - KSEB Officers' Association

Thursday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News ഗോവ യാത്ര

ഗോവ യാത്ര

PDF
Hits smaller text tool iconmedium text tool iconlarger text tool icon

വളരെ ഹൃദ്യമായ ഒരനുഭവമായിരുന്നു കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കാസര്‍കോഡ് കമ്മറ്റി സംഘടിപ്പിച്ച കുടുംബാംഗങ്ങളുടെ വിനോദയാത്ര. ഗോവയിലേക്കായിരുന്നു യാത്ര. രാവിലെ 4.30 ന് എഴുന്നേറ്റ് ഒരു കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറി കാസര്‍ഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോയി. അവിടെ നിന്ന് രാവിലെ 8.15 ന് ഇന്‍ന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ കയറി ഗോവയിലേക്ക് യാത്ര പുറപ്പെട്ടു. മലകളും പുഴകളും കടന്ന് ഒരുപാട് വലിയ തുരങ്കങ്ങളിലൂടെ വണ്ടി ചൂളം വിളിച്ച് കടന്നുപോയി. ഉച്ചക്ക് 2.30 മണിയോടുകൂടി ഞങ്ങള്‍ മഡ്ഗോവയിലെത്തി. എത്തിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. എന്തെന്നാല്‍ കേരളത്തിലെ അതേ മണ്ണും അതേ കാലാവസ്ഥയും അതേ സസ്യസമ്പത്തുമാണ് ഗോവയ്ക്ക്. അവിടെ ടൂര്‍ ഏജന്‍സിയായ യാത്രിട്രാവല്‍സിന്റെ ബസ്സുമായി ഗൈ‍‍ഡ് മെല്‍വിന്‍ ചേട്ടന്‍ എല്ലാവര്‍ക്കുമുള്ള തൊപ്പിയുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.


ബസ്സിലെ ചെറിയ യാത്രയ്ക്ക് ശേഷം ഉച്ചഭക്ഷണത്തിനായി ഹോട്ടലില്‍ കയറി. എല്ലാവരും ഫിഷ്താലിക്ക് ഓര്‍ഡര്‍ ചെയ്തു. വളരെ സ്വാദിഷ്ടമായ വിഭവമാണത്. കുറച്ച് ചോറും പിന്നെ പലതരത്തിലുള്ള മീന്‍ വിഭവങ്ങളും കടല്‍ വിഭവങ്ങളും. എട്ടോളം കടല്‍ വിഭവങ്ങള്‍ ഉണ്ടായിരുന്നു. പായസത്തില്‍ മാത്രം മീന്‍ ഇട്ടില്ല! റൂമില്‍ ലഗേജുകള്‍ വച്ച് ഞങ്ങള്‍ കലാഗുട്ട ബീച്ചിലേക്ക് പോയി. ഞാനും ഏട്ടനും അച്ഛനും കുറച്ച് ഏട്ടന്‍മാരും കടലിലിറങ്ങി. ഒപ്പമുള്ള മുതിര്‍ന്നവരും കുട്ടികളായി മാറി. നമ്മുടെ കൂടെയുണ്ടായിരുന്ന ചില പേടിത്തൊണ്ടന്മാര്‍ ദൂരെ മാറിനിന്ന് കടല്‍ നോക്കുക മാത്രമായിരുന്നു. കടലിന്റെ ആഴങ്ങളിലേക്ക് നീങ്ങി. പെട്ടെന്നാണ് ഒരു വലിയ തിരമാല എന്റെ മേല്‍ ഇടിച്ചത്. കുറച്ചു ഉപ്പുവെള്ളം കുടിച്ചു.
അടുത്ത ദിവസം ഗോവയിലെ ആഗോഡാ കോട്ടയിലേക്കാണ് പോയത്. അവിടെ പഴയ ലൈറ്റ്ഹൗസും ജലസംഭരണിയും കണ്ടു. നമ്മുടെ ഗൈഡ് ചന്ദ്രേട്ടന്‍ വാ തോരാതെ ചരിത്രത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ എന്റെ ശ്രദ്ധ അങ്ങോട്ടായിരുന്നില്ല.


കോട്ടയുടെ താഴെ ഭാഗത്ത് മണ്ടോവി നദിക്കരികില്‍ പഴയ ഗോവ ജയിലുകള്‍ നിരനിരയായി നില്‍ക്കുന്നു. പിന്നെ മണ്ടോവി നദിയില്‍ കൂടിയുള്ള ബോട്ട് യാത്രയായിരുന്നു. മണ്ടോവിയില്‍ കൂടി കുറച്ച് യാത്ര ചെയ്ത് അഴിമുഖത്തെത്തി. കടലും പുഴയും ഒന്നാകുന്ന അതിമനോഹരമായ കാഴ്ചകള്‍! മനുഷ്യശബ്ദം കേട്ട് ചില ഡോള്‍ഫിനുകള്‍ തലപൊക്കി. ഏകദേശം ഒരു മണിക്കൂര്‍ യാത്രചെയ്ത് തിരിച്ചുപോന്നു . അതിനുശേഷം ചില ക്രിസ്ത്യന്‍ ദേവാലയങ്ങളും മ്യൂസിയവും സന്ദര്‍ശിച്ചു. മനോഹരമായ വാസ്തുവിദ്യയുടെയും ചിത്രങ്ങളുടെയും ഉത്തമമാതൃകയായിരുന്നു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍.


അവിടെ നിന്ന് പോയത് ഡോണാപോളയിലേക്കായിരുന്നു. ഡോണോയും പോളിയും പ്രേമനൈരാശ്യം കൊണ്ട് ആത്മഹത്യ ചെയ്ത സ്ഥലമാണത്. അവിടെ ഇവരുടെ ഒരു പ്രതിമയും കാണാം. പിന്നീടുള്ള മൂന്ന് മണിക്കൂര്‍ രസകരമായ കപ്പല്‍ യാത്രയായിരുന്നു. മൂന്നുനിലയുള്ള കപ്പലായിരുന്നു. കപ്പലിന്റെ മുകള്‍ ഭാഗത്ത് ഗോവയിലെ തനതു കലകളും സംസ്കാരവും ഇഴചേര്‍ന്ന നൃത്തസന്ധ്യ ഹൃദ്യമായിരുന്നു. കാണികള്‍ക്ക് കൂടി പരിപാടികള്‍ അവതരിപ്പിക്കാം. അതില്‍ നമ്മുടെ അംഗങ്ങളും സജീവമായി പങ്കെടുത്തു. അടുത്തദിവസം രാവിലെ കോള്‍വാ ബീച്ചിലേക്ക് പോയി. വളരെ വലിയ ബീച്ചാണ് കോള്‍വ. അതിനടുത്തു തന്നെ ഷോപ്പിംഗ് ചെയ്തതിന് ശേഷം മടക്കയാത്രക്കായി റെയില്‍വേ സ്റ്റേഷനിലേക്ക്. ഗോവയിലെ മണ്ണും പ്രകൃതിയും കേരളം പോലെയാണെങ്കിലും അവിടത്തെ സംസ്കാരവും ജീവിതവും വിദേശസാദൃശ്യം ഉള്‍ക്കൊണ്ടതാണ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday510
mod_vvisit_counterYesterday4312
mod_vvisit_counterThis Month111142
mod_vvisit_counterLast Month132633

Online Visitors: 50
IP: 54.162.253.34
,
Time: 03 : 06 : 37