KSEBOA - KSEB Officers' Association

Thursday
May 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News സുഹൃദ്സംഗമം - ആലപ്പുഴ

സുഹൃദ്സംഗമം - ആലപ്പുഴ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

altആലപ്പുഴ ജില്ലയിലെ സുഹൃദ് സംഗമം മാര്‍ച്ച് 15 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആലപ്പുഴ എന്‍ ജി ഒ യൂണിയന്‍ ഹാളില്‍ നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ടിരുന്നത് ഏകദേശം നൂറോളം പ്രവര്‍ത്തകരേയും അത്രത്തോളം തന്നെ മുന്‍കാല പ്രവര്‍ത്തകരേയും ആയിരുന്നു. ആലപ്പുഴ ജില്ല മുന്‍കാല പ്രവര്‍ത്തകരെക്കൊണ്ട് സമ്പന്നമാണ്. സ്ഥാപക പ്രസിഡണ്ടും വൈദ്യുതിബോര്‍ഡ് ചെയര്‍മാനുമായിരുന്ന ശ്രീ പി എ സിദ്ധാര്‍ത്ഥമേനോന്‍, സ്ഥാപക നേതാവും ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, എന്നീ നിലകളില്‍ വളരെക്കാലം പ്രവര്‍ത്തിച്ചിരുന്ന ശ്രീ കെ ആര്‍ ഉണ്ണിത്താന്‍, സ്ഥാപക നേതാവും മുന്‍ സെക്രട്ടറിയുമായ ശ്രീ വി കുമാരഭദ്രന്‍ എന്നിങ്ങനെ നിരവധി നേതാക്കളെ സംഭാവന ചെയ്ത ജില്ലയെന്ന നിലയില്‍ അവരൊക്കെത്തന്നെ പങ്കെടുത്ത ഈ സംഗമത്തിന് വളരെയധികം പ്രാധാന്യവും ഊഷ്മളതയും ഉണ്ടായിരുന്നു.


ക്ഷണിക്കപ്പെട്ടിരുന്നവരില്‍ ചിലര്‍ പല തരത്തിലുള്ള അസൗകര്യങ്ങള്‍ കാരണം എത്തിച്ചേര്‍ന്നില്ലെങ്കിലും ഇന്നത്തെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന തരത്തിലുള്ള പ്രാതിനിധ്യം യോഗത്തിലുണ്ടായിരുന്നു. ദക്ഷിണ മേഖലാ വിതരണവിഭാഗം ചീഫ് എഞ്ചിനീ
യര്‍ ശ്രീ എ എസ്സ് ദാസപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി എസ്. രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ശ്രീ പി എ സിദ്ധാര്‍ത്ഥമേനോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
1990 മാര്‍ച്ച് 18 ന് നടന്ന ഓഫീസേഴ്സ് അസോസിയേഷന്‍ രൂപീകരണയോഗം അനുസ്മരിച്ചുകൊണ്ട് അന്നത്തെ പൊതുസ്ഥിതി അദ്ദേഹം വിശദീകരിച്ചു. കാറ്റഗറി അടിസ്ഥാനത്തില്‍ ഓരോ വിഭാഗത്തിനും സംഘടനകളുണ്ടായിരുന്നതും അവയ്ക്കുള്ളില്‍ തന്നെ വിവിധ അവാന്തര വിഭാഗങ്ങളുണ്ടായിരുന്നതും അവര്‍ തമ്മില്‍ പരസ്പരം മത്സരിച്ചിരുന്നതുമായ സാഹചര്യമാണ് അന്നുണ്ടായിരുന്നത്. ഭിന്നിച്ച് നിന്നിരുന്ന അത്തരം വിവിധ വിഭാഗങ്ങളെ ഒരുമിച്ചണിനിരത്തുന്ന വലിയ വെല്ലുവിളിയായാണ് നാം ഏറ്റെടുത്തത്. രാജ്യതാല്‍പര്യം, വ്യവസായ താല്‍പര്യം, പൊതുജനങ്ങളുടേയും ജീവനക്കാരുടേയും താല്‍പര്യം എന്നിവ മുന്‍ഗണനാക്രമത്തില്‍ സംഘടനയുടെ മുദ്രാവാക്യമായി അംഗീകരിച്ചു കൊണ്ട് പ്രവര്‍ത്തന പരിപാടികളുമായി മുന്നോട്ടു പോയി. ഈ ഓരോ രംഗത്തും കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടും ആ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് അന്നത്തെ നേതാക്കന്‍മാര്‍ വഹിച്ച നിസ്തുലമായ പങ്ക് ഓ‍ര്‍മ്മിപ്പിച്ചു കൊണ്ടുമാണ് അദ്ദേഹം ഉദ്ഘാടനപ്രസംഗം നടത്തിയത്.
തുടര്‍ന്ന് അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിന്റെ ഭാഗമായി ശ്രീ കെ ആര്‍ ഉണ്ണിത്താന്‍ സംസാരിച്ചു. ഓഫീസേഴ്സ് അസോസിയേഷന്‍ പോലൊരു സംഘടന രൂപം കൊള്ളേണ്ട അനിവാര്യത ഉണ്ടായിരുന്ന ഘട്ടത്തില്‍ തന്നെയാണ് അത് പിറവിയെടുത്തത് എന്ന് അദ്ദേഹം പറ‍ഞ്ഞു. തൊഴിലാളികളേയും ഓഫീസര്‍മാരേയും അടിമകളെപ്പോലെ കണക്കാക്കിയിരുന്ന ബാലകൃഷ്ണപിള്ളയുടെ ഭരണകാലം  അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കാലാകാലങ്ങളില്‍ ഉയര്‍ത്തേണ്ട അനുയോജ്യമായ മുദ്രാവാക്യങ്ങള്‍ കണ്ടെത്തുകയും അവയെ മുന്‍നിര്‍ത്തി പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തപ്പോള്‍ സംഘടന വളര്‍ന്നു. ആ ഘട്ടങ്ങളിലൊക്കെ അനുയോജ്യരായ വ്യക്തികളെ കണ്ടെത്തി സംഘടനാ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനും അങ്ങനെ കക്ഷിരാഷ്ട്രീയത്തിനതീതമായ ഒരു സംഘടനാ സംവിധാനം രൂപപ്പെടുത്താന്‍ കഴിഞ്ഞ കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇന്നത്തെ സംഘടന പ്രാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീ വി കുമാരഭദ്രന്‍, കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ യാതൊരു സംരക്ഷണവും ആനുകൂല്യങ്ങളും നല്‍കാതെ തൊഴിലാളികളെ ദുരുപയോഗിക്കുന്ന സമ്പ്രദായം ഇന്നത്തെ വൈദ്യതി ബോര്‍ഡില്‍ വളരെ വ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചു. ഇതിനെ ഫലപ്രദമായി നേരിടുന്നതില്‍ ഇനിയും വളരെയധികം മുന്നോട്ടു പോകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വശ്രീ എം എം ഹനീഫാക്കുഞ്ഞ്, പി കെ ശിവദാസന്‍, പി കൃഷ്ണകുമാര്‍, കെ ചന്ദ്രന്‍, സി ശശികുമാര്‍, കെ മോഹനന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. പഴയ സഹപ്രവര്‍ത്തകരെ ഒരുമിച്ചു കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തോടൊപ്പം പെന്‍ഷന്‍ രംഗത്തെ ചില ആശങ്കകളും അവര്‍ പങ്കു വച്ചു.
ചര്‍ച്ചകള്‍ ക്രോഡീകരിച്ചു കൊണ്ട് വൈദ്യുതി മേഖലയും സംഘടനയും എന്ന വിഷയം ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചു. വൈദ്യുതി രംഗം ഇന്നു നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ഉടന്‍ നടപ്പാക്കാന്‍ പോകുന്ന വൈദ്യുതി ആക്ട് ഭേദഗതികളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം വിശദീകരിച്ചു. പെന്‍ഷന്‍ ഫണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.
ഇക്കാലയളവില്‍ നമ്മെ വിട്ടുപിരിഞ്ഞ സംഘടനാംഗങ്ങളെ അനുസ്മരിച്ചു കൊണ്ട് ശ്രീ ജെ  മധുലാല്‍  സംസാരിച്ചു. അസൗകര്യങ്ങള്‍ കാരണം യോഗത്തിനെത്താതിരുന്ന അംഗങ്ങളുടെ ആശംസകളും അദ്ദേഹം യോഗത്തെ അറിയിച്ചു.
ശ്രീ ഗോപാലകൃഷ്ണന്‍ പഠനകേന്ദ്രം സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി സിലോകുമാര്‍ ഗാനമാലപിച്ചു. എം വി ചന്ദ്രസേനന്‍ നന്ദി പറഞ്ഞു.
സംഘടനാപ്രവര്‍ത്തനത്തിന് പുതിയ ഉണര്‍വ്വും ആവേശവും പകരാനും, വിലപ്പെട്ട സൗഹൃദങ്ങള്‍ പുതുക്കാനും മുന്‍കാലങ്ങളില്‍ സംഘടനാരംഗത്ത് നമ്മെ കൈ പിടിച്ചു നടത്തിയവരോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിക്കാനും ഏറ്റവും ഉചിതമായ അവസരമായി ഈ കൂട്ടായ്മ മാറി. കൂടാതെ രജതജൂബിലി ആഘോഷങ്ങളുടെ  സാര്‍ത്ഥകമായ തുടക്കവും.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday586
mod_vvisit_counterYesterday4713
mod_vvisit_counterThis Month103933
mod_vvisit_counterLast Month140412

Online Visitors: 66
IP: 3.88.156.58
,
Time: 03 : 09 : 06