KSEBOA - KSEB Officers' Association

Wednesday
Nov 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News

District News

പരിസ്ഥിതിദിനാഘോഷം @ ഇടുക്കി

പരിസ്ഥിതിദിനാഘോഷം @ ഇടുക്കി

കെ.എസ്.ഇ.ബി.ഒ.എ മൂലമറ്റത്തിന്‍റെയും സാംസ്കാരികകൂട്ടായ്മയായ സപര്യയുടെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാഘോഷത്തിന്‍റെ ഭാഗമായ് മൂലമറ്റം കെ.എസ്.ഇ.ബി കോളനിയില്‍, വനിതാ സബ്കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍സെന്‍ററിന്‍റെ പരിസരത്ത് ജൂണ്‍ മാസം അഞ്ചാം തീയതി വൃക്ഷത്തൈ നട്ടു പിടിപ്പിക്കുകയും വൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. PETARC ലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറും സംഘടനയുടെ സജീവ അംഗവുമായ ശ്രീ.ബ്രിജേഷ് ലാല്‍ അവര്‍കള്‍ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ ആവിശ്യകതയെക്കുറിച്ചു ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിച്ചു. വളര്‍ന്നുവരുന്ന തലമുറയെ ബോധവല്‍ക്കരിക്കുന്നതിലൂടെ ഹരിതാപമായ ഒരു ഭൂമി അവര്‍ക്ക് വേണ്ടി അവര്‍ തന്നെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമെന്ന്‍ അദ്ദേഹം പറഞ്ഞു. ലോകമൊട്ടുക്കുമുള്ള ജനങ്ങളോടൊപ്പം ഉത്തരവാദിത്വപ്പെട്ട പൌരന്മാരായി എല്ലാവരും പരിസ്ഥിതി സംരക്ഷിക്കുവാന്‍ കര്‍മോല്‍സുകാരായി മുന്നോട്ട് വരണമെന്ന്‍ ചടങ്ങത്തില്‍ ആമുഖ പ്രസംഗം നടത്തിയ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്‍റ് ശ്രീമതി. ജൂമൈലാ ബീവി ആഹ്വാനം ചെയ്യുകയുണ്ടായി. മൂലമാറ്റം യൂണിറ്റ് പ്രസിഡന്‍റ് ശ്രീ.റോയ് ജേകബ്ബ്, മൂലമറ്റം യൂണിറ്റ് സെക്രട്ടറി ശ്രീ.കിരണ്‍ബാബു.എ.എന്‍, സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും സപര്യയുടെ കണ്‍വീനറുമായ ശ്രീ.പ്രസീദ് കൃഷ്ണന്‍.എന്‍, ജില്ലയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി ശ്രീ.നന്ദകുമാര്‍.എന്‍, എന്നിവരെ കൂടാതെ സംഘടന അംഗങ്ങളായ ശ്രീ. അനില്‍കുമാര്‍.കെ, ശ്രീ.സുരേഷ്.കെ.സി, ശ്രീ.ശ്രീകുമാര്‍.എ.എം,ശ്രീ.സുബ്രമണ്യന്‍.എസ്.എസ്,ശ്രീ.ബിമല്‍ ജോസഫ്,ശ്രീ.ഷയിന്‍രാജ്, ശ്രീ.അരുണ്‍ കുമാര്‍.ജി,ശ്രീ. ജോസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ഡേ കെയര്‍സെന്‍ററിലെ അദ്ധ്യാപികമാരും കുട്ടികളും കോളനിയിലെ സ്ത്രീജനങ്ങളും താരപ്രഭ കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു.

 

ഒരു കുപ്പി കണ്ണീര്‍

ഒരു കുപ്പി കണ്ണീര്‍

കെ.എസ്.ഇ.ബി.ഒ.എ മൂലമറ്റം യൂണിറ്റ് സെക്രട്ടറി ശ്രീ.എ.എന്‍.കിരണ്‍ബാബു രചനയും സംവിധാനവും നിര്‍വ്വഹിച്ച "ഒരു കുപ്പി കണ്ണീര്‍" എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. മദ്യപാനത്തിന്‍റെ ദുരന്തമുഖം അനാവരണം ചെയ്യുന്ന ഈ ഹ്രസ്വചിത്രത്തില്‍സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗം ശ്രീ.പ്രസീദ് കൃഷ്ണന്‍.എന്‍ആണ് മൂല കഥാപാത്രത്ത...

സപ്ലൈ കോഡ് 2014 - ചര്‍ച്ച

സപ്ലൈ കോഡ് 2014 - ചര്‍ച്ച

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സപ്ലൈകോഡ് 2014നെ കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. മാര്‍ച്ച് 20ന് കാഞ്ഞങ്ങാട് പി സ്മാരകഹാളില്‍ നടന്ന പരിപാടിയില്‍ കേന്ദ്രകമ്മറ്റി അംഗം സി.എസ്. സുനില്‍ മോഡറേറ്ററായിരുന്നു. താഴെ പറയുന്നവര്‍ വിവിധ വിഭാഗങ്ങളില്‍ വിഷയം അവതരിപ്പിച...

സംവാദം - ചെറുവത്തൂര്‍

സംവാദം - ചെറുവത്തൂര്‍

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും ഇലക്ട്രിക്കല്‍ വയര്‍മെന്‍ & സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ കേരള (സി.ഐ.ടി.യു) ഉം ചേര്‍ന്ന് മാര്‍ച്ച് 17ന് ചെറുവത്തൂരില്‍ "വൈദ്യുതി രംഗത്തെ സമകാലിക പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. സംഘടനയുടെ കേന്ദ്രകമ്മറ്റി അംഗം പി. സീതാരാമന്‍ വിഷയം...

വൈദ്യുതിവികസന സംവാദം - ചാനടുക്കം

വൈദ്യുതിവികസന സംവാദം -  ചാനടുക്കം

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും ചാനടുക്കം റെഡ്സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബും ചേര്‍ന്ന് വൈദ്യുതിരംഗത്തെ സമകാലിക പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ഫെബ്രുവരി 27 ന് സംവാദം സംഘടിപ്പിച്ചു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തംഗം എം.വി ഗീത സംവാദം ഉത്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോ...

ബ്ലഡ് ബാങ്ക് ഡയറക്ടറിയുമായി മൂലമറ്റം യൂണിറ്റ്

ബ്ലഡ് ബാങ്ക് ഡയറക്ടറിയുമായി മൂലമറ്റം യൂണിറ്റ്

കെ.എസ്.ഇ.ബി.ജനറേഷന്‍ സര്‍ക്കിള്‍ മൂലമറ്റത്തെ കോളനിയില്‍ താമസിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും രക്തഗ്രൂപ്പ് കണ്ടെത്തുകയും അതുവഴി ഒരു ഡയറക്ടറി ഉണ്ടാക്കുകയും ചെയ്യുക എന്നത് കെ.എസ്.ഇ.ബി.ഒ.എ മൂലമറ്റം യൂണിറ്റിന്റെ നീണ്ടകാലത്തെ ഒരു ആഗ്രഹം ആയിരുന്നു. ഇടുക്കിജില്ലയുടെ സാംസ്കാരിക കൂട്ടായ്മയായ "സപര്യ" അത് ധൈര്...

ഇത്തിരിവെട്ടം ഒത്തിരിനേട്ടം

ഇത്തിരിവെട്ടം ഒത്തിരിനേട്ടം

ഭരണ ഭാഷ വാരാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ജീവനക്കാർക്കായി നടത്തിയ ഹ്രസ്വചിത്ര നിർമാണ മത്സരത്തിൽ പ്രോത്സാഹന സമ്മനാർഹമായ "ഇത്തിരിവെട്ടം ഒത്തിരിനേട്ടം" എന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ശ്രീ.കിരണ്‍ ബാബു എ.എൻ. ഇദ്ദേഹം മൂലമറ്റം പവർ ഹൗസിലെ അസിസ്റ്റന്റ്‌ എഞ്ചിനീയറും സംഘ...

ആത്മസമര്‍പ്പണത്തിന്റെ വിജയം

ആത്മസമര്‍പ്പണത്തിന്റെ വിജയം

ഓഫീസേർസ് അസോസീയേഷന്റെ പ്രവർത്തനങ്ങളില്‍ പുതിയൊരു അധ്യായം എഴുതിചേർത്തുകൊണ്ടാണ് 18മത് സംസ്ഥാന സമ്മേളനം കാ‍‍ഞ്ഞങ്ങാട് സമാപിച്ചത്. സംഘാടനംകൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സമ്മേളനമെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. വളരെയധികം പരിമിതികളുള്ള ഒരു ജില്ലകമ്മറ്റിയായ കാസറകോടിന് എന്നും അഭിമാനിക്...

ഇടുക്കി ജില്ലാ സമ്മേളനം

ഇടുക്കി ജില്ലാ  സമ്മേളനം

കെ.എസ്.ഇ.ബി.ഒ.എ ഇടുക്കി ജില്ലാ  സമ്മേളനം 2013 സെപ്റ്റംബര്‍ 9)0 തീയതി മൂലമറ്റം ശ്രീമതി. മെറിന്‍ ഐസക് നഗറില്‍  വച്ച് നടന്നു.രാവിലെ 10 മണിക്ക് മൂലമറ്റം സര്‍ക്കിള്‍ ഓഫീസിനു സമീപം ജില്ലയില്‍ നിന്നുള്ള ഭൂരിപഷം അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും നിറസാന്നിദ്ധ്യത്തില്‍ ജില്ല പ്രസിഡന്റ് ശ്രീമതി ജ...

Page 2 of 5


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday846
mod_vvisit_counterYesterday4536
mod_vvisit_counterThis Month95727
mod_vvisit_counterLast Month157088

Online Visitors: 77
IP: 54.80.169.119
,
Time: 03 : 43 : 40