KSEBOA - KSEB Officers' Association

Thursday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News SCOPE - Social and Cultural Organisation of Power Employees

SCOPE - Social and Cultural Organisation of Power Employees

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Inaugurationകണ്ണൂരിന്റെ ചുവന്ന മണ്ണില്‍ അഴിമതിക്കും, മദ്യപാനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിനുമെതിരെ പോരാടുകയെന്ന ലക്ഷ്യത്തോടെ SCOPE പിറവിയെടുത്തു.കെ.എസ്.ബി ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ ക്ളബ് രൂപീകരണവും കുടുംബസംഗമവും തളിപ്പറമ്പ് ഇന്‍ഡോര്‍ പാര്‍ക്കില്‍ 21.09.2012ന് നടന്നു.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള ക്ളാസുകളോടെയായിരുന്നു കുടുംബസംഗമത്തിന് സമാരംഭംThahir കുറിച്ചത്. മുതിര്‍ന്നവര്‍ക്കുവേണ്ടി കണ്ണൂര്‍ ചൈതന്യ ക്ളിനിക്കിലെ ഡോ.താഹിര്‍ "സന്തുഷ്ട കുടുംബം സംതൃപ്ത ജീവിതം" എന്ന വിഷയത്തില്‍ ക്ളാസ് കൈകാര്യം ചെയ്തു. കുടുംബ ബന്ധങ്ങളില്‍ ഏറ്റവും അത്യാവശ്യമായ കാര്യം സ്നേഹമാണെന്ന് വിവിധ ഉദാഹരണങ്ങളോടെ അദ്ദേഹം വരച്ചുകാട്ടി. പരസ്പര സ്നേഹവും ശരിയായ രീതിയിലുള്ള ആശയവിനിമയവും ഉണ്ടായാല്‍ Family Meetമാത്രമേ പവിത്രമായ കുടുംബ ബന്ധം നിലനില്‍ക്കുകയുള്ളുവെന്ന് നമുക്ക് മനസ്സിലാക്കിതന്നു. . ഗര്‍ഭാവസ്ഥയില്‍ തന്നെ അമ്മയുടെ പെരുമാറ്റങ്ങള്‍ കുട്ടിയെ സ്വാധീനിക്കുന്നുവെന്ന് അദ്ദേഹം വിവരിച്ചുതന്നു. അദ്ദേഹത്തിന്റെ ക്ളാസ് നമ്മുടെ മെമ്പര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്വയം വിലയിരുത്തലിനും ആത്മ പരശോധന നടത്തുന്നതിനും സഹായകമായി. ക്ളാസിന് ശേഷം നടന്ന സംശയം ദുരീകരണത്തില്‍ നിരവധി പ്രസക്തമായ ചോദ്യങ്ങള്‍ക്ക് അദ്ദേഹം വിശദമായ മറുപടിയും നല്‍കി. 
ഒറിഗാമികുട്ടികള്‍ക്കായി ഒറിഗാമിയെപ്പറ്റി കേന്ദ്ര കമ്മിറ്റി അംഗമായ അജയന്റെ ഭാര്യ ഗ്രീഷ്മലത ടീച്ചര്‍ പരിശീലനം നല്‍കി. ജാപ്പനീസ് ഭാഷയിലെ ഒറി എന്നാല്‍ മടക്കുക, കാമി എന്നാല്‍ കടലാസ് ഇവ രണ്ടും ചേര്‍ന്ന ഒറിഗാമി കടലാസ് രൂപ നിര്‍മ്മാണം കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായി. കുട്ടികള്‍ എല്ലാവരും വിവിധ തരം രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ പഠിച്ചു. ശാന്തിയും സമാധാനവും അനുഭവിച്ച ഒരു ജനത തങ്ങളുടെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കാനായി കണ്ടെത്തിയ ആചാരമാണ് പില്‍ക്കാലത്ത് ഒറിഗാമി എന്ന കലയായി മാറിയത്.

ഒറിഗാമിപിന്നീട് കുട്ടികള്‍ക്കുവേണ്ടി വിവിധയിനം മത്സരങ്ങള്‍ നടന്നു. എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്കായി മിഠായി പെറുക്കല്‍, കറന്‍സി കലക്ഷന്‍ എന്നിവയും യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബലൂണ്‍ പൊട്ടിക്കല്‍, ക്ളീന്‍ ബൌള്‍ഡ് എന്നീ മത്സരങ്ങളും നടത്തി. വിവിധയിനങ്ങളിലായി സിദ്ധി, ഹാന്‍സില്‍, ദിയ, സിദാര്‍ത്ഥ്, ഋഷി, അശ്വഘോഷ്, ഹാന്‍ജിത്, മേഘ്ന, ദൃശ്യ എന്നിവര്‍ സമ്മാനങ്ങള്‍ നേടി.

ഏഷ്യാനറ്റിലെ "നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍',കൈരളിയിലെ 'പച്ചക്കുതിര" എന്നിവയെ അനുസ്മരിപ്പിക്കും വിധം എല്ലാവര്‍ക്കും ആകാം കോടീശ്വരന്‍"എല്ലാവര്‍ക്കും ആകാം കോടീശ്വരന്‍" എന്ന ഫാമിലി ക്വിസ്സും സംഘടിപ്പിച്ചു. സൂചനകള്‍ നല്‍കി അതില്‍ ആദ്യം ഉത്തരം പറഞ്ഞ കുടുംബാംഗങ്ങളെ ഹോട്ട് സീറ്റില്‍ ഇരുത്തുകയും പരമാവധി 10 ചോദ്യങ്ങള്‍ വരെ ചോദിക്കുകയും ചെയ്തു. ഈ പരിപാടിയില്‍ ജയരാമന്‍, ലതീഷ് പി.വി, സൂരജ്, രമേശന്‍ യു.എം ,ശ്രീലകുമാരി, നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. നാരായണന്‍ ഒന്നാം സമ്മാനം നേടി. അദ്ദേഹത്തിന് ഒരു "കോടി" മുണ്ട് സമ്മാനമായി നല്‍കി. ശ്രീ മുഹമ്മദ് അഷറഫ്, സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു ക്വിസ്സ് മാസ്റര്‍.

ഉച്ച ഭക്ഷണത്തിനു ശേഷം സംഘടനയുടെ ജില്ലാ പ്രസിഡണ്ടും കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുമായ ശ്രീ അഗസ്റിന്‍ തോമസിന്റെ അദ്ധ്യക്ഷതയില്‍ കള്‍ച്ചറല്‍ ക്ളബ്ബ് ഉദ്ഘാടനം നടന്നു. കള്‍ച്ചറല്‍ ക്ളബ്ബിനു പേരു നിര്‍ദ്ദേശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. 22ഓളം എന്‍ട്രികള്‍ ലഭിച്ചതില്‍ കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ സീനിയര്‍ സുപ്രണ്ടും സംഘടനയുടെ ജില്ലാ ട്രഷററുമായ ശ്രീ സുരേഷ് ബാബു നിര്‍ദ്ദേശിച്ച SCOPE
(Social and Cultural Organisation of Power Employees) എന്ന പേര് കള്‍ച്ചറല്‍ ക്ളബ്ബിന് സ്വീകരിക്കുകയും ചടങ്ങില്‍ ശ്രീ അഗസ്റിന്‍ തോമസ് അത് പ്രഖ്യാപിക്കുകയും ചെയ്തു.

പിന്നീട് ശ്രീ ജയപ്രകാശ് സ്വാഗതമരുളിയ ചടങ്ങില്‍ തന്റെ 'പെരുമാള്‍" എന്ന നോവലിന് മുണ്ടശ്ശേരി സ്മാരക അവാര്‍ഡിന് അര്‍ഹനായ യുവ നോവലിസ്റ്റ് ശ്രീ രമേശന്‍ ബ്ളാത്തൂര്‍ കള്‍ച്ചറല്‍ ക്ളബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മദ്യപാനം, അഴിമതി, സ്ത്രീകള്‍ക്കുനേരെയുള്ള അക്രമം ഇവ നിര്‍മ്മാജ്ജനം ചെയ്യുകയെന്നത് ക്ളബ്ബിന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ആമുഖമായി പറഞ്ഞു. വിശ്വാസനഷ്ടം ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അടിത്തറ നഷ്ടപ്പെടു Audienceത്തുന്നുവെന്നും അതിനാല്‍ നാം മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ അരാജകത്വം നിലനില്‍ക്കുന്ന കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിപ്പുറമായി സാംസ്കാരിക തനിമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു വെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കല സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താനും , സത്യം തിരിച്ചറിയാനും , മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും . നല്ല വഴി തെരഞ്ഞടുക്കാനും , വിശ്വാസനഷ്ടം വന്നപ്പോള്‍ വിശ്വാസം വീണ്ടെടുക്കാനും നമ്മെ സഹായിക്കും.
"മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ.........
പാടി മറയുന്ന പക്ഷികള്‍ മടങ്ങി വരുമോ ....." എന്ന ഒ.എന്‍.വിയുടെ പ്രതീക്ഷ SCOPE ന് നല്‍കാമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ മോഹനന്‍, ലതീഷ് പി.വി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ടി.കെ.ലത നന്ദി പ്രകാശിപ്പിച്ചു.ക്ളാരക്കുഞ്ഞമ്മ ഓര്‍ക്കുന്നു
പിന്നീട് വേദിയില്‍ തെരഞ്ഞെടുത്ത കലാപരിപാടികളുടെ അവതരണം നടന്നു.കുമാരി മേഘ ഗോവിന്ദിന്റെ ഭരതനാട്യം, വിഷ്ണുലാലിന്റെ കീബോര്‍ഡിലൂടെയുള്ള ഗാനം, സുഗുണന്‍ SS ന്റെ കവിത, രോസ്ന രാമചന്ദ്രന്റെ ഗാനം, ഹാന്‍ജിത് ഹരിശ്ചന്ദ്രന്റെ കവിത എന്നിവ അവതരിപ്പിച്ചു.

സംഘടനാപ്രവര്‍ത്തകനും പഴയങ്ങാടി സബ് സ്റേഷന്‍ അസി: എഞ്ചിനീയറുമായ ശ്രീ മധു വേങ്ങരയുടെ ഭാര്യ രജിത മധു അവതരിപ്പിച്ച "ക്ളാരക്കുഞ്ഞമ്മ ഓര്‍ക്കുന്നു' എന്ന ഏകപാത്ര നാടകം പിന്നീട് അരങ്ങേറി.1042 വേദികള്‍ പിന്നിട്ട് ലോകനാടക റെക്കോര്‍ഡിലേക്ക് പ്രയാണം നടത്തിക്കൊണ്ടിരിക്കുന്ന "അബൂബക്കറിന്റെ ഉമ്മ പറയുന്നു" എന്ന ഏകപാത്ര നാടകം അവതരിപ്പിച്ച ശ്രീമതി രജിതാമധുവിന്റെ 201 വേദികള്‍ പിന്നിട്ട "ക്ളാരക്കുഞ്ഞമ്മ ഓര്‍ക്കുന്നു' വിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ശ്രീ Jisna Ramesanകരിവള്ളൂര്‍ മുരളിയാണ്. ദുരിതങ്ങളിലും ദുരന്തങ്ങളിലും കാലിടറാതെ ഒരു ചരിത്രഘട്ടത്തിന്റെ രാഷ്ട്രീയ ഉണര്‍വ്വിനൊപ്പം പൊരുതി മുന്നേറിയ മലയോര പെണ്‍ജീവിതം വരച്ചുകാട്ടുന്നതായിരുന്നു നാടകം. പാവങ്ങളുടെ പടത്തലവനായ സഖാവ് എ.കെ.ജിയുടെ അമരാവതി സത്യാഗ്രഹവും, കര്‍ഷക ആത്മഹത്യ, മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച എന്നിവയും നാടകത്തിലൂടെ വെളിവാക്കപ്പെടുന്നു.

അതിന് ശേഷം നടന്ന കലാപരിപാടികളില്‍ പാപ്പിനിശ്ശേരി അസി.എഞ്ചിനീയര്‍ ശ്രീ ശശി, തലശ്ശേരി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ സതീഷ് കുമാര്‍ , ഹരിശ്ചന്ദ്രന്‍, ജിഷ്ന രമേശന്‍, ഹര്‍ഷ ഹരിശ്ചന്ദ്രന്‍, അനഘ രാമചന്ദ്രന്‍, ആദിത് എന്നിവരുടെ ഗാനങ്ങളും സിദ്ധാര്‍ത്ഥ് ശശിയുടെ ബ്രേക്ക് ഡാന്‍സും അരങ്ങേറി.

തമ്മില്‍ തമ്മില്‍ എന്ന ഒരു വേറിട്ട മത്സരവും നടത്തി. ത,മ്മി,ല്‍ എന്നിവ നറുക്കിലൂടെ ലഭിച്ച കുടുംബാംഗങ്ങള്‍ അന്വേഷിച്ച് Price distributionകണ്ടെത്തി പരിചയപ്പെട്ട് അവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് വേറിട്ട രീതിയില്‍ അവതരിപ്പിക്കുക എന്നതായിരുന്നു മത്സരം. മികച്ച രീതിയില്‍ അവതരിപ്പിച്ച ഗ്രൂപ്പിന് സമ്മാനം നല്‍കി. ശ്രീ സതീഷ് കുമാര്‍, സുധീപ്, പ്രീജ എന്നിവരുടെ കുടുംബങ്ങളാണ് സമ്മാനാര്‍ഹരായത്.

കാര്യസ്ഥനിലെ "മംഗളങ്ങള്‍ വാരി കോരി" എന്ന ഗാനം എല്ലാവരും ചേര്‍ന്നു പാടിയതോടെ പരിപാടികള്‍ അവസാനിച്ചു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും കള്‍ച്ചറല്‍ ക്ളബ്ബിന് SCOPE എന്ന പേരു നിര്‍ദ്ദേശിച്ച സുരേഷ് ബാബുവിനും ജില്ലാ പ്രസിഡണ്ട് ശ്രീ അഗസ്റിന്‍ തോമസ് സമ്മാനങ്ങള്‍ നല്‍കി. 66 കുടുംബങ്ങളില്‍ നിന്നായി 178 പേര്‍ പരിപാടികളില്‍ പങ്കെടുത്തു. കുട്ടികളും മുതിര്‍ന്നവരും പരിപാടികള്‍ ആസ്വദിച്ചു. ഈ വര്‍ഷത്തെ കുടുംബസംഗമത്തിന് വന്‍ പങ്കാളിത്തമുണ്ടായി.

വീഡിയോകളിലൂടെ

ക്ലാരക്കുഞ്ഞമ്മ ഓര്‍ക്കുന്നു - ഏകപാത്ര നാടകം ആദ്യ 20 മിനുട്ട്വിഷ്ണുലാലിന്റെ കീബോര്‍ഡിലൂടെയുള്ള ഗാനംകുമാരി മേഘ ഗോവിന്ദിന്റെ ഭരതനാട്യം

സിദ്ധാര്‍ത്ഥ് ശശിയുടെ ബ്രേക്ക് ഡാന്‍സ്

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday546
mod_vvisit_counterYesterday4312
mod_vvisit_counterThis Month111178
mod_vvisit_counterLast Month132633

Online Visitors: 50
IP: 54.162.253.34
,
Time: 03 : 22 : 28